2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ഈശ്വരാരാധന എന്തിനുവേണ്ടി?


ഈശ്വരാരാധന എന്തിനുവേണ്ടി?
ശ്രീകൃഷ്ണഭഗവാൻ പാണ്ഡവർക്കൊപ്പം സദാ ഉണ്ടായിരുന്നു. എന്നിരുന്നാലും പാണ്ഡവർക്ക് ദു:ഖമൊന്നും അവസാനിച്ചില്ല..!! അവയെല്ലാം സമയാസമയങ്ങളിൽ വന്നും പോയും കൊണ്ടിരുന്നു. ചിലപ്പോൾ തീവ്രമായ ദുഃഖം..!! പലതരം വിഷമഘട്ടങ്ങൾ..!! പലതരം അനുഭവങ്ങൾ..!! എന്നാൽ ഭഗവാൻ കൂടെയുള്ളതുകൊണ്ട് വിപരീതഘട്ടങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും, തരണംചെയ്യാനും അവർക്ക് സാധിച്ചു..!!
ഭഗവാനെ വരിക്കുന്നതുകൊണ്ടോ, ഭക്തനായതുകൊണ്ടോ, ഭഗവദ്പൂജകൾ ചെയ്യുന്നതുകൊണ്ടോ, ജീവിതദുഃഖങ്ങളുംവിഷമതകളും അവസാനിക്കുന്നു എന്നർത്ഥമില്ല..!! അവയെല്ലാം പ്രാരബ്ധമനുസരിച്ച് വന്നുംപോയും കൊണ്ടിരിക്കും..!! പാണ്ഡവർക്ക് കൃഷ്ണനെ കൂടെവച്ചതുകൊണ്ട് ഏതുവിധം പ്രതിസന്ധികളെ തരണംചെയ്യാൻ സാധിച്ചുവോ, അതുപോലെ, ഭഗവാനെ കൂടെ വച്ചുകൊണ്ട് ദുർഘടവും കല്ലും മുള്ളും നിറഞ്ഞതുമായ ജീവിതവീഥികളെ നമുക്കും കടന്നുപോകാം..!! അതിനാണ് ഭഗവദ് ചിന്തകൾ സഹായകമാകേണ്ടത്..!!
ഭഗവാനെ ഒപ്പം നിർത്തിക്കൊണ്ട്, ദുഃഖങ്ങളെ, വിഷമതകളെ...യാതൊരു പരിഭവവുമില്ലാതെ സ്വീകരിച്ച്, അഭിമുഖീകരിച്ച്, യോജിച്ച രീതിയിൽ പരിഹാരം ചെയ്ത് തള്ളി നീക്കുന്നതിനെയാണ് ശരിക്കും ഈശ്വരാരാധന എന്നുപറയുന്നത്..!!
അല്ലാതെ "ഞാൻ ദിവസേന എത്ര നാമം ജപിച്ചു..!! എത്രയെത്ര ക്ഷേത്രങ്ങൾ സന്ദർശിച്ചു..!! എന്തൊക്കെ വഴിപാടുകൾ നടത്തി..!! എത്ര പുണ്യകർമ്മങ്ങൾ ചെയ്തു..!! എന്നിട്ടും ഭഗവാൻ എനിയ്ക്കെന്തിന് ദുഃഖം മാത്രം നൽകി..!!" എന്ന പരിഭവം വച്ചുകൊണ്ട് നടക്കുന്ന ഒരുപാടാളുകളേയും നമുക്ക് കാണാം..!! അതൊരിക്കലും ഭക്തിയാവില്ല, ഈശ്വരാരാധനയാവില്ല..!! അവർക്ക് ദുഃഖം സദാ കൂടപ്പിറപ്പായിരിക്കും..!!
ജീവിത പ്രതിസന്ധികളെ ഒരിക്കലും നല്ലപോലെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ അവർക്ക് കഴിയുകയുമില്ല..!!
ഇങ്ങനെയുള്ള "ഭക്തരെ" കാണുന്ന മറ്റാളുകളും "കണ്ടോ, അവർ ഇത്രയൊക്കെ ഭക്തി ചെയ്തിട്ടും, നാമം ജപിച്ചിട്ടും, വഴിപാടുകൾ നടത്തിയിട്ടും, ഈശ്വരൻ അവർക്ക് നൽകിയത് ദുഃഖം മാത്രമല്ലേ..!!" എന്നൊക്കെ പറഞ്ഞ് ഭക്തിയിൽ നിന്നും, ഈശ്വരവിചാരത്തിൽ നിന്നും പിൻവലിയാനും, മറ്റുള്ളവരെ ഭക്തിമാർഗ്ഗത്തിൽ നിന്ന് അകറ്റാനും ശ്രിക്കാറുണ്ട്..!! അറിവില്ലായ്മ എന്നല്ലാതെ എന്തുപറയാൻ..!! കഴിയുമെങ്കിൽ അങ്ങനെയുളളവരോട് അകലം പാലിക്കുക..!!
...കടപ്പാട്...