ഈറൻവസ്ത്രമുടുത്ത് ക്ഷേത്ര
ദർശനം നടത്തുന്നതും, ബലികർമ്മങ്ങൾ മുതലായവ അനുഷ്ടിക്കുന്നതും കൂടുതൽ
അഭികാമ്യമാണെന്ന് പറയുന്നതിലെ
യുക്തി എന്താണ്?
തക്കതായ ഒരു കാരണമില്ലാതെ തികച്ചും പഴഞ്ചനായ ഒരാചാരം
ഇക്കാലമത്രയും ഒരു
പോറലുമില്ലാതെ നിലനിൽക്കുമോ?
ആചാര അനുഷ്ടാനങ്ങൾ പലതും
അനുകരിക്കുന്നതിലുപരി അവയെ
ശരിക്ക് അറിയാനും
മനസ്സിലാക്കാനും ശ്രമിക്കേണ്ടതല്ലേ.?
എന്താണ് ഇതിലെ യുക്തി?
ജീവനുള്ള മനുഷ്യശരീരത്തിൽ നിന്നെല്ലാം ലോല തരംഗങ്ങളായി ഒരു ജ്യോതിസ്സ് സദാ പ്രവഹിക്കുന്നുണ്ട്. ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ഈ പ്രഭാവലയം നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമല്ല. സ്വേദനാളങ്ങൾ വഴിയും രോമകൂപങ്ങൾ വഴിയും ഈ പ്രഭാ തരംഗങ്ങൾ പുറത്തേക്ക് വമിക്കുന്നു. ഈ തരംഗങ്ങൾക്ക്
മറ്റു ശരീരങ്ങളിലെ പ്രഭാ കിരണങ്ങളുമായി കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ചില പരസ്പരാകർഷണ ശക്തിയുണ്ട്.
ഈറൻവസ്ത്രങ്ങൾക്ക് ശരീരത്തിലെ ഈ ആകർഷണ കിരണങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയും .
ക്ഷേത്ര ദർശനത്തിനെത്തുന്ന വിവിധ പ്രായക്കാരിൽ ഈ പ്രഭാകിരണ ആകർഷണം എപ്പോഴും പല തരത്തിലായിരിക്കും.
ചെറുപ്പക്കാരും വിശിഷ്യ ഭിന്ന ലിംഗക്കാരുമാണെങ്കിൽ ഇവയുടെ ആകർഷണ തീവ്രത താരതമ്യേന വളരെ കൂടുതലുമായിരിക്കും.
ഇത്തരം പരസ്പരാകർഷണ അവസ്ഥ ഓരോരുത്തരുടെയും മാനസികനിലയെയും ശ്രദ്ധയേയും, ഏകാഗ്രതയേയും അവരറിയാതെ തന്നെ ബാധിക്കാനും സ്വാധീനക്കാനുമിടയുണ്ട്.

എന്നാൽ ഈറൻവസ്ത്രം ശരീരത്തിലെ ഈ ചലനങ്ങളെ പരമാവധി ലാലൂകരിക്കുകയും ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനെ പരമാവധി തടഞ്ഞ് തണുപ്പിക്കുകയും ചെയ്യും.
കൂടാതെ മനസ്സിന് കുളിർമയും ശാന്തതയും' ,ബുദ്ധിക്ക് ഏകാഗ്രതയും നില നിർത്താനും ,ആത്മീയചിന്ത പരമാവധി ഉണർത്താനും നനഞ്ഞ വസ്ത്രം ഏറെ സഹായകമാകുന്നു. മാത്രമല്ല ഈറൻവസ്ത്രം അഴുക്കു മാറി ശുദ്ധിയുള്ളതാണെന്ന ഒരു ആത്മബലവും ഓരോരുത്തരിലും സ്വയമുണർത്തും.

ശരീര ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് മനസ്സിലും ബുദ്ധിയിലും ചിന്തയിലും ചീത്ത വികാരങ്ങൾ ഉണരാൻ ഓരോരൊ കാര്യകാരണ നിമിത്തങ്ങളാകുന്നത്.
ദ്വേഷ്യം, ക്രോധം കാമം, തുടങ്ങി ചീത്ത വികാരങ്ങളെല്ലാം ശരീര ഊഷ്മാവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്.
ഇവ പരസ്പര പൂരകങ്ങളുമാണ്.
ശരീരം തണുപ്പിക്കാനായാൽ ക്ഷേത്രത്തിലും മറ്റു അനുഷ്ടാന ആചാര ക്രീയകളിലും തീർത്തും അന്യമായി നിൽക്കേണ്ട ഇത്തരം ചീത്ത വികാരങ്ങളുടെ തീവ്രതയും കാഠിന്യവും പ്രേരണയും ഒരളവ് വരെ കുറയ്ക്കാൻ കഴിയും..
(പ്രതീഷേധ ആൾക്കൂട്ടങ്ങൾക്കെതിരെ ജലപീരങ്കി പ്രയോഗമൊക്കെ നടത്തുന്നത് ഈ തീയറികൂടി കണക്കിലെടുത്താണെന്ന് കാണാം.)

നനഞ്ഞ വസ്ത്രം കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ വേറെയും ഉണ്ട്.വയറിൽ ഭക്ഷ്യ വസ്തുക്കൾ സുഷ്ടിക്കുന്ന ദഹനസംബന്ധമായ - അസ്വാഭാവികമായ
ഉഷ്ണത്തെയും നനഞ്ഞ വസ്ത്രം കുറക്കുന്നുണ്ട്.
ഉഷ്ണം ലഘൂകരിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഇത്തരം ഗുണ വിശേഷങ്ങൾ നമ്മളുടെ പഴമക്കാർക്ക് നന്നായി ഗ്രാഹ്യമുണ്ടായിരുന്നു.
ഉഷ്ണം ലഘൂകരിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഇത്തരം ഗുണ വിശേഷങ്ങൾ നമ്മളുടെ പഴമക്കാർക്ക് നന്നായി ഗ്രാഹ്യമുണ്ടായിരുന്നു.
കുളിച്ച് ഈറൻ വസ്ത്രമുടുത്ത് ക്ഷേത്ര ദരശനം നടത്തുന്നത് കൂടുതൽ നല്ലതാണെന്ന ആചാരം തികച്ചും ശാസ്ത്രീയ പരമാണെന്ന് തന്നെയാണ് ആധുനിക അറിവുകളും നമ്മെ തെര്യപ്പെടുത്തുന്നത് .
ഈറൻ വസ്ത്രമുടുത്ത് ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞതിന്റെ പൊരുൾ വെറും അന്ധവിശ്വാസമായിരുന്നില്ല എന്നല്ലെ ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്..
കാര്യമറിയാതെയുള്ള യുക്തിവാദമല്ല
പൊരുളറിയാനുള്ള യുക്തിബോധമാണ് എല്ലായ്പ്പോഴും ഉണ്ടാകേണ്ടത്.
ആക്ഷേപങ്ങൾ ആപേക്ഷികമാണ് എല്ലാറ്റിലും ഒരു സത്യമുണ്ടാകും.
(mpp)
,നന്ദി, നമസ്ക്കാരം
(mpp)
,നന്ദി, നമസ്ക്കാരം