2018, ജൂലൈ 26, വ്യാഴാഴ്‌ച

മഹിഷാസുരമര്‍ദ്ദിനി


അയി ഗിരിനന്ദിനി

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്‌മഷമോഷിണി ഘോഷരതേ
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ
ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗജാധിപതേ
രിപുഗജഗണ്‌ഡവിദാരണചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ
നിജഭുജദണ്‌ഡനിപാതിതചണ്‌ഡനിപാതിതമുണ്‌ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ
ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ
ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ
സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ
ശിവ ശിവ ശുംഭനിശുംഭമഹാഹവതര്‍പ്പിതഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്‌ നികരേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിന്ധിമിതധ്വനി ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ
ത്ധണ ത്ധണ ത്ധിഞ്ഞ്ത്ധിമി ത്ധി ങ്‌ കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ
നടിത നടാര്‍ദ്ധനടീനടനായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി സുമന: സുമന: സുമന: സുമന: സുമനോഹരകാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രയുതേ
സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലികവര്‍ഗ്ഗവൃതേ
സിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അവിരളഗണ്ഡഗളന്‍ മദമേദുരമത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ
അയി സുദതീജനലാലസമാനസ മോഹനമന്‍ മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ
സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ
അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ
നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ
പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖസാന്ദ്രരുചേ
ജിതകനകാചല-മൌലിപദോജ്ത്ധിതനിര്‍ഭര-കുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃതസുരതാരകസംഹരതാരകസംഗരതാരക സൂനുനുതേ
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

പദകമലം കരുണാനിലയേ വരിവസ്യതി യേ/നുദിനം നു ശിവേ
അയി കമലേ കമലാനിലയേ കമലാനിലയ: കഥം ഭവേത്‌
തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കനകലസത്കലസിന്ധു ജലൈരനുഷിഞ്ചതി തേ ഗുണരംഗഭുവം
ഭജതി കിം ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം
തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

തവ വിമലേന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

തവ വിമലേ/ന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ
യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുമേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ



Vadakkupuraththu paattu, Vaikom

Vadakkupuraththu paattu kalam maaykkal

വിളയാടിശേരിൽ ദേവീക്ഷേത്രം




വിളയാടിശേരിൽ ദേവീക്ഷേത്രം - കാരയ്ക്കാട് - ഉള്ളന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു കുടുംബ ക്ഷേത്രം
ശ്രീനാരായണ ഗുരുദേവൻ മധ്യതിരുവിതാംകൂർ പ്രദേശങ്ങൾ സന്ദർശിച്ചിരുന്ന കാലത്ത് ഭവനത്തിൽ താമസിച്ചിരുന്നു.












പൂവണി ശിവക്ഷേത്രം
തൃശ്ശൂർ നഗരത്തിൽ നിന്ന് 6 കി.മീ വടക്കായി കോലഴി ഗ്രാമത്തിൽ പൂവണി ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് പൂവണി ശിവക്ഷേത്രം.
മദ്ധ്യമ പാണ്ഡവനായ അർജ്ജുനനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകമായി പരമശിവൻ നൽകിയ അഞ്ച് ശിവലിംഗങ്ങളിലൊന്ന് അർജ്ജുനൻ ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.








നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -- മണ്ണൂർ മഹാദേവക്ഷേത്രം (90)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -- മണ്ണൂർ മഹാദേവക്ഷേത്രം (90)
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മണ്ണൂർ മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്നു.
അധികം ചരിത്രത്താളുകളിലൊന്നും ഇടം നേടാൻ മണ്ണൂർ മഹാദേവക്ഷേത്രത്തിനായിട്ടില്ലങ്കിലും ആയിരം വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കാൻ കഴിയുന്ന മാഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. കോഴിക്കോട് കടലുണ്ടിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മാണശൈലി കേരളാ-ദ്രാവിഡ-പരമ്പരാഗത രീതിയിലാണ്. ക്ഷേത്ര ചുമരുകളിൽ ഇന്നും കാണുന്ന വട്ടെഴുത്തു ലിപികൾ കണ്ടെടുത്ത് പഠന വിധേയമാക്കിയാലേ ക്ഷേത്ര-ചരിത്രത്താളുകളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും അതു മനസ്സിലാക്കി ചരിത്ര പ്രാധാന്യം കണ്ടെടുക്കാനും കഴിയുകയുള്ളു. ക്ഷേത്രത്തിലെ വട്ടെഴുത്തു ശാസനങ്ങൾക്ക് 400-വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. ചുവപ്പ് കല്ലിനാൽ (ലാറ്ററൈറ്റ്) പണിതീർത്തിരിക്കുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലിന്റെ നിർമ്മാണ വൈധഗ്ദ്യവും ചരിത്രാന്വേഷികൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വൈഷ്ണവാശഭൂതനായശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം[5]. ശ്രീപരമശിവന്റെ പഞ്ചമുഖങ്ങളായ ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയിലെ നടുവിലത്തേതായ അഘോരശിവനാണ് ഇവിടെ പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് പൂജാപടിത്തരങ്ങളും. ദക്ഷയാഗവും തുടർന്നുള്ള ശിവന്റെ സതി പരിത്യാഗവും മൂലം ദക്ഷപ്രജാപതിയ്ക്ക് തന്റെ ശിരസ്സ് നഷ്ടപ്പെടുകയും അജമുഖനാവുകയും ചെയ്തുവെന്ന് ശിവപുരാണം പറയുന്നു. ശിവന്റെ കോപം ശമിപ്പിച്ചത് സുദർശന ചക്രത്തിന്റെ സഹായത്തോടെ മഹാവിഷ്ണുവാണ്. തന്മൂലമാവാം ദക്ഷയാഗം കഴിഞ്ഞുള്ള മഹാദേവ സങ്കല്പത്തിലുള്ള മണ്ണൂരിലും മഹാവിഷ്ണു സാന്നിധ്യം വന്നത്.

· 
മണ്ണൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂർ കൊയിലാണ്ടി കോഴിക്കോട് ജില്ല*
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മണ്ണൂർ മഹാദേവക്ഷേത്രം. *കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അത്യുഗ്രമൂർത്തിയായ പരമശിവനാണ്. ഭഗവാൻ പടിഞ്ഞാറ് ദർശനം നൽകി കുടികൊള്ളുന്നു.*
*ചരിത്രം*
അധികം ചരിത്രത്താളുകളിലൊന്നും ഇടം നേടാൻ മണ്ണൂർ മഹാദേവക്ഷേത്രത്തിനായിട്ടില്ലങ്കിലും *ആയിരം വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കാൻ കഴിയുന്ന മാഹാക്ഷേത്രങ്ങളിൽ ഒന്നാണിത്.*
കോഴിക്കോട് കടലുണ്ടിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന *ഈ ക്ഷേത്രത്തിന്റെ നിർമ്മാണശൈലി കേരളാ-ദ്രാവിഡ-പരമ്പരാഗത രീതിയിലാണ്.*
ക്ഷേത്ര ചുമരുകളിൽ ഇന്നും കാണുന്ന വട്ടെഴുത്തു ലിപികൾ കണ്ടെടുത്ത് പഠന വിധേയമാക്കിയാലേ ക്ഷേത്ര-ചരിത്രത്താളുകളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും അതു മനസ്സിലാക്കി ചരിത്ര പ്രാധാന്യം കണ്ടെടുക്കാനും കഴിയുകയുള്ളു. *ക്ഷേത്രത്തിലെ വട്ടെഴുത്തു ശാസനങ്ങൾക്ക് 400-വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്.*
ചുവപ്പ് കല്ലിനാൽ (ലാറ്ററൈറ്റ്) പണിതീർത്തിരിക്കുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലിന്റെ നിർമ്മാണ വൈധഗ്ദ്യവും ചരിത്രാന്വേഷികൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു
*ഐതിഹ്യം*
വൈഷ്ണവാശഭൂതനായശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. *ശ്രീപരമശിവന്റെ പഞ്ചമുഖങ്ങളായ ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയിലെ നടുവിലത്തേതായ അഘോരശിവനാണ് ഇവിടെ പ്രതിഷ്ഠ.* അഘോരമൂർത്തി സങ്കല്പത്തിലാണ് പൂജാപടിത്തരങ്ങളും. ദക്ഷയാഗവും തുടർന്നുള്ള ശിവന്റെ സതി പരിത്യാഗവും മൂലം ദക്ഷപ്രജാപതിയ്ക്ക് തന്റെ ശിരസ്സ് നഷ്ടപ്പെടുകയും അജമുഖനാവുകയും ചെയ്തുവെന്ന് ശിവപുരാണം പറയുന്നു. *ശിവന്റെ കോപം ശമിപ്പിച്ചത് സുദർശന ചക്രത്തിന്റെ സഹായത്തോടെ മഹാവിഷ്ണുവാണ്.* തന്മൂലമാവാം ദക്ഷയാഗം കഴിഞ്ഞുള്ള മഹാദേവ സങ്കല്പത്തിലുള്ള മണ്ണൂരിലും മഹാവിഷ്ണു സാന്നിധ്യം വന്നത്.
*ക്ഷേത്ര നിർമ്മിതി*
നൂറ്റാണ്ടുകൾ പഴക്കമേറിയതാണ് ഇവിടുത്തെ ശിവക്ഷേത്രവും മഹാവിഷ്ണുക്ഷേത്ര സമുച്ചയവും. *ശിവക്ഷേത്രത്തിനാണു പഴക്കം കൂടുതൽ.* കേരളത്തനിമ ഒട്ടു ചോരാതെ പരമ്പരാഗത ദ്രാവിഡീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നതാണ് ഇവിടുത്തെ പ്രധാന രണ്ടു ക്ഷേത്രങ്ങളും. ശിവക്ഷേത്ര ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലും, വിഷ്ണുക്ഷേത്ര ശ്രീകോവിൽ ചതുരാകൃതിയിലും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
*ശ്രീകോവിൽ*
ഇവിടുത്തെ ശ്രീകോവിൽ ഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്തിരിക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരു നിലകളും ഓട് മേഞ്ഞിരിക്കുന്നു. പടിഞ്ഞാറേക്ക് ദർശനം നൽകി അഘോരമൂർത്തി ഇവിടെ ശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ചുവപ്പ് കല്ലിനാൽ നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളിൽ ധാരാളം ചിത്രപണികൾ നടത്തിയിട്ടുണ്ട്.
*നാലമ്പലം*
ശിവക്ഷേത്രത്തിനു നാലമ്പലം പണിതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പണിതീരാത്ത നാലമ്പലത്തിന്റെ അടിത്തറ അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ശ്രീകോവിലിനു ചുറ്റുമായി ചെറിയ മതിൽകെട്ടി സംരക്ഷിച്ചിരിക്കുന്നു. മഹാവിഷ്ണുക്ഷേത്രത്തിനു കേരള പരമ്പരാഗത ശൈലിയിൽതന്നെ നാലമ്പലം നിർമ്മിച്ചിട്ടുണ്ട്.
*നിത്യപൂജാക്രമം*
രണ്ടു പൂജകൾ മാത്രമേ ഇവിടെ നിത്യേന പതിവുള്ളു.
*ആട്ടവിശേഷങ്ങൾ*
ഇവിടെ മുറജപവും, പട്ടത്താനവും പണ്ട് നടത്തിയിരുന്നത്രേ. ഇന്ന് പ്രധാനമായും ധനുവിലെ തിരുവാതിരയും, കുംഭമാസത്തിലെ ശിവരാത്രി മാത്രം ആഘോഷിക്കുന്നു.
അഘോരമൂർത്തി
പ്രധാനമൂർത്തിയായ മണ്ണൂർ മഹാദേവൻ പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിൽ വാഴുന്നു. *ശിവലിംഗത്തിന് ഒരടിയോളം പൊക്കമുണ്ട്. ശ്രീകോവിലിൽ ഭഗവാൻ അഘോരമൂർത്തിഭാവത്തിൽ വിളങ്ങുന്നു. ഭക്തന്മാർ ദർശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലാണന്നു വിശ്വാസം.*
മഹാവിഷ്ണു
അഘോരമൂർത്തീഭാവത്തിലുള്ള ശ്രീപരമശിവന്റെ രൗദ്രതയ്ക്ക് ശമനം വരുത്തുവാനണത്രേ പരശുരാമൻ തന്നെ മഹാവിഷ്ണുവിനേയും ഇവിടെ പ്രതിഷ്ഠിച്ചത്. ശിവക്ഷേത്രത്തിനു വടക്കു വശത്തായി ക്ഷേത്ര മൈതാനത്തുതന്നെ വേറെ നാലമ്പലവും, ശ്രീകോവിലോടുംകൂടി മഹാവിഷ്ണു കുടികൊള്ളുന്നു. പടിഞ്ഞാറു ദർശനമായാണ് വിഷ്ണു പ്രതിഷ്ഠ.
*ഉപദേവ പ്രതിഷ്ഠകൾ*
ഗണപതി
ശാസ്താവ്

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -- തൃശ്ശിലേരി മഹാദേവക്ഷേത്രം (91)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -- തൃശ്ശിലേരി മഹാദേവക്ഷേത്രം (91)
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തിരുനെല്ലിയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ കിഴക്ക് ദർശനം നൽകി കുടികൊള്ളുന്നു. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം.
പരമശിവന്റെ ശ്രീകോവിലിനു മുൻപിലുള്ള നമസ്കാര മണ്ഡപത്തിൽ ശ്രീ പാർവതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുർഗ, ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുർഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പിൽ വെള്ളം നിൽക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സർവരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് തിരുനെല്ലി. റോഡ് മാർഗ്ഗം മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളു. വയനാടൻ വനങ്ങളുടെ നടുവിലൂടെയാണ് യാത്ര. കല്പറ്റയിൽ നിന്നും 95 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കല്പറ്റയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് മാനന്തവാടി. ട്രെയിനിലാണെങ്കിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക, ഇവിടെ നിന്നും കല്പറ്റയിലേക്ക് 72 കിലോമീറ്റർ ദൂരമുണ്ട്.

കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം തിരുവില്വാമല



തിരുവില്വാമല
കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറുഭാഗത്തായി ഏകദേശം അമ്പത് അടിയോളം താഴ്ചയിലാണ് കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഇവിടേയ്ക്ക് ഇറങ്ങിചെല്ലുവാനായി പടികളും ഉണ്ട്. ക്ഷേത്രത്തിൽ നിന്നും താഴെ കുഴിയിൽ (കുണ്ട്) സ്ഥിതിചെയ്യുന്നത് കൊണ്ട്, ഇവിടത്തെ അയ്യപ്പനെ കുണ്ടിൽ അയ്യപ്പൻ എന്നും വിളിച്ചു വരുന്നു. കിഴക്കോട്ടാണ് ദർശനം.പടിഞ്ഞാറെ നടയിലുള്ള ആലിനു നേരേയുള്ള ദിശയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നാൺ നിഗമനം.

കാലാക്കൽ കാവുടയോൻ ,വൈക്കം



കാലാക്കൽ കാവുടയോൻ
വൈക്കം ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരു ക്ഷേത്രമാണ് കാലാക്കൽ ക്ഷേത്രം. ശ്രീ പരമേശ്വരന്റെ പരിവാരങ്ങളിൽ ശ്രേഷ്ഠനായ നന്ദികേശ്വരനാണ് കാലാക്കലെ പ്രധാന പ്രതിഷ്ഠ. ഈ പ്രതിഷ്ഠാമൂർത്തിയെ കാലാക്കൽ വല്ല്യച്ഛൻ എന്നും അറിയപ്പെടുന്നു.
പ്രധാനമൂർത്തിയെ കൂടാതെ ഘണ്ടാകർണ്ണൻ, ഭദ്ര, യക്ഷി, സർപ്പം മുതലായ ഉപദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. . നിത്യ പൂജയും ക്ഷേത്രസംബന്ധമായ മറ്റ് ആചാരാനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. പത്താമുദയ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.
വൈക്കം ക്ഷേത്രത്തിലെ നട അടച്ചുകഴിഞ്ഞാൽ ( അത്താഴപ്പൂജയും, ശ്രീബലിയും കഴിഞ്ഞ് ) പിന്നെ പള്ളി ഉണർത്തുന്നതുവരെയുള്ള ക്ഷേത്രസംരക്ഷണച്ചുമതല കാലാക്കൽ വല്ല്യച്ഛനാണ് എന്നാണ് വിശ്വാസം. അത്യന്തം ക്ലേശകരമായ, വൈക്കത്ത് വലിയ ഭജനം നടത്തി നിരവധി അഗ്നി പരീക്ഷണങ്ങളിൽകൂടി കടന്ന് വൈക്കത്തപ്പൻറെ പരമപ്രീതിക്കു പാത്രമായ അതീവസുകൃതിയായിരുന്ന മഹാപണ്ഡിതനായ വൈക്കത്ത് പാച്ചുമൂത്തത് – അദ്ദേഹം ഭജനത്തിൻറെ ചടങ്ങായ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നപ്പോൾ ഒരു അപൂർവ്വദൃശ്യം കണ്ടു. ഒരു കൈകൊണ്ട് ശ്രീകൊവിലിൻറെ താഴികക്കുടത്തിൽ പിടിച്ചുകൊണ്ട് ഒരു അത്ഭുതരൂപം ചുറ്റുമതിലിന്മേൽകൂടി നടന്ന് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. ഇത് കാലാക്കൽ വല്ല്യച്ഛനായിരുന്നു എന്നാണ് വിശ്വാസം. വൈക്കത്തപ്പൻറെ എഴുന്നള്ളത്ത്‌ ക്ഷേത്രമതിൽക്കകം വിട്ട് എവിടെപ്പോയാലും കാലാക്കൽ ക്ഷേത്രത്തിൽനിന്നും കൊണ്ടുവരുന്ന ഉടവാളും പിടിച്ചുകൊണ്ട്‌ ഒരാൾ അകമ്പടി സേവിക്കണം എന്നൊരാചാരം കാലാക്കൽ ക്ഷേത്രത്തിനും വൈക്കം ക്ഷേത്രത്തിനും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിക്കുന്നു. വൈക്കം ദേവസ്വത്തിൽനിന്നും കാലാക്കൽ ക്ഷേത്രത്തിലേക്ക് ആവശ്യം വേണ്ട വിളക്കെണ്ണ കൊടുക്കുന്ന ഒരു ഏർപ്പാടും ഉണ്ട്.

കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം



കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം
കൊടകര കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ കൊടകര ജംഗ്ഷനിൽ നിന്നും വടക്കുകിഴക്കുമാറി വെള്ളിക്കുളങ്ങര റൂട്ടിൽ ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കുന്നിൻ മുകളിലായി നിലകൊള്ളുന്ന സുബ്രഹ്മണ്യക്ഷേത്രം, കുന്നിന്റെ ഇടത്തട്ടിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം, കുന്നിനു താഴെയായുള്ള വിഷ്ണുക്ഷേത്രം എന്നിവ ചേർന്നതാണ്‌ കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ. ഇവയിൽ പ്രധാനക്ഷേത്രം കുന്നിന്മുകളിലെ സുബ്രഹ്മണ്യക്ഷേത്രമാണ്‌. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ഇവിടെ പടിഞ്ഞാറ്‌ ദിശയിലേക്ക് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യപ്രതിഷ്ഠയും, അതിനഭിമുഖമായി മുരുകനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ടുദർശനമായുള്ള ഹിഡുംബസ്വാമി പ്രതിഷ്ഠയും കാണാം. കൊടകര പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയാണ്‌ കുന്നതൃക്കോവിൽ ക്ഷേത്രങ്ങളുടേയും പ്രവർത്തനമേൽനോട്ടം നിർവ്വഹിക്കുന്നത്. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ്‌ ഇവിടത്തെ മുഖ്യ ആഘോഷം. കൊടകര ഷഷ്ഠി എന്നറിയപ്പെടുന്ന ഈ ആഘോഷമാണ്‌ കൊടകരയുടെ പ്രദേശികോത്സവം.

കണ്ണൂർ ജില്ലയിലെ എടക്കാട്‌ ഊർപഴച്ചി കാവ്



കണ്ണൂർ ജില്ലയിലെ എടക്കാട്‌ ഊർപഴച്ചി കാവ്
കണ്ണൂർ ജില്ലയിലെ എടക്കാട്‌ വേട്ടക്കൊരുമകൻ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഊർപഴച്ചി കാവ്. നടാൽ - മാളികാപറബ റോഡിലാണ് ഈ ക്ഷേത്രം.

വയത്തൂർ കാലിയാർ ശിവക്ഷേത്രം
(Picture:വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ തിടമ്പുനൃത്തത്തിൽ നിന്നും)
കണ്ണൂർ ജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത്ൽപെട്ട വയത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം.കണ്ണൂരിൽ നിന്നും മട്ടന്നൂർ -ഇരിട്ടി വഴി ഉളിക്കൽ എത്തിയോ, പയ്യാവൂർ വഴി ഉളിക്കൽ എത്തിയോ ഇവിടെ എത്താം. കണ്ണൂരിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ ദൂരമുണ്ട്.
ശിവപ്രതിഷ്ഠയാണിവിടെയുള്ളത്.കുടകരും തദ്ദേശവാസികളും ചേർന്ന് മകരമാസം ഒന്നു മുതൽ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവമാണിവിടെ പ്രധാനം. ഊട്ടിനു വേണ്ട അരി സാധനങ്ങൾ കുടകിൽ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു.