2018, ജൂലൈ 26, വ്യാഴാഴ്‌ച

കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം തിരുവില്വാമല



തിരുവില്വാമല
കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറുഭാഗത്തായി ഏകദേശം അമ്പത് അടിയോളം താഴ്ചയിലാണ് കുണ്ടിൽ അയ്യപ്പൻ ക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഇവിടേയ്ക്ക് ഇറങ്ങിചെല്ലുവാനായി പടികളും ഉണ്ട്. ക്ഷേത്രത്തിൽ നിന്നും താഴെ കുഴിയിൽ (കുണ്ട്) സ്ഥിതിചെയ്യുന്നത് കൊണ്ട്, ഇവിടത്തെ അയ്യപ്പനെ കുണ്ടിൽ അയ്യപ്പൻ എന്നും വിളിച്ചു വരുന്നു. കിഴക്കോട്ടാണ് ദർശനം.പടിഞ്ഞാറെ നടയിലുള്ള ആലിനു നേരേയുള്ള ദിശയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നാൺ നിഗമനം.