2018, ജൂലൈ 26, വ്യാഴാഴ്‌ച

കണ്ണൂർ ജില്ലയിലെ എടക്കാട്‌ ഊർപഴച്ചി കാവ്



കണ്ണൂർ ജില്ലയിലെ എടക്കാട്‌ ഊർപഴച്ചി കാവ്
കണ്ണൂർ ജില്ലയിലെ എടക്കാട്‌ വേട്ടക്കൊരുമകൻ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഊർപഴച്ചി കാവ്. നടാൽ - മാളികാപറബ റോഡിലാണ് ഈ ക്ഷേത്രം.

വയത്തൂർ കാലിയാർ ശിവക്ഷേത്രം
(Picture:വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ തിടമ്പുനൃത്തത്തിൽ നിന്നും)
കണ്ണൂർ ജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത്ൽപെട്ട വയത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം.കണ്ണൂരിൽ നിന്നും മട്ടന്നൂർ -ഇരിട്ടി വഴി ഉളിക്കൽ എത്തിയോ, പയ്യാവൂർ വഴി ഉളിക്കൽ എത്തിയോ ഇവിടെ എത്താം. കണ്ണൂരിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ ദൂരമുണ്ട്.
ശിവപ്രതിഷ്ഠയാണിവിടെയുള്ളത്.കുടകരും തദ്ദേശവാസികളും ചേർന്ന് മകരമാസം ഒന്നു മുതൽ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവമാണിവിടെ പ്രധാനം. ഊട്ടിനു വേണ്ട അരി സാധനങ്ങൾ കുടകിൽ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു.