2018, ജൂലൈ 30, തിങ്കളാഴ്‌ച

വെട്ടുവൻ കോവിൽ., തമിഴ്നാട്ടിലെ തൂത്തുക്കുടി



വെട്ടുവൻ കോവിൽ.
=========================
ശംഭോ മഹാദേവാ ഓം നമ:ശിവായ നമ* 
\തമിഴ്നാട്ടിലെ തൂത്തുക്കുടി ,
കഴുകുമലയിലെ ഒറ്റക്കല്ലിൽ നിർമിക്കപ്പെട്ട വെട്ടുവൻ കോവിൽ എന്ന അപൂർണമായ ഒറ്റക്കൽ നിർമിതി അമൂല്യമായ ഒരു ഗുഹാനിർമിതിയാണ് . ശില്പിയുടെ മന്ദിരം എന്നാണ് വെട്ടുവൻ കോവിൽ എന്ന തമിഴ് വാക്കിനർത്ഥം . പാ റയുടെ ഒരു ഭാഗം ഗുഹയുടെ രൂപത്തിൽ തുരന്നാണ് ഈ ഒറ്റക്കൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത് . തമിഴ് സംസ്കൃതിയേ യും ഹിന്ദു ദേവതകളെയും പ്രതിനിധാനം ചെയ്യുന്നവയാണ് ഇവിടുത്തെ ഓരോ ശില്പങ്ങളും . മുകളിൽ നിന്ന് കൊത്തി തുടങ്ങിയിരിക്കുന്ന ഈ ഒറ്റക്കൽ നിർമിതി പണി പൂർത്തിയാകും മുന്നേ ഉപേക്ഷിച്ച രീതിയിലാണ് . ഉമാമഹേശ്വരൻ, ദക്ഷിണാ മൂർത്തി , ഗണപതി, വിഷ്ണു, ബ്രഹ്മാവ്‌ എന്നീ ദേവകളുടെ പൂർണവും അപൂർണ വുമായ നൂറ്റി ഇരുപതോളം ശില്പങ്ങൾ ഏഴര മീറ്റർ ഉയരമുള്ള ഈ ഒറ്റക്കൽ മന്ദിരത്തിൽ പലയിടത്തായി കാണാം . ഇതിനു ക്ഷേത്ര കവാടാവും ഹാളും ഉണ്ട്.*
*ഇപ്പോൾ ഗണപതി ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ . മുകളിൽ നിന്ന് നോക്കുമ്പോൾ ഈ ഒറ്റക്കൽ മന്ദിരം അതി മനോഹരമായ ദൃശ്യാനുഭവം നൽകുന്നു . പകുതി വിരിഞ്ഞൊരു കൽത്താമര ആണ് വെട്ടുവൻ കോവിലിലെ ഈ ഏക ശിലാ നിർമിതി . ഇതിന്റെ നിർമാണം പകുതി വഴിയിൽ നിന്നതിനെ കുറിച്ച് പല കഥകളും ഉണ്ട്. അച്ഛനും മകനും മുകളിലും താഴെയുമായി ശില്പ നിർമിതി നടത്തുകയും മകൻറെ കഴിവിൽ അസൂയാലുവായ അച്ഛൻ ഉളി കഴുത്തിലേക്കു ഇട്ടു മകനെ കൊന്നു എന്നാണു കഥ (നമ്മുടെ പെരുന്തച്ചൻ കഥ പോലെ). മുകളിൽ നിന്ന് താഴേക്ക്‌ കൊത്തി വന്നപ്പോൾ പാറയുടെ കാഠിന്യം കുറഞ്ഞതായി തോന്നിയതിനാൽ പണി ഉപേക്ഷിചിരിക്കാം എന്നാണു കൂടുതൽ വിശ്വസനീയമായ മറ്റൊരു അനുമാനം. ഇനിയൊന്ന്, ജൈന ആധിപത്യം നിലനിന്നിരുന്ന കഴുകുമലയിൽ അവരറിയാതെ ശിൽപികൾ ഹിന്ദു ദേവതകളുടെ ശില്പങ്ങൾ കൊത്തിയെന്നും അത് കണ്ടുപിടിക്കപ്പെട്ട പ്പോൾ അവർ വധിക്കപ്പെട്ടു കാണും എന്നുമാണ്. കഥകൾ എന്തായാലും കല്ലിൽ വിരിഞ്ഞൊരു കവിതയാണ് എല്ലോറ ശില്പങ്ങളോട് സാമ്യം പറയപ്പെടുന്ന ഈ ഒറ്റക്കൽ ശില്പ ചാരുത.*
കടപ്പാട്

മണ്ണടി ദേവി ക്ഷേത്രം,പത്തനംതിട്ട ജില്ല





മണ്ണടി ദേവി ക്ഷേത്രം,പത്തനംതിട്ട ജില്ല


പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.
സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.
കാമ്പിത്താൻ
മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു.
പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ. ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.
മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അദ്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.
പുരാവൃത്തം
മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.
സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതിന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാൾ തുള്ളി ഉറഞ്ഞു പറയുന്ന കാര്യങ്ങൾ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ആൾക്കാർക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വർധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ധേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം അത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്
ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേർന്ന് ശ്രീകോവിൽ നടപ്പന്തൽ പാട്ടമ്പലം പൂപ്പടക്കൊട്ടിൽ എന്നിവ നിർമിച്ചു. വർഷാവർഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരിൽ

അവിട്ടത്തൂർ ശിവക്ഷേത്രം ,തൃശൂർ ജില്ല


അവിട്ടത്തൂർ ശിവക്ഷേത്രം ,തൃശൂർ ജില്ല


കേരളത്തിലെ തൃശൂർ ജില്ലയിലെഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻസ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം[
പടിഞ്ഞാറേ ക്ഷേത്രഗോപുരം
ചരിത്രം '
അവിട്ടത്തൂർ ഗ്രാമത്തിലെ 28ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം. ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനിസാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനംക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.
പ്രതിഷ്ഠകൾ '
നാലമ്പലവും വട്ട ശ്രീകോവിലും
സാമാന്യം വലിയ രണ്ടുനില വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗംകിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവുംനാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ളഹോമകുണ്ഡത്തിനടുത്ത്‌അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.
ക്ഷേത്രം'
ക്ഷേത്രത്തിൻറെ നമസ്കാരമണ്ഡപത്തിനുമുകളിൽ കലാവിരുതോടെ രചിച്ചപാലാഴിമഥനം കഥയും, ശ്രീകോവിലിലെകിരാതം കഥയും വളരെ മനോഹരമാണ്

2018, ജൂലൈ 29, ഞായറാഴ്‌ച

അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം

അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം

Jump to navigationJump to searc
തൃശ്ശൂർ നഗരപരിധിക്കകത്ത് അയ്യന്തോൾ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് അയ്യന്തോൾ ശ്രീ കാർത്ത്യായനീദേവിക്ഷേത്രം. വൈഷ്ണവാംശഭൂതനായ പരശുരാമൻ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്[1]. കാർത്ത്യായനി ദേവിയാണ് പ്രതിഷ്ഠ. കുമാരനല്ലൂരിലേതുപോലെ അഞ്ജനകല്ലുകൊണ്ടാണ് ഇവിടുത്തെ പ്രതിഷ്ഠ. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവയാണ് ദേവിയുടെ കൈയിലുള്ളത്.[2]കിഴക്കോട്ടാണ് ദർശനം. ഇത് പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ദർശനവശമായ കിഴക്ക് ചെറിയ നടപ്പുരയും ഗോപുരവുമുണ്ട്. ഗണപതി മാത്രമാണ് ഉപപ്രതിഷ്ഠ. ചെമ്പൂക്കാവു് കാർത്ത്യായനി ഭഗവതി ഈ ദേവിയുടെ അനുജത്തിയാണെന്നാണ് വിശ്വാസം.[2]
കൃഷ്ണനാണെന്നു കരുതി കംസൻ കാലിൽ പിടിച്ച് കല്ലിൽ അടിക്കാൻ ഒരുങ്ങിയപ്പോൾ പറന്നുയർന്ന ദേവി ഇറങ്ങിയതിവിടെയാണെന്നു പറയുന്നു. കംസന്റെ തോൾഭാഗത്തെത്തിയപ്പോഴാണ് ദേവി പറന്നുയർന്നതെന്ന് പറയപ്പെടുന്നു. അതിനാൽ അപ്പോൾ കംസൻ 'അയ്യോ എന്റെ തോളേ!' എന്നുപറഞ്ഞു നിലവിളിച്ചുവെന്നും അതാണ് പിന്നീട് ലോപിച്ച് അയ്യന്തോളായതെന്നും പറയപ്പെടുന്നു.
തൃശ്ശൂർ പൂരവും വൃശ്ചികമാസത്തെ തൃക്കാർത്തികയുമാണ് ഇവിടെ വിശേഷമായി ആഘോഷിക്കുന്നത്.
പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏയു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച് 1.30ഓടെ അമ്പലത്തിലെത്തും.
രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തെമ്പോൾ കാലത്ത് ഏഴുമണി കഴിയും.

ആറ്റൂർ കാർത്യായനി ക്ഷേത്രം നൂറ്റെട്ട് ദുർഗ്ഗാലയങ്ങൾ ,തൃശ്ശൂർ ജില്ല



നൂറ്റെട്ട് ദുർഗ്ഗാലയങ്ങൾ

ആറ്റൂർ കാർത്യായനി ക്ഷേത്രം

ആറ്റൂർ കാർത്യായനി ക്ഷേത്രം 

തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴക്ക് സമീപമായി തൃശ്ശൂർ ഷൊർണൂർ പാതയിൽ ആറ്റൂർ മനപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി ആറ്റൂർ കാർത്യായനി ക്ഷേത്രം സ്ഥിതിചെയ്യുന്നു. തൃശ്ശൂർ തെക്കേമഠത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുടെ സമിതി ആണ് ഭരിക്കുന്നത്

സ്വാമിയാർ സമാധികൾ

 ക്ഷേത്രം തൃശ്ശൂർ തെക്കേമഠം വകയായിരുന്നതുകൊണ്ട് വളരേയധികം പ്രതാപത്തിലായിരുന്നു. തെക്കേമഠത്തിലെ നാല് സ്വാമിയാർ മാരെ ഇവിടെ ആണ് സമാധിയിരുത്തിയിരിക്കുന്നത്. വിഷ്ണുപാദത്തിൽ ലയിക്കുന്നു എന്ന് സങ്കല്പിക്കുന്ന സ്വാമിയാർമാരെ ക്ഷേത്രവളപ്പിൽ സംസ്കരിക്കുന്ന വിചിത്രമായ ആചാരം ഇവിടെ നേരിൽ കാണാം. സ്വാമിയാർമാർ മരിച്ച ദിവസം ശ്രാദ്ധത്തിനുപകരം യോഗീശ്വരപൂജ എന്ന പ്രത്യേക ചടങ്ങാണ് നടക്കുന്നത്. ആറ്റൂർ കൃഷ്ണപിഷാരടി ആറ്റൂർ രവിവർമ്മതുടങ്ങിയ പ്രതിഭാധനരുടെ ഗൃഹങ്ങൾ ക്ഷേത്രത്തിനു സമീപമായി കാണാം.

അഗ്രശാല

ക്ഷേത്രത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഒരു വലിയ അഗ്രശാല ഇവിടെ ഉണ്ട്.

എത്തിച്ചേരാൻ

ഷൊർണൂരിൽ നിന്നും തൃശ്ശൂർ ബസ്സിൽ കയറി ആറ്റൂർ മനപ്പടി സ്റ്റോപ്പിൽ ഇറങ്ങണം. അവിടെ നിന്ന് ഓട്ടോയൊ കാൽനടയായൊ ക്ഷേത്രത്തിലെത്താം.

ചിത്രശാല

2018, ജൂലൈ 28, ശനിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - അവിട്ടത്തൂർ ശിവക്ഷേത്രം (48)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - അവിട്ടത്തൂർ ശിവക്ഷേത്രം (48)
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം.
അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം. ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനി സാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം ക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.
സാമാന്യം വലിയ വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗം കിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽ ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.
ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യകാലങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നെ ദിവസം ഇത് വളരെ ഭംഗിയായി പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്.

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.
നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്.

2018, ജൂലൈ 27, വെള്ളിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - വടക്കേ മലബാറിലെകൊട്ടിയൂർ ക്ഷേത്രം (67)


നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - കൊട്ടിയൂർ ക്ഷേത്രം (67)
വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താൻ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക.

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പെരുന്തട്ട മഹാദേവക്ഷേത്രം (69)




നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പെരുന്തട്ട മഹാദേവക്ഷേത്രം (69)
ഗുരുവായൂർക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള ഈ ശിവക്ഷേത്രം സാമുതിരിമാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു. പെരുന്തട്ട മഹാദേവക്ഷേത്രം പരസുരാമ പ്രതിഷ്ഠിതമായ നൂറ്റെട്ട് മഹാശിവക്ഷെത്രങ്ങളിൽ ഒന്നാണ്. ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട മഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രം നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുൻപേതന്നെ ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണവിഗ്രഹവുമായി ഭക്തർ അമ്പലപ്പുഴക്കു തിരിച്ചു എന്നാണ് ചരിത്രം.
ക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള ആധികാരാകമായ രേഖകൾ ഒന്നും തന്നെ ഇതുവരെ കൺറ്റുകിട്ടിയിട്ടില്ല. ഭക്തശിരോമണി സുന്ദരമൂർത്തി നായനാർ ഈ ക്ഷേത്രം ദർശിച്ചിട്ടുള്ള കാര്യം പുരാതന തമിൾരേഖയായ തിരുകോവയിൽ എഴുതിയിട്ടുണ്ട്. അതിരുകൾ വിപുലീകരിക്കാൻ ടിപ്പു സുൽത്താൻ നടത്തിയ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ടിപ്പുവിനാൽ നശിപ്പിക്കപ്പെട്ടുവെങ്കിലും ടിപ്പു ഇവിടെ വിട്ടു പോകുമ്പോൾ ക്ഷേത്രേശനു വേണ്ടി ഇളനീർ അഭിഷേകം നടത്തിയെന്നും അതു തുടർന്നുകൊണ്ടുപോകാനുള്ള ധനസഹായ ചെയ്തുകൊടുത്തുവെന്നും ചരിത്രം പറയുന്നു.
ടിപ്പുവിനെ പ്രതിരോധിക്കാൻ സാമൂതിരിയുടെ സൈന്യം ശ്രമിച്ചതിൻറെ തെളിവുകൾ ഈ അടുത്തയിടക്കാണ് ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തത്. ക്ഷേത്ര നവീകരണത്തിനായി മണ്ണെടുത്തപ്പോൾ വലിയ രണ്ടു പീരങ്കികൾ കണ്ടുകിട്ടി. ഈ രണ്ടു പീരങ്കികളുടെ ചരിത്രം ചെന്നു നിൽക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. പെരുന്തട്ട ക്ഷേത്രത്തിനടുത്താണ് സാമൂതിരി രാജയുടെ കോവിലകം. പീരങ്കികളിൽ നിറയ്ക്കാനുള്ള വെടിമരുന്നു സൂക്ഷിച്ചിരുന്ന അറയും ഈ ഭാഗത്തു തന്നെയായിരുന്നു. ഈ പറമ്പിനെ ഇപ്പോഴും വെടിത്തറയെന്നാണു വിളിക്കുന്നത്. സാമുതിരി രാജയുടെ ഒരു കോവിലകം പെരുന്തട്ട ക്ഷേത്രത്തിനു പടിഞ്ഞാറെ ഭാഗത്തായിരുന്നു. ഇവിടുത്തെ കോവിലകത്തു നിന്ന് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൻറെ തെക്കു ഭാഗത്തുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസ് നിൽക്കുന്ന സ്ഥലത്തു മുൻപുണ്ടായിരുന്ന കോവിലകത്തേക്കു ഭൂഗർഭ വഴിയുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. പടയോട്ടക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം അമ്പലപ്പുഴയിലേക്കു കൊണ്ടുപോയതും 1792 മാർച്ച് 18നു തിരികെ കൊണ്ടു വന്നതും ചരിത്രമാണ്. ടിപ്പുവിൻറെ പട മുന്നേറിയപ്പോൾ സാമൂതിരിയുടെ ഭടന്മാർ വെടിമരുന്നറ കത്തിക്കുകയും ആയുധങ്ങളും പീരങ്കികളും കുഴിച്ചു മൂടിയെന്നുമാണു ചരിത്രം. അന്നു കുഴിച്ചു മൂടിയവയിൽ ചിലതാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണു സൂചന.

സോമേശ്വരം മഹാദേവക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -



സോമേശ്വരം മഹാദേവക്ഷേത്രം
നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - സോമേശ്വരം മഹാദേവക്ഷേത്രം (83)
തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം. തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
പരമ്പരാഗത കേരളാശൈലിയിൽ നിർമ്മിച്ചതാണ് സോമേശ്വരം ക്ഷേത്രം. പ്രകൃതിരമണീയമായ ഭരതപ്പുഴയുടെ ദക്ഷിണഭാഗത്തായി ക്ഷേത്രം നിലകൊള്ളുന്നു.
ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ ശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു. നാലമ്പല ചുമരുകൾ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്, കൂടാതെ മുകൾ ഭാഗം ഓട് കൊണ്ടു മറച്ചിരിക്കുന്നു. നാലമ്പലത്തിന്റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം തൃശ്ശൂർ



പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ധർമ്മശാസ്താ ക്ഷേത്രമാണ് പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിന് 2500 വർഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠ.
കോട്ടയത്തു നിന്നും തൃശ്ശൂരിലേക്ക് കുടിയേറിയ തെക്കേമഠം സ്വാമിയാർ കിഴക്കുമ്പാട്ടുകരയിൽ ക്ഷേത്രം പണിയുകയും കൂടെ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്ന്നീട് തെരെഞ്ഞെടുത്ത ഭരണസമിതിക്ക് അധികാരം കൈമാരിയെന്നും കരുതുന്നു.
വിഘ്നേശ്വരനും വനദുർഗയുമാണ് മറ്റു പ്രതിഷ്ഠകൾ.
തൃശ്ശൂർ പൂരത്തിന് കാലത്ത് 7 മണിക്ക് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയും ഇത് ആവർത്തിക്കും.
നവരാത്രിപൂജ, ശാസ്താവിളക്ക്, പ്രതിഷ്ഠാദിനം എന്നിവയാണ് മറ്റു വിശേഷങ്ങൾ.

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം,പത്തനംതിട്ട




തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.
ഐതിഹ്യം:
ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്റെ വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.
പ്രതിഷ്ഠ, പൂജാവിധികൾ:
കിഴക്കോട്ട് ദർശനമായി ശ്രീ വല്ലഭനേയും, പടിഞ്ഞാറേക്ക് ദർശനമായി സുദർശ്ശന മൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ മഹാലക്ഷ്മി, വരാഹമൂർത്തി, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ സങ്കല്പിച്ച് അഞ്ച് പൂജകൾ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയിൽ ബാലനായും എതൃത്തുപൂജയിൽ ബ്രഹ്മചാരിയായും പന്തീരടിപൂജയിൽ വനവാസിയായും ഉച്ചപൂജയിൽ ഗൃഹസ്ഥനായും അത്താഴപൂജയിൽ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുർവാസാവ് മഹർഷി ക്ഷേത്രത്തിൽ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വിഷ്ണുവിഗ്രഹത്തിന് ആറടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സുദർശനമൂർത്തിയുടെ വിഗ്രഹവും ഏതാണ്ടിതേപോലെയാണ്. എന്നാൽ കൈകളുടെ എണ്ണത്തിലും അവയിൽ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങളിലും വ്യത്യാസമുണ്ട്. വിഷ്ണുവിഗ്രഹം നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുമ്പോൾ സുദർശനവിഗ്രഹം എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, ത്രിശൂലം, ഉലക്ക, കയർ തുടങ്ങിയവ ധരിച്ചിരിയ്ക്കുന്നു