വെട്ടുവൻ കോവിൽ.
=========================
ശംഭോ മഹാദേവാ ഓം നമ:ശിവായ നമ*
\തമിഴ്നാട്ടിലെ തൂത്തുക്കുടി ,
കഴുകുമലയിലെ ഒറ്റക്കല്ലിൽ നിർമിക്കപ്പെട്ട വെട്ടുവൻ കോവിൽ എന്ന അപൂർണമായ ഒറ്റക്കൽ നിർമിതി അമൂല്യമായ ഒരു ഗുഹാനിർമിതിയാണ് . ശില്പിയുടെ മന്ദിരം എന്നാണ് വെട്ടുവൻ കോവിൽ എന്ന തമിഴ് വാക്കിനർത്ഥം . പാ റയുടെ ഒരു ഭാഗം ഗുഹയുടെ രൂപത്തിൽ തുരന്നാണ് ഈ ഒറ്റക്കൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത് . തമിഴ് സംസ്കൃതിയേ യും ഹിന്ദു ദേവതകളെയും പ്രതിനിധാനം ചെയ്യുന്നവയാണ് ഇവിടുത്തെ ഓരോ ശില്പങ്ങളും . മുകളിൽ നിന്ന് കൊത്തി തുടങ്ങിയിരിക്കുന്ന ഈ ഒറ്റക്കൽ നിർമിതി പണി പൂർത്തിയാകും മുന്നേ ഉപേക്ഷിച്ച രീതിയിലാണ് . ഉമാമഹേശ്വരൻ, ദക്ഷിണാ മൂർത്തി , ഗണപതി, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവകളുടെ പൂർണവും അപൂർണ വുമായ നൂറ്റി ഇരുപതോളം ശില്പങ്ങൾ ഏഴര മീറ്റർ ഉയരമുള്ള ഈ ഒറ്റക്കൽ മന്ദിരത്തിൽ പലയിടത്തായി കാണാം . ഇതിനു ക്ഷേത്ര കവാടാവും ഹാളും ഉണ്ട്.*

*ഇപ്പോൾ ഗണപതി ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ . മുകളിൽ നിന്ന് നോക്കുമ്പോൾ ഈ ഒറ്റക്കൽ മന്ദിരം അതി മനോഹരമായ ദൃശ്യാനുഭവം നൽകുന്നു . പകുതി വിരിഞ്ഞൊരു കൽത്താമര ആണ് വെട്ടുവൻ കോവിലിലെ ഈ ഏക ശിലാ നിർമിതി . ഇതിന്റെ നിർമാണം പകുതി വഴിയിൽ നിന്നതിനെ കുറിച്ച് പല കഥകളും ഉണ്ട്. അച്ഛനും മകനും മുകളിലും താഴെയുമായി ശില്പ നിർമിതി നടത്തുകയും മകൻറെ കഴിവിൽ അസൂയാലുവായ അച്ഛൻ ഉളി കഴുത്തിലേക്കു ഇട്ടു മകനെ കൊന്നു എന്നാണു കഥ (നമ്മുടെ പെരുന്തച്ചൻ കഥ പോലെ). മുകളിൽ നിന്ന് താഴേക്ക് കൊത്തി വന്നപ്പോൾ പാറയുടെ കാഠിന്യം കുറഞ്ഞതായി തോന്നിയതിനാൽ പണി ഉപേക്ഷിചിരിക്കാം എന്നാണു കൂടുതൽ വിശ്വസനീയമായ മറ്റൊരു അനുമാനം. ഇനിയൊന്ന്, ജൈന ആധിപത്യം നിലനിന്നിരുന്ന കഴുകുമലയിൽ അവരറിയാതെ ശിൽപികൾ ഹിന്ദു ദേവതകളുടെ ശില്പങ്ങൾ കൊത്തിയെന്നും അത് കണ്ടുപിടിക്കപ്പെട്ട പ്പോൾ അവർ വധിക്കപ്പെട്ടു കാണും എന്നുമാണ്. കഥകൾ എന്തായാലും കല്ലിൽ വിരിഞ്ഞൊരു കവിതയാണ് എല്ലോറ ശില്പങ്ങളോട് സാമ്യം പറയപ്പെടുന്ന ഈ ഒറ്റക്കൽ ശില്പ ചാരുത.*
കടപ്പാട്
കടപ്പാട്