2018, ജൂലൈ 28, ശനിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.
നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്.