2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഉദിയന്നൂര്‍ മഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്


ഉദിയന്നൂര്‍ മഹാദേവ ക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് പഞ്ചായത്തിലെ നാലഞ്ചിറഎന്നസ്ഥലത്താണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രണ്ടു പ്രധാന മൂര്‍ത്തികളാണ് ഇവിടെ ഉള്ളത് .താഴെ ക്ഷേത്രത്തില്‍ അഘോര ശിവനും,മേലെ ക്ഷേത്രത്തില്‍ ശാന്തനശിവനും. കിഴക്കോട്ടു ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തിന്‍റെ തൊട്ടുമുന്നില്‍ കുളമാണ് .                                                            

ആഘോര മൂര്‍ത്തി ക്ഷേത്രം 



താഴെ ക്ഷേത്രത്തില്‍ രണ്ടു പൂജയും മേലെക്ഷേത്രത്തില്‍ മൂന്ന് പൂജയുമാണ് ഉള്ളത് .താഴമണ്‍ ഇല്ലതിനാണ് ഇവിടുത്തെ താന്ത്രിക വിധി .വട്ട ശ്രീകോവിലാണ് ഇവിടെ.മുന്‍പ് തെരളി നേദ്യം ഉണ്ടായിരുന്നു ശിവരാത്രി ആറാട്ടായി ആറ് ദിവസത്തെ ഉത്സവമാണ് .

മഹാദേവക്ഷേത്രം



.ഇടയാണത്ത് മഠം വക ക്ഷേത്രമായിരുന്നു.ഈ മഠത്തിലെ രണ്ടു സഹോദരന്‍മാര്‍ ശിവനെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തി.ദേഷ്യ ഭാവക്കാരനായ അനിയന് അഘോര ശിവനും,ശാന്തസ്വഭാവക്കാരനായ ജേഷ്ട്ടന് ശാന്ത ശിവനും പൂജകഴിഞ്ഞു ശിവസാന്നിദ്യം ഉണ്ടായ ഉടനെ തന്നെ അനുജന്‍ മരിച്ചു.ജേഷ്ട്ടന്‍ കൊലപ്പെടുത്തിയാതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹവും കുളത്തില്‍ ചാടിആത്മഹത്യ ചെയ്തു .എന്നാണ് ഐതിഹ്യം.                                                                                                                                            

ക്ഷേത്രക്കുളം 

ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രം


 

ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രം 
തിരുവനന്തപുരത്ത് ഉള്ളൂരില്‍ ആണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന മൂര്‍ത്തി ബാലസുബ്രമണ്യനാണ് . കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈക്ഷേത്രത്തില്‍ മൂന്നുനേരം പൂജയാണ് ഉള്ളത് മണലിക്കരയും,വഞ്ചിയൂര്‍ അത്തിയറയും എന്ന രണ്ടു തന്ത്രിമാരാണ് ഇവിടെ ഉള്ളത് .                                                                                                                                          

ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രം 


ഉപദേവത: ഗണപതി,ശാസ്താവ് ,ശിവന്‍ ,യക്ഷി,നാഗം എന്നിവരാണ് .മകരത്തിലെ തൈപ്പൂയത്തിനാണ് ഇവിടെ ആഘോഷം. ശാസ്താവിന് മീനത്തിലെ അത്തത്തിന് ഇവിടെ ഒന്‍പതു ദിവസത്തെ ആഘോഷമാണ്.പതിനാലു ബ്രാഹ്മണര്‍ക്ക് ഇവിടെ നിത്യവും അന്നദാനം നടത്തിയിരുന്നു. ആദ്യം ഇവിടെ ശാസ്താ ക്ഷേത്രമായിരുന്നു "അന്നാട്ട് ശാസ്താവ്" എന്ന പേരിലാണ് ഈക്ഷേത്രം അടുത്ത കാലത്ത് വരെ അറിയപ്പെട്ടിരുന്നത് . നാലുകെട്ടിലാണ് ശാസ്താ പ്രതിഷ്ഠ. 

ക്ഷേത്രക്കുളം 


നെടുമങ്ങാട് രാജകുടുംബത്തില്‍ ഉണ്ടായ അനിഷ്ട്ട സംഭവത്തെ തുടര്‍ന്ന് പ്രശ്ന ചിന്ത നടത്തി പരിഹാരമായി നിര്‍ദേശിച്ചതനുസരിച്ച് രാജാവാണ് സുബ്രമണ്യനെ ഇവിടെ പ്രതിഷ്ട്ടിച്ചത്. തിനമാവ്‌ തേനില്‍ കുഴച്ച് ഇവിടെ പച്ചയോടെ നേദിക്കും. കൂടാതെ മലര്‍പ്പൊടിയും ഉണ്ണിയപ്പവും നേദിക്കും സുബ്രമണ്യന്‍റെ കൈയില്‍ വേലില്ല.സുബ്രമണ്യ പ്രതിഷ്ഠ വന്നതോടെയാണ് ശാസ്താവ് ഉപദേവനായത് . ഇപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാണ്  

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ ക്ഷേത്രം.


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം.                                                                                       

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്.                               


ആറാട്ട്‌പുഴ  ക്ഷേത്രം 

പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.                                                                                                                 

എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.


                          ആറാട്ട്‌പുഴ  ക്ഷേത്രം , ഗോപുരം 

ശ്രീരാമന്‍റെ ഗുരുവായ ഗുരു വസിഷ്ഠന്‍റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.                                                                                                                                              
തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.      
                                                                                             
വില്ലൂന്നിത്തറ


മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാണ്. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാണ്.

ആല്‍ത്തറ



പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാ ണ്  വിശ്വാസം .

പൂരം



മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് ആറാട്ടുപുഴ ക്ഷേത്രം.                                                               




                                   

2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം പത്തനംതിട്ട ജില്ല




പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലുക്കില്‍ മണിമലയാറിന്‍റെ തീരത്തായ്‌ കുന്നിനിശേരി എന്ന പ്രകൃതി രമണീയമായ പ്രദേശം. ഋഗ്വേദ കാലഘട്ടത്തില്‍ ഇവിടെ വായുദേവന്‍റെ ക്ഷേത്രമുണ്ടായിരുന്നെന്നും അങ്ങനെ ഈ സ്ഥലത്തിന് വായുപുരം എന്ന് പേര് ലഭിച്ചു എന്നും പിന്നീട് ഈ പേര് ലോപിച്ച് വായ്പൂരായി എന്നും, മറുപക്ഷം അനുസരിച്ച് വായ്‌ പുകള്‍ അധികമുള്ള ഊര് എന്നും വായ്‌പുകള്‍ എന്നാല്‍ വര്‍ധനവ്‌ അഥവാ ഐശ്വര്യം ഉണ്ടാകുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ വായ്പൂര് എന്ന സ്ഥലനാമമുണ്ടായി.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


മേല്പ്പറഞ്ഞ ക്ഷേത്രഭൂമിയില്‍ ശാസ്ത്രീയമായി നിര്‍മിച്ച ലക്ഷണമൊത്ത ഒരു ശിവലിംഗം കാലപ്പഴക്കത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു. കോവില്‍ അഥവാ അമ്പലം എന്നര്‍ത്ഥം വരുന്ന കോവില്‍ (കോയില്‍) എന്ന നാമരൂപത്തില്‍നിന്നും കോവിലകത്ത് എന്നും കാലക്രമത്തില്‍ ലോപം വന്ന് കോലത്ത് എന്നും നാമപരിണാമമുണ്ടായതായി ഇന്നു നാം വിശ്വസിക്കുന്നു. അതുപോലെതന്നെ കോവിലിനു വെളിയില്‍ എന്നര്‍ത്ഥം വരുന്ന കൊവില്‍പുറം എന്ന സ്ഥലം കോയിപ്പുറത്ത് എന്ന നൂതനനാമത്തില്‍ ഇന്നുമുണ്ട്. പ്രശസ്ത പാരമ്പര്യമുണ്ടായിരുന്ന ഒരു മഹാക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ഇനിയുമുണ്ട്. ഇന്നു കാണുന്ന ശിവ ലിംഗത്തിന് ഏതാണ്ട് 15 മീറ്റര്‍ കിഴക്ക് മാറി ഒരു ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനമുണ്ട് എന്നത് ശ്രദ്ദേയമാണ്.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


എണ്ണക്കുള്ള ചേര് എണ്ണച്ചേരി ആകുന്നു. മൂല ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് എണ്ണശ്ശേരില്‍ എന്നൊരു സ്ഥലവുമുണ്ട്. ഈ കുടുംബത്തിലെ കാരണവന്മാര്‍ അസാമാന്യ മാന്ത്രികശക്തി ഉള്ളവരായുരുന്നുവത്രെ. ക്ഷേത്രത്തിലേക്കുവേണ്ട എണ്ണ എടുക്കാൻ തേങ്ങ ഉണങ്ങുന്ന ചേര് അവിടെയാണ് തയ്യാര്‍ ചെയ്തിരുന്നത്. മാന്ത്രികന്മാരുടെ ശക്തി ഭയന്ന് മോഷ്ടാക്കള്‍ ഇവിടെ വരുമായിരുന്നില്ല. അതില്‍ ഏറ്റവും വലിയ ചേര് പെരുംചേരിയായി. കൂടാതെ, കുതിരപ്പാടിമണ്ണ്, മാളിയേക്കല്‍ എന്നീ സ്ഥലനാമങ്ങളും ക്ഷേത്രബന്ധമുള്ളവയാണ്. ഒരു കാലത്ത് പ്രതാപത്തിലും ഐശ്വര്യത്തിലും നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു തിരുവായ്പ്പൂരപ്പന്‍റെ  മൂലക്ഷേത്രം എന്ന് വിശ്വസിക്കാന്‍ ഇതിലധികം തെളിവുകള്‍ ആവശ്യമില്ലല്ലോ.


തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം  ബലിക്കല്‍ , കൊടിമരം 

 ഉത്സവം

തൃക്കൊടിയേറ്റ് - ശ്രീപരമശിവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിരയാണ് വായ്പൂര് ശ്രീ മഹാദേവര്‍ക്ഷേത്രത്തിലെ കൊടിയേറ്റ്. അന്നേ ദിവസം ദീപാരാധനയ്ക്കു ശേഷം കൊടിയേറ്റ് നടത്തുന്നു. ഇതിനു പ്രത്യേക മുഹൂര്‍ത്തം നോക്കാറില്ല. മറ്റു ചില ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തം നിര്‍ണയിച്ചതിനു ശേഷമാണ് കൊടിയേറുന്നത്. കൊടിയേറ്റിന് മുന്നോടിയായി കുളത്തൂര്‍ദേവിക്ഷേത്രസന്നിധിയില്‍ നിന്നും ഭക്തി നിര്‍ഭരമായ കാവടി ഘോഷയാത്രയും പതിവായി ആചരിച്ചു വരുന്നു. കൊടിയേറ്റിന് മുന്നോടിയായി മുന്‍പ് ക്ഷേത്രം നിലകൊണ്ടിരുന്ന കോലത്ത് എന്ന മൂലസ്ഥാനത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിലക്കുവയ്പ്പ് ചടങ്ങ് നടത്തുന്നു. കൊടിയേറ്റു ദിവസം ശ്രീഭൂതബലി, അത്താഴപൂജ എന്നിവയ്ക്ക് ശേഷം നടയടച്ച് ഒന്നാം ഉത്സവം സമാപിക്കുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ ഉഷപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ ഉച്ചയ്ക്കു മുന്‍പും ദീപാരാധന, ശ്രീഭൂതബലി, അത്താഴപൂജ എന്നിവ വൈകുന്നേരവും നടത്തുന്നു.

നാലാം ഉത്സവം (അഹസ്സ്)

രാത്രിയിലെ ശ്രീഭൂതബലി വരെ പതിവ് ചടങ്ങുകളും അതിനു ശേഷം അഹസ്സ് എന്ന വിശേഷാല്‍ പൂജയും നടക്കുന്നു. അഹസ്സ് എന്ന് പേരുള്ള ചടങ്ങ് ഉല്‍സവബലിക്കു സമാനമാണ്. ഈ ചടങ്ങ് രാത്രിയില്‍ മറ്റു ക്ഷേത്രങ്ങളിലെങ്ങും ഉള്ളതായി അറിവില്ല. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കള്‍ക്കരികെ പശ്ചിമാഭിമുഖമായി അലങ്കരിച്ച മണ്ഡപത്തില്‍ (പഴുക്കാമണ്ഡപം) എഴുന്നെള്ളിയിരിക്കുന്ന ഭഗവാന്റെ മുന്‍പില്‍ നടക്കുന്ന പൂജയാണ് അഹസ്സ്. ഈ ചടങ്ങ് ആണ്ടുതോറും 1771 നമ്പര്‍ മംഗളോദയം എന്‍. എസ്. എസ് കരയോഗം വഴിപാടായി നടത്തുന്നു. അഹസ്സ് ദര്‍ശനത്തിനായി അനേകം ഭക്തജനങ്ങള്‍ എത്താറുണ്ട്. ഇതോടൊപ്പംതന്നെ ഉത്സവബലിയും ഭക്തജനങ്ങള്‍ വഴിപാടായി നടത്തപ്പെടുന്നു.

ഭഗവാന്റെ അഞ്ചാം പുറപ്പാടും ആറാം പുറപ്പാടും (നല്ലുശ്ശേരി, കോവില്‍വട്ടം, കുളത്തൂര്‍പ്രയാര്‍)

ശ്രീഭൂതബലിക്ക്ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാന്‍ കിഴക്കേ ഗോപുരം കടന്ന് ആല്‍ത്തറവരെ എത്തുന്നു. തിരിച്ച് ക്ഷേത്രത്തിനകത്ത് എഴുന്നെള്ളിച്ച് ഉച്ചപൂജ നടത്തുന്നു. അന്നേ ദിവസം മുതല്‍ ദേശാധിപത്യമുള്ള കരകളിലേക്ക് ഊരുവലത്ത് ആരംഭിക്കുന്നു. നല്ലുശ്ശേരി, കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചാം ഉത്സവത്തിനും, കുളത്തൂരിനെയും താഴത്തുവടകരെയെയും വേര്‍തിരിക്കുന്ന കടലാടിപ്പാലം ഭഗവാന്റെ യാത്രയുടെ അതിരായി കണക്കാക്കി ആറാം പുറപ്പാട് കുളത്തൂര്‍പ്രയാര്‍ കരയിലേക്കും എഴുന്നെള്ളിക്കുന്നു.

ഏഴാം പുറപ്പാട് - ചെറുതോട്ടു വഴി

എഴുന്നെള്ളിപ്പു കരകളില്‍ വിസ്തീര്‍ണ്ണം കൊണ്ടും ഭക്തജനബാഹുല്യം കൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്നത് വായ്പൂര് എന്നറിയപ്പെടുന്ന ചെറുതോട്ടുവഴി പ്രദേശമാണ്. പൗരാണികവും പ്രശസ്തവുമായ മംഗലത്തുകുടുംബക്കാര്‍ ഈ ക്ഷേത്രത്തില്‍ നടത്തിവരുന്ന ശിവരാത്രിപൂജ ചെറുതോട്ടുവഴിക്കാര്‍ക്ക് ക്ഷേത്രവുമായുള്ള ബന്ധത്തിന് ഒളിമങ്ങാത്ത ഒരു തെളിവായി ഇന്നും നിലനില്ക്കുന്നു. ഓരോ വര്‍ഷവും വൃശ്ചികമാസം 28 ന് വായ്പൂര് മഹാദേവര്‍ക്ഷേത്രത്തിലെ മണ്ഡലഭജന വഴിപാട് ചെറുതോട്ടുവഴിക്കാര്‍ നടത്തിവരുന്നു. ഈ സുദിനവും ഒരു പ്രാദേശിക ഉത്സവുമായാണ്‌ ഭക്തജനങ്ങള്‍ കൊണ്ടാടുന്നത്. ഏഴാം പുറപ്പാടിനായി ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രദര്‍ശനം നടത്തി തിരുവായ്പ്പൂരപ്പനെ തങ്ങളുടെ കരയിലേക്ക് എഴുന്നെള്ളിക്കുകയും വാദ്യഘോഷങ്ങലുടെയും വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും അകമ്പടിയോടെ വഴിപാടുകള്‍ സമര്‍പ്പിച്ച് ഭക്ത്യാദരപൂര്‍വം തിരിച്ചെഴുന്നെള്ളിക്കുന്നു.


         തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രക്കവാടം


എട്ടാം പുറപ്പാട് - ആനിക്കാട്

എട്ടാം ദിവസത്തെ ഊരുവലത്തിന് ഒരു പ്രത്യേകതയുണ്ട്. പാര്‍വതി ദേവിയുടെ ദര്‍ശനാര്‍ത്ഥം ഉടയാടയും മറ്റുമായി ആനിക്കാട്ടിലമ്മക്കാവിലേക്ക് ഭഗവാന്‍ എഴുന്നെള്ളുന്നു എന്നാണു സങ്കല്‍പ്പം. ക്ഷേത്രത്തിലെത്തുന്ന മഹാദേവന്‍ ദേവീതൃപ്പൂത്തായതിനാല്‍ ശ്രീകോവിലില്‍ കടക്കാതെ നമസ്ക്കാര മണ്ഡപത്തില്‍ കഴിഞ്ഞുകൂടുകയും ഇരു ക്ഷേത്രങ്ങളിലെയും മെല്‍ശാന്തിമാര്‍ ദീപാരാധനയും അത്താഴപൂജയും നടത്തിയതിനുശേഷം നാമമാത്ര തീവെട്ടിയും ചുരുങ്ങിയ മേളത്തോടുംകൂടി തിരികെ എഴുന്നെള്ളി ശ്രീഭൂതബലിക്കുശേഷം നടയടയ്ക്കുന്നു.

ഒന്‍പതാം പുറപ്പാട് - കുന്നിനിശ്ശേരി

പള്ളിവേട്ട ദിവസമായ ഒന്‍പതാം ഉത്സവത്തിന്‌ രാവിലെത്തെ ശ്രീഭൂതബലിക്കുശേഷം കാഴ്ചശ്രീബലി, അതിനുശേഷം ഉച്ചപൂജയോടെ നടയടക്കുന്നു. സായാഹ്ന സമയത്ത് ക്ഷേത്രമിരിപ്പുകരയായ കുന്നിനിശ്ശേരി ഭാഗം ചുറ്റി തേലപ്പുഴക്കടവിലെത്തുന്ന ദേവനെ കീഴ്ത്രിക്കേല്‍ ക്ഷേത്രത്തില്‍ നിന്നും നാട്ടുകാര്‍ ഭക്തിപൂര്‍വ്വം എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

തിരുആറാട്ട്‌

ആറാട്ട്‌ ദിവസം രാവിലെ എട്ടുമണിക്ക് ശേഷമേ നടതുരക്കാറുള്ളൂ. ആ സമയത്ത് ഭഗവാന് കണിദര്‍ശനത്തിനായി പശുക്കിടാവിനെ സോപാനത്തില്‍ നിര്‍ത്തുന്നു. തലേദിവസത്തെ നായാട്ടു നടത്തി ക്രുദ്ധ ഭാവത്തോടെ പള്ളിയുറക്കമുണരുന്ന ഭഗവാനെ ശാന്ത ഭാവത്തിലേക്ക് കൊണ്ടുവരുന്നതിനാണ് കണിദര്‍ശനം എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നത്. അതിനു ശേഷം അലങ്കാര പൂജയോടുകൂടി നടയടയ്ക്കുന്നു. വൈകിട്ട് 5 മണിക്ക് നടതുറന്ന് ശ്രീഭൂതബലിയ്ക്കു ശേഷം കൊടിയിറക്കി ആറാട്ടുകടവിലേക്ക് പുറപ്പെടുന്നു. അവിടുത്തെ പൂജകള്‍ക്കും ആറാട്ടിനും ശേഷം വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും തീവെട്ടിയുടെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടി ക്ഷേത്രഗോപുരോഭാഗത്തുള്ള ആനക്കൊട്ടിലിലെത്തി വലിയകാണിയ്ക്കയ്ക്ക് ശേഷം അകത്തെഴുന്നെള്ളിച്ച്‌ ആശുകൊട്ടി നടയടയ്ക്കുകയും അല്പ്പസമയത്തിനു ശേഷം ഉത്സവാദി ചടങ്ങുകള്‍ക്ക്‌ എന്തെങ്കിലും അപാകതകള്‍ അറിഞ്ഞോ, അറിയാതെയോ ഉണ്ടായെങ്കില്‍ അതിനു മാപ്പുനല്‍കണമെന്ന് അപേഷിച്ച്‌ ക്ഷേത്രഭാരവാഹികളുടെ ദക്ഷിണയോടുകൂടി ഉത്സവം പര്യവസാനിക്കുന്നു.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം



   

    Veera Keralapuram Sree Krishna Temple . Attingal ,

Thiruvananthapuram.


കേരള തലസ്ഥാന നഗരിയിൽ നിന്നും 32 കിലോമീറ്റർ വടക്ക് മാറി ദേശിയ പാതയോടു ചേർന്നാണ് “ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം”സ്ഥിതിചെയുന്നത്. ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്നും ( ചിറയിൻകീഴ് റോഡ്‌ ) 200 മീറ്ററും ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി. എസി ഡിപ്പോ നിന്നും (പാലസ്റോഡ്‌ & N.H Oneway) 350 മീറ്റർ മാത്രമാണ്‌ ഉള്ളത്..പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സ്വാമിയും ഗണപതി, ശ്രീ ധർമ ശസ്താവ്, ഹനുമാൻ, മാടൻ തമ്പുരാൻ, നാഗർ, ഭുതത്താൻ എന്നിവർ ഉപപ്രതിഷ്ഠ ആയിട്ടും കുടികൊള്ളുന്നു.. ഇവിടെ വൃഷ രാജാവ് ആയ അരയാൽമരത്തെയും നാലമ്പലത്തിനു ഉള്ളിൽ കൃഷ്ണ തുളസിയെയും ആരാധിക്കുന്നുണ്ട്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തൃകൊടിയേറി അത്തം നക്ഷത്രത്തിൽ ആറാട്ട്
വരുതക്കം ആണ് തൃക്കൊടിയെറ്റ് ഉത്സവം നടക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വിഷു , ശ്രീമദ് ഭാഗവത സപ്താഹം, കുചേലദിനം,നവരാത്രി, ദീപവലി, കർക്കടകവിളക്ക് എന്നിവയെല്ലാം ക്ഷേത്രത്തിന്റെ ആഘോഷങ്ങളിൽപ്പെടുന്നു….!


ചരിത്രം!

A.D 1209നും 1214നും ഇടക്ക് വീരകേരളവർമ്മ രാജാവ് ഒരു ഗോഹത്യ നടത്തി. അതിന്റെ പച്ചതപത്തിൽ വില്യമംഗലം സ്വാമിമാരുടെ നിർദേശപ്രകാരം സ്വന്തംപേരിൽ പണികഴിപ്പിച്ച ക്ഷേത്രമാണ് വീരകേരളപുരം കൃഷ്ണ സ്വാമി ക്ഷേത്രം എന്ന് ക്ഷേത്ര വിജ്ഞാനകോശത്തിൽ പറയുന്നു..! ശ്രീകൃഷ്ണ ക്ഷേത്രം വരുന്നതിനു മുൻപുതന്നെ മാടൻനടയിൽ കാഞ്ഞിരമരത്തിന് ചുവട്ടിൽ ആരാധന നടത്തിയതായും സുചിപ്പിക്കുന്നുണ്ട്.രാജകുടുംബ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ റീ ജന്റ് റാണി സേതുലക്ഷ്മിഭായ് തമ്പുരാട്ടിക്ക് ലഭിച്ച 9 ക്ഷേത്രങ്ങൾ ആണ് ശ്രീപാദം ട്രസ്റ് ആയി രൂപികരിച്ചത്.
ഈ ട്രസ്റിന്റെ കീഴിലാണ് വീരളം ക്ഷേത്രവും. ഇരുപതിലേറെ പശുക്കൾ ഉള്ള ഒരു ഗോശാല ക്ഷേത്രത്തിനു മുൻവശത്തായി ഉണ്ട്. ക്ഷേത്രത്തിൽ കണ്ണൻറെ ഇഷ്ട നിവേദ്യമായ പാൽപയസത്തിനു ആവിശ്യമായ പാൽ ഇവിടെ നിന്നാണ് ലഭിക്കുന്നത്‌………….. കുടാതെ കണ്ണന് വഴിപാട്‌ ആയി ഉണ്ണിയപ്പവും പായസവും അവിലും വെണ്ണയും കദളിപ്പഴവും നിവേദ്യക്കാറുണ്ട്. മറ്റ് നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് വടമാലയും ,അയ്യപ്പസ്വാമിക്ക് പായസവും ,മാടൻ തമ്പുരാന് അടയും ആണ്…

കൊടുമ്പ് മഹാദേവക്ഷേത്രം പാലക്കാട് ജില്ല ചിറ്റൂരിനടുത്ത്





Kodumb Mahadeva temple , Pallakkad , Kerala




കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്ത് കൊടുംബിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊടുംബൂരാണ് ഈ ക്ഷേത്രം. കൊടുമ്പ് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ പരശുരാമനാണന്നു വിശ്വസിക്കുന്നു. എന്നാൽ ഇന്ന് ശിവപുത്രനായ സുബ്രഹ്മണ്യനാണ് കൂടുതൽ പ്രധാനം.

ഇവിടെ ശിവപ്രതിഷ്ഠാ ഒരടിയോളം പൊക്കം ഉള്ളതാണ്. പ്രധാന ക്ഷേത്രമായ സുബ്രഹ്മണ്യക്ഷേത്രത്തിനാണ് പ്രശസ്തിയും പൂജാധികാര്യങ്ങൾക്ക് പ്രാമുഖ്യവും കൊടുത്തിരിക്കുന്നത്. ശിവക്ഷേത്രനടയിൽ പ്രത്യേകം ധ്വജ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.


ഐതിഹ്യം

പരശുരാമനാണ് ശിവ പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

ക്ഷേത്ര രൂപകല്പന

തമിഴ് ശൈലിയിലാണ് ശിവക്ഷേത്രവും പ്രധാനക്ഷേത്രമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും പണിതീർത്തിയിരിക്കുന്നത്.
പൂജാവിധികളും വിശേഷങ്ങളും

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിൽ നടത്തുന്നു. ശിവക്ഷേത്ര പൂജാപടിത്തരങ്ങൾ മലയാള ബ്രാഹ്മണരാണ് നടത്തുന്നത്.

പ്രധാന ആഘോഷങ്ങൾ

ശിവരാത്രി
തൈപൂയം
ഷഷ്ഠി വ്രതം
പ്രദോഷ വ്രതം

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

പാലക്കാട്നടുത്തുള്ള ചിറ്റൂരാണ് ക്ഷേത്രവുമായി അടുത്തുകിടക്കുന്ന പട്ടണം. ഇവിടെ നിന്നും എളുപ്പം ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.

തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം.




Poonkunnam Shiva Temple , Pookkunnam, Thrishoor, Kerala





കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. വടക്കുംനാഥക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള ക്ഷേത്രമാണിത്. വടക്കുംനാഥക്ഷേത്രത്തിലേക്ക് കുടികൊണ്ട ദേവനും ദേവിയും തന്നെയാണ് ഇവിടെയെന്നു വിശ്വസിക്കുന്നു. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കുന്നത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്. ഇവിടെ കുടികൊണ്ടിരുന്ന ശിവ-പാർവ്വതീമാർ ഇതിലും അനുയോജ്യമായ സ്ഥല കണ്ടെത്താൻ തങ്ങളുടെ ഭൂതഗണങ്ങളിൽ ഒരാളായ സിംഹോദരനോടു പറഞ്ഞുവത്രേ. സിംഹോദരൻ പിന്നീട് കണ്ടു പിടിച്ച സ്ഥലമാണ് വടക്കുംനാഥം. സിംഹോദരൻ തിരിച്ചു വരാൻ വൈകിയെന്നും സിംഹോദരനെ അന്വേഷിച്ച് ശിവ-പാർവ്വതിമാർ പുറപ്പെട്ട് വടക്കുംനാഥത്ത് കുറ്റികൊണ്ടുവെന്നും ഐതിഹ്യം. അതായത് വടക്കും നാഥനും ദേവി പാർവ്വതിയും ഇവിടെ പൂങ്കുന്നത്താണ് ആദ്യം കുടികൊണ്ടത് എന്നുവിശ്വസിക്കുന്നു. പിന്നീട് ദേവ-ദേവി ചൈതന്യം മനസ്സിലാക്കി പൂങ്കുന്നത്തും വടക്കുൻനാഥത്തും ക്ഷേത്രം പണിതുവെന്നുമാണ് വിശ്വാസം.



വടക്കുംനാഥക്ഷേത്രത്തിലേതുപോലെതന്നെ ഇവിടെയും ശിവ ദർശനം പടിഞ്ഞാറേക്ക് തന്നെയാണ്. അതുപോലെതന്നെ അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. ഇവിടെയും അർദ്ധനാരീശ്വരനായി രൗദ്രഭാവത്തിലാണ് ശിവൻ വാഴുന്നത്. എന്നാൽ ശിവലിംഗം നെയ്യിട്ടുമൂടിയിട്ടില്ല. ഇവിടുത്തെ ശ്രീകോവിൽ വളരെ വലിപ്പമേറിയതാണ്. പടിഞ്ഞാറേ നടയിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപുരയും എല്ലാം കേരളാശൈലിയിൽ തന്നെയാണ് പണിതിരിക്കുന്നത്.
പടിഞ്ഞാറ് ഭാഗത്ത് ഇരുനിലയിൽ ക്ഷേത്രഗോപുരം പണിതീർത്തിരിക്കുന്നു. ഈ ഗോപുരം അടുത്തിടക്ക് പണിതതാണ്. ഗോപുരത്തിൽ പണിതീർത്തിരിക്കുന്ന ദേവശില്പങ്ങൾ ഗോപുരത്തിനു ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്.

വിശേഷങ്ങളും, പൂജാവിധികളും

ശിവരാത്രി
നവരാത്രി
അയ്യപ്പൻ വിളക്ക്

പ്രധാന ഉപ പ്രതിഷ്ഠകള്‍ 

ഗണപതി,അയ്യപ്പൻ,ശ്രീകൃഷ്ണൻ,
നാഗദൈവങ്ങള്‍ 

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃശ്ശൂർ നഗരത്തില്‍ പൂങ്കുന്നം ജംഗ്ഷനരുകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.









ആലപ്പുഴ ജില്ലയില്‍ ,കാര്‍ത്തികപ്പള്ളി താലൂക്ക് ,കൃഷ്ണപുരം പഞ്ചായത്തില്‍ ഞക്കനാല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം ..തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം 800 ല്‍ പരം വര്‍ഷങ്ങള്‍ പഴക്കം ഉള്ളതായി പറയപ്പെടുന്നു എന്നാല്‍ ക്ഷേത്രത്തിന്‍റെ ഉല്‍പത്തിയെപറ്റി പറയുകയാണെങ്കില്‍ തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം കുടുംബ ക്ഷേത്രമാണ് കുടുംബത്തിന്‍റെ പൂര്‍വ്വ പുണ്ണ്യ ഹേതുവായി ഒരു ഭദ്രകാളീ ചൈതന്യം സിദ്ധിച്ചതായി പറയപ്പെടുന്നു ക്ഷേത്രോല്‍പത്തിയുടെ ചരിത്രം ഇപ്രകാരം ആണ്


രണ്ടു ദേവിമാര്‍ അന്തര്‍ജനകന്യകാ രൂപത്തില്‍ രണ്ടു ഓലക്കുടക്കീഴില്‍ ഉത്തര ദിക്കില്‍ നിന്നും ഇവിടെ വന്നു ചേര്‍ന്നു ഈ കന്യകമാര്‍ യാത്രാ ക്ലേശത്താല്‍ ക്ഷീന്നിതരായിരുന്നു അവരുടെ കൂടെ യമനീയമാസന പ്രാണായാമാദ്യങ്ങളായ അഷ്ടാംഗ യോഗയുക്തനും കാഷായവസ്ത്രധാരിയും ചുവന്നു ശോഭനശരീരവും,കൂര്‍ച്ചീധരനുമായ ഒരു യോഗീശ്വരനും ഉണ്ടായിരുന്നു .ഇവര്‍ക്ക് ഇവിടെ നിന്നു ജലവും,പാലും,പഴവും നല്‍കി.ഇവര്‍ ഭക്ഷണ ശേഷം തങ്ങള്‍ ദേവിമാര്‍ ആണെന്നും തങ്ങളുടെ സഹായിയാണ് യോഗിവര്യന്‍ എന്നും അറിയിച്ചു അനുജത്തിയെ ഇവിടെ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള വലിയ കളീക്കല്‍ എന്ന കുടുംബത്തിലേക്ക് പോയി സ്ഥിതി ചെയ്യുവാന്‍ കല്പിച്ചശേഷം .മൂത്തസഹോദരി ആയ ദേവി യോഗീശ്വരനോടൊപ്പം ഇവിടെ വസിച്ചുകൊള്ളാം എന്ന് കല്പിച്ചു അന്തര്‍ധാനം ചെയ്തതായി പറയപ്പെടുന്നു പിന്നീടുണ്ടായ സ്വപ്ന ദര്‍ശനവും ജ്യോതിഷ വിധിയും അനുസരിച്ച് ഈ ദേവിയേയും മറ്റു മൂര്‍തികളെയും ഇവിടെ പ്രത്യേകം കുടിയിരുത്തി ആചരിക്കുവാനും തുടങ്ങി ഇവിടെ കുടികൊള്ളുന്ന ഭദ്രകാളീ ചൈതന്ന്യം അപരിമേയവും അനന്തശക്തി പ്രഭാവവും ഉള്ളതാകുന്നു .സര്‍വ്വാംഗസുന്ദരിയും ,സര്‍വ്വാഭരണ വിഭൂഷിതയും,മന്ദസ്മിതവദനയുമായ് സൗമ്യഭാവത്തിലും ഉഗ്രമായ അട്ടഹാസവും ദംഷ്ട്രകളും കരങ്ങളില്‍ വിവിദ രൂപങ്ങള്ളില്‍ ഉള്ള ആയുധങ്ങളും ധരിച്ചു മസൂരി മുതലായ വസന്തരോഗ സംഹാരിയുമായി ഉഗ്രഭാവത്തിലും കാണപ്പെടുന്നു.