Veera Keralapuram Sree Krishna Temple . Attingal ,
Thiruvananthapuram.
കേരള തലസ്ഥാന നഗരിയിൽ നിന്നും 32 കിലോമീറ്റർ വടക്ക് മാറി ദേശിയ പാതയോടു ചേർന്നാണ് “ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം”സ്ഥിതിചെയുന്നത്. ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്നും ( ചിറയിൻകീഴ് റോഡ് ) 200 മീറ്ററും ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി. എസി ഡിപ്പോ നിന്നും (പാലസ്റോഡ് & N.H Oneway) 350 മീറ്റർ മാത്രമാണ് ഉള്ളത്..പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സ്വാമിയും ഗണപതി, ശ്രീ ധർമ ശസ്താവ്, ഹനുമാൻ, മാടൻ തമ്പുരാൻ, നാഗർ, ഭുതത്താൻ എന്നിവർ ഉപപ്രതിഷ്ഠ ആയിട്ടും കുടികൊള്ളുന്നു.. ഇവിടെ വൃഷ രാജാവ് ആയ അരയാൽമരത്തെയും നാലമ്പലത്തിനു ഉള്ളിൽ കൃഷ്ണ തുളസിയെയും ആരാധിക്കുന്നുണ്ട്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തൃകൊടിയേറി അത്തം നക്ഷത്രത്തിൽ ആറാട്ട്
വരുതക്കം ആണ് തൃക്കൊടിയെറ്റ് ഉത്സവം നടക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വിഷു , ശ്രീമദ് ഭാഗവത സപ്താഹം, കുചേലദിനം,നവരാത്രി, ദീപവലി, കർക്കടകവിളക്ക് എന്നിവയെല്ലാം ക്ഷേത്രത്തിന്റെ ആഘോഷങ്ങളിൽപ്പെടുന്നു….!
ചരിത്രം!
A.D 1209നും 1214നും ഇടക്ക് വീരകേരളവർമ്മ രാജാവ് ഒരു ഗോഹത്യ നടത്തി. അതിന്റെ പച്ചതപത്തിൽ വില്യമംഗലം സ്വാമിമാരുടെ നിർദേശപ്രകാരം സ്വന്തംപേരിൽ പണികഴിപ്പിച്ച ക്ഷേത്രമാണ് വീരകേരളപുരം കൃഷ്ണ സ്വാമി ക്ഷേത്രം എന്ന് ക്ഷേത്ര വിജ്ഞാനകോശത്തിൽ പറയുന്നു..! ശ്രീകൃഷ്ണ ക്ഷേത്രം വരുന്നതിനു മുൻപുതന്നെ മാടൻനടയിൽ കാഞ്ഞിരമരത്തിന് ചുവട്ടിൽ ആരാധന നടത്തിയതായും സുചിപ്പിക്കുന്നുണ്ട്.രാജകു
ഈ ട്രസ്റിന്റെ കീഴിലാണ് വീരളം ക്ഷേത്രവും. ഇരുപതിലേറെ പശുക്കൾ ഉള്ള ഒരു ഗോശാല ക്ഷേത്രത്തിനു മുൻവശത്തായി ഉണ്ട്. ക്ഷേത്രത്തിൽ കണ്ണൻറെ ഇഷ്ട നിവേദ്യമായ പാൽപയസത്തിനു ആവിശ്യമായ പാൽ ഇവിടെ നിന്നാണ് ലഭിക്കുന്നത്………….. കുടാതെ കണ്ണന് വഴിപാട് ആയി ഉണ്ണിയപ്പവും പായസവും അവിലും വെണ്ണയും കദളിപ്പഴവും നിവേദ്യക്കാറുണ്ട്. മറ്റ് നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് വടമാലയും ,അയ്യപ്പസ്വാമിക്ക് പായസവും ,മാടൻ തമ്പുരാന് അടയും ആണ്…