ആലപ്പുഴ ജില്ലയില്‍ ,കാര്‍ത്തികപ്പള്ളി താലൂക്ക് ,കൃഷ്ണപുരം പഞ്ചായത്തില്‍ ഞക്കനാല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം ..തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം 800 ല്‍ പരം വര്‍ഷങ്ങള്‍ പഴക്കം ഉള്ളതായി പറയപ്പെടുന്നു എന്നാല്‍ ക്ഷേത്രത്തിന്‍റെ ഉല്‍പത്തിയെപറ്റി പറയുകയാണെങ്കില്‍ തുമ്പിള്ളില്‍ ശ്രീ ഭദ്ര കാളീ ക്ഷേത്രം കുടുംബ ക്ഷേത്രമാണ് കുടുംബത്തിന്‍റെ പൂര്‍വ്വ പുണ്ണ്യ ഹേതുവായി ഒരു ഭദ്രകാളീ ചൈതന്യം സിദ്ധിച്ചതായി പറയപ്പെടുന്നു ക്ഷേത്രോല്‍പത്തിയുടെ ചരിത്രം ഇപ്രകാരം ആണ്
രണ്ടു ദേവിമാര്‍ അന്തര്‍ജനകന്യകാ രൂപത്തില്‍ രണ്ടു ഓലക്കുടക്കീഴില്‍ ഉത്തര ദിക്കില്‍ നിന്നും ഇവിടെ വന്നു ചേര്‍ന്നു ഈ കന്യകമാര്‍ യാത്രാ ക്ലേശത്താല്‍ ക്ഷീന്നിതരായിരുന്നു അവരുടെ കൂടെ യമനീയമാസന പ്രാണായാമാദ്യങ്ങളായ അഷ്ടാംഗ യോഗയുക്തനും കാഷായവസ്ത്രധാരിയും ചുവന്നു ശോഭനശരീരവും,കൂര്‍ച്ചീധരനുമായ ഒരു യോഗീശ്വരനും ഉണ്ടായിരുന്നു .ഇവര്‍ക്ക് ഇവിടെ നിന്നു ജലവും,പാലും,പഴവും നല്‍കി.ഇവര്‍ ഭക്ഷണ ശേഷം തങ്ങള്‍ ദേവിമാര്‍ ആണെന്നും തങ്ങളുടെ സഹായിയാണ് യോഗിവര്യന്‍ എന്നും അറിയിച്ചു അനുജത്തിയെ ഇവിടെ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള വലിയ കളീക്കല്‍ എന്ന കുടുംബത്തിലേക്ക് പോയി സ്ഥിതി ചെയ്യുവാന്‍ കല്പിച്ചശേഷം .മൂത്തസഹോദരി ആയ ദേവി യോഗീശ്വരനോടൊപ്പം ഇവിടെ വസിച്ചുകൊള്ളാം എന്ന് കല്പിച്ചു അന്തര്‍ധാനം ചെയ്തതായി പറയപ്പെടുന്നു പിന്നീടുണ്ടായ സ്വപ്ന ദര്‍ശനവും ജ്യോതിഷ വിധിയും അനുസരിച്ച് ഈ ദേവിയേയും മറ്റു മൂര്‍തികളെയും ഇവിടെ പ്രത്യേകം കുടിയിരുത്തി ആചരിക്കുവാനും തുടങ്ങി ഇവിടെ കുടികൊള്ളുന്ന ഭദ്രകാളീ ചൈതന്ന്യം അപരിമേയവും അനന്തശക്തി പ്രഭാവവും ഉള്ളതാകുന്നു .സര്‍വ്വാംഗസുന്ദരിയും ,സര്‍വ്വാഭരണ വിഭൂഷിതയും,മന്ദസ്മിതവദനയുമായ് സൗമ്യഭാവത്തിലും ഉഗ്രമായ അട്ടഹാസവും ദംഷ്ട്രകളും കരങ്ങളില്‍ വിവിദ രൂപങ്ങള്ളില്‍ ഉള്ള ആയുധങ്ങളും ധരിച്ചു മസൂരി മുതലായ വസന്തരോഗ സംഹാരിയുമായി ഉഗ്രഭാവത്തിലും കാണപ്പെടുന്നു.