2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം



ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം



പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം. അയ്യന്തോൾ കാർത്ത്യായനി ഭഗവതിയും ചെമ്പൂക്കാവ് ഭഗവതിയും സഹോദരിമാരാണ് എന്നാണ് വിശ്വാസം. സഹോദരിമാർ ഇരുവരും പൂരക്കാലത്ത് കണ്ടുമുട്ടാറുണ്ട്. കന്യകയാണ് ഈ ഭഗവതി. ഉപദേവതമാരായി ഗണപതിയും ശാസ്താവുമുണ്ട്. ഭഗവതിക്ക് ചാർത്തിയ ചന്ദനം തൊടുന്നത് തലവേദന മാറ്റും എന്നൊരു വിശ്വാസമുണ്ട്. ദേവിയുടെ മുമ്പിൽ ഉള്ളുരുകി പ്രാർഥിച്ചാൽ വിവാഹം വേഗം നടക്കും എന്നൊരു വിശ്വാസമുണ്ട്. നെയ്‌വിളക്കും ചന്ദനം ചാർത്തലുമാണ് പ്രധാനവഴിപാടുകൾ. തൃശ്ശൂർ പൂരം കൊടികയറിയതിന്റെ രണ്ടാം ദിവസം ദേവിമാർ പരസ്പരം സ്ന്ദർശിക്കും.ഈ സമയത്ത് ചെമ്പൂക്കാവ് ഭഗവതി അയ്യന്തോളിൽ നിന്നു ഒരു കിണ്ണം എടുക്കും. പകരം അയ്യന്തോൾ ഭഗവതി ചെമ്പൂക്കാവിൽ നിന്ന് ഒരു ചന്ദനമുട്ടി എടുക്കും. പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്ന അന്ധവിശ്വാസംകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത്. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കും നാഥനിലെത്തി പോരും.
തൃക്കാർത്തികയാണ് മറ്റൊരു ആഘോഷം. മീനമാസത്തിലെ അത്തം നാളിലാണ് പ്രതിഷ്ഠാദിനം


പഞ്ചായത്തിൽ ചെങ്ങാലൂർ ദേശത്ത് സ്തിഥി ചെയ്യുന്ന പുരാതന ഒരു ശിവക്ഷേത്രമാണ് ഈശാനിമംഗലം ശിവക്ഷേത്രം
തൃശ്ശുർ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ ചെങ്ങാലൂർ ദേശത്ത് സ്തിഥി ചെയ്യുന്ന പുരാതന ഒരു ശിവക്ഷേത്രമാണ് ഈശാനിമംഗലം ശിവക്ഷേത്രം

ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം . തൃശ്ശൂർ ജില്ല


തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടിയ്ക്കു സമീപം കടങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് ചെമ്പ്രയൂർ നരസിംഹമൂർത്തിക്ഷേത്രം .

ഐതിഹ്യം
 കൃതയുഗത്തിൽ വനവാസക്കാലത്ത് രാമലക്ഷ്മണന്മാരാൽ നിർമിക്കപ്പെട്ട ചതുർബാഹുവായ വിഷ്ണു വിഗ്രഹം പിന്നീട് ദ്വാപാരയുഗത്തിൽ പാണ്ഡവന്മാർ വനവാസക്കാലത്ത് ഇവിടെ പ്രദേശത്ത് വരികയും കുറേനാൾ വസിക്കുകയും ചെയ്തു . പിന്നീട് വിഗ്രഹം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെടുക്കുകയും അതിനുശേഷം അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തുവത്രേ . ഭീമൻ പൂജിച്ചതും പ്രതിഷ്ഠിച്ചതുമാണ് ഇവിടുത്തെ വിഗ്രഹം എന്ന് ഐതിഹ്യം പറയുന്നു

ചെമ്മന്തട്ട മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ല


ചെമ്മന്തട്ട മഹാദേവക്ഷേത്രം


ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ക്ഷേത്രഗോപുരം
ക്ഷേത്രഗോപുരം
ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ചെമ്മന്തിട്ട മഹാദേവക്ഷേത്രം


കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രംസ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം..
ഐതിഹ്യം മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടാൻ വേണ്ടി പഞ്ചപാണ്ഡവർ തൃശ്ശൂരിലെത്തി പല ക്ഷേത്രങ്ങൾ നിർമിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ നിർമിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തത്. 1. സോമേശ്വരം 2. പൂവണി 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശിവക്ഷേത്രം

    ക്ഷേത്രം

    പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതിഅയ്യപ്പൻനാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.

    ഉത്സവങ്ങൾ

    ക്ഷേത്രത്തിൽ എത്തിചേരാൻ

    തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ കേച്ചേരി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    ചിത്രശാല

    ചെറുവത്തൂർ മഹാദേവക്ഷേത്രം


    ചെറുവത്തൂർ മഹാദേവക്ഷേത്രം

    തൃശ്ശൂർ ജില്ലയിൽ കുന്നംകുളം ടൗണിലാണ് ശ്രീ ചെറുവത്തൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമാണ് ഇവിടെ പ്രതിഷ്ഠ. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നുചെറുവത്തൂർ ഗ്രാമം കാസർകോട് ആണങ്കിലും ചെറുവത്തൂർ മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിലാണ് എന്നുള്ളത് ക്ഷേത്രേശന്റെ പ്രതിഷ്ഠ മുൻപ് കാസർകോടാവാനാണ് സാധ്യത എന്നു കരുതുന്നു. അവിടെ നിന്നും പിന്നീട് കുന്നംകുളത്തിനടുത്ത് മാറ്റി പ്രതിഷ്ഠിച്ചതാവാം.
    ചെറുവത്തൂർ മഹാദേവക്ഷേത്രം
    .

      ക്ഷേത്രം

      കുന്നംകുളം ടൗണിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പകുതി പൂർത്തിയായ നാലംബലവും ബലിക്കല്ലും വട്ട ശ്രീകോവിലും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. ശിവക്ഷേത്രത്തിനു മുൻ വശത്തായി കുളം പണിതീർത്തിട്ടുണ്ട്. ഈ ക്ഷേത്രക്കുളത്തിനു ദർശനം കൊടുത്ത് ക്ഷേത്രേശനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെറിയ നംസ്കാര മണ്ഡപത്തിന് വലിയ പ്രത്യേകതകൾ ഒന്നും തന്നെ യില്ല.

      വിശേഷങ്ങളും, പൂജാവിധികളും

      • ശിവരാത്രി

      ക്ഷേത്രത്തിൽ എത്തിചേരാൻ

      കുന്നം കുളം ബസ്സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ക്ഷെത്രം സ്ഥിതിചെയ്യുന്നത്

      ചൊവ്വല്ലൂർ ശിവക്ഷേത്രം തൃശൂർ ജില്ല



      ചൊവ്വല്ലൂർ ശിവക്ഷേത്രം


      തൃശൂർ ജില്ലയിലെ ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമേറിയ ഈ ശിവക്ഷേത്രമാണ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽഒന്നാണിത്.
      ചൊവ്വല്ലൂർ ശിവക്ഷേത്രം

        ഐതിഹ്യം

        എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.

        ക്ഷേത്രനിർമ്മിതി

        ക്ഷേത്രപരിസരവും മതിലകവും

        ചൊവ്വല്ലൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പ്രശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമാണ് ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാൻ കഴിയുന്നത്. പടിഞ്ഞാറുഭാഗത്ത് വഴിയുടെ ഇരുവശത്തും ധാരാളം വീടുകൾ കാണാം. അവ പിന്നിട്ടുകഴിഞ്ഞാൽ ഒരു അരയാൽമരംകാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവുംനടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ വടക്കുഭാഗത്താണ് വാഹനപാർക്കിങ് സൗകര്യമുള്ളത്. തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രം കാണാം. ഇത് 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്നു. ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിനിൽക്കുന്ന ശ്രീകൃഷ്ണഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. മുന്നിലെ അരയാൽ വിട്ട് അല്പദൂരം കൂടി നടന്നാൽ മറ്റൊരു അരയാൽ കാണാം. ഇതിനടുത്ത് ചില കരിങ്കൽപ്പടികളുണ്ട്. അവ കയറിയാൽ ക്ഷേത്രമതിലകത്തെത്താം.
        ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിന്റേത്. ഇതിന്റെ ചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. പടിഞ്ഞാറേ നടയിൽ ആനക്കൊട്ടിലും ബലിക്കൽപ്പുരയുമുണ്ട്. താരതമ്യേന ചെറുതാണ് ആനക്കൊട്ടിൽ. ഇത് താരതമ്യേന പുതിയതാണ്. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ബലിക്കൽപ്പുരയിലുള്ള പ്രധാന ബലിക്കല്ലിന് ഏകദേശം പത്തടി ഉയരമുണ്ട്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ഒരു ശ്രീകോവിലുണ്ട്. 2001-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ടായത്. രണ്ടുകൈകളോടുകൂടിയ ബാലസുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ.
        ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വൻ കാടാണ്. ധാരാളം മരങ്ങൾ അവിടെ വളർന്നുവരുന്നുണ്ട്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്ത് നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. 2011-ലാണ് ഈ ക്ഷേത്രം പണിതത്. ഒറ്റക്കല്ലിൽ വിവിധ ദിക്കുകളിലേയ്ക്ക് ദർശനമായി നിൽക്കുന്ന നവഗ്രഹങ്ങളുടെ വിഗ്രഹങ്ങൾ ധ്യാനശ്ലോകപ്രകാരം തന്നെ നിർമ്മിച്ചിരിയ്ക്കുന്നു. നടുക്ക് സൂര്യൻ, കിഴക്ക് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്നിവരാണ് ഈ പ്രതിഷ്ഠയിൽ. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ബുധനും വ്യാഴവും വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

        ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൃശൂർ




        ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
        കേരളത്തിലെ തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
        1970ലാണ് ക്ഷേത്രം പണികഴിപ്പിചത്. പിന്നീട് 1985ൽ പുതുക്കി പണിതുപിൽക്കലത്ത് ദേവപ്രശ്നം നടത്തിയതിനെ തുടർന്നു ക്ഷേത്രം പൊളിച്ചുപണിയാൻ തീരുമാനിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 2009ൽ പണിതുടങ്ങി 2010 ഫെബ്രുവരി 26 നു പൂയം നക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
        കേരളത്തിലെ എറ്റവും വലിയ പഞ്ചലോഹവിഗ്രമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എട്ടടി പൊക്കമുള്ള ഈ സുബ്രഹ്മണ്യവിഗ്രഹം പഴനിയിലേക്ക് അഭിമുഖമായി (കിഴക്കോട്ട് ദർശനമായി) കാണപ്പെടുന്നു. ഗോപുരം തമിഴ് ശൈലിയിലാണെങ്കിലും ശ്രീകോവിലും മറ്റും കേരളീയ ശൈലിയിലാണ്. ഗണപതിഅയ്യപ്പൻഹിഡുംബൻനാഗദൈവങ്ങൾശ്രീകൃഷ്ണൻഭഗവതിനവഗ്രഹങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ


        2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

        പയ്യക്കാൽഭഗവതിക്ഷേത്രം വടക്കേമലബാറിൽ കാസർഗോഡ് ജില്ല




        പയ്യക്കാൽഭഗവതിക്ഷേത്രം

        വടക്കേമലബാറിൽ കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ്ഗ്താലൂക്കിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വടക്കെതൃക്കരിപ്പൂർ ഗ്രാമാതൃത്തിക്കുള്ളിൽ തൃക്കരിപ്പൂർ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്ക്- വടക്ക് ഭാഗത്തായുള്ള കൊയോങ്കര എന്ന ദേശത്ത് സ്ഥിതിചെയ്യുന്ന പൌരാ ണീകമായ ഒരു ദേവീക്ഷേത്രമാണ് പയ്യക്കാൽ ഭഗവതീക്ഷേത്രം (കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതീക്ഷേത്രം). ഈ ക്ഷേത്രം പരിപാലിച്ചുപോരുന്നത് "മുകയ" എന്ന്പേരായ മത്സ്യബന്ധനം ഉപജിവനമാക്കിമാറ്റിയ ഒരു ജാതി സമുദായക്കാരാണ് . യുഗാന്തരങ്ങൾക്ക്മുമ്പ് ഈ ക്ഷേത്രം ബ്രാഹ്മണരുടെതായിരുന്നുവത്രെ പിന്നീട് അവർ ഇവിടം വിട്ട് പോകുമ്പോൾ മുകയസമുദായത്തിൽപെട്ടവർക്ക് കൈമാറിയെന്നാണ് ഐതിഹ്യം. വർഷങ്ങളുടെ കാലപ്പഴ ക്കത്താൽ ജീർണ്ണാവസ്ഥയിലായതും മേൽക്കുരഓടുപാകിയതുമായിരുന്ന ഈ ക്ഷേത്രം 2003 ൽ മേൽക്കൂര ചെമ്പ്പാകി പുനരുദ്ധാരണംനടത്തി. ഈ ക്ഷേത്രത്തിലെആചാര-അനുഷ്ഠാനങ്ങൾ വളരെ സങ്കീർണ്ണതയുള്ളതാണ്.
        കളിമൺപാത്രങ്ങളുണ്ടാക്കുന്ന "കൊശവൻ" എന്ന് പേരുള്ള സമുദായക്കാരുടെ സങ്കേതമായിരുന്നതിനാലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊയോങ്കര എന്ന സ്ഥലത്തിന് ആപേര് വരാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. കൊശവൻ സമുദായത്തിൽ പെട്ടവർ അധിവസിക്കുന്ന സ്ഥലമായതിനാൽ "കൊശവൻ കര"എന്നായിരുവത്രെ ഈക്ഷേത്രം സ്ഥിചെയ്യുന്ന പ്രദേശത്തിൻറെ പൌരാണീകമായനാമം. പിന്നീട് കാലാന്തരത്തിൽ ആപേര് ലോപിച്ച് പിൽക്കാലത്ത് "കോയോങ്കര" എന്നായിമാറി എന്ന് പറയപ്പെടുന്നു.ഈക്ഷേത്രത്തിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിഴക്കോട്ട് നടന്നകന്നാൽ കണ്ണൂർജില്ലയിൽ പ്രവേശിക്കാം. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മറ്റ് ഇതരസമുദായത്തിൽപ്പെട്ട ക്ഷേത്രങ്ങളും തറവാടുകളുമായി ഈക്ഷേത്രത്തിന് ഭേദിക്കാനാകാത്ത ബന്ധമാണുള്ളത്. ഈക്ഷേത്രത്തിലെ പ്രധാന ഉത്സവം മീനമാസത്തിലെ കാർത്തികനാൾ തുടങ്ങി പൂരം നാൾ വരെയുള്ള പൂരോത്സവമാണ്. ഒന്നിടിവിട്ടുള്ള കൊല്ലങ്ങളിൽ നടക്കുന്ന പാട്ടുത്സവം വളരെ ശ്രേദ്ധേയവും ആചാരപൊരുമയാലും സമ്പന്നമാണ്. നാലാം പാട്ടുത്സവത്തിന് രാവിലെ ദേവിയുടെ ആരൂഢസ്ഥാനമായ ഇടയിലെക്കാടിലേക്ക് വെള്ളാപ്പ് പുഴയിലൂടെയുള്ള ചങ്ങാട യാത്ര സുന്ദരമാണ്. കളത്തിലരി എന്ന് പറയുന്ന സമാപദിവസമായ ആറാംപാട്ട് നാൾ ഉച്ച കഴിഞ്ഞ് മാരിമാറ്റൽ എന്നൊരു ചടങ്ങുണ്ട്. ഈക്ഷേത്രത്തിൽനിന്നും കുറച്ചകലെ പടിഞ്ഞാറ്ഭാഗത്തായി മൃഗാശുപത്രി പരിസരത്തുള്ള പയ്യക്കാൽ ഭഗവതിക്ഷേത്രത്തിൻറെ അധീനതയിലുള്ളസ്ഥലമാണ് നൂറ്റാണ്ടുകൾപഴക്കമുള്ള മാരിക്കളം, ഇവിടെ നടക്കുന്ന മാരിമാറ്റൽ എന്ന ചടങ്ങ് കാണുവാൻ വേണ്ടി നൂറ് കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുക.

        പാലൻ പുലയൻക്ഷേത്രം



        പാലൻ പുലയൻക്ഷേത്രം

        പുലയ സമുദായഅംഗമായ ഒരു വ്യക്തിയെ ദൈവതുല്യമായി ആരാധിക്കുന്ന അപൂർവ്വക്ഷേത്രം
        സ്ഥലം
        പത്തനംതിട്ട ജില്ലയിലെ അയിരൂർ കാഞ്ഞീറ്റുകര
        ഐതിഹ്യം
        മധ്യതിരുവിതാംകൂറിലെ പ്രധാന നായർ കുടുംബമായിരുന്നു'ചിറ്റെടത്തു് '. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷിയും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കോഴഞ്ചേരി മേലുകര ചിറ്റെടത്തു ശങ്കുപിള്ളയുടെ തറവാട് ആണ്ഇത്. ഏകദേശം 700 വര്ഷങ്ങള്ക്ക് മുമ്പ് ഈ കുടുംബത്തിന്റെ പ്രധാന കൃഷിക്കാരൻ ആയിരുന്നു പാലൻ പുലയൻ. ഒരിക്കൽ അദ്ദേഹം സമീപത്തു കൂടി ഒഴുകുന്ന പമ്പാനദിയുടെ മറുകരയിലുള്ള കൃഷിസ്ഥലത്ത്‌ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു കടുവ അദ്ദേഹത്തെ ആക്രമിച്ചു. തികഞ്ഞ ആരോഗ്യവാനും, ധൈര്യശാലിയുമായ പാലൻ പുലയൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന അരിവാൾ കൊണ്ട് കടുവയെ നേരിട്ടു. രണ്ടുപേരും സ്വജീവനു വേണ്ടി പോരാടി . വളരെ നേരം പോരാടി കടുവയെ വകവരുത്തിയെങ്കിലും പാലൻ പുലയൻ പുലയനും കടുവയിൽ നിന്ന് ഏറ്റ മുറിവുകൾ മൂലം മരണപ്പെടുകയാണ് ഉണ്ടായത്.പാലൻ പുലയനെ യഥാവിധി മറവുചെയ്തെങ്കിലും ഈ സംഭവത്തിനു ശേഷം ചിറ്റെടത്തു കുടുംബത്തിൽ പല അനർത്ഥങ്ങളും ദോഷങ്ങളും, മാരകമായ അസുഖങ്ങളും പതിവായി. ഒടുവിൽ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ഒരു ജ്യോതിഷിയെ കൊണ്ട് പ്രശ്നം വയ്പ്പിച്ചു നോക്കി. അപമൃത്യുവായ പാലൻ പുലയന്റെ ആത്മാവിനെ വേണ്ട വിധത്തിൽ ആചരിച്ചാൽ ഗ്രഹപ്പിഴകൾക്ക് ശമനം ഉണ്ടാകുമെന്ന് അദ്ദേഹം വിധിയെഴുതി. അതിനായി കുടുംബത്തിലുള്ളവർ എല്ലാം ഒന്നിച്ചു ചേർന്ന് ഒരു ക്ഷേത്രം പണിതു അതിൽ പാലൻ പുലയന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ച്‌ പ്രതിഷ്ട്ടിച്ചു. അതോടെ കുടുംബത്തിലെ ദോഷങ്ങൾ ഒഴിവായി. ഇന്ന്ജാതിമത ഭേദമെന്യേ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങൾ അഭീഷ്ടകാര്യസിദ്ധിക്കായി ഈ ക്ഷേത്രത്തിൽ ദര്ശനം നടത്തുകയും, എണ്ണ വിളക്ക്, കാര്ഷിക വിളകൾ, കോഴി, ആട്, പശു, വെറ്റില, പുകയില ഒക്കെ സമര്പ്പിച്ചു പ്രാർഥിക്കുന്നു.
        മറ്റൊരു ഐതിഹ കഥ കൂടി
        ..ആരാണീ പാലൻ .....പാലകൻ തന്നെ ....ആരുടെ പാലൻ കൃഷിയുടെയും കന്നുകാലിക ളുടെയും പാലൻ ...അയിരൂരിൻടെ സ്വന്തം ദളിത്‌ ദൈവം .......
        ദൈവ ദർശനത്തിനൊരു ദളിത് മുഖവുര
        അയിരൂരിനു മാത്രം അവകാശപ്പെടാവുന്ന ഒരു മൂർത്തീ സങ്കല്പമാണ് പാലൻ പുലയൻ . കേരളത്തിൽ ഹരി ജാതിക്കാരനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഏക സ്ഥലമാണ്‌ ഇവിടം .
        അപ്പോൾ ഇത് കേൾക്കുന്ന ഒരാൾക്ക് പാലൻ പുലയൻ എന്ന് പറയുന്നത് ആരാണെന്നു സംശയം തോന്നുക സ്വാഭാവികം . അതി സാധാരണാക്കാരനാ യിരുന്ന ഒരു വ്യക്തി ആയിരുന്നു പാലൻ . മേലുകര ചിറെടത്ത് തറവാട്ടിലെ ആശ്രിതനായിരുന്നു പാലൻ .ചിറ്റേടത്ത് തറവാട്ടു വകയായി ആയിരൂരിൻടെ അതിർത്തിയായ പൊന്മല യിൽ ധാരാളം ഭൂമി ഉണ്ടായിരുന്നു . ഈ ഭൂമിയിൽ നടത്തി വന്നിരുന്ന കൃഷി ജോലികളുടെ മേല്നോട്ടം വഹിച്ചിരുന്നത് പാലൻ ആയിരുന്നു . വിശ്വസ്തനായിരുന്ന പാലനെ തറവാട്ടു കാരണവര്ക്കും മറ്റുള്ളവർക്കും പ്രിയം ആയിരുന്നു
        .
        എല്ലാ ദിവസവും ചിറ്റേടത്തു തറവാട്ടിലെത്തി മുഖം കാണിച്ച ശേഷം പമ്പാ നദി നീന്തിക്കടന്നു പൊന്മലയിൽ എത്തി കൃഷി കാര്യങ്ങൾ നോക്കി നടത്തുകയായിരുന്നു പാലൻടെ പതിവ് .
        ഒരു ദിവസം ജോലിയിൽ ഏർപ്പെട്ടിരുന്ന പാലനു ഒരു വലിയ നിധി ലഭിച്ചു . പാലൻ അത് സ്വന്തമാക്കാതെ ഒരു മത്തങ്ങയിൽ സൂക്ഷിച്ചു തറവാട്ടു കാരണവർക്ക്‌ കൈമാറി . അതോടെ ചിറ്റേടത്തു കാർക്ക് പാലനോടുണ്ടായിരുന്ന പ്രിയം വർദ്ധിച്ചു . പാലനാകട്ടെ തൻടെ പതിവുകളിൽ വ്യാപൃതനായി.
        ജോലിക്കിടെ ഒരു ദിവസം കൃഷി സ്ഥലത്തു വച്ച് പാലൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.അതാകട്ടെ ആരുമറിഞ്ഞുമില്ല. സൗകര്യങ്ങളുടെ പരിമിതി നിമിത്തമാകാം തറവാട്ടുകാരും പാലനെ തിരക്കിക്കാണാനിടയില്ല. ക്രമേണ പാലൻ വിസ്മൃതിയിലാവുക സ്വാഭാവികമാണല്ലോ?
        കുറെക്കഴിഞ്ഞപ്പോൾ ചിറ്റേടത്ത് തറവാട്ടിൽ അപശകുനങ്ങൾ കാണാൻ തുടങ്ങി . സഹികെട്ടപ്പോൾ അവർ പ്രശ്നം വയ്പിച്ചു . പാലൻടെ ആത്മാവ് മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്ന്തെന്നാ യിരുന്നു പ്രശ്ന വിധി .അതിന്പ്രകാരം പാലൻ മരിച്ചു വീണു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഒരു കുരിയാല സ്ഥാപിച്ചു പാലൻടെ ആത്മാവിനെ കുടിയിരുത്തി . ഇതാണ് പാലൻ പുലയ പ്രതിഷ്ഠക്ക് പിന്നിലെ ഐതിഹ്യം

        തൃപ്പാറ മഹാദേവർ ക്ഷേത്രം, പത്തനംതിട്ട




        തൃപ്പാറ മഹാദേവർ ക്ഷേത്രം, പത്തനംതിട്ട


        പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ്ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

        ഐതിഹ്യം

        പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

        സർപ്പ സങ്കൽപ്പം

        കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

        ക്ഷേത്ര ശ്രീകോവിൽ

        തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

        കൂവള മരം

        കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവിക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്ഷ ങ്ങള്ക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു .

        തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം


        തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം


        തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമലയിൽ നിന്നു് ഏതാണ്ടു് 80 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറുമാറി പുനലൂർ - മൂവാറ്റുപുഴസംസ്ഥാന പാതയിലാണു് സ്ഥിതി ചെയ്യുന്നതു്.

        ഉത്സവം

        തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം മീനമാസം (മാർച്ച് / ഏപ്രിൽ) തുടങ്ങി തിരുവാതിര ആറാട്ടിനു തീരും. ഉത്സവം 8 ദിവസം വരെ ഉണ്ടാകും. തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം ഉത്സവത്തിലെ കെട്ടുകാഴ്ചയിലെ ചില ചിത്രങ്ങൾ