ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കേരളത്തിലെ തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
1970ലാണ് ക്ഷേത്രം പണികഴിപ്പിചത്. പിന്നീട് 1985ൽ പുതുക്കി പണിതുപിൽക്കലത്ത് ദേവപ്രശ്നം നടത്തിയതിനെ തുടർന്നു ക്ഷേത്രം പൊളിച്ചുപണിയാൻ തീരുമാനിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 2009ൽ പണിതുടങ്ങി 2010 ഫെബ്രുവരി 26 നു പൂയം നക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
കേരളത്തിലെ എറ്റവും വലിയ പഞ്ചലോഹവിഗ്രമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എട്ടടി പൊക്കമുള്ള ഈ സുബ്രഹ്മണ്യവിഗ്രഹം പഴനിയിലേക്ക് അഭിമുഖമായി (കിഴക്കോട്ട് ദർശനമായി) കാണപ്പെടുന്നു. ഗോപുരം തമിഴ് ശൈലിയിലാണെങ്കിലും ശ്രീകോവിലും മറ്റും കേരളീയ ശൈലിയിലാണ്. ഗണപതി, അയ്യപ്പൻ, ഹിഡുംബൻ, നാഗദൈവങ്ങൾ, ശ്രീകൃഷ്ണൻ, ഭഗവതി, നവഗ്രഹങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ