2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

പാലൻ പുലയൻക്ഷേത്രം



പാലൻ പുലയൻക്ഷേത്രം

പുലയ സമുദായഅംഗമായ ഒരു വ്യക്തിയെ ദൈവതുല്യമായി ആരാധിക്കുന്ന അപൂർവ്വക്ഷേത്രം
സ്ഥലം
പത്തനംതിട്ട ജില്ലയിലെ അയിരൂർ കാഞ്ഞീറ്റുകര
ഐതിഹ്യം
മധ്യതിരുവിതാംകൂറിലെ പ്രധാന നായർ കുടുംബമായിരുന്നു'ചിറ്റെടത്തു് '. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷിയും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കോഴഞ്ചേരി മേലുകര ചിറ്റെടത്തു ശങ്കുപിള്ളയുടെ തറവാട് ആണ്ഇത്. ഏകദേശം 700 വര്ഷങ്ങള്ക്ക് മുമ്പ് ഈ കുടുംബത്തിന്റെ പ്രധാന കൃഷിക്കാരൻ ആയിരുന്നു പാലൻ പുലയൻ. ഒരിക്കൽ അദ്ദേഹം സമീപത്തു കൂടി ഒഴുകുന്ന പമ്പാനദിയുടെ മറുകരയിലുള്ള കൃഷിസ്ഥലത്ത്‌ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു കടുവ അദ്ദേഹത്തെ ആക്രമിച്ചു. തികഞ്ഞ ആരോഗ്യവാനും, ധൈര്യശാലിയുമായ പാലൻ പുലയൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന അരിവാൾ കൊണ്ട് കടുവയെ നേരിട്ടു. രണ്ടുപേരും സ്വജീവനു വേണ്ടി പോരാടി . വളരെ നേരം പോരാടി കടുവയെ വകവരുത്തിയെങ്കിലും പാലൻ പുലയൻ പുലയനും കടുവയിൽ നിന്ന് ഏറ്റ മുറിവുകൾ മൂലം മരണപ്പെടുകയാണ് ഉണ്ടായത്.പാലൻ പുലയനെ യഥാവിധി മറവുചെയ്തെങ്കിലും ഈ സംഭവത്തിനു ശേഷം ചിറ്റെടത്തു കുടുംബത്തിൽ പല അനർത്ഥങ്ങളും ദോഷങ്ങളും, മാരകമായ അസുഖങ്ങളും പതിവായി. ഒടുവിൽ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ഒരു ജ്യോതിഷിയെ കൊണ്ട് പ്രശ്നം വയ്പ്പിച്ചു നോക്കി. അപമൃത്യുവായ പാലൻ പുലയന്റെ ആത്മാവിനെ വേണ്ട വിധത്തിൽ ആചരിച്ചാൽ ഗ്രഹപ്പിഴകൾക്ക് ശമനം ഉണ്ടാകുമെന്ന് അദ്ദേഹം വിധിയെഴുതി. അതിനായി കുടുംബത്തിലുള്ളവർ എല്ലാം ഒന്നിച്ചു ചേർന്ന് ഒരു ക്ഷേത്രം പണിതു അതിൽ പാലൻ പുലയന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ച്‌ പ്രതിഷ്ട്ടിച്ചു. അതോടെ കുടുംബത്തിലെ ദോഷങ്ങൾ ഒഴിവായി. ഇന്ന്ജാതിമത ഭേദമെന്യേ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങൾ അഭീഷ്ടകാര്യസിദ്ധിക്കായി ഈ ക്ഷേത്രത്തിൽ ദര്ശനം നടത്തുകയും, എണ്ണ വിളക്ക്, കാര്ഷിക വിളകൾ, കോഴി, ആട്, പശു, വെറ്റില, പുകയില ഒക്കെ സമര്പ്പിച്ചു പ്രാർഥിക്കുന്നു.
മറ്റൊരു ഐതിഹ കഥ കൂടി
..ആരാണീ പാലൻ .....പാലകൻ തന്നെ ....ആരുടെ പാലൻ കൃഷിയുടെയും കന്നുകാലിക ളുടെയും പാലൻ ...അയിരൂരിൻടെ സ്വന്തം ദളിത്‌ ദൈവം .......
ദൈവ ദർശനത്തിനൊരു ദളിത് മുഖവുര
അയിരൂരിനു മാത്രം അവകാശപ്പെടാവുന്ന ഒരു മൂർത്തീ സങ്കല്പമാണ് പാലൻ പുലയൻ . കേരളത്തിൽ ഹരി ജാതിക്കാരനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഏക സ്ഥലമാണ്‌ ഇവിടം .
അപ്പോൾ ഇത് കേൾക്കുന്ന ഒരാൾക്ക് പാലൻ പുലയൻ എന്ന് പറയുന്നത് ആരാണെന്നു സംശയം തോന്നുക സ്വാഭാവികം . അതി സാധാരണാക്കാരനാ യിരുന്ന ഒരു വ്യക്തി ആയിരുന്നു പാലൻ . മേലുകര ചിറെടത്ത് തറവാട്ടിലെ ആശ്രിതനായിരുന്നു പാലൻ .ചിറ്റേടത്ത് തറവാട്ടു വകയായി ആയിരൂരിൻടെ അതിർത്തിയായ പൊന്മല യിൽ ധാരാളം ഭൂമി ഉണ്ടായിരുന്നു . ഈ ഭൂമിയിൽ നടത്തി വന്നിരുന്ന കൃഷി ജോലികളുടെ മേല്നോട്ടം വഹിച്ചിരുന്നത് പാലൻ ആയിരുന്നു . വിശ്വസ്തനായിരുന്ന പാലനെ തറവാട്ടു കാരണവര്ക്കും മറ്റുള്ളവർക്കും പ്രിയം ആയിരുന്നു
.
എല്ലാ ദിവസവും ചിറ്റേടത്തു തറവാട്ടിലെത്തി മുഖം കാണിച്ച ശേഷം പമ്പാ നദി നീന്തിക്കടന്നു പൊന്മലയിൽ എത്തി കൃഷി കാര്യങ്ങൾ നോക്കി നടത്തുകയായിരുന്നു പാലൻടെ പതിവ് .
ഒരു ദിവസം ജോലിയിൽ ഏർപ്പെട്ടിരുന്ന പാലനു ഒരു വലിയ നിധി ലഭിച്ചു . പാലൻ അത് സ്വന്തമാക്കാതെ ഒരു മത്തങ്ങയിൽ സൂക്ഷിച്ചു തറവാട്ടു കാരണവർക്ക്‌ കൈമാറി . അതോടെ ചിറ്റേടത്തു കാർക്ക് പാലനോടുണ്ടായിരുന്ന പ്രിയം വർദ്ധിച്ചു . പാലനാകട്ടെ തൻടെ പതിവുകളിൽ വ്യാപൃതനായി.
ജോലിക്കിടെ ഒരു ദിവസം കൃഷി സ്ഥലത്തു വച്ച് പാലൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.അതാകട്ടെ ആരുമറിഞ്ഞുമില്ല. സൗകര്യങ്ങളുടെ പരിമിതി നിമിത്തമാകാം തറവാട്ടുകാരും പാലനെ തിരക്കിക്കാണാനിടയില്ല. ക്രമേണ പാലൻ വിസ്മൃതിയിലാവുക സ്വാഭാവികമാണല്ലോ?
കുറെക്കഴിഞ്ഞപ്പോൾ ചിറ്റേടത്ത് തറവാട്ടിൽ അപശകുനങ്ങൾ കാണാൻ തുടങ്ങി . സഹികെട്ടപ്പോൾ അവർ പ്രശ്നം വയ്പിച്ചു . പാലൻടെ ആത്മാവ് മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്ന്തെന്നാ യിരുന്നു പ്രശ്ന വിധി .അതിന്പ്രകാരം പാലൻ മരിച്ചു വീണു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഒരു കുരിയാല സ്ഥാപിച്ചു പാലൻടെ ആത്മാവിനെ കുടിയിരുത്തി . ഇതാണ് പാലൻ പുലയ പ്രതിഷ്ഠക്ക് പിന്നിലെ ഐതിഹ്യം