2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം



ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം


കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കോട്ടായിക്ക് അടുത്ത് മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണു് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. തമിഴകത്തെ ത്രിമൂർത്തിമലയിലെ സ്വയംഭൂശിവലിംഗത്തിന്റെ അടിയിൽ ഉദ്ഭവിക്കുന്ന നിളാനദി (ഭാരതപ്പുഴ) ഈ സ്ഥലത്തെത്തുമ്പോൾ കിഴക്കുനിന്നു വടക്കോട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂർത്തികളുടെ ചൈതന്യം വർദ്ധിക്കുന്നതായി വിശ്വസിക്കുന്നു.

ചരിത്രം

ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് ഏതോ മഹനീയ കരങ്ങളാൽ പ്രതിഷ്ഠിതമായ അഞ്ചുമൂർത്തികൾ - ശ്രീ ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് - വ്യത്യസ്തമായ ഭാവത്തിൽ വെവ്വെറേ ശ്രീകോവിലുകളിൽ തുല്യ പ്രധാനികളായി കുടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. വ്യത്യസ്ത ഭാവങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിലാണ് അഞ്ചുപ്രതിഷ്ഠകളും. ഏറ്റവും വലിയ ശ്രീകോവിൽ വലമ്പിരിയായ മഹാഗണപതിഭഗവാനുതന്നെയാണ്. രണ്ടുനിലകളുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. തൊട്ടുമുമ്പിൽ മകനെ നോക്കിക്കൊണ്ട് ബാണലിംഗസ്വരൂപിയായ പരമശിവനും ശ്രീപാർവ്വതീദേവിയും പ്രത്യേകശ്രീകോവിലുകളിൽ വാഴുന്നു. ഗണപതിക്ക് സമീപം ജടാമകുടധാരിയും അമൃതകലശഹസ്തനുമായ ശാസ്താവും പിറന്ന ഉടനെ മാതാപിതാക്കൾക്ക് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഭാവത്തിലുള്ള മഹാവിഷ്ണുവും വാഴുന്നു. ചതുരാകൃതിയിലാണ് അഞ്ചു ശ്രീകോവിലുകളും.
ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഒരുപാടുകാലം ആരാലും ഗൗനിക്കപ്പെടാതെ കഴിഞ്ഞുപോകുകയായിരുന്നു. 2008 ജൂലൈ മാസത്തിലാണ് ഇതിന് പുനർജ്ജന്മം ലഭിച്ചത്. ഇന്ന് ഈ ക്ഷേത്രം വളർച്ചയുടെ പാതയിലാണ്. അടുത്തുതന്നെ മഹാക്ഷേത്രം എന്ന പദവി ലഭിക്കാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നു. തമിഴ്നാട്കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുവരെ ഭക്തർ ഇവിടേക്ക് വരുന്നുണ്ട്.

പൂജാക്രമങ്ങളും വഴിപാടുകളും

രാവിലെ അഞ്ചുമണിക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനവും അഭിഷേകവുമാണ്. തുടർന്ന് ഉഷഃപൂജയും ഉച്ചപൂജയും നടത്തി പതിനൊന്നുമണിയോടെ നടയടയ്ക്കുന്നു. പിന്നീട് വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന. ഒടുവിൽ രാത്രി എട്ടുമണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നു. തമിഴ് ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ പൂജാരിമാർ.
ഗണപതിക്ക് ഒറ്റയപ്പം, മോദകം, ഗണപതിഹോമം തുടങ്ങിയവയും ശിവന് ധാര, ഭസ്മാഭിഷേകം, കൂവളമാല, പ്രദോഷപൂജ, പിന്വിളക്ക് തുടങ്ങിയവയും പാർവ്വതിക്ക് കുങ്കുമാർച്ചന, പട്ടും താലിയും ചാർത്തൽ, സ്വയംവരാർച്ചന തുടങ്ങിയവയുമാണ് വിഷ്ണുവിന് വെണ്ണ, പാൽപ്പായസം, കദളിപ്പഴം, തുളസിമാല തുടങ്ങിയവയും വൈദ്യനാഥൻ കൂടിയായ ശാസ്താവിന് നീരാജനവും അരവണപ്പായസവുമാണ് പ്രധാന വഴിപാടുകൾ. അഞ്ചുമൂർത്തികളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ സ്ഥലത്ത് ബലിതർപ്പണം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.

പ്രവർത്തനങ്ങൾ

  • സാന്ദീപനി സാധനാലയം
  • പ്രദക്ഷിണ വഴി നിർമ്മിക്കൽ
  • ക്ഷേത്രവാദ്യകലാപഠന കേന്ദ്രം
  • വേദപഠന കേന്ദ്രം

ഗംഗാ ആരതി

ഹിന്ദുക്കൾ പുണ്യനദിയായി കണക്കാക്കുന്ന ഗംഗാനദി കാശിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുപോലെ ഇവിടെ ഭാരതപ്പുഴ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നു. അതിനാൽ ഈ ഭാഗത്തുവച്ച് ഭാരതപ്പുഴയെ ഗംഗാനദിയായി സങ്കല്പിച്ച് ഗംഗാ ആരതി നടക്കുന്നു. ഇതിൽ പങ്കെടുക്കുന്ന ഭക്തർക്ക് പുണ്യം ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

അഴകൊത്ത മഹാദേവ ക്ഷേത്രം



അഴകൊത്ത മഹാദേവ ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രംപാലക്കാട്‌ പട്ടണത്തിൽ നിന്നും തെക്ക് ഭാഗത്തായി പാലക്കാട്‌ -തൃശ്ശൂർ റൂട്ടിൽ , ദേശീയപാത 47 കടന്നു പോകുന്ന കുഴൽമന്ദം എന്ന പ്രദേശത്ത് ദേശീയ പാതയിൽ നിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനദേവത ഉഗ്രമൂർത്തിയായ ശിവനാണ്. കോഴിക്കോട്സാമൂതിരി രാജ വക ആണ് ഈ ക്ഷേത്രം.

ഉത്സവങ്ങൾ

ധനു മാസത്തിലെ ആറാട്ടുത്സവം ആണ് പ്രധാന ഉത്സവം. [1] [2]. കുംഭ മാസത്തിലെ ശിവരാത്രിയും പ്രധാനമാണ്

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം


വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

കേരളത്തിൽ എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിശക്തി മാതാവായ ശ്രീ മൂകാംബികാദേവിയാണ്. തന്മൂലം വിദ്യാഭിവൃദ്ധിയ്ക്ക് ഈ ക്ഷേത്രത്തിലെ ദർശനം അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഒരു കൊച്ചു താമരക്കുളവും അതിന് നടുവിൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഇതിൽ വിദ്യാസ്വരൂപിണിയായ ശ്രീമൂകാംബികാദേവി സരസ്വതീഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതിസുബ്രഹ്മണ്യൻവീരഭദ്രൻഹനുമാൻമഹാവിഷ്ണുയക്ഷിയമ്മനാഗദൈവങ്ങൾ എന്നിവർ സാന്നിദ്ധ്യമരുളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്.

ഐതിഹ്യം

വടക്കൻ പറവൂരും സമീപസ്ഥലങ്ങളും അടക്കിഭരിച്ചിരുന്ന ഒരു തമ്പുരാൻ തികഞ്ഞ മൂകാംബികാഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ ഇന്നത്തെ കർണ്ണാടകയിലെവിശ്വപ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ദർശനം നടത്തിയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യത്തെത്തുടർന്ന് അതിന് കഴിയാത്ത ഒരു സാഹചര്യം വന്നപ്പോൾ അദ്ദേഹം ഏറെ ദുഃഖിതനായി. കൊല്ലൂരിലെ അവസാനദർശനം കഴിഞ്ഞ് നാട്ടിലെത്തിയ തമ്പുരാൻ ദേവിയെ ഭജിച്ച് ദിവസങ്ങൾ കഴിച്ചു. ഒരു ദിവസം രാത്രിയിൽ അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദർശനമുണ്ടായി. സ്വപ്നത്തിൽ ദേവി അദ്ദേഹത്തോട് ഇങ്ങനെ പറയുന്നതായി തോന്നി: 'അല്ലയോ ഭക്താ, ഇനി നീ എന്നെത്തേടി കൊല്ലൂരിൽ വരേണ്ടതില്ല. നിന്റെ നാട്ടിൽ, നിനക്ക് നടന്നുവരാൻ കഴിയുന്ന സ്ഥലത്ത് ഞാൻ കുടികൊണ്ടുകൊള്ളാം. അവിടെ ഉചിതമായ ഒരു സ്ഥലത്ത് നീ എനിയ്ക്കായി ഒരു ക്ഷേത്രം പണിതാൽ മാത്രം മതി.' ഇതോടെ സന്തുഷ്ടനായ തമ്പുരാൻ പിറ്റേന്നുതന്നെ പറവൂർ കോട്ടയ്ക്ക് പുറത്ത് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി ക്ഷേത്രനിർമ്മാണം തുടങ്ങി. മാസങ്ങൾക്കുള്ളിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. തുടർന്ന് പ്രതിഷ്ഠാകർമ്മവും നിർവ്വഹിച്ച തമ്പുരാൻ സാധാരണക്കാർക്ക് ക്ഷേത്രം തുറന്നുകൊടുത്തു. വാഗ്ദേവത കുടികൊള്ളുന്ന ഈ ക്ഷേത്രം കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്ത് (തെക്ക്) ആയതിനാൽ 'ദക്ഷിണ മൂകാംബികാക്ഷേത്രം' എന്നറിയപ്പെടാൻ തുടങ്ങി. ഹൈന്ദവ വിശ്വാസപ്രകാരം അറിവ്, വാക്ക്, വിദ്യ, ബുദ്ധി, സംഗീതം, കരകൗശലങ്ങൾ എന്നിവയുടെ അധിപതിയാണ് ഈശ്വരന്റെ ജ്ജ്ഞാനശക്തിയായ സരസ്വതീദേവീ.

ക്ഷേത്രനിർമ്മിതി

മതിലകം

വടക്കൻ പറവൂർ പട്ടണത്തിനകത്തുതന്നെയാണെങ്കിലും നഗരത്തിരക്കിൽ നിന്ന് അകന്ന് ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എൻ.എച്ച്. 544-ൽ (എറണാകുളം-ഗുരുവായൂർ റൂട്ട്) നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരം വരും ക്ഷേത്രത്തിലേയ്ക്ക്. കിഴക്കുഭാഗത്താണ് ക്ഷേത്രത്തിലെ പ്രധാന കവാടം. കിഴക്കേ നടയിൽ അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. നാലേക്കറിലധികം വിസ്തീർണ്ണം വരുന്ന ഈ കുളം ആരുടെയും മനം കുളിർപ്പിയ്ക്കും. ക്ഷേത്രക്കുളം പുണ്യതീർത്ഥമായതിനാൽ ഇവിടെ എണ്ണ, സോപ്പ് മുതലായവ തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും പല്ലുതേയ്ക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും നിരോധിച്ചിരിയ്ക്കുന്നു. കുളത്തിന് നേരെ മുന്നിൽ ക്ഷേത്രം വക നവരാത്രിമണ്ഡപവും ആനപ്പന്തലുമാണ്. പ്രധാനകവാടത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമാണ് അരയാൽ. അതിൻപ്രകാരം അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ഹിന്ദുമതത്തെക്കൂടാതെ ബുദ്ധ-ജൈന മതങ്ങളിലുംഅരയാലിന് പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന മരം അരയാലും, ചെടി തുളസിയുമാണ്. രണ്ടും ഹിന്ദുക്കൾ പവിത്രമായി കണക്കാക്കിവരുന്നു. ഈ ആൽമരത്തിന്റെ ചുവട്ടിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്.
പ്രധാനകവാടം കടന്ന് അകത്തെത്തിയാൽ ആദ്യം കാണുന്നത് ആനക്കൊട്ടിലാണ്. താരതമ്യേന ചെറിയൊരു ആനക്കൊട്ടിലാണിതെങ്കിലും ആറ് ആനകളെ നിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് പടിഞ്ഞാറുഭാഗത്ത് ദേവീവാഹനമായ ഹംസത്തെ ശിരസ്സിലേറ്റുന്ന കൊടിമരം സ്ഥിതിചെയ്യുന്നു. വളരെ ഉയരം കൂടിയ ചെമ്പുകൊടിമരമാണ് ഇവിടെയുള്ളത്. ഏകദേശം നൂറടി ഉയരം വരും. കൊടിമരത്തിന് തൊട്ടുപുറകിൽ ബലിക്കൽപ്പുരയാണ്. ഇവിടെയാണ് പ്രധാന ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. ശ്രീകോവിൽ ചെറുതായതിനാൽ ബലിക്കല്ലും വളരെ ചെറുതാണ്. ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
മൂലക്ഷേത്രമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ ഉപദേവതകളുടെ സ്ഥാനത്തോട് ഏതാണ്ട് സാമ്യം വരുന്ന രീതിയിലാണ് ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിലും ഉപദേവതകളുടെ സ്ഥാനം. തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മഹാവിഷ്ണുവിന്റെ ശ്രീകോവിൽ കാണാം. മഹാവിഷ്ണുക്ഷേത്രത്തിന് തൊട്ടടുത്ത് യക്ഷിയുടെ പ്രതിഷ്ഠയുണ്ട്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ശ്രീഹനുമാൻസ്വാമി കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രനും. ക്ഷേത്രമതിൽക്കെട്ടിന് ഏകദേശം ഒരേക്കർ വിസ്തീർണ്ണം വരും. പ്രദക്ഷിണവഴി കരിങ്കല്ല് പാകിയതാണ്. എങ്കിലും പുറംഭാഗം മുഴുവനായും മണലാണ്.

ശ്രീകോവിൽ

ചതുരാകൃതിയിൽ ഒറ്റനിലയിൽ തീർത്ത കൊച്ചുശ്രീകോവിലാണ് ഇവിടെയുള്ളത്. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ പ്രശോഭിയ്ക്കുന്നു. അകത്ത് ഒരു മുറി മാത്രമേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. കൊല്ലൂരിലേതുപോലെ പഞ്ചലോഹനിർമ്മിതമായ ദേവീവിഗ്രഹമാണിവിടെയും. എന്നാൽ, വിഗ്രഹരൂപത്തിൽ ചില വ്യത്യാസങ്ങളും കാണാം. ഒന്നരയടി ഉയരം വരുന്ന ചതുർബാഹുവവിഗ്രഹമാണിവിടെ. പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും ധരിച്ച ദേവിയുടെ മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയിലാണ്. കിഴക്കോട്ട് ദർശനമായാണ് ദേവി ഇവിടെയും കുടികൊള്ളുന്നത്.
മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത് ഒരു കൊച്ചുതാമരക്കുളത്തിന് നടുവിലാണ്. കുടജാദ്രിയിൽനിന്ന് ഉദ്ഭവിച്ച് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്ന പുണ്യനദിയായ സൗപർണ്ണികയെ ഈ താമരക്കുളം പ്രതിനിധീകരിയ്ക്കുന്നു. ശ്രീകോവിലിന് ചുറ്റുമുള്ള കുളവും അതിലെ താമരപ്പൂക്കളും മനോഹരമായ കാഴ്ചയാണ്. ഈ കുളത്തിന് മുകളിലൂടെയാണ് പ്രദക്ഷിണം നടത്തുന്നത്. ഏത് കാലാവസ്ഥയിലും ഇവിടെ ജലനിരപ്പ് ഉയരുകയോ താഴുകയോ ഇല്ല. ഇതൊരു അത്ഭുതമാണ് ശ്രീകോവിലിനെ ചുറ്റിപ്പറ്റി പതിവുപോലെ ബലിവട്ടമുണ്ട്. എന്നാൽ, പ്രദക്ഷിണവഴിയിൽ നിന്ന് പൂർണ്ണമായും അകന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നാണ് ശീവേലിസമയത്ത് ബലിതൂകുന്നത്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണിവൈഷ്ണവിമഹേശ്വരിഇന്ദ്രാണിവരാഹികൗമാരിചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, നിർമ്മാല്യധാരി (ഇവിടെ യതി) എന്നിവരെയാണ് ബലിക്കല്ലുകൾ പ്രതിനിധീകരിയ്ക്കുന്നത്.

നാലമ്പലം

ശ്രീകോവിലിനെയും കുളത്തെയും ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് ഇവിടത്തെ നാലമ്പലത്തിൽ. എങ്കിലും പ്രദക്ഷിണത്തിന് തടസ്സമായി അത് നിൽക്കുന്നില്ല. ഓടുമേഞ്ഞാണ് നാലമ്പലം നിലകൊള്ളുന്നത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വലിയ വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും പണിതിട്ടുണ്ട്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിരിയ്ക്കുന്നു. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നഹരനായ ഗണപതി കുടികൊള്ളുന്നു. പതിവിന് വിപരീതമായി ഇവിടെ ഗണപതിനട അല്പം മുകളിലോട്ടുമാറിയാണ്. അതിനാൽ, മുകളിൽ കയറിനിന്നാണ് ഭക്തർ ഗണപതിയെ വന്ദിയ്ക്കുന്നത്. വടക്കുകിഴക്കേമൂലയിൽ പതിവുപോലെ കിണർ കാണാം. എന്നാൽ, ഇവിടെ കിണർ പണിതിരിയ്ക്കുന്നത് കുളത്തിൽ തന്നെയാണ്! അതിനാൽ, കുളത്തിലെ ജലം തന്നെയാണ് കിണറ്റിലും. ഇവിടെ നമസ്കാരമണ്ഡപം പണിതിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. പകരം കുളത്തിന് മുകളിലൂടെത്തന്നെ ഒരു മുഖപ്പ് പണിതിട്ടുണ്ട്. ഇതുവഴി ചെന്നാണ് ഭക്തർ ദേവിയെ വന്ദിയ്ക്കുന്നത്.

പ്രതിഷ്ഠകൾ

ശ്രീമൂകാംബികാദേവി

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സരസ്വതീഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. അതിനാൽ തന്നെ ഇവിടെ വിദ്യാരംഭത്തിന് അതീവപ്രാധാന്യമുണ്ട്. ഒരു കൊച്ചുതാമരക്കുളത്തിന് നടുവിലെ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ദേവി കുടികൊള്ളുന്നത്. ചതുർബാഹുവായ ദേവി പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും ധരിച്ച് മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു. ഭക്തനായ പറവൂർ തമ്പുരാൻ കൊല്ലൂരിൽ നിന്ന് ആവാഹിച്ചുകൊണ്ടുവന്ന ദേവി ഇവിടെ ഭക്തരുടെയുള്ളിലെ അജ്ഞാനമാകുന്ന ഇരുൾ നീക്കി ജ്ഞാനമാകുന്ന വെളിച്ചം പകർന്നുവാഴുന്നു. സാരസ്വത പുഷ്പാഞ്ജലി, ത്രിമധുരം, കുങ്കുമാർച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. സരസ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രത്തിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുമുണ്ട്.

ഉപദേവതകൾ

ഗണപതി

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നനിവാരകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒന്നരയടി പൊക്കം വരുന്ന ഭഗവദ്വിഗ്രഹത്തിന് സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപമാണ്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. നാലമ്പലത്തിൽ നിന്ന് അല്പം മുകളിലായാണ് ഗണപതിശ്രീകോവിൽ. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നു. കറുകമാല, ഒറ്റയപ്പം, മോദകം തുടങ്ങിയവയും പ്രധാനവഴിപാടുകളാണ്.

സുബ്രഹ്മണ്യൻ

നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ ത്രിശൂലവും കാണാം. മുന്നിലെ കൈകളിൽ വരദാഭയമുദ്രകൾ കാണാം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല ചാർത്തൽ തുടങ്ങിയവയാണ് സുബ്രഹ്മണ്യസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.

മഹാവിഷ്ണു

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് വൈകുണ്ഠനാഥനായ മഹാവിഷ്ണുഭഗവാൻ കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. പതിവുപോലെ ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ ഭഗവാനാണ് ഇവിടെയും. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ കൗമോദകി ഗദയും ധരിച്ചിരിയ്ക്കുന്നു. പാൽപ്പായസം, കളഭാഭിഷേകം, പുരുഷസൂക്താർച്ചന, ചന്ദനം ചാർത്ത് തുടങ്ങിയവയാണ് മഹാവിഷ്ണുഭഗവാന് പ്രധാന വഴിപാടുകൾ.

ഹനുമാൻ

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാൻസ്വാമിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരമുള്ള ശിലാനിർമ്മിതമായ ഇവിടത്തെ വിഗ്രഹം ഭക്തഹനുമാന്റെ രൂപത്തിലാണ്. വിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. രണ്ടുകൈകളും കൂപ്പി ഭക്തിയോടെ നിൽക്കുന്ന ഹനുമാൻ സ്വാമി ഒരേ സമയം ശക്തിയുടെയും ഭക്തിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്യുഗ്രമൂർത്തിയായ ആഞ്ജനേയസ്വാമിയ്ക്ക് വടമാല, വെറ്റിലമാല, അവിൽ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. രാമനാമം എഴുതിവച്ച കടലാസുകൾ കൊണ്ട് മാലയുണ്ടാക്കി ചാർത്തുന്നതും ഒരു പ്രധാന വഴിപാടാണ്.

വീരഭദ്രൻ

നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ദക്ഷാന്തകനായ വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹമാണ്. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രസ്വാമിയ്ക്ക് സങ്കല്പം. വലതുകയ്യിൽ വാൾ പിടിച്ച് ഇടതുകൈ അരയിൽ കുത്തിവച്ചുകൊണ്ടാണ് പ്രതിഷ്ഠ. നാളികേരം ഉടയ്ക്കുലാണ് വീരഭദ്രസ്വാമിയ്ക്ക് പ്രധാന വഴിപാട്.

നാഗദൈവങ്ങൾ

ക്ഷേത്രത്തിന് പുറത്തുള്ള അരയാൽമരത്തിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസാന്നിദ്ധ്യമുള്ള ഇവിടെ സ്തോത്രത്തിൽ പറയുന്ന അതേ രൂപത്തിലാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത്. അത്യുഗ്രമൂർത്തികളായ നാഗദൈവങ്ങൾ പ്രപഞ്ചത്തിന്റെ രക്ഷകരാണെന്ന് വിശ്വസിച്ചുപോരുന്നു. ദിവസവും രാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തർ അരയാലിനെ പ്രദക്ഷിണം വയ്ക്കുമ്പോൾ കൂടെ നാഗദൈവങ്ങളെയും പ്രദക്ഷിണം വയ്ക്കും. നൂറും പാലും, പുറ്റും മുട്ടയും, സർപ്പംപാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും.

യക്ഷിയമ്മ

മഹാവിഷ്ണുശ്രീകോവിലിന് തൊട്ടരുകിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്. അത്യപൂർവ്വമായ വാൽക്കണ്ണാടി രൂപത്തിലുള്ള ബിംബമാണ് യക്ഷിയമ്മയ്ക്ക്. ഇളനീരും വറപൊടിയുമാണ് യക്ഷിയമ്മയ്ക്ക് പ്രധാന വഴിപാട്.

നിത്യപൂജകളും തന്ത്രവും

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. കൊല്ലൂരിൽ നടതുറക്കുന്നപുലർച്ചെ അഞ്ചുമണിയ്ക്കുതന്നെയാണ് ഇവിടെയും നടതുറക്കുന്നത്. ആദ്യം തലേദിവസത്തെ അലങ്കാരങ്ങൾ ചാർത്തി നിർമ്മാല്യദർശനം. പിന്നീട് അലങ്കാരങ്ങൾ മാറ്റി വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യവും തുടർന്ന് നടയടച്ച് ഉഷഃപൂജയും നടത്തുന്നു. സൂര്യോദയസമയത്ത് ഏതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഇതുകഴിഞ്ഞ ഉടനെ ഉഷഃശീവേലിയാണ്. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജ നടക്കുന്നു. തുടർന്ന് പത്തുമണിയ്ക്ക് ഉച്ചപൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധന സമയത്ത് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളും ചുറ്റുവിളക്കുകളും തിളങ്ങിനിൽക്കുന്ന കാഴ്ച മനോഹരമാണ്. ദീപാരാധന കഴിഞ്ഞ് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴേമുക്കാലോടെ അത്താഴശ്ശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
ക്ഷേത്രത്തിലെ താന്ത്രികാവകാശം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.

വിശേഷദിവസങ്ങൾ

നവരാത്രി

ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം നവരാത്രിയാണ്. കന്നിമാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. കേരളത്തിൽ പ്രധാനമായും അവസാനത്തെ മൂന്ന് ദിവസമാണ് വിശേഷം. സദാസമയവും സരസ്വതീസാന്നിദ്ധ്യം കൊണ്ട് ധന്യമായ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രത്തിൽ നവരാത്രിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒമ്പത് ദിവസവും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകും. ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങളും പണിയായുധങ്ങളും സംഗീതോപകരണങ്ങളും പൂജയ്ക്കുവയ്ക്കുന്നു. മഹാനവമി നാളിൽ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജ കഴിഞ്ഞ് പുസ്തകങ്ങളും പണിയായുധങ്ങളും സംഗീതോപകരണങ്ങളും അവയുടെ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു. ക്ഷേത്രത്തിൽ അന്ന് വൻ ഭക്തജനത്തിരക്കുണ്ടാകും.

കൊടിയേറ്റുത്സവം

മകരമാസത്തിൽ ഉത്രട്ടാതി ആറാട്ടായി ക്ഷേത്രത്തിൽ പത്തുദിവസം ആഘോഷമുണ്ട്. അങ്കുരാദിമുറയ്ക്ക് നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി അനിഴം നാളിൽ കൊടിയേറുന്നു. തുടർന്നുള്ള പത്തുദിവസം ക്ഷേത്രത്തിൽ വളരെയധികം കലാപരിപാടികളുണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ ശീവേലിയും പറയെടുപ്പുമുണ്ടാകും. എട്ടാം നാളിൽ ക്ഷേത്രത്തിലെ ഉത്സവബലി നടക്കുന്നു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ എല്ലാ ബലിക്കല്ലുകളിന്മേലും അതിവിപുലമായ രീതിയിൽ ബലിതൂകൽ നടക്കും. ഒമ്പതാം നാളിൽ പള്ളിവേട്ട. ദേവി പരിവാരങ്ങളോടെ എഴുന്നള്ളിപ്പോയി അടുത്തുള്ള പറമ്പിൽ അമ്പെയ്തുപോകുന്നതാണ് ഈ ചടങ്ങ്. പത്താം നാളിലെ ആറാട്ട് ക്ഷേത്രക്കുളത്തിലാണ്.

വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം




വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം

വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം...
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് പെരുവാരം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്‍റെ ഗ്രാമക്ഷേത്രമാണ് പെരുവാരം.
പുരാതനമായ ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി ശ്രീപാർവ്വതീദേവിയേയും ഒറ്റ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിൽ വൃത്താകൃതിയിലാണ്.
ശ്രീപരമേശ്വരൻ തന്‍റെ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാൽ പരിവാരം എന്നത് ലോപിച്ച് പെരുവാരം ആയതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്‍റെ പേരു തന്നെയാണ് സ്ഥലത്തിനും. പറവൂർ തമ്പുരാന്‍റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പൻ.
ഉത്സവകാലത്തൊഴിച്ച് എല്ലാദിവസവും ശ്രീമഹാദേവന് സഹസ്രകുംഭാഭിഷേകം നടത്തപ്പെടുന്നുവെന്നുള്ളത് ഈ ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്. മിക്കദിവസങ്ങളിലും ക്ഷീരധാര, കളഭം തുടങ്ങിയ വഴിപാടുകളും നടത്തപ്പെടുന്നു.
പറവൂർ തമ്പുരാൻ (പിണ്ടിനിവട്ടത്ത് സ്വരൂപം) പണി കഴിപ്പിച്ചതാണീ ക്ഷേത്രം എന്നു പറയപ്പെടുന്നു. ക്ഷേത്ര നിർമ്മാണ രീതിയും കൊത്തുപണികളുടെ ശൈലിയും നോക്കിയാൽ ഉദ്ദേശം 600-800 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു.
മൈസൂര്‍ സുല്‍ത്താന്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാൽ കൊണ്ടുപോകുവാൻ കഴിയാതെ അമ്പലത്തിന്‍റെ വടക്കു വശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും പറയപ്പെടുന്നു. ടിപ്പു തകർത്ത പെരുംകുളങ്ങര കാവ് എന്ന കാവും ക്ഷേത്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു മൈൽ കിഴക്കായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മന്ദം സുബ്രഹ്മണ്യക്ഷേത്രത്തിനും പെരുവാരം മഹാദേവ ക്ഷേത്രത്തിനും ഇടയിലായി വാണിയക്കാട് ഉള്ള ഒരു ചെറിയ ക്ഷേത്രമാണ് കുന്നത്ത് അമ്പലം. ഈ മൂന്ന് ക്ഷേത്രങ്ങളെക്കുറിച്ചും ഒരു കഥ നിലവിലുണ്ട്.
ഈ മൂന്നു ക്ഷേത്രങ്ങളും ഒറ്റ രാത്രികൊണ്ട് പണി തീർക്കാനാണത്രേ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പെരുവാരം ക്ഷേത്രം പണി തീരുന്നതിനു മുമ്പായി നേരം വെളുത്തുപോയി. പണിക്കാർ പണി തുടരാതെ നിർത്തപോയികളഞ്ഞു.അതുകൊണ്ടാണത്രേ ഇപ്പോഴും ,എന്തെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ അവിടെ എപ്പോഴും കാണും. മന്ദം , കുന്നം , പണി തീരാ പെരുവാരം ഈ രീതിയിലുള്ള ഒരു ചൊല്ലും മൂന്നു ക്ഷേത്രങ്ങളെ കുറിച്ച് പറയാറുണ്ട്.
മന്ദത്തപ്പന്‍റെ പുറപ്പാട്: - വൈക്കത്തപ്പന് ഉദയനാപുരമെന്ന പോലെ പെരുവാരത്തപ്പന് കിഴക്കുവശത്തായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്‍റെ അച്ഛനായ പെരുവാരത്തപ്പന്‍റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ്. വലിയവിളക്ക് (ഒൻപതാം ഉത്സവം) ദർശിക്കാനെത്തുന്ന മന്ദത്തപ്പൻ വാദ്യമേളങ്ങളോടും, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളോടും താലവുമായി പെരുവാരത്തപ്പന്‍റെ തിരുസന്നിധിയിൽ എത്തിച്ചേർന്ന് ഉത്സവത്തിൽ പങ്കാളിയാകുന്നു. പെരുവാരം മഹാദേവ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച്‌ വലിയവിളക്ക്‌ ദിവസത്തില്‍ ഒമ്പത്‌ ഗജവീരന്മാരെ അണിനിരത്തി നടത്താറുള്ള പൂരത്തില്‍ വാദ്യരംഗത്തെ കുലപതികളുടെ മേളപ്പെരുമഴ കാണാന്‍ ആയിരങ്ങള്‍ എത്താറുണ്ട് .
കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.
പെരുവാരത്ത് മേടമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം പത്തുദിവസം ഗംഭീരമായി ആഘോഷിച്ചു വരുന്നു.
ഉപദേവതകളായി കന്നിമൂലയിൽ ഗണപതിയും വെളിയിൽ വടക്കുവശത്ത് പാലച്ചുവട്ടിൽ യക്ഷിയും തെക്കുവശത്ത് ധർമ്മശാസ്താവും കുടികൊള്ളുന്നു. പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്...
ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം വേഴപ്പറമ്പ് മനയ്ക്കാണ്. മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. ചെറുവല്ല്യാകുളങ്ങര വാര്യം, വയലിൽ വീട് എന്നിവിടത്തേയ്ക്കാണ് കാരായ്മ കഴകം.
ആലുവ - പറവൂർ സംസ്ഥാന പാതയിൽ മനയ്ക്കപ്പടി എന്ന സ്ഥലത്ത് വേഴപ്പറമ്പ് മന സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറായി മേൽശാന്തിയുടെ മഠവും വടക്കു വശത്തായി വയലിൽ വീടും 250 മീറ്റർ തെക്കു പടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യവും സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തും പടിഞ്ഞാറു വശത്തും ഓരോ കുളം വീതമുണ്ട്.
വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം

പളളൂരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം



പളളൂരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം

എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രംശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ്ണ ധ്വജം (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവനെ കൂടാതെ പാർവ്വതിഗണപതിസുബ്രഹ്മണ്യൻഅയ്യപ്പൻ , അത്ഭുത യക്ഷി , നാഗദൈവങ്ങൾ , ഭഗവതി , ബ്രഹ്മരക്ഷസ്സ് , നവഗ്രഹങ്ങൾ എന്നീ ദേവതകളുമുണ്ട്. ശ്രീ നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു.എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രംശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ്ണ ധ്വജം (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്ഷേത്രമാണിത് . ഇവിടത്തെ ഉത്സവം കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി 11 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ആണ് . 15 ആനകളെയാണ് ക്ഷേത്രത്തിന്റെ മഹോത്സവ നാളുകളിൽ എഴുന്നള്ളിക്കുന്നത് . വടക്കും തെക്കും ഭാഗങ്ങൾ മത്സരിച്ചുള്ള കാവടി വളരെ വിപുലമായാണ് ഓരോ വർഷവും നടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്കായി വിശാലമായ ഒരു മൈതാനവും (SDPY Ground) ഉണ്ട് . ഈ ക്ഷേത്രം മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് എന്ന് ചരിത്രം 

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം എറണാകുളം ജില്ല



കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം


ലോക്കേഷൻ. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം പട്ടണത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ നിന്ന് അര കിലോമീറ്റർ കിഴക്ക് മാറിയാണ് ക്ഷേത്രം. കൂത്താട്ടുകുളത്തു നിന്നും മുവാറ്റുപുഴ- തൊടുപുഴ എന്നിവടങ്ങളിലേക്ക് പോകുന്ന റോഡ് ഈ ക്ഷേത്രത്തിനോട് ചേർന്ന് കടന്നു പോകുന്നു.
പരമശിവൻറെ മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പരമശിവനും പാർവ്വതിയും ഗണപതി സുബ്രഹ്മണ്യ സമേതെയുള്ള അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലധികം വർഷം പഴക്കമുള്ളതും കൂത്താട്ടുകുളത്തിൻറെ സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യവുമുള്ള ക്ഷേത്രവുമാണിത്. നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളും ശിൽപ്പ ഭംഗിയുമുള്ളതാണ് ക്ഷേത്രം.പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലാണ് ഇപ്പോൾ ഈ ക്ഷേത്രം. കേരളത്തിൽ തന്നെ ഇത്രയും സാംസ്കാരിക പ്രധാന്യമുള്ളതും എന്നാൽ ഇത്ര ജീർണ്ണാവസ്ഥയിലുമുള്ള മറ്റൊരു ക്ഷേത്രം ഉണ്ടാകാനിടയില്ല.ക്ഷേത്രത്തിൻറെ ഭാഗമായിരുന്ന ആയിരം പേർക്ക് ഇരിക്കാമായിരുന്ന ഊട്ടുപുരയും, ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചിരുന്ന വിളക്ക്മാടവും ഇരുനിര മാളികപ്പുരയും ക്ഷേത്ര നടത്തിപ്പുകാർ പൊളിച്ചുകളഞ്ഞിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ മുഴുവൻ ജംഗമ വസ്തുക്കളം ഈ കാലയളവിൽ ഇല്ലാതായി


നിലവിലെ സ്ഥിതി
1980 കളിൽ ബിബിസി ഈ ക്ഷേത്രത്തിൻറെ ശിൽപ്പ ചുവര‍ചിത്രകലാ പ്രത്യേകതകളെക്കുറിച്ച് ഡോക്യുമെൻററി ചിത്രീകരിച്ചിട്ടുണ്ട്. 2006 ൽ കേന്ദ്ര സാംസ്കാരിക മന്ത്രി കുമാരി ഷൈൽജ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. 2016 ൽ കേന്ദ്ര സാസ്കാരിക വകുപ്പ് ഈ ക്ഷേത്രത്തിലെ ശില്പ ചിത്ര സംരക്ഷണത്തിനും പുതുക്കിപ്പണിയുന്നതിനുമായി പണം അനുവദിച്ചുവെങ്കിലും ക്ഷേത്ര നടത്തിപ്പുകാരായ അത്തിമൺ ഇല്ലത്തിൻറെ എതിർപ്പു മൂലം മുടങ്ങിപ്പോയി. ഇതിനെ തുടർന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ ഭക്ത ജനങ്ങളുടെ സംഘടനയായ ശിവസ്വം ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ ക്ഷേത്ര കൈവശക്കാരായ അത്തിമൺ ഇല്ലം എതിർത്തു. എന്നാൽ ഇല്ലത്തിൻറെ തടസ്സവാദങ്ങൾ ഹൈക്കോടതിയും ദേവസ്വം ഒാംബഡ്സ്മാനും അംഗീകരിച്ചില്ല .ദേവസ്വം ബോർഡിനോട് ഈ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും ഏറ്റെടുത്ത് സംരക്ഷിക്കാനും ക്ഷേത്രത്തിൽ ആചാര പ്രകാരമുളള്ള പൂജാ കർമ്മങ്ങൾ മുടക്കമില്ലാതെ നടത്താനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് 2018 ഏപ്രിലിൽ ക്ഷേത്രവും അനുബന്ധ ദേവസ്വം സ്വത്തുക്കളും ഏറ്റെടുത്തുകൊണ്ടുള്ള പ്രാഥമിക വിഞ്ജാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കി. ക്ഷേത്രത്തിലും അനുബന്ധ ദേവസ്വം സ്വത്തുകളിലും അത്തിമൺ ഇല്ലത്തിന് ഉടമസ്ഥാവകാശം ഇല്ലെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച മതിയായ രേഖകൾ ഹാജരാക്കാൻ ഇല്ലത്തിന് കഴിഞ്ഞിട്ടില്ലെന്നും വിഞ്ജാപനത്തിൽ പറയുന്നുണ്ട്. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം കുടുംബ ക്ഷേത്രമോ സ്വകാര്യ ക്ഷേത്രമോ അല്ലെന്നും പൊതു ക്ഷേത്രമായാണ് ഇതിനെ പരിഗണിക്കേണ്ടതെന്നും ബോർഡ് വിഞ്ജാപനം ചെയ്തിട്ടുണ്ട്. ഹിന്ദു മതസ്ഥാപന ആക്ട് പ്രകാരമുള്ള തുടർനടപടി ക്രമങ്ങൾ പൂർത്തിയാക്കി അന്തിമ വിഞ്ജാപനം സർക്കാർ പുറത്തിറക്കുന്ന തിയതി മുതൽ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഭാഗമാകും.
ചരിത്രം
നേരത്തെ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന കൂത്താട്ടുകുളം പിന്നീട് 1750 ൽ മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിനോട് ചേർക്കുന്നത് . മാർത്താണ്ഡ വർമ്മയുടെ ദളവയായിരുന്ന രാമയ്യനാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൻറെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. വടക്കുംകൂർ രാജ്യം പിടിച്ചെടുത്തതിൻറെ പ്രായശ്ചിത്വമായാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചതെന്നാണ് ചരിത്രം. തെക്കൻ തിരുവിതാംകൂറിലെ തച്ചന്മാരും ശില്പികളുമാണ് ഈ ക്ഷേത്രം പുതുക്കി നിർമ്മിച്ചത്. തുടർന്ന് ശുചീന്ദ്രത്തെ നമ്പിമാരെ ക്ഷേത്ര ചുമതല രാമയ്യൻ ദളവ ഏൽപ്പിച്ചു. അതിനു ശേഷം ചേന്നാസ് നമ്പൂതിരി, വേങ്ങശ്ശേരി മൂത്തത്, ആമ്പക്കാട്ട് പണിക്കർ എന്നിവരായിരുന്നു ഈ ക്ഷേത്രത്തിൻറെ ഊരാളന്മാർ. ഇത് സംബന്ധിച്ച രേഖകൾ തിരുവനന്തപുരത്തെ സെൻട്രൽ വെർണ്ണാക്കുലർ റിക്കോഡ്സിൽ ഇപ്പോഴുമുണ്ട്. അമ്പലത്തിലെ ശാന്തിക്കായി രാമയ്യൻ ദളവയുടെ ആസ്ഥാനമായിരുന്ന മാവേലിക്കരയിൽ നിന്ന് പോറ്റി കുടംബത്തേയും കൊണ്ടുവന്നുവെന്നാണ് ചരിത്രം. മാവേലിക്കരയിലുള്ള അത്തിമൺ എന്ന പോറ്റി കുടുംബത്തിൻറെ കൈവഴിയായിരുന്നു ഇവിടെ ശാന്തിക്ക് എത്തിയ പോറ്റിമാർ. കാലക്രമേണ ചേന്നാസ്, വേങ്ങശ്ശേരി മൂത്തത് കുടുംബങ്ങളുടെ ഈ മേഖലയുമായുള്ള ബന്ധം ഇല്ലാതായി. അക്കാലത്തെ നാട്ടു പ്രമാണിമാരായ ആമ്പക്കാട്ട് പണിക്കർക്കായിരുന്നു പിന്നീട് ക്ഷേത്രത്തിൻറെ ഊരാള ചുമതല. 1950 കളോടെ ഊരാള അവകാശ കുടുംബം കൂത്താട്ടുകുളത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതോടെ ക്ഷേത്ര ശാന്തിക്കാരായ അത്തിമൺ ഇല്ലം അമ്പലത്തിൻറെയും ദേവസ്വത്തിൻറെയും അധികാരം കയ്യടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്.കേരളപ്പിറവിക്കു മുമ്പുതന്നെ ഈ ക്ഷേത്രത്തിൻറെ ഉടമസ്ഥാവകാശം ആര്ക്കുമില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അന്നത്തെ തിരുകൊച്ചി കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അങ്ങനെ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും അത്തിമൺ ഇല്ലത്തിൻറെ കൈവശത്തിൽ എത്തുകയായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി ഈ ക്ഷേത്രത്തിൻരെ അധീനതയിലായിരുന്നു. ഭൂ പരിഷ്കരണ നിയമത്തെ തുടർന്ന് ഭൂമികളെല്ലാം പാട്ടക്കാരുടെ ഉടമസ്ഥതയിലേക്ക് മാറി. എങ്കിലും കരമൊഴിവാക്കിയ എക്കർ കണക്കിന് ദേവസ്വം ഭൂമി ക്ഷേത്രത്തിൻറെ ഭാഗമായി ഇപ്പോഴുമുണ്ട്.

തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം



തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമൻപ്രധാനമൂർത്തിയായിട്ടുള്ള വൈഷ്ണവ ക്ഷേത്രമാണ് തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രംകൊച്ചി രാജാവിന്റെ സഹായത്താൽ ഗൗഡ സാരസ്വത ബ്രാഹ്മണർ നിർമ്മിച്ച ക്ഷേത്രം പിന്നീട് ശ്രീരാമക്ഷേത്രമായി അറിയപ്പെട്ടു. ഇവിടെ ശ്രീരാമനുംലക്ഷ്മണനുംസീതയും ഒരുമിച്ച്‌ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഈ പ്രതിഷ്ഠകൾ പഞ്ചലോഹവിഗ്രഹത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുമ്പോഴും ശാന്തമായ അന്തരീക്ഷമാണ്‌ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ചരിത്രം

തുളുനാട്ടിൽ നിന്നും ഇവിടെ കേരളത്തിൽ (പഴയ കൊച്ചി രാജ്യത്തിൽ) അഭയം തേടി എത്തിയ ഗൗഡ-സാരസ്വത ബ്രാഹ്മണർക്ക്‌ കൊച്ചി മഹാരാജാവ്‌ താമസിക്കാനും ക്ഷേത്രനിർമ്മാണത്തിനും കരമൊഴിവായി ഭൂമിയും മറ്റുസാധനസാമഗ്രികളും ധനവും നൽകി സഹായിക്കുകയുണ്ടായി. അന്ന് രാജാവിന്റെ നിർദ്ദേശത്താൽ ക്ഷേത്രനിർമ്മാണത്തിന്‌ സൗജന്യമായി സ്ഥലം നൽകിയത്‌ താമരശ്ശേരി നായക്കൻ കുടുംബക്കാരാണ്‌ എന്നാണ് ക്ഷേത്രചരിത്രത്താളുകൾ സാക്ഷ്യപ്പെറ്റുത്തുന്നത്. തൃപ്പൂണിത്തുറ സ്വദേശിയും കാശീമഠം അധിപതിയുമായിത്തീർന്ന യോഗീശ്വരനും ഉപേന്ദ്ര തീർഥസ്വാമികളുടെ ശിഷ്യനും മഹാതപസ്വിയുമായിരുന്ന രാഘവേന്ദ്ര തീർഥസ്വാമികൾ യാത്രാവേളയിൽ താൻ പൂജിച്ചിരുന്ന ശ്രീരാമവിഗ്രഹം തറവാട്ടുകാർക്ക്‌ അനുഗ്രഹിച്ചു നൽകിയതായും പറയപ്പെടുന്നു.
വരാപ്പുഴ തറവാട്ടുകാർക്ക്‌ ആരാധിക്കുവാൻ സ്വാമിയിൽ നിന്നും ലഭിച്ച ശ്രീരാമവിഗ്രഹം, ആ കുടുംബത്തിനടുത്തു തന്നെയുണ്ടായിരുന്ന പാണായ്ക്കൻ കുടുംബക്കാർ തങ്ങൾക്കും ആരാധിക്കാൻ മൂർത്തിയെ തന്ന്‌ അനുഗ്രഹിക്കണമെന്ന്‌ സ്വാമിയോട്‌ പറഞ്ഞത്‌ പ്രകാരം സ്വാമിയാർ താൻ പാരായണം ചെയ്തുപോന്ന ഭാഗവത ഗ്രന്ഥം അവർക്ക്‌ അനുഗ്രഹിച്ച്‌ നൽകുകയും വിഗ്രഹത്തെപോലെ തന്നെ ഗ്രന്ഥത്തിലും ദേവസാന്നിധ്യം ഉണ്ടാകുമെന്ന്‌ അനുഗ്രഹിക്കുകയും ചെയ്തു. സന്തുഷ്ടരായ രണ്ടുകുടുംബക്കാരും അവരവരുടെ കുടുംബങ്ങളിൽ വച്ച്‌ ആരാധിച്ച്‌ പോന്ന വിഗ്രഹവും ഗ്രന്ഥവും തൃപ്പൂണിത്തുറയിലെ മഹാജനങ്ങൾക്കായി സമർപ്പിച്ചതിന്‌ ശേഷമാണ്‌ ഇവിടെ ശ്രീരാമ ക്ഷേത്രമായി രൂപാന്തരപ്പെട്ടത്‌.

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് കൊച്ചീരാജാക്കന്മാരുടെ കാലത്താണ്. ഏകദേശം 300 വർഷങ്ങൾക്കു മുൻപ്‌ മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ്‌ ഇവിടെ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നടന്നതായി വിശ്വസിക്കപ്പെടുന്നത്. പണ്ട് പണിതീർത്ത ക്ഷേത്രത്തിലെ പല കെട്ടിടങ്ങളും കാലപ്പഴക്കത്താൽ നശിക്കുന്നഘട്ടം വന്നപ്പോൾ കൊച്ചീരാജാവിന്റെ അധികാരത്തിലുണ്ടായിരുന്ന തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ നിന്നും കുറഞ്ഞ പലിശയ്ക്ക്‌ പണം നൽകിയെന്നും അന്നത്തെ കൊച്ചിമഹാരാജാവ്‌ ക്ഷേത്രഭരണം തൃപ്പൂണിത്തുറ ദേവസ്വം മുഖേന ഏറ്റെടുക്കുകയും ഉണ്ടായി എന്നും ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. പിന്നീട് ദേവസ്വത്തിന്റെ കടം തീർക്കാനായി പത്തൊമ്പതിനായിരം രൂപ ദേവസ്വത്തിനു നൽകി ക്ഷേത്രഭരണം തിരികെ ഏറ്റടുത്തതിനും ക്ഷേത്രത്തിൽ ഇന്ന് കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ ക്ഷേത്രഭരണച്ചുമതല വീണ്ടും തിരുമല ദേവസ്വത്തിനു തിരിച്ചുകിട്ടിയത് 1961-ലാണ്.

ശ്രീകോവിൽ

നാലമ്പലം

പുനഃനിർമ്മാണം

ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ വായു കോണിലുണ്ടായിരുന്ന വെങ്കടാചലപതിയുടെ വിഗ്രഹം ഏതാണ്ട്‌ നൂറുവർഷങ്ങൾക്കു മുൻപ്‌ കാരണക്കോടം ക്ഷേത്രത്തിൽ കൊണ്ടു പോയി പ്രതിഷ്ഠിച്ചിരുന്നുവെന്നും ഇതുമൂലം അതിനോട് ബന്ധം പുലർത്തിയിരുന്ന ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബങ്ങൾക്ക്‌ ദോഷങ്ങൾ സംഭവിച്ചുവെന്നും പറയുന്നു. പിന്നീട് കൊല്ലവർഷം 1158 മകരം 6-നു തിങ്കളാഴ്ച ശ്രീ വെങ്കിടാചലപതിയുടെ സാന്നിധ്യം ഉണ്ടായിരുന്ന പഴയ സ്ഥാനത്ത്‌ പുതിയ ശ്രീകോവിൽ നിർമിച്ച്‌ സുധീന്ദ്രതീർഥസ്വാമികൾ വെങ്കടാചലപതി പ്രതിഷ്ഠ നടത്തിയതായി രേഖകൾ ലഭ്യമാണ്.

ക്ഷേത്രത്തിലെ ഗ്രന്ഥം

ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ വച്ച്‌ ആരാധിച്ചിരുന്ന താളിയോല ഗ്രന്ഥം കാലപ്പഴക്കത്തിൽ ദ്രവിച്ചു പോയതിനാൽ ദേവപ്രശ്നവിധിപ്രകാരം പുതിയ പെട്ടിയിൽ ശ്രീമദ്‌ സുദീന്ദ്രതീർഥസ്വാമികൾ അനുഗ്രഹിച്ചുനൽകിയ രാമായണഗ്രന്ഥം വെച്ചാരാധിച്ചു പോരുന്നു. ഇത് 1979-ലാണ് നടത്തിയതത്രേ. ശ്രീരാമ സ്വാമിയുടെ ജന്മനക്ഷത്രമായ പുണർതം നാളിൽ ഗ്രന്ഥത്തിന്‌ പ്രത്യേക പൂജകളും മറ്റാരാധനകളും നടത്തിവരുന്നുണ്ട്‌.

പ്രതിഷ്ഠകൾ

ഉപദേവന്മാർ


പ്രധാന ക്ഷേത്രത്തിനോട്‌ ചേർന്ന്‌ കിഴക്കു ഭാഗത്ത്‌ പ്രത്യേക ക്ഷേത്രത്തിൽ ഹനുമാൻസ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. മുല്ലപ്പൂ കുപ്പായമാണ്‌ അവിടുത്തെ പ്രധാന വഴിപാട്‌. ഇത്‌ നേരത്തെ ബുക്ക്‌ ചെയ്തപ്രകാരം ഒരു ദിവസം ഒരാൾക്ക്‌ എന്ന രീതിയിൽ നടത്താൻ കഴിയും. നാലമ്പലത്തിനത്ത്‌ നിരൃതി കോണിലാണ്‌ വിഘ്നേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ വായുകോണിലാണ് വെങ്കടാചലപതിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാഗരാജാവിന്റെയും, ദുർഗാദേവിയുടെയും പ്രതിഷ്ഠകൾ പുറത്ത്‌ ഈശാന കോണിലാണ്‌.

നിത്യപൂജകൾ

നിത്യവും മൂന്നുപൂജകൾ ആണ്‌ ഇവിടെയുള്ളത്‌. തൃകാലപൂജാവിധികളോടുകൂറ്റിയ പടിത്തരമാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. പുലർച്ചേ അഞ്ചുമണിയ്ക്ക് നടതുറക്കുകയും ഉച്ചയ്ക്ക് 10-മണിയ്ക്ക് അടച്ചുകഴിഞ്ഞാൽ വൈകിട്ട് 5-മണിക്ക് ദീപാരാധനയ്ക്കുമുൻപായി വീണ്ടും നടതുറന്ന് രാത്രി 7:30-മണിയോടെ അത്താഴപൂജക്കു ശേഷം നട അടയ്ക്കുന്നു.
  • ഉഷഃ പൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

ആട്ടവിശേഷങ്ങൾ

അഷ്ടമിരോഹിണി, ദീപാവലി, വിനായക ചുതർഥി, ശ്രീരാമസ്വാമിയുടെയും വെങ്കിടാചലപതിയുടെയും പ്രതിഷ്ഠാദിനങ്ങൾ, ശ്രീരാമ നവമി തുടങ്ങിയവയാണ്‌ ആണ്ടുവിശേഷങ്ങൾ.

തിരുവുത്സവം

തിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) രോഹിണി നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ട് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം ചതയം നക്ഷത്രത്തിൽ രാമക്ഷേത്രനടയിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും