വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം
വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം...
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് പെരുവാരം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്‍റെ ഗ്രാമക്ഷേത്രമാണ് പെരുവാരം.
പുരാതനമായ ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി ശ്രീപാർവ്വതീദേവിയേയും ഒറ്റ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിൽ വൃത്താകൃതിയിലാണ്.
ശ്രീപരമേശ്വരൻ തന്‍റെ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാൽ പരിവാരം എന്നത് ലോപിച്ച് പെരുവാരം ആയതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്‍റെ പേരു തന്നെയാണ് സ്ഥലത്തിനും. പറവൂർ തമ്പുരാന്‍റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പൻ.
ഉത്സവകാലത്തൊഴിച്ച് എല്ലാദിവസവും ശ്രീമഹാദേവന് സഹസ്രകുംഭാഭിഷേകം നടത്തപ്പെടുന്നുവെന്നുള്ളത് ഈ ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്. മിക്കദിവസങ്ങളിലും ക്ഷീരധാര, കളഭം തുടങ്ങിയ വഴിപാടുകളും നടത്തപ്പെടുന്നു.
പറവൂർ തമ്പുരാൻ (പിണ്ടിനിവട്ടത്ത് സ്വരൂപം) പണി കഴിപ്പിച്ചതാണീ ക്ഷേത്രം എന്നു പറയപ്പെടുന്നു. ക്ഷേത്ര നിർമ്മാണ രീതിയും കൊത്തുപണികളുടെ ശൈലിയും നോക്കിയാൽ ഉദ്ദേശം 600-800 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു.
മൈസൂര്‍ സുല്‍ത്താന്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാൽ കൊണ്ടുപോകുവാൻ കഴിയാതെ അമ്പലത്തിന്‍റെ വടക്കു വശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും പറയപ്പെടുന്നു. ടിപ്പു തകർത്ത പെരുംകുളങ്ങര കാവ് എന്ന കാവും ക്ഷേത്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു മൈൽ കിഴക്കായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മന്ദം സുബ്രഹ്മണ്യക്ഷേത്രത്തിനും പെരുവാരം മഹാദേവ ക്ഷേത്രത്തിനും ഇടയിലായി വാണിയക്കാട് ഉള്ള ഒരു ചെറിയ ക്ഷേത്രമാണ് കുന്നത്ത് അമ്പലം. ഈ മൂന്ന് ക്ഷേത്രങ്ങളെക്കുറിച്ചും ഒരു കഥ നിലവിലുണ്ട്.
ഈ മൂന്നു ക്ഷേത്രങ്ങളും ഒറ്റ രാത്രികൊണ്ട് പണി തീർക്കാനാണത്രേ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പെരുവാരം ക്ഷേത്രം പണി തീരുന്നതിനു മുമ്പായി നേരം വെളുത്തുപോയി. പണിക്കാർ പണി തുടരാതെ നിർത്തപോയികളഞ്ഞു.അതുകൊണ്ടാണത്രേ ഇപ്പോഴും ,എന്തെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ അവിടെ എപ്പോഴും കാണും. മന്ദം , കുന്നം , പണി തീരാ പെരുവാരം ഈ രീതിയിലുള്ള ഒരു ചൊല്ലും മൂന്നു ക്ഷേത്രങ്ങളെ കുറിച്ച് പറയാറുണ്ട്.

മന്ദത്തപ്പന്‍റെ പുറപ്പാട്: - വൈക്കത്തപ്പന് ഉദയനാപുരമെന്ന പോലെ പെരുവാരത്തപ്പന് കിഴക്കുവശത്തായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്‍റെ അച്ഛനായ പെരുവാരത്തപ്പന്‍റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ്. വലിയവിളക്ക് (ഒൻപതാം ഉത്സവം) ദർശിക്കാനെത്തുന്ന മന്ദത്തപ്പൻ വാദ്യമേളങ്ങളോടും, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളോടും താലവുമായി പെരുവാരത്തപ്പന്‍റെ തിരുസന്നിധിയിൽ എത്തിച്ചേർന്ന് ഉത്സവത്തിൽ പങ്കാളിയാകുന്നു. പെരുവാരം മഹാദേവ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസത്തില്‍ ഒമ്പത് ഗജവീരന്മാരെ അണിനിരത്തി നടത്താറുള്ള പൂരത്തില്‍ വാദ്യരംഗത്തെ കുലപതികളുടെ മേളപ്പെരുമഴ കാണാന്‍ ആയിരങ്ങള്‍ എത്താറുണ്ട് .
കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.
പെരുവാരത്ത് മേടമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം പത്തുദിവസം ഗംഭീരമായി ആഘോഷിച്ചു വരുന്നു.
ഉപദേവതകളായി കന്നിമൂലയിൽ ഗണപതിയും വെളിയിൽ വടക്കുവശത്ത് പാലച്ചുവട്ടിൽ യക്ഷിയും തെക്കുവശത്ത് ധർമ്മശാസ്താവും കുടികൊള്ളുന്നു. പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്...
ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം വേഴപ്പറമ്പ് മനയ്ക്കാണ്. മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. ചെറുവല്ല്യാകുളങ്ങര വാര്യം, വയലിൽ വീട് എന്നിവിടത്തേയ്ക്കാണ് കാരായ്മ കഴകം.
ആലുവ - പറവൂർ സംസ്ഥാന പാതയിൽ മനയ്ക്കപ്പടി എന്ന സ്ഥലത്ത് വേഴപ്പറമ്പ് മന സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറായി മേൽശാന്തിയുടെ മഠവും വടക്കു വശത്തായി വയലിൽ വീടും 250 മീറ്റർ തെക്കു പടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യവും സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തും പടിഞ്ഞാറു വശത്തും ഓരോ കുളം വീതമുണ്ട്.
വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം