2019, മേയ് 26, ഞായറാഴ്‌ച

തൃപ്പെരുന്തുറ മഹാദേവക്ഷേത്രംആലപ്പുഴ ജില്ല



തൃപ്പെരുന്തുറ മഹാദേവക്ഷേത്രം , Tripperunthura siva temple

Image result for തൃപ്പെരുന്തുറ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര-തിരുവല്ല റൂട്ടിൽ -തൃപ്പെരുന്തുറ ഗ്രാമത്തിന്റെ ഐശ്വര്യമായി തൃപ്പെരുന്തുറ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം. ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. 


ഓണാട്ടുകരയിൽ ധാരാളം കാണാൻ കഴിയുന്ന പഴക്കവും വലിപ്പവും തികഞ്ഞ മഹാദേവക്ഷേത്രങ്ങൾക്ക് നല്ല ഒരു ഉദാഹരണമാണ് ഈ ക്ഷേത്രം. എന്നാൽ എന്തുകൊണ്ടോ, ക്ഷേത്രം അത്ര പ്രസിദ്ധമായില്ല.
ഈ ക്ഷേത്രത്തിൽ കുടിയിരിയ്ക്കുന്ന ശിവലിംഗം ത്രേതായുഗത്തിൽ ഖരമഹർഷി പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തമിഴ് ഭക്തിസാഹിത്യത്തിലെ അതുല്യപ്രതിഭയായിരുന്ന മാണിക്യവാചകരുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. 


മാണിക്യവാചകരുടെ യഥാർത്ഥ നാമം വടവുരാർ എന്നായിരുന്നു. തഞ്ചാവൂരിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം തികഞ്ഞ ശിവഭക്തനായിരുന്നു. പാണ്ഡ്യരാജാവായിരുന്ന അരിമർദ്ദനന്റെ പ്രധാനമന്ത്രിയായിരുന്നു വടവുരാർ. ഒരിയ്ക്കൽ രാജാവിന് ഏതാനും പടക്കുതിരകളെ ആവശ്യമായി വന്നപ്പോൾ അദ്ദേഹം ആ കുതിരകളെ കൊണ്ടുവരാനായി വടവുരാരെ അയച്ചു. അന്ന് തൃപ്പെരുന്തുറ ഒരു കടൽത്തീരമായിരുന്നു. പേര് സൂചിപ്പിയ്ക്കുന്നതുപോലെ അവിടെ വലിയൊരു തുറമുഖവുമുണ്ടായിരുന്നു. അറബികൾ അടക്കമുള്ള വ്യാപാരികൾ അവിടെ കപ്പൽ വഴി പടക്കുതിരകളെ കൊണ്ടുവന്നിരുന്നു. അവയെ വാങ്ങാനാണ് വടവുരാർ പുറപ്പെട്ടത്. എന്നാൽ, മാർഗ്ഗമധ്യേ ഒരു ശിവലിംഗം കണ്ട അദ്ദേഹം ഉടനെ അടുത്തുകണ്ട കുളത്തിലിറങ്ങി കുളിയും തേവാരവും കഴിച്ച് ശിവപൂജയ്ക്കായി ഇരുന്നു. പൂജാവസനവേളയിൽ സാക്ഷാൽ പരമശിവൻ പ്രത്യക്ഷപ്പെട്ട് വടവുരാർക്ക് ബോധോദയം ഉണ്ടാക്കുകയും മാണിക്യവാചകർ' എന്ന നാമം നൽകുകയും ചെയ്തു. പിന്നീട് കുതിരകളെ വാങ്ങാൻ നൽകിയ പണം കൊണ്ട് മാണിക്യവാചകർ ഒരു ശിവക്ഷേത്രം നിർമ്മിച്ചു. ആ ക്ഷേത്രമാണ് തൃപ്പെരുന്തുറ മഹാദേവക്ഷേത്രം.



ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റൂട്ടിൽ മാവേലിക്കരയിൽ നിന്ന് 7 കിലോമീറ്ററും തിരുവല്ലയിൽ നിന്ന് 14 കിലോമീറ്ററും സഞ്ചരിച്ചാൽ ക്ഷേത്രത്തിന് മുന്നിലെത്താം. പുണ്യനദികളായ പമ്പാനദിയ്ക്കും അച്ചൻകോവിലാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം രണ്ട് നദികളിൽ നിന്നും ഏകദേശം ഒരേ ദൂരത്താണ്. പ്രധാന വഴിയിൽത്തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണിവിടെയുള്ളത്. ഓലമേഞ്ഞ ബസ് സ്റ്റോപ്പും ഓട്ടോറിക്ഷാ സ്റ്റാൻഡും വളരെ കുറച്ച് കടകളും ഇവിടെ കാണാം. പ്രധാന വഴിയ്ക്കടുത്ത് വലിയ ഒരു ആൽത്തറയുണ്ട്. അവിടെ ചെറിയൊരു ഗണപതിക്ഷേത്രം കാണാം. തൃശ്ശൂർ നഗരത്തിലെ പ്രസിദ്ധമായ വടക്കുംനാഥക്ഷേത്രത്തിന് മുന്നിലെ നടുവിലാൽ ഗണപതിക്ഷേത്രത്തെ ഓർമ്മിപ്പിയ്ക്കും വിധത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഘടന. ഐശ്വര്യഗണപതി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. സാധാരണ ഗണപതിവിഗ്രഹങ്ങളിൽ നിന്ന് യാതൊരു വ്യത്യാസവും ഇവിടത്തെ വിഗ്രഹത്തിനില്ല. പ്രധാന ക്ഷേത്രവുമായി നോക്കുമ്പോൾ പഴക്കവും കുറവാണ്. വളരെ അടുത്ത കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇന്ന് ഭക്തർ ഇവിടെ തൊഴുതശേഷമാണ് ശിവനെ തൊഴാൻ പോകുന്നത്.


ഗണപതിക്ഷേത്രം കഴിഞ്ഞാൽ ഒരു 300 മീറ്റർ നടന്നാണ് ക്ഷേത്രത്തിലെത്തുക. ക്ഷേത്രത്തിലേയ്ക്കുള്ള വഴി മണൽ പാകിയതാണ്. ചുറ്റും ഒരുപാട് മരങ്ങൾ കാണാം. ക്ഷേത്രത്തിന് നാലുവശത്തും ഗോപുരങ്ങളില്ല. എന്നാൽ വലിയ ആനപ്പള്ളമതിൽ തീർത്തിട്ടുണ്ട്.  മതിൽക്കെട്ടിനകത്തേയ്ക്ക് കടന്നാൽ തെക്കുഭാഗത്ത് ഒരു ആൽമരം കാണാം. അതിന്റെ ചുവട്ടിൽ രക്ഷസ്സിന്റെ പ്രതിഷ്ഠയാണ്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. വളരെ വലിപ്പമുള്ള ക്ഷേത്രക്കുളമാണിത്. മാണിക്യവാചകർക്ക് ഭഗവാൻ ദർശനം നൽകിയത് ഇവിടെവച്ചാണെന്ന് പറയപ്പെടുന്നു. കുളത്തിന്റെ ഒത്ത നടുക്ക് ഒരു കരിങ്കൽത്തറയുണ്ട്. ആറാട്ട് നടക്കുന്നത് ഇവിടെ വച്ചാണ്. കുളത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്. അവയ്ക്ക് അന്നം നൽകുന്നത് (മീനൂട്ട്) വളരെ പ്രധാനപ്പെട്ട ഒരു വഴിപാടായി കണക്കാക്കപ്പെടുന്നു. വളരെ പഴയതും മനോഹരവുമായ ഒരു കുളപ്പുരയും ഇതിനോട് ചേർന്നുതന്നെ കാണാം.

വലിയ ആനക്കൊട്ടിലും കൊടിമരവും ബലിക്കൽപ്പുരയുമെല്ലാം ഈ ക്ഷേത്രത്തിനുണ്ട്. ആനക്കൊട്ടിലിൽ നാല് ആനകൾക്ക് നിൽക്കാനുള്ള സൗകര്യമുണ്ട്. ഇവിടെവച്ചുതന്നെയാണ് ചോറൂണ്, തുലാഭാരം, വിവാഹം, അടിമ കിടത്തൽ, ഭജന തുടങ്ങിയവ നടത്തുന്നത്. വെള്ളിക്കൊടിമരമാണ് ഇവിടെയുള്ളത്. 1970 മേയ് 10നാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. 100 അടി ഉയരം വരുന്ന ഈ കൊടിമരത്തിന് മുകളിൽ ഭഗവദ്വാഹനമായ നന്തിയുടെ ഒരു രൂപമുണ്ട്.


കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ബലിക്കൽപ്പുര രണ്ട് ഭാഗങ്ങളായിട്ടാണ്. പുറത്തുള്ള ഭാഗത്താണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത്. അകത്തെ ഭാഗം മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്. ഇവിടെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം. സമീപത്ത് യുദ്ധരംഗങ്ങളും പല്ലിയെ വിഴുങ്ങുന്ന പാമ്പിന്റെ രൂപവുമൊക്കെ കൊത്തിവച്ചിട്ടുണ്ട്. ഒരു കെടാവിളക്ക് ഇവിടെ കത്തിച്ചുവച്ചിട്ടുണ്ട്. ഇവിടെ നാല് കരിങ്കൽത്തൂണുകളുണ്ട്. അവയിൽ ദീപലക്ഷ്മീരൂപങ്ങൾ കാണാം. ബലിക്കൽപ്പുര കടന്നാൽ വലിയമ്പലത്തിലെത്താം. ഇവിടെ ഇരുവശത്തുമായി നാലുവീതം കരിങ്കൽത്തൂണുകൾ കാണാം. വാരാണസിയ്ക്കടുത്ത് സാരനാഥിലെ അശോകസ്തംഭത്തെ ഓർമ്മിപ്പിയ്ക്കും വിധത്തിലാണ് ഇവയുടെയൊക്കെ നിർമ്മിതി. വലിയമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിൽ ഗജലക്ഷ്മീരൂപം കാണാം. വലിയമ്പലത്തിലെ തൂണുകളിലുള്ള ശില്പങ്ങൾക്ക് കണക്കില്ല. ഗണപതി, സുബ്രഹ്മണ്യൻ, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണൻ, കാളിയമർദ്ദനം, ശിവലിംഗത്തെ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന മാർക്കണ്ഡേയൻ, ശ്രീരാമപട്ടാഭിഷേകം - അങ്ങനെ വിവിധ രൂപങ്ങൾ ഇവിടെയുണ്ട്. മറ്റ് തൂണുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് പ്രത്യേകമായൊരു തിളക്കമുണ്ട്. അത് ആരെയും ആകർഷിയ്ക്കും. ഇവ രണ്ടും കടന്നാൽ നാലമ്പലത്തിലെത്താം. സാമാന്യം വലിപ്പമുള്ള നാലമ്പലത്തിൽ ഒത്ത മധ്യത്തിലായി വൃത്താകൃതിയിൽ ഒരുനിലയിൽ തീർത്ത ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. വളരെ വലിയ ശ്രീകോവിലാണിത്. ഏകദേശം 170 അടി ചുറ്റളവ് വരുന്ന ഈ ശ്രീകോവിലിന്റെ നിർമ്മാണശൈലി വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ചങ്ങനാശ്ശേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ക്ഷേത്രത്തിലെ ശ്രീകോവിലുമായി നല്ല സാദൃശ്യം ഈ ശ്രീകോവിലിനുണ്ട്. ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി പരിശോഭിയ്ക്കുന്ന ഈ ശ്രീകോവിലിലാണ് പ്രധാന പ്രതിഷ്ഠകളായ ശിവനും പാർവ്വതിയും കുടിയിരിയ്ക്കുന്നത്.

കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികൾ കാണാം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദ്വാരപാലകർ അകത്തെ അറയിലാണ്. പുറത്തുള്ളത് മര അഴിക്കൂട് മാത്രമാണ്. സോപാനത്തിൽ ആറ് പടികളുണ്ട്. അവയിൽ തെക്കുഭാഗത്ത് നടരാജശിവനെയും വടക്കുഭാഗത്ത് കാളിയമർദ്ദനരൂപത്തിലുള്ള ശ്രീകൃഷ്ണനെയും കാണാം. അകത്ത് കടന്നാൽ വീണ്ടും രണ്ട് മുറികൾ കാണാം. അവയിൽ രണ്ടാമത്തെ മുറിയാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന അതിഭീമാകാരമായ ശിവലിംഗമാണിവിടെ. കിഴക്കോട്ട് ദർശനമായി സദാശിവഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ മൂന്നാമത്തെ ശിവലിംഗമാണിതെന്ന് പറയപ്പെടുന്നു. സർവ്വമംഗളകാരകനായ സദാശിവന് അനഭിമുഖമായി പടിഞ്ഞാട്ട് ദർശനം നൽകി പാർവ്വതീദേവി വാഴുന്നു. ഇവിടെ ദേവിയ്ക്ക് ശിലാവിഗ്രഹമാണ്. ഒരുകയ്യിൽ താമരപ്പുവ് കാണാം. പാർവ്വതീപ്രതിഷ്ഠ പിൽക്കാലത്ത് പണികഴിപ്പിച്ചതാണ്. അതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്.


ഒരുകാലത്ത് ഇവിടെ ശിവൻ അത്യുഗ്രമൂർത്തിയായിരുന്നു. അതുകാരണം സന്ധ്യയ്ക്കുതന്നെ ക്ഷേത്രനട അടയ്ക്കുമായിരുന്നു. സന്ധ്യകഴിഞ്ഞാൽ ആരും ക്ഷേത്രപരിസരത്തുകൂടെ നടന്നുപോയിരുന്നില്ല. എന്തിനേറെ, തൃപ്പെരുന്തുറ ക്ഷേത്രം എന്ന് ആരും ഉച്ചരിച്ചിരുന്നതുപോലുമില്ല! അഘോരരുദ്രഭാവത്തിൽ വാഴുന്ന ഭഗവാന് സന്ധ്യ കഴിഞ്ഞാൽ രൗദ്രഭാവം കൂടും എന്ന വിശ്വാസമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. അങ്ങനെയിരിയ്ക്കേ ഒരു ദിവസം സന്ധ്യയ്ക്ക് ഇവിടെവന്ന പരമഭക്തനായ വില്വമംഗലം സ്വാമിയാർ ശാന്തിക്കാരൻ നടയടച്ചുപോകുന്നത് കണ്ടു. തന്റെ ദിവ്യദൃഷ്ടി കൊണ്ട് കാര്യം മനസ്സിലാക്കിയ അദ്ദേഹം ഉടനെ ശിവന് അനഭിമുഖമായി പാർവ്വതീപ്രതിഷ്ഠ നടത്തി. അങ്ങനെ അഘോരരൂപത്തിൽനിന്ന് ഭഗവാൻ സദാശിവരൂപത്തിലേയ്ക്ക് മാറി. അനഭിമുഖമായ പ്രതിഷ്ഠകൾ അർദ്ധനാരീശ്വരഭാവം സൃഷ്ടിയ്ക്കുന്നു. മാണിക്യവാചകർക്ക് ജ്ഞാനം ഉപദേശിച്ച സങ്കല്പമുള്ളതിനാൽ ദക്ഷിണാമൂർത്തീഭാവവും ഇവിടെ ഭഗവാനിൽ ഒത്തുചേരുന്നു.



ശ്രീകോവിലിന് മുന്നിൽ ചതുരാകൃതിയിൽ വലിയ നമസ്കാരമണ്ഡപം കാണാം. 16 കാലുകളോടുകൂടിയ ഈ ഭീമൻ മണ്ഡപത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. ബലിക്കൽപ്പുരയിലുള്ളതുപോലെത്തന്നെയുള്ള ശില്പങ്ങളാണ് ഇവിടെയും. ഇവിടെ ദിവസവും മന്ത്രങ്ങൾ ജപിയ്ക്കുന്ന ബ്രാഹ്മണരെ കാണാം. 1001 കലശം വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിന്റെ പടിഞ്ഞാറേ അറ്റത്ത് നന്തിയുടെ ഒരു വിഗ്രഹമുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി നടയിൽനിന്ന് ഒരല്പം മാറിയാണ് നന്തിവിഗ്രഹം കിടക്കുന്നത്. ഇത് ഭഗവാന്റെ രൗദ്രഭാവത്തിന്റെ സൂചനയായി കണ്ടുവരുന്നുണ്ട്. ശ്രീകോവിലിന്റെ തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ശ്രീകോവിലിന്റെ തെക്കേ നടയിൽ ദക്ഷിണാമൂർത്തിയും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. വടക്കുഭാഗത്ത് പ്രതിഷ്ഠകളൊന്നുമില്ല.

ശ്രീകോവിലിന്റെ ഭിത്തികൾ അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. വളരെ ശ്രദ്ധേയമായ കാഴ്ചയാണിത്. പാശുപതാസ്ത്രകഥ, വിവിധ ദേവീരൂപങ്ങൾ, ശ്രീകൃഷ്ണലീല, നരസിംഹമൂർത്തി - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന ഈ ശില്പങ്ങൾ ആരും കാണാൻ ആഗ്രഹിയ്ക്കും. ശ്രീകോവിലിന്റെ ഭിത്തി കാണാനേ സാദ്ധ്യമല്ല. മുഴുവൻ ശില്പങ്ങൾ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ശിവന്റെ നടയിലെത്തുമ്പോൾ പ്രധാനമായും ശൈവരൂപങ്ങളാണ് കാണുന്നതെങ്കിൽ ദേവീനടയിലെത്തുമ്പോൾ പ്രധാനമായും വൈഷ്ണവകഥകൾ, അവയിൽത്തന്നെ ശ്രീകൃഷ്ണലീലകളാണ് കാണുന്നത്. ശ്രീകോവിലിന് ചുറ്റും നിറയെ ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (ഇന്ദ്രൻ, അഗ്നി, യമൻ, നിര്യതി, വരുണൻ, വായു, കുബേരൻ, ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, കൗമാരി, വരാഹി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ദേവന്റെ വിവിധ വികാരങ്ങളെ സൂചിപ്പിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. ഇവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു രൂപം ഈ ക്ഷേത്രത്തിലുണ്ട്. ഒരു ചെറിയ ശിവലിംഗവും അതിന് ചുറ്റുമിരിയ്ക്കുന്ന നാഗരൂപങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അത്ഭുതരൂപം. നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ കിണറിനടുത്താണ് ഈ രൂപം. നാലമ്പലത്തിനകത്ത് നാഗപ്രതിഷ്ഠ അത്യപൂർവ്വമാണ്. അതിൽത്തന്നെ ഇത്തരത്തിലൊന്ന് ഇവിടെ മാത്രമേ കാണാൻ കഴിയൂ. ഈ രൂപത്തിന്റെ സങ്കല്പം ഇങ്ങനെയാണ്:

ലോകഗുരുവായ ദക്ഷിണാമൂർത്തിയായി വാഴുന്ന ഭഗവാനിൽ നിന്ന് ജ്ഞാനം ലഭിയ്ക്കുന്നതിന് നാഗങ്ങൾ പോലും കൂടിയിരിയ്ക്കുന്നു. ഈ രൂപം അങ്ങനെ ഒരേ സമയം വിദ്യാഭിവൃദ്ധിയുടെയും നാഗദോഷപരിഹാരത്തിന്റെയും ആരാധനകൾ ഏറ്റുവാങ്ങി നിൽക്കുന്നു.
നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ ബ്രഹ്മരക്ഷസ്സിനും യക്ഷിയ്ക്കും സാന്നിദ്ധ്യമുണ്ട്. പ്രത്യേകമായൊരു ശ്രീകോവിലിലാണ് ഇവർക്ക് പ്രതിഷ്ഠ. ദിവസവും ഇവിടെ പൂജകൾ നടക്കാറുണ്ട്.

തെക്കുപടിഞ്ഞാറേമൂലയിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗങ്ങൾക്ക് നാലമ്പലത്തിനകത്തും പുറത്തുമായി പ്രതിഷ്ഠകളുള്ള ഏക ക്ഷേത്രം ഇതാണ്! നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും ഭൂതഗണങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. മതിൽക്കെട്ടിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു ചെറിയ ശാസ്താക്ഷേത്രമുണ്ട്. പ്രധാനക്ഷേത്രത്തിന്റെ കീഴേടമാണ് ഇവിടം. "ഇരുകുളങ്ങര ക്ഷേത്രം" എന്നാണ് ഇതിന്റെ പേര്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഇവിടെ രണ്ട് കുളങ്ങൾ കാണാം. അവയുടെ കരയിലാണ് ഈ ക്ഷേത്രം. വളരെ ചെറിയൊരു ക്ഷേത്രമാണിത്. മുമ്പ് ഇതൊരു കാവായിരുന്നു. അതിന്റെ ലക്ഷണങ്ങൾ ഇന്നും കാണാം. നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം വീഴാത്ത തരത്തിൽ മരങ്ങൾ വളർന്നുനിൽക്കുന്നു. ഈയടുത്തുമാത്രമാണ് ഇവിടെ ക്ഷേത്രം പണിതത്. പ്രധാനമൂർത്തിയായ ശാസ്താവ് കിഴക്കോട്ട് ദർശനമായി വാഴുന്നു. ഉപദേവതകളായി ഗണപതിയും മാളികപ്പുറത്തമ്മയും സാന്നിദ്ധ്യമരുളുന്നു.


നിത്യപൂജകളും വഴിപാടുകളും 
നിത്യേന അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്പെരുന്തുറ മഹാദേവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം വിഗ്രഹത്തിൽ അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. പിന്നീട് അഞ്ചരയ്ക്ക് ഉഷഃപൂജയും തുടർന്ന് എതൃത്തപൂജയും ഗണപതിഹോമവും നടത്തുന്നു. ആറരയ്ക്ക് ഉഷഃശീവേലി. ഏഴരയ്ക്ക് രണ്ടാമത്തെ അഭിഷേകം (ധാര, നവകാഭിഷേകം). തുടർന്ന് പന്തീരടി പൂജ നടത്തുന്നു. പത്തരയ്ക്ക് ഉച്ചപൂജയും പിന്നീട് ഉച്ചശീവേലിയും കഴിഞ്ഞ് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. പ്രദോഷദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകവുമുണ്ടാകും. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടരമണിയോടെ അത്താഴശീവേലിയും കഴിഞ്ഞ് ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.
വിശേഷദിവസങ്ങളിൽ (ഉദാഹരണം: ഉത്സവം, ഓണം,
തിരുവാതിര, ശിവരാത്രി) മേല്പറഞ്ഞ പൂജാക്രമത്തിന് മാറ്റമുണ്ടാകും. ഗ്രഹണദിവസങ്ങളിലും മാറ്റമുണ്ടാകും. എല്ലാ മാസവും തിരുവാതിര നാളിൽ ക്ഷേത്രക്കമ്മിറ്റി വക അഖണ്ഡനാമജപമുണ്ടാകും.
സാധാരണ ശിവക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള എല്ലാ വഴിപാടുകളും ഇവിടെയുമുണ്ട്. ധാര, ശംഖാഭിഷേകം, കൂവളമാല തുടങ്ങിയവ ഉദാഹരണം. എങ്കിലും ശിവപാർവ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ മംഗല്യപൂജ, ഉമാമഹേശ്വരപൂജ തുടങ്ങിയവയ്ക്കാണ് കൂടുതൽ പ്രാധാന്യം.

പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതും പ്രധാനമാണ്.
ക്ഷേത്രത്തിലെ തന്ത്രാധികാരം ശബരിമലയിലും തന്ത്രാധികാരമുള്ള ചെങ്ങന്നൂർ താഴമൺ മഠത്തിനും പുത്തില്ലത്ത് കുടുംബത്തിനും ഒരുപോലെ വീതിച്ചിരിയ്ക്കുന്നു. പ്രധാന കാര്യങ്ങൾക്ക് ഇരുവരും ചേർന്നാണ് കർമ്മങ്ങൾ അനുഷ്ഠിയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്രം




നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്രം



ദൈവീകാംശമുള്ള, ശിവന്റെ സന്തത സഹചാരി.

ശിവന്റെ ഗണങ്ങളിൽ ഒന്നാമൻ. പല ശിവക്ഷേത്രങ്ങളിലും ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള നന്ദീവിഗ്രഹത്തെ തൊഴുതശേഷമാകും നാം ഉള്ളിൽക്കടക്കുന്നത്.


കേരളത്തിനു പുറത്തുള്ളവർ പലരും നന്ദിയുടെ കാതിൽ രഹസ്യമോതുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത്ഭുതമാണു തോന്നിയിരുന്നത്. തങ്ങളുടെ ആവലാതികളും സങ്കടവുമൊക്കെ നേരെ ഭഗവാനു സമക്ഷം എത്തിച്ചേരുമെന്ന വിശ്വാസമാകാം.

എന്തായാലും ഒന്നു തീർച്ച, നന്ദികേശ്വരൻ ശിവന് ഏറ്റവും പ്രിയൻ തന്നെ.

മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്ത ജ്ഞാനിയായും, രാവണനെ മനുഷ്യനാൽ കൊല്ലപ്പെടുമെന്നു ശപിച്ച തപസ്വിയായുമൊക്കെ ചിത്രീകരിയ്ക്കപ്പെടുന്നു. അകമഴിഞ്ഞ സ്വാമിഭക്തിയും നന്ദിയെ കീർത്തിമാനാക്കി, ശിവഭക്തർക്കു പ്രിയമുള്ളവനാക്കി.



നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്രങ്ങൾ കുറവാണ് . എന്നാൽ മഹാരാഷ്ട്രയിലെ നാസിക് എന്ന സ്ഥലത്തെ പഞ്ചവടിയിലെ കപാ‍ലേശ്വര്‍ മഹാദേവ ക്ഷേത്രം വ്യത്യസ്തമാകാൻ കാരണം നന്ദിയുടെ അഭാവമാണ്.

ഈ അഭാവത്തിനു പിന്നിലും രസകരമായൊരു പുരാണകഥയുണ്ട്.

ഒരിയ്ക്കൽ ഇന്ദ്രസഭയിൽ വച്ച് ശിവനും ബ്രഹ്മാവും തമ്മിൽ തർക്കമുണ്ടായെന്നും അന്നു അഞ്ചുതലകളുണ്ടായിരുന്നു ബ്രഹ്മാവിനെന്നും പറയപ്പെടുന്നു.

നാലു തലകളാൽ വേദമോതി അഞ്ചാമത്തെ തലയാൽ ശിവനോടു തർക്കിച്ചപ്പോൾ കുപിതനായ ശിവൻ ആ തല വെട്ടിക്കളഞ്ഞു. അങ്ങിനെയാണ് ബ്രഹ്മാവ് നാന്മുഖനായത്.


ബ്രഹ്മഹത്യാപാപത്തിൽ നിന്നും മുക്തനാകാൻ ലോകം ചുറ്റി സഞ്ചരിയ്ക്കവേ സോമേശ്വറിലെത്തിയ ഭഗവാൻ മൂക്കുകയറിടാൻ ശ്രമിയ്ക്കുന്ന ബ്രാഹ്മണനെ കൊല്ലാൻ ശ്രമിയ്ക്കുന്ന പശുക്കിടാവിനേയും അരുതെന്നും ബ്രഹ്മഹത്യ പാപമാണെന്നും പറയുന്ന പശുവിനേയും കാണാനിടയായി.


ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മോചനം നേടാനുള്ള വഴി തനിക്കറിയാമെന്ന് തള്ളപ്പശുവിനോട് പറയുന്ന കിടാവ് ബ്രാഹ്മണനെകൊന്നപ്പോൾ പാപഭാരം മൂലം നീലനിറമാകുകകയും അടുത്തുള്ള ഗോദാവരീനദിയിലെ രാമകുണ്ഠത്തിൽ മുങ്ങിക്കുളിച്ചപ്പോൾ പാപം നീങ്ങി പഴയനിറത്തിലാകുകയും ചെയ്തെന്നും അതു കണ്ട ശിവനും അതേ പോലെ ഗോദാവരിയിൽ മുങ്ങീക്കുളിച്ച് പാപഭാരം കളഞ്ഞെന്നും ഐതിഹ്യം പറയുന്നു.

അവിടെയടുത്തുള്ള കുന്നിന്മുകളിലേയ്ക്ക് ശിവനോടൊപ്പമെത്തിയ കാളക്കിടാവിനോട് നീ എനിയ്ക്കു പാപമോചനത്തിനായുള്ള വഴി കാട്ടിത്തന്നതിനാൽ ഗുരുതുല്യനാണെന്നും മുന്നിൽ ഇരിയ്ക്കരുതെന്നും ശിവൻ പറഞ്ഞതിനാലാണിവിടെ നന്ദിപ്രതിഷ്ഠ ഇല്ലാതെ വന്നതെന്നാണു ഐതിഹ്യം.

2019, മേയ് 21, ചൊവ്വാഴ്ച

ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രംകണ്ണൂർ ജില്ല




ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം
=======================
കണ്ണൂർ ജില്ലയിലെ കിഴുന്ന എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ വലിയ വീട് കന്നിരാശി ക്ഷേത്രം ഉത്തര മലബാറിലെ പുരാതനമായ ഒരു വിശ്വകർമ്മ കുടുംബ ക്ഷേത്രമാണിത്. ഇവിടെ ആണ്ടുതോറും മകര മാസത്തിൽ ഉത്സവം നടത്തുന്നുണ്ട്... ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മൂർത്തി ശിവന്റെ അവതാരമായ വേട്ടയ്ക്കാരു മകൻ ആണ്..

ഗണപതിയാര്‍ കോവില്‍ കാഞ്ഞിരപ്പള്ളി





ഗണപതിയാര് കോവില് കാഞ്ഞിരപ്പള്ളി
====================================
900 വര്ഷങ്ങള്ക്ക് മുമ്പ് പണിത ക്ഷേത്രമാണിത്. ഇപ്പോള് ഏതാണ്ട് ജീര്ണ്ണിച്ച അവസ്ഥയിലാണ് ഈ ക്ഷേത്രം. ക്ഷേത്രച്ചുവരുകളെല്ലാം തമിഴ്‌ശൈലിയിലുള്ള കൊത്തുപണികളാല് അലങ്കരിച്ചിട്ടുണ്ട്, ചുവരില് തമിഴിലുള്ള ലിഖിതങ്ങളും കാണാം. മുമ്പ് ചെട്ടിനാട് ഭാഗത്തുനിന്നും കുടിയേറിയ തമിഴ് വംശജര് നിര്മ്മിച്ചതാണ് ഈ ക്ഷേത്രം, ഇപ്പോഴും ഇവരുടെ പിന്ഗാമികള് ഈ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ട്. പുര്ട്ടുനൂല് ഷെട്ടീസിനെക്കുറിച്ചാണ് ക്ഷേത്രത്തിലെ ലിഖിതങ്ങളിലുള്ളത്. നെയ്ത്ത് തൊഴിലാക്കിയവരായിരുന്നു കുടിയേറിപ്പാര്ത്തവര്. കാഞ്ഞിരപ്പള്ളി കച്ചയെന്ന പ്രത്യേക തുണി നെയ്യുന്നത് ഇപ്പോഴും ഈ വിഭാഗക്കാരാണ്. തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നെത്തിയവരും ഈ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ട്.

ശാര്‍ക്കരദേവീ ക്ഷേത്രം, വര്‍ക്കല



ശാര്ക്കരദേവീ ക്ഷേത്രം, വര്ക്കല
===========================ശാര്ക്കരദേവീ ക്ഷേത്രം കേരളത്തിലെ പേരുകേട്ട തീര്ത്ഥാടനകേന്ദ്രമാണ്. ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വടക്കോട്ട് തിരിഞ്ഞാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെങ്കലം കൊണ്ടുണ്ടാക്കിയ മേല്തട്ടോടുകൂടിയ ക്ഷേത്രത്തിന്റെ ഉള്വശം ദീര്ഘചതുരാകൃതിയിലാണ് പണിതിരിക്കുന്നത്. ധാരാളം ശില്പങ്ങളാല് അലംകൃതമാണ് അകത്തളം. ശ്രീരാമന്, ശ്രീകൃഷ്ണന്, ദുര്ഗ്ഗാദേവി, ശ്രീ ഗണപതി, വിഷ്ണുദേവന്, നരസിംഹമൂര്ത്തി എന്നിവരുടെയും മറ്റു പ്രമുഖ ദേവഗണങ്ങളുടെയും ശില്പങ്ങള് ചൈതന്യ ഭാവത്തില് നിലകൊള്ളുന്നു. കാളിയൂട്ടും മീനഭരണിയുമാണ് ഇവിടത്തെ പ്രസിദ്ധമായ ഉത്സവങ്ങള്. ശര്ക്കരദേവി ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യമുണ്ട്. വളരെപണ്ട് ഒരുപറ്റം ശര്ക്കര വ്യാപാരികള് അതുവഴി കടന്നുപോകാനിടയായി. റോഡരുകില് കണ്ട ഒരു ആലയത്തില് അല്പം വിശ്രമിച്ചു. വീണ്ടും യാത്ര തുടരാന് ആലോചിച്ചപ്പോള് ശര്ക്കര ഭരണിയിലൊന്ന് അനങ്ങുന്നില്ല. ഉയര്ത്താന് ആവതും ശ്രമിച്ചു. ഒടുവില് ഭരണി പൊട്ടി. ശര്ക്കര പുറത്തേക്കൊഴുകി, ഒരു വിഗ്രഹരൂപം പ്രാപിച്ചു. ഇതിന് സാക്ഷിയായ ഒരു വൃദ്ധ വിവരം ഗ്രാമവാസി കളെ അറിയിച്ചു. ഒരു ദേവാലയം പണിത് ഗ്രാമവാസികള് വിഗ്രഹത്തെ അതില് കുടിയിരുത്തി. ശര്ക്കരയില് നിന്നുത്ഭൂതമായതിനാല് ദേവിയെ ശര്ക്കരദേവി എന്ന് വിളിച്ചു.

വള്ളിക്കോട്ടുകാവ് കോഴിക്കോട് ജില്ല



വള്ളിക്കോട്ടുകാവ് 
പതിനേഴു ഏക്കർ കാവിനു നടുവിലെ ക്ഷേത്രമാണ് .കുരങ്ങന്മാരുണ്ട് .
കോഴിക്കോട് ജില്ലയിലെ തലക്കുളത്തുർ  പഞ്ചായത്തിൽ  കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നന്മണ്ട 13 -ൽ നിന്നുംചീക്കിലോട്  ചീക്കിലോടുനിന്നും രണ്ടുകിലോമീറ്റർ അകലെ എടക്കരയിൽ . പ്രധാനമൂർത്തി  ജലദുർഗ്ഗ .രണ്ടു താരയുടെ മുകളിലാണ് പ്രതിഷ്ഠ ഇതിനു ചുറ്റുമുള്ള പാറയിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്  ഈ തീർത്ഥം 365  ദിവസവും  ഒഴുകും . കിഴക്കോട്ടു ദർശനം  എന്ന് സങ്കല്പം നിത്യവും ഒരുനേരം പൂജയുണ്ട് തന്ത്രി പാടേരി  .ഉപദേവത , ഗണപതി വേട്ടയ്ക്കൊരുമകൻ അയ്യപ്പൻ ഭദ്രകാളി  . കുംഭത്തിലെ മകം  പ്രതിഷ്ഠാദിനം സംക്രമത്തിനും വിശേഷാൽ പൂജയുണ്ട്   സന്താന ലബ്ധിയ്ക്കു ഈ   ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടുണ്ട്.  "കുടുക്കചോർ ".12  നാഴി അരിയുടെ ചോറ്  101  കുടുക്കളകളിലാക്കി  നേദിച്ചു കുരങ്ങന്മാർക്കു കൊടുക്കുക എന്നതാണ്  ഈ വഴിപാട് .ക്ഷേത്രത്തിലെ ദുർഗ്ഗ  സ്വയംഭൂവാണെന്നു വിശ്വാസം ചെറുമി പുല്ലരിയാൻ പോയപ്പോൾ വാൾ കല്ലിൽ തട്ടി ചോറാപ്[ഒടിഞ്ഞു ചൈതന്യം കണ്ടെത്തിയതാണ് ഐതിഹ്യം   ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു  പിന്നീട്  വാരോടി പണ്ണാമ്പറത്ത്  വീട്ടുകാരുടേതായി .ഇപ്പോൾ എഛ് .ആർ. &സി ഇ  യുടെ നിയന്ത്രണത്തിൽ .ഇതിനടുത്തതാണ് "താഴെ മട്ടലായ് ശ്രീരാമക്ഷേത്രം "ഇത് കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രമാണ്  ഇവിടെ പ്രധാനമൂർത്തി  ശ്രീരാമൻ  കിഴക്കോട്ടു ദർശനം  ഹനുമാൻ പടിഞ്ഞാട്ടും  ദര്ശനമുണ്ട് .താഴേക്കാട്ട് മനവക യായിരുന്നു. 

2019, മേയ് 19, ഞായറാഴ്‌ച

പൂന്താനം മഹാവിഷ്ണു ക്ഷേത്രം മലപ്പുറം ജില്ല




പൂന്താനം മഹാവിഷ്ണു  ക്ഷേത്രം 
മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിൽ  പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ ആശുപത്രിപ്പടിയി സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീകൃഷ്‌ണൻ .പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം  പൂജയുണ്ട്. ഉപദേവത  ഗണപതി (ഈ വെണ്ണക്കണ്ണനാണ് പൂന്താനം പ്രതിഷ്‌ടിച്ച ഇടതുപുറമെന്നും  ഒരു അഭിപ്രായമുണ്ട്. ) കുംഭത്തിലെ അശ്വതിനാലിൽ പൂന്താനദിനം ആഘോഷം .പൂന്താനം ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ ഗുരുവായൂർ ദേവസം .പൂജയില്ലാതെ 45 കൊല്ലം പൂജയില്ലാതെ കിടന്ന ക്ഷേത്രമാണ് . നാട്ടുകാരാണ് കാട് വെട്ടി തെളിച്ചു പുനരുദ്ധരിച്ചതു ക്ഷേത്രത്തിനകത്തു  വളർന്ന 18 വലിയ പനകളും മുളങ്കാടും വെട്ടി നീക്കിയാണ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത്. ഈ ക്ഷേത്രത്തിനടുത്താണ് പൂന്താനം ഇല്ലം .മച്ചിലെ പീഠവും വാളും  പൂന്താനത്തിന്റെ പരദേവതയായ തിരുമാന്ധാം കുന്നു  ഭഗവതി എന്നാണു സങ്കല്പം ഇതിന്റെ പടിഞ്ഞാറേ പൂമുഖത്തു  കല്ല് വിള ക്കുണ്ട് .ഇവിടെ വച്ചാണ് പൂന്താനം മരണമടഞ്ഞതെന്നു വിശ്വാസം എല്ലാം ശ്രീകൃഷ്ണനിൽ അർപ്പിച്ചു നിറഞ്ഞു തുളുമ്പിയ മധുര ഭക്തിയുമായിആനന്ദനൃത്തം ചെയ്താണ് അദ്ദേഹം ജീവൻ വെടിഞ്ഞതെന്നു  പറയുന്നു വിവാഹം കഴിഞ്ഞു ഏറെ നാളത്തേയ്ക്കു  പൂന്താനത്തിനു സന്തതിയുണ്ടായില്ല  ഗുരുവായൂരപ്പനെ തീവ്രമായി  ഭജിച്ചു .ഇതിന്റെ ഫലമായി ജനിച്ചകുട്ടി ചോറൂണ് ദിവസം മരിച്ചു  ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തീപൊള്ളലേറ്റാണെന്നും പക്ഷമുണ്ട്. ചോറൂണ് ദിവസം കുട്ടിയെ ദാസിയെ ഏൽപ്പിച്ചു  അന്തർജ്ജനം അതിഥികളെ  സത് കരിക്കുന്നതിൽ മുഴുകിയിരിക്കെയാണ്  ഈ അത്യാഹിതം  . ഈ ദുരന്തം പൂന്താനത്തെ പിടിച്ചുലച്ചു . വ്രണിത ഹൃദയനായ  പൂന്താനത്തിന്റെ കൃതികളിൽ ഈ ദുരന്തത്തിന്റെ മാറ്റൊലിയുണ്ട്
ഈ വേദനയിൽ തീവ്രമായി പിടഞ്ഞ പൂന്താനത്തിന്റെ മനസ്സ് ശ്രീകൃഷനിൽ അർപ്പിച്ച്  പൂർണ ഭക്തന്റെയായി മാറി  .മരണം വരെ ഗുരുവായൂരപ്പന്റെ  ഭക്തനായിരുന്നു വാർധക്യത്തിൽ ഗുരുവായൂർ പോകാൻ കഴിയാതെ വന്നപ്പോൾ  പൂന്താനത്തിനു ഗുരുവായൂരപ്പൻ  താൻ ഇടതുപുറത്തുണ്ടാകുമെന്നു സ്വപ്നത്തിൽ അറിയിച്ചു  അങ്ങിനെ ഗുരുവായൂരപ്പനെ സങ്കൽപ്പിച്ചു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ്  വാമപുരം (ഇടതു പുറം ).ഈ വാമ പുരത്തപ്പനെ  പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തൊണ്ണൂറാം വയസ്സിൽ ശ്രീകൃഷ്ണാമൃതം രചിച്ചത്  1547  മുതൽ 1640  വരെ യാണ് അദ്ദേഹത്തിന്റെ കാലം എന്ന് കരുതുന്നു. .പൂന്താനം ഇല്ലത്തു  നിന്നും അദ്ദേഹം ശങ്കരംകുന്നിലേയ്ക്ക് കയറിപ്പോയി കാണാതായെന്നും പുരാവൃത്തമുണ്ട്. അദ്ദേഹത്തിന്റെ മരുമക്കളായ അവണൂർ മനക്കാരുടെ  കൈവശമായിരുന്നു ഇല്ലം  ഇപ്പോൾ ഇതും  ഗുരുവായൂർ ദേവസം .ഇവിടെ മലർ നേദ്യവും  വിളക്ക് വൈപ്പും ഉണ്ട് 

2019, മേയ് 17, വെള്ളിയാഴ്‌ച

തിരുവെങ്കടനാഥപുരം ക്ഷേത്രം



തിരുവെങ്കടനാഥപുരം ക്ഷേത്രം
തിരുവെങ്കടനാഥപുരം എന്ന സ്ഥലത്തു ഒരു കുന്നിന്‍  മുകളിലായാണ് മേള തിരുവെങ്കടനാഥപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനന്‍ കോവില്‍  എന്ന പേരിലും  ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍  വ്യാസ മഹര്‍ഷിയുടെ ശിഷ്യന്‍  സ്വാമി പിലോര്‍  ഇവിടെ താമിരഭരണി നദിക്കരയിലായി തപസ്സു ചെയ്യുകയുണ്ടായി. അതില്‍  സംപ്രീതനായ മഹാവിഷ്ണു ശ്രീനിവാസ പ്രഭുവിന്റെ രൂപത്തില്‍  അദ്ദേഹത്തിനു മുന്‍പില്‍  പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. ഒടുവില്‍  മുനിയുടെ അപേക്ഷ പ്രകാരം ദേവന്‍ ഈ പ്രദേശത്തായി സ്ഥിരമായി നിലനില്‍ ക്കുകയും ചെയ്തുവെന്നാണ്‌ വിശ്വാസം. പിലോര്‍  സ്വാമിയാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു കാരണക്കാരനെങ്കിലും ഇന്നിപ്പോള്‍  നമ്മള്‍  കാണുന്ന ഈ ക്ഷേത്രം പണി കഴിപ്പിച്ചത് രാജാ വെങ്കടപ്പ നായ്ക്കറാണ്. ക്ഷേത്രത്തിനു സമീപമുള്ള നദിയുടെ ഭാഗമായ കുളിക്കടവ്‌  ശ്രീനിവാസ തീര്‍ ത്ഥ ഘട്ട് എന്ന പേരിലറിയപ്പെടുന്നു. ഗരുഡ സേവ എന്ന പേരില്‍  വലിയൊരു ഉത്സവം എല്ലാ തിരുവോണ നാളിലും തമിഴ് മാസം വൈകാശിയിലെ(സെപ്റ്റംബര്‍ -ഒക്ടോബര്‍ )ശനിയാഴ്ചയും ഇവിടെ ആഘോഷിക്കപ്പെടുന്നു. ഉത്സവ സീസണാണ് ഇവിടം സന്ദര്‍ ശിക്കാന്‍  ഏറ്റവും പറ്റിയ സമയം.

ശങ്കരനാരായണ ക്ഷേത്രംതിരുനെൽവേലി



ശങ്കരനാരായണ








ക്ഷേത്രംതിരുനെൽവേലി
ശങ്കരനാരായണ ക്ഷേത്രം തമിഴ്നാട്ടിലെ അതിപ്രാചീനമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനെൽവേലിയിൽ ശങ്കരനാരായണ ക്ഷേത്രം, എഡി 943 ൽ നിർമ്മിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്തുതന്നെയായാലും ആഗ്രഹസാഫല്യത്തിനായി നൂറുകണക്കിന് വിശ്വസികളാണ് ദിവസവും ഇവിടെ എത്തുന്നത്. പുലർച്ചെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 4.00 മുതൽ രാത്രി 8.00മണി വരെയുമാണ് ഇവിടെ നട തുറക്കുന്നത്.

പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്ന് ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഭൂമിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ദീർഘകാലമായി വീടില്ലാത്തവരും ഭൂമീ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരുമൊക്കെ ഇവിടെ എത്തി പ്രാർഥിച്ചാൽ എല്ലാം സഫലമാകും എന്നാണ് വിശ്വാസം.

ക്ഷേത്ര നിർമ്മിതി ഒൻപത് നിലകളോടു കൂടിയ ഗോപുരമാണ് ശങ്കരനാരായണ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. 125 അടി ഉയരമുള്ള ഗോപുരത്തിന് 56 അടി നീളവും 15 അടി വീതിയുമുണ്ട്. ഒത്തിരി സംയമെടുത്ത് കാണാനുള്ള കാഴ്ചകളും ഉപക്ഷേത്രങ്ങളും ഒക്കെ ഇതിനുള്ളിലുണ്ട്.

ഉപക്ഷേത്രം ശങ്കരനാരായണ ക്ഷേത്രത്തിൽ ശങ്കരനാരായണനെ കൂടാതെ വേറെയും ഉപക്ഷേത്രങ്ങളുണ്ട്. ഇതിൽ ഓരോരുത്തരുടെ അടുത്തെത്തി പ്രാർഥിച്ചാലും വ്യത്യസ്തങ്ങളായ ഫലങ്ങളാണ് ഉണ്ടാവുക. അതിനാൽ കാര്യസാധ്യത്തിനും അനുഗ്രഹത്തിനുമായി ധാരാളം ആളുകൾ ഇവിടെ എത്തും. ശങ്കരലിംഗർ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോമതി അമ്മാൾ, ശങ്കരനാരായണൻ, തുടങ്ങിയവർക്കും ഇവിടെ ഉപക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തിന്റെ കവാടത്തിൽ തന്നെയാണ് ശങ്കരലിംഗരെ ആരാധിക്കുന്നത്.

സന്താനഭാഗ്യത്തിന് കോടീശ്വരനാവാൻ മാത്രമല്ല, ഇവിടെ എത്തി ഗോമതി അമ്മാളിനെ പ്രാർഥിച്ചാൽ സന്താന സൗഭാഗ്യവും ഉണ്ടാകും. ഇവിടുത്തെ പ്രത്യേക പൂജ കഴിഞ്ഞ് ലഭിക്കുന്ന പാല് കഴിച്ച് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.

ശിവക്ഷേത്രമാണെങ്കിലും ഹരിയെയും ശങ്കരനെയും ഒരുപോലെ കണക്കാക്കി ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഇവിടെ കൂടുതലും ആളുകൾ എത്തുന്നത് ഗോമതി അമ്മാളിനോട് പ്രാർഥിക്കുവാനാണ്. ഈ ക്ഷേത്രത്തിലെത്തി അമ്മാളിനോട് പ്രാർഥിച്ചാൽ തങ്ങളുടെ എല്ലാ കാര്യങ്ങളും നേരെയാവും എന്ന് അവർ വിശ്വസിക്കുന്നു. ഗോമതി അമ്മാളിനെ തേടി വരുന്നവരിൽ സ്ത്രീകളാണ് അധികവും.

രഥ യാത്ര ങ്കരനാരായണ ക്ഷേത്രത്തിലെ മറ്റൊരു ആഘോഷമാണ് ഇവിടുത്തെ രഥ യാത്രയും ആടി തപസ്സും. ആടി മാസത്തിൽ നടക്കുന്ന രഥ യാത്രയിൽ പങ്കെടുക്കുവാനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ രഥയാത്രയിൽ പങ്കെടുക്കുവാനായി ആളുകൾ എത്താറുണ്ട്. അതുപൊലെ തന്നെ പ്രധാനപ്പെട്ട മറ്റൊരാചാരമാണ് ഇവിടുത്തെ ആടി തപസ്സ്. ഒറ്റക്കാലിൽ നിന്ന് ശിവനെ പ്രീതിപ്പെടുത്തുവാനായി നടത്തുന്ന തപസ്സാണിത്. രഥ യാത്രയോട് അനുബന്ധിച്ചാണ് ഇതും നടക്കുക.

തുളസി തീർഥം ശങ്കരനാരായണ ക്ഷേത്രത്തിലെ മറ്റൊരു ഇടമാണ് ഇവിടുത്തെ തുളസി തീർഥം. ഈ തീർഥത്തിലെ ജലം സേവിക്കുന്നത് ഏറെ പുണ്യകരമായ ഒന്നായാണ് വിശ്വാസികൾ കണക്കാക്കുന്നത്. മാവിലയിൽ നെയ്യൊവിച്ച് ദീപം കത്തിക്കുന്നതും ഇവിടുത്തെ മറ്റൊരാചാരമാണ്.

നാഗദോഷം സർപ്പകോപവും സർപ്പ ശാപവും മാറുവാൻ ഇവിടെ എത്തി പ്രാർഥിച്ചാല്‌‍ മതി എന്നൊരു വിശ്വാസവും തമിഴ്നാട്ടുകാർക്കിടയിലുണ്ട്. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പുറ്റ് മണ്ണ് വിഭൂതിയായി നെറ്റിയിലിട്ടാൽ ഏതു സർപ്പ ദോഷവും മാറുമെന്നും സർപ്പ ശാപത്തിൻരെ ശക്തി ഏൽക്കില്ല എന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

എങ്ങനെ പോകാം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ശങ്കരൻ കോവിൽ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനെൽവേലി ബസ് സ്റ്റാൻഡിൽ നിന്നും ഓരോ പത്തു മിനിട്ട് കൂടുമ്പോളും ശങ്കരൻ കോവിലിലേയ്ക്ക് ബസുണ്ട്. 52 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം.

പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം















പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം. ഈറോഡ് ജില്ലയിലെ ഹരിത നഗരം എന്നറിയപ്പെടുന്ന ഗോപാൽചെട്ടിപ്പാളയത്തിലാണ് ഈ ക്ഷേത്രമുള്ളത്
പേരുവന്നവഴി
പച്ചമലൈ എന്നാൽ പച്ചമല എന്നു തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെയല്ലത്രെ. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയുടെ താഴെ നിന്നും തുടങ്ങുന്ന ഒരുറവയിൽ നിന്നുമാണ് ഈ സ്ഥലത്തിന് പച്ചമലൈ എന്നു പേരുകിട്ടിയതത്രെ. ഇവിടെ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് വേണ്ട വെള്ളം ഇവിടെ കുഴൽക്കിണർ കുത്തിയാണ് എടുക്കുന്നത്. ഇത് പ്രതിഷ്ഠയുടെ താഴെ നിന്നും ലഭിക്കുന്ന വെള്ളമാണത്രെ. 2001-2005 കാലഘട്ടത്തിൽ ഇവിടെ സമീപ പ്രദേശങ്ങളിൽ ഇവിടെ മലയുടെ മുകളിൽ മാത്രമാണ് വെള്ളമുണ്ടായിരുന്നത് എന്നതും ഓർമ്മിക്കണം.ദുർവാസരും ക്ഷേത്രവും ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. ഇന്നത്തെ ഗോബി നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെയുള്ള കുന്നത്തൂരിൽ ഒരിക്കൽ ദുർവ്വാസാവ് എത്തുകയുണ്ടായത്രെ. ഇവിടെ ശിവനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ ശിവനെ ആരാധിക്കുവാനായി മൊഡച്ചൂർ എന്ന മറ്റൊരു പ്രദേശവും അദ്ദേഹം കണ്ടെത്തി.അങ്ങനെ അവിടെ ഒരിക്കൽ പ്രാർഥന നടത്തിക്കൊണ്ടിരുന്നപ്പോൾ സുബ്രഹ്മണ്യനെ കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. അങ്ഹനെ ഒരു സ്ഥലം കണ്ടെത്താനായി തപസ്സാരംഭിച്ച ദുർവ്വാസാവിന് തപശക്തിയുടെ ഫലമായി ഒരിടം കണ്ടെത്താനായി. മൊഡച്ചൂരിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഇടമായിരുന്നു അത്. അവിടെ പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന സുബ്രഹ്മണ്യനെ കാണുകയും തുടർന്നുള്ള തപസ്സ അവിടെ വെച്ച് നടത്തുകയും ചെയ്തുവത്ര
കാലം പോകുന്നു പിന്നീട് കാലം പോയപ്പോൾ ഈ ക്ഷേത്രവും ഇവിടുത്തെ കഥകളും അതിനൊപ്പം മറഞ്ഞു. പിന്നാട് 1954 ൽ കെ. കുപ്പുസ്വാമി ഗൗണ്ടർ ഭൂവുടമ ഇവിടെ സന്ദർശനം നടത്തിയപ്പോഴാണ് പഴയ കഥകളുടെ കെട്ടഴിയുന്നത്. ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ഒരു ദിവ്യ ജ്യോതിയും ഒപ്പം ക്ഷേത്രം സംരക്ഷിക്കണമെന്ന ഒരു അശരീരിയും ഉണ്ടായത്രെ. പിന്നീട് ഗൗണ്ടറുടെ നേതൃത്വത്തിലാണ് ഇവിടെ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത്
ദ്രാവിഡ വിദ്യ ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ബാലമുരുകനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പളനി ദണ്ഡായുതപാനി ക്ഷേത്രത്തിലേതുപോലെ തന്നെ ഇവിടെയും പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാ ഗണപതി, മാർഗതീശ്വരർ, മാർഗതവല്ലി, കല്യാണ സുബ്രഹ്മണ്യർ തുടങ്ങിയവരെ ഇവിടെ ഉപദേവതകളായും പ്രതിഷ്ഠിച്ചിട്ടുണ്ട്. അ‍ഞ്ച് നിലകളുള്ള ഗോപുരവും ഇവിടെ കാണാം.

ബാലമുരുകൻ മുരുകന്റെ ചെറുപ്പ രൂപമായ ബാലമുരുകനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പളനി ക്ഷേത്രത്തിനു സമാനമായ പല കാര്യങ്ങളും ഇവിടെ കാണാം. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായ രീതിയിലാണ് പടിഞ്ഞ്റ് ദിശയിലേക്ക് വിഗ്രത്തെ പ്രതിഷ്ഠിക്കുക. ഇവിടെയും പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. സ്വർണ്ണബന്ധനം എന്നറിയപ്പെടുന്ന സ്വർണ്ണപ്ലേറ്റിങ്ങും ഇവിടെ വിഗ്രഹത്തിന് കാണാം.
കാദംബമരം പഞ്ചമലെ ക്ഷേത്രത്തിൽ ഏറെ വിശുദ്ധമായി കാണപ്പെടുന്ന ഒന്നാണ് ഇവിടുത്തെ കാദംബമരം. പഞ്ചമലെയിലെ സ്ഥലവൃക്ഷം എന്നാണിത് അറിയപ്പെടുന്നത്. മുരുകന് ഏറെ വിശേഷപ്പെട്ട മരമാണത്രെ ഇത്.ചിത്തിര മാസത്തിൽ മാത്രം പുഷ്പിക്കുന്ന ഇതിൻരെ പുഷ്പവും സുഗന്ധവും ഏറെ പ്രത്യേകതകളുള്ളതാണ്

ക്ഷേത്ര സമയം എല്ലാ ദിവസവും രാവിലെ 6.00 മുതൽ 1.00 വരെയും വൈകിട്ട് 4.00 മുതൽ 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക. ഏഴു പൂജകളാണ് ഇവിടെയുള്ളത്. അതിൽ വൈകുന്നോരം 7 മണിക്കുള്ള പൂജയാണ് ഏറ്റവും പ്രത്യേകതയുള്ളതായി പറയുന്നത്. എല്ലാ ചെവ്വാഴ്ചകളും, അമാവാസി, പ്രദോഷം, പൗർണ്ണമി തുടങ്ങിയ ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂജകളുണ്ടായിരിക്കും.

ആഘോഷങ്ങൾ പൈങ്കുനി ഉത്തിരം, സ്കന്ദ ഷഷ്ടി, തിരുകല്യാണ ഉത്സവം, തൈപൂസം. വൈകാശി വിസാഗം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജാ ദിവസങ്ങൾ.

പൂജകൾ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല പൂജകളും ഇവിടെ നടക്കാറുണ്ട്. ശത്രു സംഹാര തിരിസാധൈ അർച്ചന, ശത്രുസംഹാര ഹോമം, താരാഭിഷേകം, തേയ് പിറൈ അഷ്ടമി ഭൈരവ പൂജ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകൾ.

പളനിയുമായി പളനി ക്ഷേത്രവുമായി പല സാദൃശ്യങ്ങളും പച്ചമലൈ ക്ഷേത്രത്തിനുണ്ട്. ഇരു ക്ഷേത്രങ്ങളിലും ബാലദണ്ഡായുധ പാണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ളവയാണ് രണ്ടു ക്ഷേത്രവും. കൂടാതെ രണ്ടിടങ്ങളിലും സ്ഥല വൃക്ഷമായി ആരാധിക്കുന്നത് കാദംബ വൃക്ഷത്തെയാണ്. പ്രധാന വിഗ്രഹത്തെ ഇരു ക്ഷേത്രങ്ങളിലും സ്വർണ്ണ ബന്ധനം നടത്തിയിട്ടുണ്ട്.

എത്തിച്ചേരുവാൻ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ഗോപിച്ചെട്ടിപ്പാളയം എന്ന സ്ഥലത്താണ് പച്ചമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോപിചെട്ടിപ്പാളയത്തു നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം പച്ചമലെയിലെത്തുവാൻ. ഇവിടെ ഒരു വലിയ കുന്നിമ്‍റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്നു മാത്രമേ ഇതിനു മുകളിലെത്തുവാൻ സാധിക്കൂ. ഈ റോഡ് (40 കിമീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും കോയമ്പത്തൂർ(85 കിമീ) ഏറ്റവും അടുത്തുള്ള വിമാനത്താവളവുമാണ്

മേജര്‍ തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രം ,കൈപ്പട്ടൂർ വളളിക്കോട്



മേജര് തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രം ,കൈപ്പട്ടൂർ വളളിക്കോട്


പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്കാണ്‌ ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം....
പൗരാണികപരമായും വാസ്തുവിദ്യാപരമായും വ്യത്യസ്തതകളുള്ള ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്‍റെ തീരത്ത്‌ സ്ഥിതിചെയ്യുന്നു..
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം” വളരെ പ്രസിദ്ധമായിരുന്നു....
ഒരിക്കൽ പാണ്ഡവരുടെ വനവാസ കാലത്ത് വില്ലാളി വീരനായിരുന്ന അർജ്ജുനനെയും ,ഭഗവാൻ ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷ ദിവസം വനത്തിലൂടെ സഞ്ചരിക്കുക ആയിരുന്നു . നടന്നു നടന്നു ക്ഷീണിതരായ കൃഷ്നാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പു അനുഭവപ്പെട്ടു . അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് സാക്ഷാൽ കൈലാസനാഥനായ പരമശിവനു പൂജ ചെയ്യുക പതിവായതിനാൽ ശിവ ഭക്തനായ പാര്‍ഥന്‍ പൂജയ്യ്ക്കായുള്ളസ്ഥലം ശ്രീകൃഷ്ണ ഭഗവാനോട് അന്വേഷിച്ചു . ഭക്ത വത്സലനായ ഭഗവാൻ തന്‍റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവ സങ്കല്പത്തിൽ പൂജ ചെയ്തു കൊള്ളുവാൻ ആവശ്യപ്പെട്ടു . അങ്ങനെ ആശ്രിത വത്സലനായ ശ്രീകൃഷ്ണ ഭഗവാന്‍റെ പാദങ്ങളിൽ കാരുണ്യ വാരിധിയായ സാക്ഷാൽ മഹാദേവനെ അർജ്ജുനൻ പൂജിച്ചു .അങ്ങനെശിവ സാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി ....
നൂറ്റാണ്ടുകൾക്ക് ശേഷം കാടു പിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലു അറുക്കാൻ പൊയ ഒരാൾ അരിവാള്ളിനു മൂര്‍ച്ച കൂട്ടാൻഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി . നാട്ടുകാർ ഈ വിവരം അവിടുത്തെ കരപ്രമാണിയെ അറിയ്യിക്കുകയും പിന്നീടു അവിടുത്തെ ദൈവ സാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്യ്തു. അങ്ങനെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന തൃപ്പാറ മഹാദേവ ക്ഷേത്രം പഴമയുടെ പര്യായമായി നാടിന്‍റെ ഐശ്വര്യമായി, മഹാദേവൻ നാട്ടുകാരുടെ തൃപ്പാറ അപ്പൂപ്പനായി ഇന്നും ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹദായകാനായി നിലകൊള്ളുന്നു ...
കേരളത്തിലെ ആറു പ്രധാന സര്‍പ്പാരാധന സ്ഥലങ്ങളിൽ ഒന്നാണ് തൃപ്പാറ മഹാദേവർ ക്ഷേത്രം (വെട്ടിക്കോട് ,ആമേട,മണ്ണറശ്ശാല ,നാഗര്കോവിൽ , തൃപ്പാറ, പാമ്പുമേക്കാട്).. കന്നി മാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ വൻ ഭക്തജന തിരക്കാണ് .കുടുംബത്തിലെ സര്‍പ്പ ദോഷങ്ങൾ മാറാനും ഐശ്വര്യം ഉണ്ടാകാനും വേണ്ടി മഞ്ഞള്‍പൊടി സമര്‍പ്പണം ധാരാളമായി ഇവിടെ നടക്കുന്നു .....
ഈ ക്ഷേത്രത്തിന്‍റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത ആണ് തിടപ്പള്ളിയോടു ചേര്‍ന്ന് നില്ക്കുന്ന ശ്രീകോവിൽ. സാധാരണ ഗതിയിൽ ശ്രീ കോവിലിന്‍റെ ആകൃതി സമചതുരമോ വൃത്താകൃതിയോ ആകാം .മേല്ക്കൂര ഇല്ലാത്ത മറ്റു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും മേല്ക്കൂര ഇല്ലാതെ ദീര്ഘ്ചതുരാകൃതിയിൽ തീര്‍ത്തും കരിങ്കല്ലിൽ പണിത ഈശ്രീകോവിൽ കേരളീയ വാസ്തു വിദ്യയുടെ അഭിമാനമാണ് ...
ശ്രീ കോവിലിന്‍റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ഭഗവാൻ കൈലാസ നാഥനായ പരമശിവന്‍റെ സങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽ ശിലയിൽ ആണ് പൂജ . ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല . ഭഗവാന്‍റെ വലതു ഭാഗത്തായി ഉപദേവനായി മൂല ഗണപതിയുടെ മറ്റൊരു അവതാരമായ ചലന ഗണപതിയുടെ പ്രതിഷ്ട്ടയും ഉണ്ട് . കെടാത്ത ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കു മാടങ്ങളും . നാഗരാജാവ് ,നാഗയക്ഷി എന്നെ ഉപ ദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌...
ഭഗവാനെ അഭിഷേകം ചെയ്യുന്ന തീര്ത്ഥം ഓവുവഴി ആറിലെക്കാണ് ചെല്ലുന്നത് . അത് കൂടാതെ ശ്രീ കോവിലിനു അലങ്കാരമായി ധാരാളം കല്‍വിളക്കുകള്‍ ഉണ്ട് ....
കൊടിമരത്തിന്‍റെ ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂവളമരത്തിനു ഈ ക്ഷേത്രത്തോളം പഴക്കമുണ്ട്..എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്‍റെ മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ, ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്‍ശിക്കാന്‍ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്‍റെ ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥം ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കുകയായിരുന്നു ...
തൃപ്പാറ ക്ഷേത്രത്തിൽ വെളളം കയറുമ്പോൾ,ക്ഷേത്രത്തിലെ പൂജകള്‍ തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ത്തിലാണ് നടന്നു വരുന്നത്...തൃക്കോവില്‍ ശ്രീ പത്മനാഭ സ്വാമിയുടെ ശ്രീ കോവിലിനു മുന്നിലുള്ള മണിമണ്‍ഡപത്തില്‍ ആണ് പൂജ നടക്കുന്നത്.തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നന്ദികേശന്‍ മുങ്ങുംപ്പോള്‍ തൃക്കോവില്‍ മണിമണ്‍ഡപത്തില്‍ പീഠം ഉള്ള തൂണില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങും അപ്പോളാണ് തൃപ്പാറ ക്ഷേത്രത്തിലെ പൂജ തൃക്കോവിലില്‍ ആവുന്നത്....
കന്നിമാസത്തിലെ ആയില്യവും ,പത്ത് ദിവസം നീണ്ട് നിക്കുന്ന ശിവരാത്രി ഉത്സവത്തിനും വൻ ഭക്തജനത്തിരക്കാണ്...
കൂടാതെ ശിവ ക്ഷേത്രമായതിനാൽ ശനിയാഴ്ചയും,തിങ്കളാഴ്ചയും വളരെ പ്രധാന്യമുളള ദിവസങളാണ്.....

ചെമ്പ് പനങ്കാവ് ഭദ്രകാളി ക്ഷേത്രം...



ചെമ്പ് പനങ്കാവ് ഭദ്രകാളി ക്ഷേത്രം...
വടക്കും ഭാഗത്തേക്ക്‌ ചുരുക്കം ദർശനമുള്ള കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിലൊന്നാണ്......
അമ്പലത്തിലെ കൊടികയറ്റംതന്നെ വെത്യസ്തമാണ്.....
വടക്കുപുറത്തായി നിൽക്കുന്ന പനയിൽനിന്നും ഓല ഇറക്കുമ്പോഴാണ് ഉത്സവത്തിന് തുടക്കംകുറിക്കുന്നത്..... കൊടിയേറ്റ ദിവസംമുതൽ ഏഴാംനാൾ കുംഭഭരണി ദിവസംവരെയാണ് ഉത്സവമാണ് നടക്കുന്നത്......
കേരളത്തിൽ ഏറ്റവും കൂടുതൽ താലപ്പൊലികൾ നടക്കുന്നതുo ഏഴാംനാൾ(ഭരണി ) ഗരുഡൻ തൂക്കങ്ങളും എവിടെ നടന്നുവരുന്നു....
അതുപോലെതന്നെ ഏഴാംപൂജയും വടക്ക്പുറത്ത് ഗുരുതിയും നടന്നുവരുന്നു.....
കൊടുങ്ങല്ലൂർ അമ്മയുടെപോലേ പനങ്കാവിലും പൂരവും പടയണിയും നടക്കുന്നു..... (ചേരുവാരം തിരിഞ്ഞു )
ഒരുപാട് വ്യത്യസ്തമായ ഐതീഹ്യങ്ങളും പറഞ്ഞ് കേട്ടിരിക്കുന്നു......

2019, മേയ് 16, വ്യാഴാഴ്‌ച

മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം ഒലിയമ്പാടി



മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം ഒലിയമ്പാടി 
========================
കണ്ണൂർ ജില്ലയിലെ ഒലിയമ്പാടിയിൽ .എരമം -കുറ്റൂർ പഞ്ചായത്ത് പീലാത്തറയ്ക്കു കിഴക്കു ഭാഗത്തു. പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജ . തന്ത്രി എടവലത്തു പുടവർ തൈരും ചോറും ചേർന്ന നിവേദ്യം ഉപദേവത ശിവൻ,സുബ്രമണ്യൻ അയ്യപ്പൻ ശിവൻ സ്വയംഭൂവാണ് എട്ടു ദിവസത്തെ ഉത്സവം മകരത്തിൽ .തിരുവോണം ആറാട്ട് .അഷ്ടമി രോഹിണി പ്രധാനം .ഇവിടെയുണ്ടായിരുന്ന സ്വയംഭൂശിവ ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ വില്വമംഗലം പ്രതിഷ്ടിച്ചതായിരിക്കാം .
ഐതിഹ്യം ശ്രീ വില്വമംഗലം സ്വാമിയാര്‍ കാവേരി ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഉദയഗിരി എന്നറിയപ്പെട്ടിരുന്ന ഇവിടെയെത്തി സന്ധ്യാ വന്ദനം നടത്താന്‍ വെള്ളം കിട്ടാതെ ആയപ്പോള്‍ ശ്രീ കൃഷ്ണനെ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ ഭഗവാന്‍ ഒരു കുട്ടിയുടെ രൂപത്തില്‍ അവിടെയെത്തി സ്വാമി കണ്ണ് തുറന്നപ്പോള്‍ തന്റെ മുന്നില്‍ ശുദ്ദ ജലം നിറഞ്ഞ കുളം കാണപ്പെട്ടു വെള്ളത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ വിശേഷപെട്ട മീനുകളും അതിലുണ്ടായിരുന്നു ഇതിനു ശേഷം ഇവിടം മീങ്കുളം എന്നറിയപ്പെട്ടു സ്വാമി തപസ്സിരുന്ന ഗുഹ ഇപ്പോള്‍ സ്വാമി മഠം എന്നറിയപ്പെടുന്നു ഭഗവത് പ്രസാദത്താല്‍ സന്തുഷ്ടനായ സ്വാമി ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു കുറെക്കാലംഇവിടെ പൂജ നടത്തിയിരുന്നു അമ്പാടി ക്കണ്ണന്‍ ഓടിക്കളിച്ച പ്രദേശം കണ്ണനാടിയ പൊയില്‍ എന്നും പിന്നീടു കണ്ണാടി പൊയിലെന്നുംഅറിയപ്പെടുന്നു അമ്പാടി ക്രമേണ
ഓലയംബാടിയായി കണ്ണന്‍ പാല് കാച്ചിക്കുടിച്ച
കല്ല്‌ ഇപ്പോഴും ഉണ്ട്

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം പത്തനം തിട്ടജില്ല


വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭക്ഷേത്രം പത്തനം തിട്ടജില്ലയിലെ വള്ളിക്കോട്‌ പഞ്ചായത്തിൽ കൈപ്പട്ടൂർ വഴി പന്തളം -കോന്നി റൂട്ടിൽ തൃക്കോവിൽ ക്ഷേത്രം സ്റ്റോപ്പ്‌. പ്രധാനമൂർത്തി പദ്മനാഭൻ .ചതുർബാഹു ഈ വിഗ്രഹത്തിനു പ്രത്യേകതയുണ്ട് രണ്ടുകൈകളിൽ ശംഖും ചക്രവും മൂന്നാമത്തെ കൈയിൽഗദയില്ല നാലാമത്‌കൈ ഇടുപ്പിലാണ് .ഇതേതോ അപൂർവ്വ സങ്കൽപ്പമാണ് രൂപമണ്ഡനയിലോ പദ്മപുരാണത്തിലോ ഉള്ള 24 വിഷ്ണു ഭാവങ്ങളിൽ ഈ ഭാവത്തിലുള്ള വിഗ്രഹമില്ല .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി താഴമൺ ഉപദേവത ശിവൻ, ഗണപതി ദേവി രക്ഷസ്സ് നാഗരാജാവ് നാഗയക്ഷി, തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിലെ അതെ ദിവസമാണ് ഇവിടെയും ഉത്സവം മീനത്തിലെ രോഹിണി കൊടിയേറി പത്ത് ദിവസത്തെ ഉത്സവം .പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആവാഹിച്ച് കൊണ്ടുവന്നതോ അല്ലെങ്കിൽ വാശിയോടെ പണിതീർത്ത ക്ഷേത്രമോ ആകാൻ സധ്യതയുണ്ട് കൈനിക്കര ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .ഈ ക്ഷേത്രത്തിലെ പള്ളിവേട്ട നാളിൽ താഴൂർ ഭഗവതി എത്തും കൂട്ടിയെഴുന്നള്ളിപ്പുണ്ട് ഇവിടെനിന്നും രണ്ടു കിലോമീറ്റര് അകലെയാണ് താഴൂർ ക്ഷേത്രം കിഴക്കോട്ടു ദര്ശനം അവിടെ മകരത്തിലും കുംഭത്തിലും മീനത്തിലും മേടത്തിലും ഭരണി കരക്കാരുടെ ക്ഷേത്രമാണ്