തിരുവെങ്കടനാഥപുരം ക്ഷേത്രം
തിരുവെങ്കടനാഥപുരം എന്ന സ്ഥലത്തു ഒരു കുന്നിന്‍ മുകളിലായാണ് മേള തിരുവെങ്കടനാഥപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനന്‍ കോവില്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ വ്യാസ മഹര്‍ഷിയുടെ ശിഷ്യന്‍ സ്വാമി പിലോര്‍ ഇവിടെ താമിരഭരണി നദിക്കരയിലായി തപസ്സു ചെയ്യുകയുണ്ടായി. അതില്‍ സംപ്രീതനായ മഹാവിഷ്ണു ശ്രീനിവാസ പ്രഭുവിന്റെ രൂപത്തില്‍ അദ്ദേഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. ഒടുവില്‍ മുനിയുടെ അപേക്ഷ പ്രകാരം ദേവന്‍ ഈ പ്രദേശത്തായി സ്ഥിരമായി നിലനില്‍ ക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. പിലോര്‍ സ്വാമിയാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു കാരണക്കാരനെങ്കിലും ഇന്നിപ്പോള്‍ നമ്മള്‍ കാണുന്ന ഈ ക്ഷേത്രം പണി കഴിപ്പിച്ചത് രാജാ വെങ്കടപ്പ നായ്ക്കറാണ്. ക്ഷേത്രത്തിനു സമീപമുള്ള നദിയുടെ ഭാഗമായ കുളിക്കടവ് ശ്രീനിവാസ തീര്‍ ത്ഥ ഘട്ട് എന്ന പേരിലറിയപ്പെടുന്നു. ഗരുഡ സേവ എന്ന പേരില്‍ വലിയൊരു ഉത്സവം എല്ലാ തിരുവോണ നാളിലും തമിഴ് മാസം വൈകാശിയിലെ(സെപ്റ്റംബര്‍ -ഒക്ടോബര്‍ )ശനിയാഴ്ചയും ഇവിടെ ആഘോഷിക്കപ്പെടുന്നു. ഉത്സവ സീസണാണ് ഇവിടം സന്ദര്‍ ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.