2019, മേയ് 21, ചൊവ്വാഴ്ച

ശാര്‍ക്കരദേവീ ക്ഷേത്രം, വര്‍ക്കല



ശാര്ക്കരദേവീ ക്ഷേത്രം, വര്ക്കല
===========================ശാര്ക്കരദേവീ ക്ഷേത്രം കേരളത്തിലെ പേരുകേട്ട തീര്ത്ഥാടനകേന്ദ്രമാണ്. ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വടക്കോട്ട് തിരിഞ്ഞാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെങ്കലം കൊണ്ടുണ്ടാക്കിയ മേല്തട്ടോടുകൂടിയ ക്ഷേത്രത്തിന്റെ ഉള്വശം ദീര്ഘചതുരാകൃതിയിലാണ് പണിതിരിക്കുന്നത്. ധാരാളം ശില്പങ്ങളാല് അലംകൃതമാണ് അകത്തളം. ശ്രീരാമന്, ശ്രീകൃഷ്ണന്, ദുര്ഗ്ഗാദേവി, ശ്രീ ഗണപതി, വിഷ്ണുദേവന്, നരസിംഹമൂര്ത്തി എന്നിവരുടെയും മറ്റു പ്രമുഖ ദേവഗണങ്ങളുടെയും ശില്പങ്ങള് ചൈതന്യ ഭാവത്തില് നിലകൊള്ളുന്നു. കാളിയൂട്ടും മീനഭരണിയുമാണ് ഇവിടത്തെ പ്രസിദ്ധമായ ഉത്സവങ്ങള്. ശര്ക്കരദേവി ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യമുണ്ട്. വളരെപണ്ട് ഒരുപറ്റം ശര്ക്കര വ്യാപാരികള് അതുവഴി കടന്നുപോകാനിടയായി. റോഡരുകില് കണ്ട ഒരു ആലയത്തില് അല്പം വിശ്രമിച്ചു. വീണ്ടും യാത്ര തുടരാന് ആലോചിച്ചപ്പോള് ശര്ക്കര ഭരണിയിലൊന്ന് അനങ്ങുന്നില്ല. ഉയര്ത്താന് ആവതും ശ്രമിച്ചു. ഒടുവില് ഭരണി പൊട്ടി. ശര്ക്കര പുറത്തേക്കൊഴുകി, ഒരു വിഗ്രഹരൂപം പ്രാപിച്ചു. ഇതിന് സാക്ഷിയായ ഒരു വൃദ്ധ വിവരം ഗ്രാമവാസി കളെ അറിയിച്ചു. ഒരു ദേവാലയം പണിത് ഗ്രാമവാസികള് വിഗ്രഹത്തെ അതില് കുടിയിരുത്തി. ശര്ക്കരയില് നിന്നുത്ഭൂതമായതിനാല് ദേവിയെ ശര്ക്കരദേവി എന്ന് വിളിച്ചു.