2018, ജൂലൈ 25, ബുധനാഴ്‌ച

തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം




തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിയിലാണ് ഈ ക്ഷേത്രം. പണ്ട് വഞ്ഞിപ്പുഴ മഠം വകയായിരുന്ന്ത്രെ ഈ ക്ഷേത്രം.വലതുവശത്തെ കുളം "ശംഖതീർത്ഥം" എന്ന പേരിൽ അറിയുന്നു.
ഐതിഹ്യം
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. ഭീമൻ തൃപ്പുലിയൂരുംഅർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ‌വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.

ഗന്ധർവമുറ്റം മഹാദേവ ക്ഷേത്രം ( മറ്റത്തിൽക്കാവ്) -കോട്ട,,കോട്ട ദേവീക്ഷേത്രം



ഗന്ധർവമുറ്റം മഹാദേവ ക്ഷേത്രം ( മറ്റത്തിൽക്കാവ്) -കോട്ട - എം.സി റോഡിൽ ചെങ്ങന്നൂർ- പന്തളം റൂട്ടിൽ മുളക്കുഴ പഞ്ചായത്ത് junction ൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വഴിയിൽ കോട്ട ശ്രീ മഹാദേവീ ക്ഷേത്രത്തിനു അടുത്തായിട്ടാണ് ആണ് ഈ പുരാതനവും പ്രശസ്തമായ ഇ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .


കോട്ട ദേവീക്ഷേത്രം - എം.സി റോഡിൽ ചെങ്ങന്നൂർ- പന്തളം റൂട്ടിൽ മുളക്കുഴ പഞ്ചായത്ത് junction ൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വഴിയിൽ ആണ് ഈ പുരാതനവും പ്രശസ്തമായ ഇ ദേവീക്ഷേത്രംസ്ഥിതിച്യ്യുന്നത് .

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം



പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം
കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ദുര്യോധന ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രവുമാണിത്‌. ക്ഷേത്രത്തിന്‌ ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ പീഠം മാത്രം. ആചാരനുഷ്ഠാനങ്ങളില്‍ ഒട്ടേറെ സവിശേഷതകളുള്ളതാണ്‌ ഈ ദുര്യോധന ക്ഷേത്രം. അതുപോലെ നൂറുപേരില്‍ ദുശ്ശാസനും ദുശ്ശളയ്ക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്‌. ഇതിനടുത്തുള്ള എണ്ണശ്ശേരിയില്‍ ദുശ്ശാസനും കുന്നിരാടത്ത്‌ ദുശ്ശളയും ആരാധനാമൂര്‍ത്തികളാണ്‌. ക്ഷേത്രത്തിനു മുന്നില്‍ ഇടതുവശത്ത്‌ മാവും വലതുവശത്ത്‌ ആലും അതിനടുത്തായി വലിയ പനയുമുണ്ട്‌. ക്ഷേത്രം മലയുടെ മുകളിലായതുകൊണ്ട്‌ മലനട എന്ന്‌ പേരുണ്ടായി. മലയപ്പൂപ്പനാണ്‌ ഇവിടത്തെ ആരാധനാമൂര്‍ത്തി. കൂടാതെ കിഴക്കേഭാഗം അപ്പൂപ്പന്‍, ചെമ്പിട്ടകൊട്ടാരം, പുലിശ്ശേരി കൊട്ടാരം തുടങ്ങിയ ഉപക്ഷേത്രങ്ങളുമുണ്ട്‌.
ദേശാടനത്തിനിടയില്‍ ദുര്യോധനന്‍ ഈ കുന്നിന്‍പ്രദേശത്ത്‌ എത്തിയെന്നും കൂടെ തന്റെ അനുയായിയും മഹാമാന്ത്രികനുമായ ഭാരതമലയനുമുണ്ടായിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട ആളായിരുന്നു ഭാരതമലയന്‍. പാണ്ഡവരുടെ വനവാസകാലത്തുള്ള ദുര്യോധനന്റെ യാത്രയില്‍ ക്ഷീണിച്ചുവലഞ്ഞ്‌ മലനടഗ്രാമത്തിലെത്തിയ ദുര്യോധനന്‍ ഒരു കുടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അവര്‍ ശുദ്ധമായ മദ്യമാണ്‌ നല്‍കിയത്‌. ദുര്യോധനന്‍ പിന്നീട്‌ ഈ നാട്ടില്‍ തന്നെ കഴിഞ്ഞു എന്നാണ്‌ ഐതിഹ്യം. ഈ നാട്ടുകാര്‍ ദുര്യോധനനറെ ദൈവതുല്യനായി പൂജിച്ചുപോന്നു. അങ്ങനെ മലനടയില്‍ ദുര്യോധനന്‍ ആരാധനാമൂര്‍ത്തിയായി. മലനട അപ്പൂപ്പന്‍ എന്നു സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്നു. ദേവന്‌ വിഗ്രഹമോ ക്ഷേത്രമോ ഇല്ല. ശിവശക്തി സ്വയംഭൂവാണ്‌ ഇവിടെ നടക്കുന്നത്‌ ഊരാളി പൂജയാണ്‌. പ്രഭാതമാകുമ്പോള്‍ ഊരാളി അടുക്കുവച്ച്‌ ആരാധിക്കുന്ന രീതി. അടുക്കെന്നാല്‍ വെറ്റിലയും പുകയിലയും പാക്കുമാണ്‌. കടുത്താഞ്ചേരി കുടുംബത്തിലെ ഴരംഗമാണ്‌ ഇവിടുത്തെ പൂജാരി. കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത്‌ കള്ളാണ്‌. ഭക്തര്‍ക്ക്‌ തീര്‍ത്ഥത്തിന്‌ പകരം നല്‍കുന്നതും കള്ളാണ്‌. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്‌. ഇത്‌ ഭക്തജനങ്ങള്‍ കൊണ്ടുവരുകയും നിവേദ്യത്തിനായി സമര്‍പ്പിക്കുന്നത്‌ നേര്‍ച്ചയുമാണ്‌.പ്രസാദമൂട്ടായി കഞ്ഞിവീഴ്ത്തുമുണ്ട്‌. പട്ട്‌ കറുപ്പുകച്ച, കോഴി എന്നിവയും നേര്‍ച്ചയായി നടയ്ക്ക്‌ സമര്‍പ്പിക്കാറുണ്ട്‌. ഉണ്ണിയപ്പം, പായസ്സം, അരവണ, മുത്തുകുട എന്നിവ വഴിപാടുകള്‍. പീലി നിവര്‍ത്തിയാടുന്ന മയിലുള്ള ക്ഷേത്രത്തില്‍ നൂറ്റിയൊന്നുപവന്റെ സ്വര്‍ണ്ണകൊടിയും സ്ഥാപിച്ചിട്ടുണ്ട്‌.
മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. കത്തിനില്‍ക്കുന്ന മീനച്ചൂടില്‍ മലനടക്കുന്നില്‍ ഉത്സവത്തിന്റെ പൂത്തിരി തെളിയും. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളില്‍ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. മലനടയപ്പൂപ്പന്‌ ഇഷ്ടം കാളയാണ്‌. ഇടയ്ക്കാട്‌ കരക്കാര്‍ക്ക്‌ ഈ വലിയ എടുപ്പുകാള. ഇരുപത്തിഒന്നേകാല്‍ കോല്‍ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത്‌ കുന്നില്‍ മുകളിലൂടെ വലംവയ്ക്കുന്നതുകാണാന്‍ ആണ്ടുതോറും ധാരാളം ആള്‍ക്കാര്‍ എത്താറുണ്ട്‌. ഓലക്കുട ചൂടി ഒറ്റക്കാലില്‍ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്ന കാഴച ഭക്തി നിര്‍ഭരമാണ്‌. പരിപാടികള്‍ക്കുശേഷമാണ്‌ ലക്ഷക്കണക്കിന്‌ രൂപാ ചെലവഴിച്ചുള്ള കമ്പം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയ്ക്കും പ്രശസ്തി. വേല സമുദായത്തില്‍പ്പെട്ടവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കും. ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങ്‌ കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ്‌ അനുസ്മരിക്കുന്നത്‌.

കാടാമ്പുഴ ഭഗവതി ക്ഷേത്രം




കാടാമ്പുഴ ഭഗവതി ക്ഷേത്രം
കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാന്‍ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാല്‍ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ ഉള്ളതിനാല്‍ ഇത് പിന്നീട് ജൈനബുദ്ധ ക്ഷേത്രമായി മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവര്‍ത്തനം ചെയ്തതായും കണക്കാക്കാം.
ഐതിഹ്യം:
പാശുപതാസ്ത്രം സമ്പാദിക്കാന്‍ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്‍വ്വതിയും കാട്ടാളവേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനന്‍ മുകാസുരനെ, അര്‍ജ്ജുനന്റെ തപസ്സ് മുടക്കുവാന്‍ വേണ്ടി, പന്നിയുടെ വേഷത്തില്‍ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവന്‍ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോള്‍ പാര്‍വ്വതി അര്‍ജ്ജുനനെ ശപിച്ചു എയ്യുന്ന ശരങ്ങള്‍ പുഷ്പങ്ങളായി വര്‍ഷിക്കട്ടേയെന്ന്. കാട്ടാളവേഷത്തില്‍ വന്നിരിക്കുന്നതു ശിവനും പാര്‍വ്വതിയുമാണെന്ന് മനസ്സിലാക്കിയ അര്‍ജ്ജുനന്‍ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാര്‍വ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അര്‍ജ്ജുനബാണങ്ങള്‍ പൂക്കളായി വര്‍ഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യസ്വാമികള്‍ പൂമൂടല്‍ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം. കിരാതപാര്‍വ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാന്‍ വേണ്ടി പ്രതിഷ്ഠാവേളയില്‍ സുദര്‍ശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തില്‍ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീര്‍ക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാന്‍ സുദര്‍ശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണ്‍ ഐതിഹ്യം. ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തില്‍ സ്വയംഭൂ ചൈതന്യം. പടിഞ്ഞാട്ടാണ് ദര്‍ശനം. ഉപദേവത : ഒരേ വിഗ്രഹത്തില്‍ തെക്കോട്ട് ദര്‍ശനമായി നരസിംഹമൂര്‍ത്തിയും വടക്കോട്ട് ദര്‍ശനമായി സുദര്‍ശനചക്രവും ശ്രീകോവിന്റെ മുന്നില്‍ ഉയര്‍ന്നുകാണുന്ന തറയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂര്‍ണ്ണ പുഷ്‌കലാസമേതനായ ശാസ്താവിന്റെയും പ്രതിഷ്ഠയുണ്ട്. മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടല്‍. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി.
വഴിപാടുകള്‍:
മുട്ടറുക്കല്‍:
പ്രധാന വഴിപാട് ‘മുട്ടറുക്കല്‍’ ആണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങള്‍ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാന്‍ ഉണ്ടായ ദിവസങ്ങളുണ്ട്. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തില്‍ മുക്കിയാണ് ഭക്തന്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കല്‍ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരന്‍ ശ്രീകോവിലില്‍ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീര്‍ന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നല്‍കുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കല്‍ വഴിപാട് നടത്തുന്നുണ്ട്.
പൂമൂടല്‍:
മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ് പൂമൂടല്‍. ഒരു ദിവസം ഒരാള്‍ക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടല്‍ നിര്‍വഹിച്ചത് ശങ്കരാചാര്യസ്വാമികള്‍ എന്നാണ് ഐതിഹ്യം. കാട്ടുതെച്ചി പൂക്കള്‍ കൊണ്ടാണ്‍ ആദ്യ പൂമൂടല്‍. അതുകൊണ്ട് ക്ഷേത്രത്തില്‍ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടല്‍ നടത്തുന്നത്. മുന്നില്‍ വച്ചിരിക്കുന്ന വെള്ളിതളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വര്‍ഷിക്കുന്നു. തുടര്‍ന്ന് ഇരുപതു മിനിറ്റോളം പൂമൂടല്‍ ചടങ്ങുകള്‍ നടത്തുന്നു. ദേവീസ്തുതികളാല്‍ പൂക്കള്‍ വര്‍ഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് എടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവില്‍ അടയ്ക്കാതെ മുന്‍പില്‍ പട്ടു വിരിച്ചിരിക്കും. അതിനാല്‍ ഈ സമയം ദര്‍ശനം അസാധ്യമാണ്.

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം




തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരമദ്ധ്യത്തിലാണ് പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തോട് പുഴയായി മാറിയതുകൊണ്ടാണ് ഈ സ്ഥലത്തിന് തൊടുപുഴയെന്ന പേരുണ്ടായതതെന്ന് പറയപ്പെടുന്നു. ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളില്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തില്‍ അഞ്ചു പൂജയും മൂന്ന് ശിവേലിയുമുണ്ട്. തന്ത്രം ആമല്ലൂര്‍ കാവനാട്ടാണ്. വെളുപ്പിന് നട തുറന്നാല്‍ ആദ്യം നേദ്യമാണ്. മലര്‍നിവേദ്യം. കൈയില്‍ നേദ്യവുമായി നട തുറക്കും. പിന്നീട് അഭിഷേകം. ഒരു യോഗീശ്വരനാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം. മലബാറില്‍ ടിപ്പുവിന്റെ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്നും തെക്കോട്ടു വന്ന ചില നമ്പൂതിരിമാര്‍ അവരുടെ പരദേവതാമൂര്‍ത്തിയെ ഇവിടെ വച്ച് ആരാധിച്ചുപോന്നു. ഇങ്ങനെ ഒരു ശ്രീകൃഷ്ണ വിഗ്രഹവുമായി ഏതാനും ഭക്തന്മാര്‍ ഇവിടെ എത്തുമെന്നും അത് പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയണമെന്നും യോഗിക്ക് സ്വപ്‌നദര്‍ശനമുണ്ടായി. അതുകൊണ്ടായിരിക്കാം ഇവിടെ നടക്കുന്ന യോഗീശ്വരപൂജയ്ക്ക് പ്രാധാന്യം. ഭഗവതി, ശിവന്‍, ശാസ്താവ്, ഗണപതി, നാഗം എന്നീ ഉപദേന്മാര്‍. വലിയമ്പലത്തിന്റെ തൂണിന്മേലാണ് വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഇടതുവശത്തായി ചാക്യാര്‍കൂത്തിന് മണ്ഡപം. തേക്കിന്‍തടിയില്‍ നിര്‍മ്മിച്ച ഈ മണ്ഡപത്തിന്റെ നിര്‍മ്മാണത്തിനുമുണ്ട് സവിശേഷത.
പലതരം കൊത്തുപണികളോടുകൂടിയ മണ്ഡപത്തില്‍ ഉത്സവകാലത്ത് എല്ലാദിവസവും ചാക്യാര്‍കൂത്ത് നടക്കും. ക്ഷേത്രം വകയായി കൃഷ്ണതീര്‍ത്ഥം എന്നൊരു ആഡിറ്റോറിയവുമുണ്ട്. പുള്ളും പ്രാവും നടയ്ക്കുവയ്ക്കലാണ് പ്രധാന വഴിപാട്.കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനാണ് ഇത്. കുട്ടികളെ ഇവിടെ കൊണ്ടുവന്നു വേണം വഴിപാട് നടത്താന്‍. ഇവിടെ നിന്നും ലഭിക്കുന്ന രൂപം കുട്ടിയുടെ തലയ്ക്ക് ഉഴിഞ്ഞ് നടയ്ക്കുവയ്ക്കുന്നു. ഉണ്ണികൃഷ്ണനെ നശിപ്പിക്കുന്നതിനുവേണ്ടി പുള്ളായി വന്ന ബകാസുരന്റെ കൊക്കുകള്‍ വലിച്ചുകീറി ഭഗവാന്‍ അവനെ നിഗ്രഹിക്കുകയായിരുന്നു. ആ ധ്യാനത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ എന്ന സങ്കല്പം. പാല്‍പ്പായസവും വെണ്ണയും അപ്പവും ഇതര വഴിപാടുകള്‍. ഇവിടെ വെടി വഴിപാടില്ല. അഷ്ടമിരോഹിണിയും വിഷുവും വിജയദശമിയും നിര്‍വിഘ്‌നം ആഘോഷിക്കുന്നു.മീനമാസത്തിലെ ചോതി കഴിഞ്ഞ് വരുന്ന തിരുവോണം കൊടിയേറ്റായി പത്തുദിവസത്തെ ഉത്സവം. കൊടിയേറ്റിനു മുന്‍പായി ബലിക്കല്‍പുര നമസ്‌ക്കാരം നടക്കും. ക്ഷേത്രജീവനക്കാര്‍ എല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തന്ത്രി ബലിക്കല്‍പുരയില്‍ ഇരിക്കും. തന്ത്രിക്കും ബലിക്കല്ലിനും പ്രദക്ഷിണം വച്ച് തന്ത്രിയുടെ മുന്‍പില്‍ നമസ്‌ക്കരിച്ച് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുക്കണമെന്ന് ദേവനോട് അപേക്ഷിച്ച് കാണിക്കയര്‍പ്പിക്കുന്നു. ഇതാണ് ബലിക്കല്‍പുര നമസ്‌ക്കാരം. ഈ ചടങ്ങിനുശേഷമാണ് കൊടിയേറ്റം നടക്കുക. ഒന്‍പതാം ഉത്സവനാളിലെ ഉത്സവബലി വിശേഷമാണ്. ഒറ്റ ഉത്സവബലി മാത്രമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രസാദമൂട്ടും ഉണ്ട്. പള്ളിവേട്ടയും തിരുമുന്‍പില്‍ വലിയ കാണിക്കയും ഉണ്ട്. പത്താംദിവസം ആറാട്ടും കൊടിക്കീഴില്‍ പറ വയ്പും കഴിഞ്ഞാല്‍ കൊടിയിറങ്ങും. ഉത്സവപരിപാടിക്കുള്ളില്‍ ക്ഷേത്രകലകള്‍ മാത്രമാണ് നടക്കാറുള്ളത്.

പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,കൊല്ലം കടപ്പാക്കടയില്‍




പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ സ്ഥിതി ചെയ്യുന്ന പട്ടത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടപ്പാക്കടയില്‍ പട്ടത്താനത്ത് ആലിന്‍ചുവട്ടില്‍ സ്ഥാപിച്ചിരുന്ന കളിമണ്‍ കൃഷ്ണവിഗ്രഹത്തിന് മുമ്പില്‍ വിളക്ക് തെളിയിക്കല്‍ മാത്രം മുടങ്ങാതെ നടന്നുവരികയും പിന്നീടത് ക്ഷേത്രമായി പണികഴിപ്പിച്ച് ആചാരവിധിപ്രകാരം ജലത്തില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള പീഠത്തില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ളതും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്.
വലതുകാല്‍ ചവിട്ടി ഓടക്കുഴല്‍ കയ്യിലേന്തി നിലയുറപ്പിച്ചിട്ടുള്ള ഒരപൂര്‍വ്വ കൃഷ്ണവിഗ്രഹമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉപദേവതകളായി ഗണപതിയും നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും യോഗീശ്വരനും ബ്രഹ്മരക്ഷസും നിലകൊള്ളുന്നു. കൂടാതെ അതിപ്രധാനമായ വളരെയധികം പഴക്കം ചെന്ന ചിത്രങ്ങള്‍ അടങ്ങിയ പുരാതനമായ പൂജാമുറിയും ഇവിടുത്തെ പ്രത്യേകതയാണ്.
എല്ലാ വര്‍ഷവും വിനായകചതുര്‍ത്ഥി ഊരുവലത്തോടു കൂടി ആനയൂട്ടും ഗജപൂജയും നടത്തി ആഘോഷിക്കുകയും ചെയ്യുന്നു. കൂടാതെ വൃശ്ചികമാസം ഭക്തജനങ്ങളുടെ നേര്‍ച്ചയായി അറുപത്തിയൊന്ന് ദിവസത്തെ ചിറപ്പ് മഹോത്സവമായും മേടം 9,10,11 തീയതികളില്‍ വിപുലമായ ഉത്സവ പരിപാടികളും നടത്തിവരുന്നു.
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഉത്സവദിവസം നടത്തിവരുന്ന സമൂഹവിഷ്ണു സഹസ്രനാമാര്‍ച്ചന വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച ഗണപതി ശ്രീകോവിലിന്റെ പ്രതിഷ്ഠാ കര്‍മ്മവും കാണിക്കവഞ്ചിയും ക്ഷേത്രം വലംവയ്ക്കാന്‍ നടപ്പാതയും സമര്‍പ്പിച്ചത് വിപുലമായ പരിപാടികളോടെയായിരുന്നു. ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ വൃന്ദാവന ഗീതങ്ങള്‍ എന്ന ഗാനോപഹാരം പ്രകാശനം ചെയ്തത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്. ഇപ്പോള്‍ ഈ ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റ് ആയി ഭക്തജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.

ശ്രീ ഗാന്ധാരി അമ്മൻ കോവിൽ,തിരുവനന്തപുരം



ശ്രീ ഗാന്ധാരി അമ്മൻ കോവിൽ
തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് പ്രസിദ്ധമായ ശ്രീ ഗാന്ധാരി അമ്മന്‍കോവില്‍. ശ്രികാല ഭൈരവമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ അപൂര്‍വ്വ ക്ഷേത്രത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂക്കള്‍ വളര്‍ത്തിയിരുന്ന പുന്തോട്ടമായിരുന്നു ഇന്നത്തെ ശാന്തി നഗർ.
ശാന്തിനഗറിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പണിക്കായി ഗാന്ധാര ദേശത്തുനിന്നും എത്തിയ കൊത്തുപണിക്കാരില്‍ ഒരു വിഭാഗക്കാര്‍ താമസിച്ചിരുന്നത് ഇന്നത്തെ ഗാന്ധാരി അമ്മന്‍ ക്ഷേത്രത്തിനടുത്തായിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നും തമ്പാനൂരിലേയ്ക്കുള്ള റോഡരുകില്‍ ക്ഷേത്രം. ക്ഷേത്രനടയില്‍ പടര്‍ന്നു പന്തലിച്ച പഴക്കമുള്ള വേപ്പുമരം. ശ്രീകോവിലില്‍ ദേവി ഗാന്ധാരി അമ്മ സിംഹവാഹിനിയായി വലതുകാല്‍ മടക്കിവച്ച രീതിയില്‍ വടക്കോട്ട് ദര്‍ശനമായി വിളങ്ങുന്നു. വലതുകൈയില്‍ ത്രിശൂലവും ഇടതുകൈയില്‍ അമൃതകലശവും പ്രണവസ്വരൂപിണിയായ ദേവിക്ക് ശാന്തഭാവം.
സംഗീതപ്രിയയായ ദേവിയാകയാല്‍ ഗാന്ധാരി എന്ന പേര്. ഉപദേവസ്ഥാനത്ത് കന്നിമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതിയും, ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തെക്കോട്ട് ദര്‍ശനമായി ശ്രികാലഭൈരവമൂര്‍ത്തിയുമുണ്ട്. ഇതുപോലെ കാലഭൈരവപ്രതിഷ്ഠ മറ്റെവിടെയും കണ്ടെന്നുവരില്ല. ശ്രീകോവിലിന് മുന്‍ഭാഗത്ത് കിഴക്കുദര്‍ശനമായി മാടന്‍തമ്പുരാന്റെയും യക്ഷിയുടെയും പ്രതിഷ്ഠകളും അതിനടുത്തായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അതിനു തൊട്ടുമുന്നില്‍ വടക്കുമാറി നവഗ്രഹ പ്രതിഷ്ഠയും വടക്കുഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായി ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
രാവിലെ അഞ്ചരയ്ക്ക് നടതുറക്കും. ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും തുറക്കും. ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ക്ഷേത്രം അടക്കും. നിത്യവും ദേവീഭാഗവത പാരായണവും വര്‍ഷത്തിലൊരിക്കല്‍ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും സപ്താഹവും നടന്നുവരുന്നു. ഇതിനുപുറമേ ദേവപ്രശ്‌നവിധിപ്രകാരമുള്ള നവഗ്രഹ മഹാഹോമവും കാലുകഴുകിച്ചൂട്ടും, ചണ്ഡികാഹോമവുമുണ്ട്.
എല്ലാ ചൊവ്വാഴ്ചയും മൂന്നുമണിമുതല്‍ നാലരവരെ രാഹുകാല പൂജയുണ്ട്. എല്ലാ മലയാളമാസം ഒന്നാം തീയതിയും വൈകുന്നേരം സമൂഹ ഐശ്വര്യ പൂജകളും ആദ്യത്തെ തിങ്കളാഴ്ച കാലഭൈരവ ക്ഷേത്രനടയില്‍ ശിവസഹസ്രനാമാര്‍ച്ചനയും നടന്നുവരുന്നു. തുലാമാസത്തിലെ അഷ്ടമിക്കാണ് കാലഭൈരവ ജയന്തി ആഘോഷം അന്ന് രുദ്രരൂപവും രുദ്രകലശാഭിഷേകവും നടക്കാറുണ്ട്. ഇവിടെ നിത്യധാരയുണ്ട്.
മംഗല്യഭാഗ്യത്തിനായി ഉമാമഹേശ്വരപൂജയുണ്ട്. കൂടാതെ കന്യകമാരുടെ നേര്‍ച്ചയായി സ്വയംവര പുഷ്പാഞ്ജലിയും നടത്തിവരുന്നു. നേര്‍ച്ചയുടെ സാഫല്യമെന്നോണം വിവാഹദിവസം ഗാന്ധാരിഅമ്മന് താലി സമര്‍പ്പിക്കാറുണ്ട്. ദൃഷ്ടിദോഷത്തിനുവേണ്ടി ഉച്ചാടനകര്‍മ്മവും ഇവിടെ നടത്തിവരുന്നു.കാലഭൈരവ ക്ഷേത്രത്തിനു മുന്നില്‍വച്ച് നാളികേരം തലയ്ക്കുഴിഞ്ഞ് പൂജനടത്തി ക്ഷേത്രത്തിന് പുറത്ത് ഉടച്ച് ദൃഷ്ടിദോഷോച്ചാടനം നടത്തുന്നു.
വൃശ്ചികമാസം നാല്‍പ്പത്തിയൊന്നുദിവസം ചിറപ്പുമഹോത്സവം നടക്കും. ആടി വെള്ളി, ആടി ചൊവ്വ ദിവസങ്ങളില്‍ വിശേഷാല്‍ ചിറപ്പുണ്ടാകും. അവസാനത്തെ ആടിചൊവ്വാ ദിവസം സമൂഹ ലക്ഷാര്‍ച്ചനയും സമൂഹസദ്യയുമുണ്ടാകും. കാലഭൈരവ ക്ഷേത്ര നടയില്‍ ശിവസഹസ്രനാമലക്ഷാര്‍ച്ചനയുമുണ്ടാകും. എല്ലാ ആയില്യത്തിനും നാഗര്‍ക്ക് നൂറുംപാലും സമര്‍പ്പണവും പുള്ളുവന്‍പാട്ടുമുണ്ട്.
ഗാന്ധാരിഅമ്മന്‍കോവിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം പ്രസിദ്ധമാണ്. ഏഴു ദിവസമാണ് ഉത്സവം. കാപ്പുകെട്ടി ദേവിയെ പച്ചപന്തലില്‍ കുടിയിരുത്തി തോറ്റം പാട്ടോടെയാണ് ഉത്സവാരംഭം. ചിത്രനക്ഷത്രവും വെളുത്തവാവും ഒന്നിച്ചുവരുന്ന ദിവസമാണിത്.ഒന്‍പതു ഗ്രഹത്തെ സങ്കല്‍പ്പിച്ച് ഒന്‍പതു പുരോഹിതന്‍മാരെ വിളിച്ചുവരുത്തി ഓരോ ഗ്രഹത്തിനും അതിന്റേതായ ചമതയും പൂജാദ്രവ്യങ്ങളും ഉപയോഗിച്ച് നടത്തുന്ന ഹോമമാണ് നവഗ്രഹമഹാഹോമം. ഗ്രഹദോഷ പരിഹാരത്തിനുവേണ്ടി നടത്തുന്ന പൂജാദികര്‍മ്മങ്ങളാണിത്. ഉത്സവത്തിന്റെ സമാപനദിവസം നവകാഭിഷേകവും ഉണ്ടാകും.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം കോഴിക്കോട്




കാഞ്ഞിലശ്ശേരി ശിവക്ഷേത്രം കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്‍വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്‍ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീ നാലുക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചുവെന്നും അതില്‍ ഒടുവിലത്തേത് കാഞ്ഞിലശ്ശേരിയിലായിരുന്നുവെന്നും പ്രതിഷ്ഠാകര്‍മം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞോ എന്ന് മഹര്‍ഷിക്ക് സംശയമുണ്ടായി എന്നും അപ്പോള്‍ ”കഴിഞ്ഞിട്ടില്ല, ശരി, പ്രതിഷ്ഠിച്ചോളൂ” എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. എന്നും അങ്ങനെ കഴിഞ്ഞില്ല. ശെരി എന്നത് പിന്നീട് കാഞ്ഞിലശേരി എന്നായി മാറിയെന്ന് പുരാവൃത്തം.
ശ്രീകോവിലില്‍ പ്രധാനദേവന്‍ – ശിവന്‍ – ഉയരമുള്ള ലിംഗം. പടിഞ്ഞാറേക്ക് ദര്‍ശനം. രൗദ്രഭാവം. ദേവന്റെ രോഷം കുറയ്ക്കുന്നതിനായി ക്ഷേത്രത്തിന് മുന്നില്‍ കുളം. ഈ കുളം ഗംഗയ്ക്ക് സമാനമെന്ന പ്രശസ്തിയുമുണ്ട്. അതുപോലെ അതിന്റെ ആകൃതിയിലും പ്രത്യേകളുണ്ട്. ഇടതുവശത്ത് നാഗത്തിന് കോഴിമുട്ടവച്ചിട്ടുപോകുന്ന പതിവുമുണ്ടിവിടെ. ഗണപതി, പാര്‍വതി, അയ്യപ്പന്‍, വേട്ടക്കാരന്‍ എന്നിവരെ കൂടാതെ ഉണ്ണി ഗണപതിയും ഉപദേവന്മാരായുണ്ട്. ധാരയും രുദ്രാഭിഷേകവും മൃത്യുഞ്ജയ ഹോമവും വഴിപാടുകള്‍. ആയിരത്തിഒന്ന് കുടം ജലധാര – പ്രധാനവഴിപാട്.ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രിക്ക്. ശിവരാത്രിയുടെ തലേദിവസം മലയ്‌ക്കെഴുന്നെള്ളത്തുണ്ട്. ക്ഷേത്രത്തില്‍ നിന്നും രണ്ടു കി.മീ. കിഴക്കായി കുമ്മംകോട്മല.
ആദ്യകാലത്ത് ശിവന്‍ അവിടെ പോയിരുന്നുവെന്നൊരു ഐതിഹ്യം. ആ മലയിലേക്കാണ് ഉത്സവകാലത്തെ എഴുന്നെള്ളത്ത്. അവിടെ എത്തി പൂജയും നിവേദ്യവും കഴിഞ്ഞ് മടക്കയാത്രയാവും.കുംഭമാസത്തിലെ ശിവരാത്രിക്ക് ഇവിടെ എട്ടുദിവസത്തെ ഉത്സവം. കൊടിയേറി ആറാം ഉത്സവം ശിവരാത്രിയായും എട്ടാം ദിവസം കുളിച്ചാറാട്ടുമായി ആഘോഷിച്ചുവരുന്നു. ശിവരാത്രി ദിവസം സന്ധ്യാസമയത്താണ് ശയനപ്രദക്ഷിണം. വ്രതാനുഷ്ഠാനത്തോടെ കുളത്തില്‍ മുങ്ങിക്കുളിച്ച് കണ്ണുകെട്ടി നടത്തുന്ന ശയനപ്രദക്ഷിണമാണിത്. ഉത്സവകാലത്ത് ഒരുമാസത്തോളം കൂത്ത് നടന്നുവരുന്നു എന്നനിലയിലും ക്ഷേത്രത്തിന് പ്രശസ്തിയുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തപ്പെടുന്നവിശിഷ്ടവഴിപാടുകൂടിയാണ് കൂത്ത്.

പോന്മേരി ശിവക്ഷേത്രം,വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ




പോന്മേരി ശിവക്ഷേത്രം
വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പുരാതന കാലഘട്ടത്തിൽ നിർമ്മിക്കപെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്.കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടക്കൻ കേരളത്തിൽ പ്രധാന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവൻ ആണ്. ക്ഷേത്രം സവിശേഷത ഇവിടത്തെ 'ത്രിമുർത്തി '-( ബ്രഹ്മാവ്, വിഷ്ണു, ശിവ ) സാന്നിധ്യമാണ്. ഇതിനു പുറമേ പ്രതിഷ്ഠ ഗണപതി, ഭഗവതി, അങ്കാറ നാരായണ, ആദിത്യ, ഭൂതത്തേവർ അയ്യപ്പൻ, സുബ്രമണ്യൻ എന്നീ പ്രതിഷ്ഠകളും ഇതേ ക്ഷേത്രത്തിൽ കാണാം. പോന്മേരി ശിവനെ 'തീയ്യന്നൂർ അപ്പാ' എന്നു വിളിക്കുന്നു.ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാണ്. ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രം നവീകരണത്തിനും സുപ്രധാന പങ്ക് വഹിക്കുന്നു.

പാലക്കാവ് ഭഗവതി ക്ഷേത്രം,തിരുവനന്തപുരം



പാലക്കാവ് ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ ഒരുദേവീ ക്ഷേത്രമാണ് ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം. വർക്കലയ്ക്കടുത്തുള്ള ഇടവ പഞ്ചായത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭദ്രകാളി ദേവിയുടെ കിഴക്കു ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നയ ഈ ക്ഷേത്രം ശ്രീനാരായണ ഗുരു പലവട്ടം സന്ദർശിച്ചിട്ടുണ്ട്.
മഹാഗണപതിഹോമം, ഗണപതിഭഗവനും ദേവിയ്ക്കും മുഴുക്കാപ്പ്, മൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, ശത്രുസംഹാരഹോമം, കളം എഴുത്തും പാട്ടും, നാഗപൂജ, പഞ്ചശിരസ്ഥാനം, നവകം, പഞ്ചഗവ്യം, പഞ്ചവിംശതി കലശാഭിഷേകം, സഹസ്രകലശം,പഞ്ചാമൃതാഭിഷേകം,കലശാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, കഞ്ഞിസദ്യ നേർച്ച, അന്നദാനം, മഹാലക്ഷ്മിപൂജ, ശ്രീവിദ്യാവർദ്ധിനിപൂജ, ആയുരാരോഗ്യപൂജ, ദമ്പതിപൂജ, ശത്രുസംഹാരപൂജ, ഉദയാസ്തമനപൂജ, സർപ്പബലി, തുടങ്ങിയവയും നവഗ്രഹങ്ങളിൽ ഓരോന്നിനും പൂജയും, ഹോമവും, അർച്ചനയും മറ്റ് നിരവധി പൂജകളും ഈ ക്ഷേത്രത്തിൽ നടത്തിവരുന്നു. എല്ലാ ദിവസവും-ഗണപതിഹോമം, മുഴുക്കാപ്പ് പൂജ, ഐശ്വര്യപൂജ, കുടുംബാർച്ചന, അഷ്ടമംഗല്യപൂജ, ഐക്യമത്യസൂക്താർച്ചന, ഭഗവതിസേവ, നവഗ്രഹപൂജ, ഓരോ ഗ്രഹത്തിന് പൂജയും, അർച്ചനയും, തൃമധുരം, ശക്തിപഞ്ചാക്ഷരിപൂജ, വിദ്യാവർദ്ധിനിപൂജ. ക്ഷേത്രതിലെ മുഖ്യമായ വഴിപാടിനം: ഉരുളി പായസം.

മയ്യാവിൽ മലങ്കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,,മുഖവൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം




മയ്യാവിൽ മലങ്കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
പത്തനംതിട്ട -ആലപ്പുഴ ജില്ലകളുടെ അതിര്ത്തി ഗ്രാമമായ കോട്ട (ചെങ്ങന്നൂർ-ഇലവുംതിട്ട -പത്തനംതിട്ട റൂട്ടിൽ) junction അടുത്തായി സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രം.അടുത്തകാലത്താണ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞത്.



മുഖവൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു വിഷ്ണുക്ഷേത്രമാണ് മുഖവൂർ ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രം. കേരള സംസ്ഥാന പുരാവസ്തു വകുപ്പ് ക്ഷേത്രത്തിലെ കരിങ്കൽ പാളികളിൽ കൊത്തിവച്ചിട്ടുള്ള ശിലാലിഖിതങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്‌ ഇപ്രകാരമാണ് കൊല്ലവർഷം 700 (എ.ഡി. 1525) പരമ പരംഝോത ഒതനൻ ഉപകാരമായി നിർമിച്ചു നൽകിയതാണ് ഈ ശ്രീകോവിൽ. ക്ഷേത്ര മുറ്റത്തെ കരിങ്കൽ പാളികളിൽ കൊത്തിയിട്ടുള്ള ലിഖിതങ്ങൾ കൊല്ലവർഷം 3 മുതൽ 8 വരെ നിലനിന്നിരുന്ന വട്ടെഴുത്ത് ലിപിയിൽലുള്ളതാണ്.ശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിൻറെ കാലപ്പഴക്കം നിർണ്ണയിക്കുക അസാധ്യമാണ്.
തൊട്ടിൽവയ്പ്:
ഭാഗവത സപ്താഹത്തിൻറെ മൂന്നാം ദിവസം(ഫെബ്രുവരി 6)ക്ഷേത്രസന്നിധിയിൽ നടക്കുന്ന ഏറ്റവും സവിശേഷമായ വഴിപാടാണ്‌ തൊട്ടിൽവയ്പ് .സന്താനങ്ങളില്ലാത്ത ദമ്പതിമാർ ഭഗവത് സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിക്കുന്ന അവസരത്തിൽ യജ്ഞപൗരാണികാരും ശ്രോതാക്കളും ഒരേ മനസ്സോടെ ഭഗവാനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.യജ്ഞ ശാലയിലെ ശ്രീകൃഷ്ണാവതാരത്തിനുശേഷം നടക്കുന്ന ഈ മഹനീയ കർമ്മത്തിൽ മുൻവർഷങ്ങളിൽ പങ്കെടുത്ത നിരവധി ഭക്തർക്ക് സന്താനഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്.ഭഗവത് സന്നിധിയിൽ തൊട്ടിൽ വയ്ക്കുന്ന ഭക്തജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഇത്തരം അനുഭവങ്ങൾ ഈ പ്രപഞ്ചത്തിൽ മുഖവൂരപ്പൻറെ സന്നിധിയിൽ മാത്രം കണ്ടു വരുന്നു.