2018, ജൂലൈ 25, ബുധനാഴ്‌ച

തൃക്കയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം...തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രം



തൃക്കയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം -തലവടി,നീരേറ്റുപുറം
ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ഏകദേശം 3 കി.മി ആയി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.



തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രം - കാവുംഭാഗം,തിരുവല്ല
തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന് ഏകദേശം ഒരു കി.മി അടുത്തായി കാവുംഭാഗം junction ഇൽ സ്ഥിതിചെയ്യുന്നു ഇ ക്ഷേത്രം

പടപ്പാട്ട് ശ്രീദേവീ ക്ഷേത്രം,,ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം -ചാത്തങ്കേരി,തിരുവല്ല




ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം -ചാത്തങ്കേരി,തിരുവല്ല
തിരുവല്ല -ചക്കുളത്തുകാവ് റോഡിൽ ചക്കുളത്തുകാവ് ദേവീ ക്ഷേത്രത്തിൽ എത്തുന്നതിന് മുന്പായിട്ടാണ് ഇ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


പടപ്പാട്ട് ശ്രീദേവീ ക്ഷേത്രം -കിഴക്കൻ മുത്തൂർ, തിരുവല്ല
തിരുവല്ല- പായിപ്പാട്‌ റോഡിൽ കിഴക്കൻ മുത്തൂർ എന്നാ സ്ഥലത്താണ് ഇ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

നന്നൂർ ദേവീക്ഷേത്രം - വള്ളംകുളം,തിരുവല്ല,, മീന്തലക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം



നന്നൂർ ദേവീക്ഷേത്രം - വള്ളംകുളം,തിരുവല്ല
തിരുവല്ല നഗരത്തിൽ നിന്നും എം.സി റോഡിൽ കുറ്റൂർ junction ഇൽ നിന്നും 3 കി .മി വള്ളംകുളം ഭാഗത്തേക്ക്‌ ,തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ മനയ്ക്ക ചിറ junction ഇൽ നിന്നും 2 കി.മി വള്ളംകുളം ഭാഗത്തേക്ക്‌ സഞ്ചരിച്ചാൽ നന്നൂർ ദേവീക്ഷേത്രത്തിലേക്ക് എത്തിച്ചേരാം.


മീന്തലക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം - മീന്തലക്കര,തിരുവല്ല
തിരുവല്ല-കോഴഞ്ചേരി റൂട്ടിൽ തിരുവല്ല നഗരത്തിൽ നിന്നും 2 കി.മി ദൂരത്തിൽ ആയിട്ടാണ് ഇ ധർമ്മ ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം,തൃശൂര്‍ ജില്ല,ഇരിഞ്ഞാലക്കുട


പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം
ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം. ഇത് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്നാ ഗ്രാമത്തില്‍ ആണ് ഈമഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാല്‍ പ്രതിഷ്ടിതമായ ക്ഷേത്രം ആയതിനാല്‍ അനവധി വര്‍ഷത്തെ പഴക്കവും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പുസുല്‍ത്താന്‍റെന്‍റെ പടയോട്ടക്കാലത്ത് ടിപ്പുവിന്റെ സൈന്യത്തിനു പോലും തോറ്റ് പിന്മാറേണ്ടിവന്ന ഒരു ചരിത്രവും ഈ മഹാക്ഷേത്രതിനുണ്ട്.
കിടങ്ങശ്ശേരി തരണനെല്ലൂരും കിഴക്കിനിയെടത്ത് മേക്കാടും(വേംബ്ലിസ്സ്) ഒന്നിടവിട്ട വര്‍ഷങ്ങളില്‍ താന്ത്രികകര്‍മം നിര്‍വഹിച്ചു വരുന്ന ഈ മഹാക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശനചക്രം ആണ്. വൈഷ്ണവ ചൈതന്യമുളള സുദര്‍ശന ചക്രം പലസ്ഥലങ്ങളിലും പ്രധാന പ്രതിഷ്ടയായുണ്ടെങ്കിലും ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ടയായുളള മറ്റൊരുക്ഷേത്രത്തെകുറിച്ചു കേരളത്തിലെന്നല്ല ഭാരതത്തില്‍തന്നെ മറ്റൊരുക്ഷേത്രം നിലവിലുളളതായി ഇതുവരെകേട്ടറിവില്ല
ദേവന്‍ ഃ ദേവന്മാരുടെ രക്ഷയ്ക്കായി മഹാവിഷ്ണുവിന് പരമശിവന്‍ സുദര്‍ശനചക്രം നല്‍കി എന്നാണ് ഐതിഹ്യം. അങ്ങനെ ഉള്ള ആ സന്ദര്‍ഭത്തിലെ ചൈതന്യം ആണ് ഇവിടെ കുടികൊള്ളുന്നത്. ആയതിനാല്‍ തന്നെ മഹാവിഷ്ണുവിനും ശിവനും തുല്ല്യ പ്രാധാന്യം ആണു ഉള്ളത്. എന്നിരുന്നാലും പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. പക്ഷെ കൂവളത്തില മാല ഒഴികെ എന്ത് വഴിപാടും ശിവന് ഇതേ ബിംബത്തില്‍ തന്നെ കഴിക്കാവുന്നതാണ്.
ബിംബം: വാല്‍ക്കണ്ണാ‍ടി രൂപത്തിലുള്ള കല്ലില്‍ ചക്രരൂപം കുഴിച് ഉണ്ടാക്കിയതാണ് ശൈവ-വൈഷ്ണവ ചൈതന്യം ഉള്ള ബിംബം. മഹാവിഷ്ണുവിന് ആണ് പൂജ എന്നിരുന്നാലും ചന്ദ്രക്കല ആണ് ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം.
മൂര്‍ത്തീഭാവം:
രാവിലെ: വിവിധ ആയുധങ്ങള്‍ എന്തിയ 16ത്രിക്കൈകളോടും കത്തിജ്വലിക്കുന്ന കേശത്തോടും ത്രികണ്ണുകളോടും ദംഷ്ട്രകള്‍ പുറത്തേക്കിട്ടിരിക്കുന്ന ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ . അതുകൊണ്ട് തന്നെ നെയ്പായസവും വാസനാപുഷ്പങ്ങളും രാവിലത്തെ പൂജയ്ക്ക് നിഷിദ്ധം ആണ്.
വൈകുന്നേരം: ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ എങ്കിലും ശൈവചൈതന്യം ആണ് കൂടുതല്‍. അത്താഴപൂജയ്ക്ക് നെയ്പായസം നിവേദിക്കാവുന്നതാണ്‌.
പൂജാവിധി: അമ്പലക്കുളത്തിലും തീര്‍ത്ഥക്കുളത്തിലും കുളിച്ചുവേണം പൂജയ്ക്കുള്ള ശുദ്ധി വരുത്താന്‍. രാവിലെ ഉഷനിവേദ്യം ആയിട്ടാണ് ഇവിടത്തെ സമ്പ്രദായം. (ഉഷപൂജ ഇല്ല). ശര്‍ക്കര പായസം ആണ് നിവേദ്യം. ദേവന്റെ ഇഷ്ടവഴിപാട് ആയ പന്തീരാഴി ശര്‍ക്കര പായസം ഉഷനിവേദ്യസമയത്താണ് നിവേദിക്കുക. എതിര്‍ത്ത പൂജക്കു വെള്ളനിവേദ്യവും പാല്‍പായസവും ആണ് പ്രധാനം.
വൈകീട്ട് ധൂപദീപങ്ങളും മണിനാദവും ഇല്ലാതെ കൈമുദ്ര ആയിട്ടാണ് അത്താഴ പൂജ.
പള്ളത്തേരി ആലക്കാട് മതിയത്ത് മേക്കാളി പാമ്പുംമേക്കാട് തുടങ്ങിയ ഇല്ലക്കാര്‍ ഊരായ്മസ്ഥാനം വഹിക്കുന്ന ക്ഷേത്രത്തിലെ പാരമ്പര്യവൃത്തികള്‍ നിര്‍വഹിച്ചുപോരുന്നത് ത്രിച്ചക്രപുരം വാരിയക്കാരും അവിട്ടത്തൂര്‍ വാരിയക്കാരും ചാമപ്പറമ്പില്‍, ത്രിപ്പെക്കുളം മാരാന്മാരും ആണ്. ഇതില്‍ ത്രിപ്പെക്കുളം മാരാന്മാരും അവിട്ടത്തൂര്‍ വാരിയക്കാരും പ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇല്ല.
ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.
ഉത്സവത്തിലെ വലിയവിളക്കു ദിവസം ദേവന്‍റെ കിഴക്കോട്ടുള്ള എഴുന്നള്ളിപ്പ് പൌരാണികകാലത്ത് ക്ഷേത്രദര്‍ശനം നിഷിദ്ധമായിരുന്ന ഭക്തജനങ്ങള്‍ക്ക് ദേവനെ ദര്‍ശിക്കുവാനുള്ള ഒരു അവസരംആയിട്ടാണ് നടത്തിയിരുനത്. ആചടങ്ങ് ഇന്നും നടത്തിവരുന്നു. പള്ളിവേട്ട ദിവസം ദേവന്‍റെ ദര്‍ശനത്തിന് എതിര്‍ദിശയിലേക്കുള്ള പള്ളിനായാട്ട് എഴുന്നള്ളിപ്പ് ഒരു അപൂര്‍വമായ പ്രത്യേകത ആണ്. പള്ളിനായാട്ട് എഴുന്നള്ളിപ്പിനു മുന്നോടിയായി ദേവനെ എതിര്‍ദിശയിലേക്ക് എഴുന്നള്ളിച് ഇരുത്തി ഉള്ള വലിയപാണി ഒരു അത്യപൂര്‍വമായ പ്രത്യേകതയാണ് .

കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം പാലക്കാട്



കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം
പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹേമാംബികാക്ഷേത്രം. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റൊരു ക്ഷേത്രത്തിലും കൈപ്പത്തിപ്രതിഷ്ഠയില്ല എന്നതുതന്നെ ഇതിനെ ശ്രദ്ധേയമാക്കുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണിത്. ഏമൂർ ഭഗവതിക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ ധാരാളം ഭക്തജനങ്ങളെത്തുന്നു. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വിശേഷമാണ്.
കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് 'കൈപ്പത്തി' ചിഹ്നം നൽകാൻ തീരുമാനിച്ചതെന്നുള്ള ഒരു കഥ കേരളത്തിൽ പ്രചരിക്കുന്നുണ്ട്.
ഹേമാംബികാക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളിൽ രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
പൂജിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വിശേഷമാണ്.
കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.[1] ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് 'കൈപ്പത്തി' ചിഹ്നം നൽകാൻ തീരുമാനിച്ചതെന്നുള്ള ഒരു കഥ കേരളത്തിൽ പ്രചരിക്കുന്നുണ്ട്.[1]
ഹേമാംബികാക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളിൽ രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ മാറി ഇന്നത്തെ മലമ്പുഴ ഡാമിന്റെ എതിർവശത്തായി ഘോരവനത്തിൽ മലമുകളിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടായിരുന്നു. ഭക്തരായ കുറൂർ, കൈമുക്ക് നമ്പൂതിരിമാർ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ദിവസവും അവിടം വരെ പോയി ദർശനം നടത്തുമായിരുന്നു. വർഷങ്ങളോളം അവരുടെ ഈ ചിട്ടയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരുദിവസം, യാത്രയുടെ വിഷമവും പ്രായാധിക്യവും മൂലം അവർ വഴിയിൽ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. ആ സമയത്ത് ശ്രീ ഭഗവതി അവർക്കുമുന്നിൽ ഒരു വൃദ്ധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഏതാനും പഴങ്ങൾ സമ്മാനിച്ചു. അവ കഴിച്ചതും അവർക്ക് സന്തോഷമായി.
പിറ്റേന്ന് രാവിലെ കുറൂരും കൈമുക്കും കൂടി ക്ഷേത്രത്തിലേയ്ക്ക് പോകും വഴി തലേന്ന് വിശ്രമിച്ച സ്ഥലത്ത് ഒരു ആന നിൽക്കുന്നത് കാണാനിടയായി; ആ ആനയുടെ അടുത്ത് സ്വർണ്ണപ്രഭയോടെ ജഗദംബികയും! അന്നുമുതൽ അവരുടെ യാത്ര ആ മരച്ചുവട്ടിലേയ്ക്കായി. എന്നാൽ, പ്രായം വീണ്ടും അതിക്രമിച്ചപ്പോൾ അവിടം വരെയും പോകാൻ അവർക്ക് കഴിയാതായി. ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടയിൽ ദേവി കുറൂരിന് സ്വപ്നദർശനം നൽകുകയും താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളുന്നതായിരിയ്ക്കും എന്ന് അരുളുകയും ചെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ കുറൂർ സുഹൃത്തായ കൈമുക്കിനോടൊപ്പം കുളിയ്ക്കാനായി തടാകത്തിൽ ചെന്നു. ആ സമയത്താണ് തടാകത്തിൽ നിന്ന് അതിസുന്ദരമായ രണ്ട് കൈകൾ പൊന്തിവരുന്നതായി കണ്ടത്. അവ ദേവിയുടേതാണെന്ന് മനസ്സിലാക്കിയ കുറൂരും കൈമുക്കും ആ ഭാഗം വരെ നീന്തിച്ചെന്ന് കൈകൾ പിടിയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ആ നിമിഷം തന്നെ കൈകൾ രണ്ടും കല്ലായി! 'കല്ലേക്കുളങ്ങര' എന്ന പേര് ഈ സംഭവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. തുടർന്ന്, ആ ഭക്തർ കൈകൾ പ്രത്യക്ഷപ്പെട്ട ഭാഗത്തിനടുത്തുള്ള തടാകഭാഗങ്ങൾ നികത്തി ക്ഷേത്രം പണിയുകയും ശിഷ്ടകാലം ദേവിയെ ഉപാസിച്ച് ജീവിയ്ക്കുകയും ചെയ്തു.
ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ ധോണിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം, മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ദേവി വിഗ്രഹം ചെളിയിലാണ് നിലകൊള്ളുന്നത്, ഈ വിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു.
എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്

പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം കോട്ടയം ജില്ല




പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കോട്ടയം ജില്ലയിലെചങ്ങനാശ്ശേരി താലൂക്കിൽ പെരുന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.
ഉപദേവതകളായി ഗണപതി, ശിവൻ , കൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർ കുടികൊള്ളുന്നു.
മയിൽ വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചു വളർത്തുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.
ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവക്ഷേത്രം



ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം.വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാധിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്.
തൃപ്പൂത്താറാട്ട്
ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ദേവീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. തിരുപ്പൂത്താറാട്ട്‌". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂർ തേവർ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു.