2018, ജൂലൈ 25, ബുധനാഴ്‌ച

കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം പാലക്കാട്



കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം
പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹേമാംബികാക്ഷേത്രം. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റൊരു ക്ഷേത്രത്തിലും കൈപ്പത്തിപ്രതിഷ്ഠയില്ല എന്നതുതന്നെ ഇതിനെ ശ്രദ്ധേയമാക്കുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണിത്. ഏമൂർ ഭഗവതിക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ ധാരാളം ഭക്തജനങ്ങളെത്തുന്നു. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വിശേഷമാണ്.
കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് 'കൈപ്പത്തി' ചിഹ്നം നൽകാൻ തീരുമാനിച്ചതെന്നുള്ള ഒരു കഥ കേരളത്തിൽ പ്രചരിക്കുന്നുണ്ട്.
ഹേമാംബികാക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളിൽ രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
പൂജിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വിശേഷമാണ്.
കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.[1] ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് 'കൈപ്പത്തി' ചിഹ്നം നൽകാൻ തീരുമാനിച്ചതെന്നുള്ള ഒരു കഥ കേരളത്തിൽ പ്രചരിക്കുന്നുണ്ട്.[1]
ഹേമാംബികാക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളിൽ രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ മാറി ഇന്നത്തെ മലമ്പുഴ ഡാമിന്റെ എതിർവശത്തായി ഘോരവനത്തിൽ മലമുകളിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടായിരുന്നു. ഭക്തരായ കുറൂർ, കൈമുക്ക് നമ്പൂതിരിമാർ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ദിവസവും അവിടം വരെ പോയി ദർശനം നടത്തുമായിരുന്നു. വർഷങ്ങളോളം അവരുടെ ഈ ചിട്ടയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരുദിവസം, യാത്രയുടെ വിഷമവും പ്രായാധിക്യവും മൂലം അവർ വഴിയിൽ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. ആ സമയത്ത് ശ്രീ ഭഗവതി അവർക്കുമുന്നിൽ ഒരു വൃദ്ധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഏതാനും പഴങ്ങൾ സമ്മാനിച്ചു. അവ കഴിച്ചതും അവർക്ക് സന്തോഷമായി.
പിറ്റേന്ന് രാവിലെ കുറൂരും കൈമുക്കും കൂടി ക്ഷേത്രത്തിലേയ്ക്ക് പോകും വഴി തലേന്ന് വിശ്രമിച്ച സ്ഥലത്ത് ഒരു ആന നിൽക്കുന്നത് കാണാനിടയായി; ആ ആനയുടെ അടുത്ത് സ്വർണ്ണപ്രഭയോടെ ജഗദംബികയും! അന്നുമുതൽ അവരുടെ യാത്ര ആ മരച്ചുവട്ടിലേയ്ക്കായി. എന്നാൽ, പ്രായം വീണ്ടും അതിക്രമിച്ചപ്പോൾ അവിടം വരെയും പോകാൻ അവർക്ക് കഴിയാതായി. ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടയിൽ ദേവി കുറൂരിന് സ്വപ്നദർശനം നൽകുകയും താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളുന്നതായിരിയ്ക്കും എന്ന് അരുളുകയും ചെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ കുറൂർ സുഹൃത്തായ കൈമുക്കിനോടൊപ്പം കുളിയ്ക്കാനായി തടാകത്തിൽ ചെന്നു. ആ സമയത്താണ് തടാകത്തിൽ നിന്ന് അതിസുന്ദരമായ രണ്ട് കൈകൾ പൊന്തിവരുന്നതായി കണ്ടത്. അവ ദേവിയുടേതാണെന്ന് മനസ്സിലാക്കിയ കുറൂരും കൈമുക്കും ആ ഭാഗം വരെ നീന്തിച്ചെന്ന് കൈകൾ പിടിയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ആ നിമിഷം തന്നെ കൈകൾ രണ്ടും കല്ലായി! 'കല്ലേക്കുളങ്ങര' എന്ന പേര് ഈ സംഭവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. തുടർന്ന്, ആ ഭക്തർ കൈകൾ പ്രത്യക്ഷപ്പെട്ട ഭാഗത്തിനടുത്തുള്ള തടാകഭാഗങ്ങൾ നികത്തി ക്ഷേത്രം പണിയുകയും ശിഷ്ടകാലം ദേവിയെ ഉപാസിച്ച് ജീവിയ്ക്കുകയും ചെയ്തു.
ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ ധോണിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം, മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ദേവി വിഗ്രഹം ചെളിയിലാണ് നിലകൊള്ളുന്നത്, ഈ വിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു.
എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്