2018, ജനുവരി 21, ഞായറാഴ്‌ച

അഗസ്ത്യ മുനി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയെന്ന പെരുമയാണ് അഗസ്ത്യ മലയ്ക്കുള്ളത്. ഉയരം കൂടിയവനെന്ന വിന്ധ്യപര്വനതത്തിന്റെ അഹന്ത ശമിപ്പിക്കാന്‍ സപ്തര്ഷിളകളില്‍ ഒരാളായ അഗസ്ത്യ മുനി ദക്ഷിണ ദിക്കിലേക്കുവന്ന് തപസനുഷ്ഠിച്ച പുണ്യമലയാണ് അഗസ്ത്യാര്കൂഉടമെന്ന് ഐതിഹ്യം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ റോഡ് മാര്ഗ്ഗം സഞ്ചരിച്ചാല്‍ നെടുമങ്ങാട് താലൂക്കിലെ ബോണക്കാട് എത്താം. ഇവിടെ നിന്നാണ് അഗസ്ത്യാര്കൂകടത്തിലേക്കുള്ള യാത്രയുടെ ആരംഭം. മകരവിളക്ക് മുതല്‍ ശിവരാത്രി നാള്വകരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്ത്ഥാ്ടനത്തിന് വനം വകുപ്പ് അനുമതി നല്കുവന്നത്. ദിവസേന 100 തീര്ത്ഥാ ടകര്ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. വനം വകുപ്പ് പാസ് അനുവദിക്കുന്ന തീര്ത്ഥാ്ടകര്ക്ക് രാവിലെ ഏഴിന് ബോണക്കാട് നിന്ന് യാത്ര ആരംഭിക്കാം. അഗസ്ത്യ സന്നിധിയിലെ പ്രതിഷ്ഠ ഇവിടെ നിന്ന് 18 കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്നണടയായി യാത്ര ചെയ്താല്‍ ഉച്ചയോടെ അതിരുമലയിലെത്താം. അന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കും. തീര്ത്ഥാ ടകരുടെ ഇടത്താവളമാണ് അതിരുമല. തീര്ത്ഥാ ടകര്ക്ക് വിശ്രമിക്കാന്‍ വര്ഷ ങ്ങള്ക്ക് മുമ്പ് വനംവകുപ്പ് നിര്മ്മി്ച്ച കരിങ്കല്‍ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചരിത്ര സ്മാരകം പോലെ നില്ക്കു ന്നുണ്ടിവിടെ. അപകടകരമായി നില്ക്കു്ന്ന ഈ കെട്ടിടത്തില്‍ തീര്ത്ഥാ ടകരെ അന്തിയുറങ്ങാന്‍ അധികൃതര്‍ അനുവദിക്കാറില്ല. പകരം സമീപത്തായി ഈറക്കമ്പും പുല്ലും മേഞ്ഞുണ്ടാക്കിയ താല്ക്കാ ലിക ഷെഡ്ഡുകളിലാണ് വിശ്രമം. പ്രധാനമായും നാല് ക്യാമ്പുകളാണ് അതിരുമലയിലുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപന്നിയാര്‍, അട്ടയാര്‍ എന്നിവയാണവ. അതിരുമലയില്‍ തങ്ങി ക്ഷീണമകറ്റി തീര്ത്ഥാമടകര്‍ പിറ്റേന്ന് പുലര്ച്ചെ പൊങ്കാലപ്പാറ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ദുര്ഘ്ടം പിടിച്ച കാട്ടുപാതയിലൂടെ, കല്ലും മുള്ളും നിറഞ്ഞ വഴികള്‍ പിന്നിട്ട് സാഹസികമായൊരു യാത്ര. മുമ്പ് പൊങ്കാലപ്പാറയില്‍ പൊങ്കാലയിടുകയെന്നത് ആചാരമായിരുന്നു. ഭക്തന് സൗകര്യപ്രദമായ സ്ഥാനത്ത് പൊങ്കാലയിടാം. എന്നാലിന്ന് അതിനെല്ലാം നിയന്ത്രണങ്ങളുണ്ട്. കാട്ടില്‍ തീ പടരുമെന്നതിനാല്‍ വനം വകുപ്പ് ഏര്പ്പെ ടുത്തിയ നിയന്ത്രണമാണത്. പൊങ്കാലപ്പാറ താണ്ടിയാല്‍ പിന്നെ അപകടം പതിയിരിക്കുന്ന കാനന പ്രദേശത്തുകൂടിയാണ് സഞ്ചാരം. ഒരു ഭാഗത്ത് ഭീമാകാരമായ പര്വകതനിരകള്‍. മറുഭാഗത്ത് അഗാധ ഗര്ത്തഗങ്ങള്‍. ഈ ഏഴുമടക്കന്‍ മലകയറിയെത്തുന്നത് മുച്ചാണി മലയെന്ന ചെരിവു മലയിലാണ്. ഏകദേശം 80 ഡിഗ്രിയോളം ചരിഞ്ഞുനില്ക്കുതന്ന മുച്ചാണി മല പിടിച്ചുകയറാന്‍ വലിയ വടങ്ങള്‍ കെട്ടിയിട്ടുണ്ട്. ഈ മലകയറി അഗസ്ത്യപ്പാറയുടെ നെറുകയിലെത്തിയാല്‍ സപ്തര്ഷിനയുടെ തപോവനമായി. പൊങ്കാലപ്പാറയിലേക്ക് കയറുന്ന തീര്ത്ഥാ ടകര്‍ നിമിഷനേരംകൊണ്ട് മലമുകളിലുള്ളവരെ പരസ്പരം കാണാനാവാത്ത വിധം മൂടല്മ്ഞ്ഞ് മൂടുകയും, ക്ഷണനേരം കൊണ്ട് മാഞ്ഞുപോവുകയും ചെയ്യുന്ന പ്രകൃതിയുടെ വിസ്മയ ലോകമാണ് അഗസ്ത്യമലയുടെ നെറുക. അനന്തവിഹായസിന്റെ നേര്ക്കാ ഴ്ചകളും അഗസ്ത്യ സന്നിധിയിലെത്തുന്ന തീര്ത്ഥാളടകരുടെ മനംകവരും. അഗസ്ത്യ മുനിയുടെ പൂര്ണ്ണ കായ രൂപത്തിലുള്ള പ്രതിമയാണ് പ്രതിഷ്ഠ. തീര്ത്ഥാ ടകര്ക്ക് ഇവിടെ ദീപം തെളിയിച്ച് പൂജ ചെയ്യാം. ഗോത്രാചാര പൂജകളും, ചാറ്റുപാട്ടും ആദിവാസികള്‍ നൂറ്റാണ്ടുകളായി അഗസ്ത്യാര്കൂെടത്തില്‍ ചെയ്തുപോരുന്നു. അതിരുമലയിലെ വിശ്രമ കേന്ദ്രം അടുത്തകാലത്തായി വനവാസികള്ക്കി ടയില്‍ പാരമ്പര്യവും കുലമഹിമകളും ചോദ്യം ചെയ്യപ്പെട്ടു. ചേരിതിരിഞ്ഞ് പല വിഭാഗങ്ങള്‍ അവകാശ തര്ക്ക ങ്ങളുമായി കാടിനുള്ളില്‍ സംഘടിച്ചു. ഒടുവില്‍ തര്ക്ക്ങ്ങള്‍ കാടുകടന്ന് കോടതി മുറികളിലെത്തി. 2015 ല്‍, അഗസ്ത്യാര്കൂ.ടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന് പൂജനടത്താനുള്ള അനുമതി കോടതി വിധിയിലൂടെ സ്വന്തമായി. ഭഗവാന്‍ കാണിയെന്ന ഗോത്രാചാര്യനാണ് ഇപ്പോള്‍ അഗസ്ത്യ സന്നിധിയിലെ മുഖ്യ കാര്മ്മി്കന്‍




അഗസ്ത്യ മുനി
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയെന്ന പെരുമയാണ് അഗസ്ത്യ മലയ്ക്കുള്ളത്. ഉയരം കൂടിയവനെന്ന വിന്ധ്യപര്‍വതത്തിന്റെ അഹന്ത ശമിപ്പിക്കാന്‍ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യ മുനി ദക്ഷിണ ദിക്കിലേക്കുവന്ന് തപസനുഷ്ഠിച്ച പുണ്യമലയാണ് അഗസ്ത്യാര്‍കൂടമെന്ന് ഐതിഹ്യം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ നെടുമങ്ങാട് താലൂക്കിലെ ബോണക്കാട് എത്താം. ഇവിടെ നിന്നാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയുടെ ആരംഭം. മകരവിളക്ക് മുതല്‍ ശിവരാത്രി നാള്‍വരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് വനം വകുപ്പ് അനുമതി നല്‍കുന്നത്. ദിവസേന 100 തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. വനം വകുപ്പ് പാസ് അനുവദിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് രാവിലെ ഏഴിന് ബോണക്കാട് നിന്ന് യാത്ര ആരംഭിക്കാം.
അഗസ്ത്യ സന്നിധിയിലെ പ്രതിഷ്ഠ
ഇവിടെ നിന്ന് 18 കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്‍നടയായി യാത്ര ചെയ്താല്‍ ഉച്ചയോടെ അതിരുമലയിലെത്താം. അന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കും. തീര്‍ത്ഥാടകരുടെ ഇടത്താവളമാണ് അതിരുമല. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് നിര്‍മ്മിച്ച കരിങ്കല്‍ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചരിത്ര സ്മാരകം പോലെ നില്‍ക്കുന്നുണ്ടിവിടെ. അപകടകരമായി നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ തീര്‍ത്ഥാടകരെ അന്തിയുറങ്ങാന്‍ അധികൃതര്‍ അനുവദിക്കാറില്ല. പകരം സമീപത്തായി ഈറക്കമ്പും പുല്ലും മേഞ്ഞുണ്ടാക്കിയ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് വിശ്രമം. പ്രധാനമായും നാല് ക്യാമ്പുകളാണ് അതിരുമലയിലുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപന്നിയാര്‍, അട്ടയാര്‍ എന്നിവയാണവ.
അതിരുമലയില്‍ തങ്ങി ക്ഷീണമകറ്റി തീര്‍ത്ഥാടകര്‍ പിറ്റേന്ന് പുലര്‍ച്ചെ പൊങ്കാലപ്പാറ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ദുര്‍ഘടം പിടിച്ച കാട്ടുപാതയിലൂടെ, കല്ലും മുള്ളും നിറഞ്ഞ വഴികള്‍ പിന്നിട്ട് സാഹസികമായൊരു യാത്ര. മുമ്പ് പൊങ്കാലപ്പാറയില്‍ പൊങ്കാലയിടുകയെന്നത് ആചാരമായിരുന്നു. ഭക്തന് സൗകര്യപ്രദമായ സ്ഥാനത്ത് പൊങ്കാലയിടാം. എന്നാലിന്ന് അതിനെല്ലാം നിയന്ത്രണങ്ങളുണ്ട്. കാട്ടില്‍ തീ പടരുമെന്നതിനാല്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണത്. പൊങ്കാലപ്പാറ താണ്ടിയാല്‍ പിന്നെ അപകടം പതിയിരിക്കുന്ന കാനന പ്രദേശത്തുകൂടിയാണ് സഞ്ചാരം. ഒരു ഭാഗത്ത് ഭീമാകാരമായ പര്‍വതനിരകള്‍. മറുഭാഗത്ത് അഗാധ ഗര്‍ത്തങ്ങള്‍. ഈ ഏഴുമടക്കന്‍ മലകയറിയെത്തുന്നത് മുച്ചാണി മലയെന്ന ചെരിവു മലയിലാണ്. ഏകദേശം 80 ഡിഗ്രിയോളം ചരിഞ്ഞുനില്‍ക്കുന്ന മുച്ചാണി മല പിടിച്ചുകയറാന്‍ വലിയ വടങ്ങള്‍ കെട്ടിയിട്ടുണ്ട്. ഈ മലകയറി അഗസ്ത്യപ്പാറയുടെ നെറുകയിലെത്തിയാല്‍ സപ്തര്‍ഷിയുടെ തപോവനമായി.
പൊങ്കാലപ്പാറയിലേക്ക് കയറുന്ന തീര്‍ത്ഥാടകര്‍
നിമിഷനേരംകൊണ്ട് മലമുകളിലുള്ളവരെ പരസ്പരം കാണാനാവാത്ത വിധം മൂടല്‍മഞ്ഞ് മൂടുകയും, ക്ഷണനേരം കൊണ്ട് മാഞ്ഞുപോവുകയും ചെയ്യുന്ന പ്രകൃതിയുടെ വിസ്മയ ലോകമാണ് അഗസ്ത്യമലയുടെ നെറുക. അനന്തവിഹായസിന്റെ നേര്‍ക്കാഴ്ചകളും അഗസ്ത്യ സന്നിധിയിലെത്തുന്ന തീര്‍ത്ഥാടകരുടെ മനംകവരും. അഗസ്ത്യ മുനിയുടെ പൂര്‍ണ്ണകായ രൂപത്തിലുള്ള പ്രതിമയാണ് പ്രതിഷ്ഠ. തീര്‍ത്ഥാടകര്‍ക്ക് ഇവിടെ ദീപം തെളിയിച്ച് പൂജ ചെയ്യാം.
ഗോത്രാചാര പൂജകളും, ചാറ്റുപാട്ടും ആദിവാസികള്‍ നൂറ്റാണ്ടുകളായി അഗസ്ത്യാര്‍കൂടത്തില്‍ ചെയ്തുപോരുന്നു.
അതിരുമലയിലെ വിശ്രമ കേന്ദ്രം
അടുത്തകാലത്തായി വനവാസികള്‍ക്കിടയില്‍ പാരമ്പര്യവും കുലമഹിമകളും ചോദ്യം ചെയ്യപ്പെട്ടു. ചേരിതിരിഞ്ഞ് പല വിഭാഗങ്ങള്‍ അവകാശ തര്‍ക്കങ്ങളുമായി കാടിനുള്ളില്‍ സംഘടിച്ചു. ഒടുവില്‍ തര്‍ക്കങ്ങള്‍ കാടുകടന്ന് കോടതി മുറികളിലെത്തി. 2015 ല്‍, അഗസ്ത്യാര്‍കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന് പൂജനടത്താനുള്ള അനുമതി കോടതി വിധിയിലൂടെ സ്വന്തമായി. ഭഗവാന്‍ കാണിയെന്ന ഗോത്രാചാര്യനാണ് ഇപ്പോള്‍ അഗസ്ത്യ സന്നിധിയിലെ മുഖ്യ കാര്‍മ്മികന്‍


അഗസ്ത്യഹൃദയം തേടി





അഗസ്ത്യഹൃദയം തേടി
പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഉണര്‍വേകുന്നത് മനസ്സിനും ശരീരത്തിനും ഒന്നാകെയാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിനും ഒരു സമയവും കാലവുമുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് മകരവിളക്കോടെ സമാപനമാവുമ്പോള്‍ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമാവും. മകരവിളക്ക് നാള്‍ മുതല്‍ ശിവരാത്രി വരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് അനുമതിയുള്ളത്.
പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകും. പര്‍വത മുകളിലെ ഈശ്വര സാന്നിധ്യം തേടിയുള്ള വിശ്വാസികളുടെ തീര്‍ത്ഥയാത്ര അവിടെ അവസാനിക്കുന്നില്ല. ജനനിബിഡമായ ശബരിമലയില്‍ നിന്ന് വിജനമായ അഗസ്ത്യ മലമുകളിലേക്ക് മകരവിളക്ക് നാള്‍ മുതല്‍ ശിവരാത്രി ദിവസം വരെ തീര്‍ത്ഥാടനം തുടങ്ങുകയായി. പ്രകൃതിയെ തൊട്ടറിഞ്ഞ് കാനന സൗന്ദര്യം ആസ്വദിച്ച് തികച്ചും സാഹസികമായൊരു തീര്‍ത്ഥാടനം.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശൃംഗമാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വയിനം പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രം. ജൈവ വൈവിധ്യങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും കലവറയാണ് പശ്ചിമ ഘട്ടത്തിലെ ഈ മലനിരകള്‍. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊടുമുടി. നാഗരികത ഇനിയും കടന്നുവന്നിട്ടില്ലാത്ത, തീര്‍ത്ഥാടകരെ ഔഷധ കാറ്റിനാല്‍ രോഗമുക്തരാക്കുന്ന ദേവഭൂമി. അതാണ് അഗസ്ത്യ മുനിയുടെ ഈ പര്‍ണ്ണശാല. അഗസ്ത്യ വന്ദനം പ്രകൃതി വന്ദനമാക്കുന്ന വിശ്വാസികള്‍ വ്രതശുദ്ധിയുടെ പവിത്രതയുമായി മലകയറുന്ന അപൂര്‍വതയാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തെ വേറിട്ടുനിര്‍ത്തുന്നത്.

ഉമാമഹേശ്വര സ്തോത്രം




ഉമാമഹേശ്വര സ്തോത്രം
ഭഗവാന്ശങ്കരാചാര്യ വിരചിതം

നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുർദ്ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 1
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാർച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 2
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 3
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 4
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 5
നമഃ ശിവാഭ്യാമതിസുംദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 6
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർദ്ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 7
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുംഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 8
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കകാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 9
നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം
ജരാമൃതിഭ്യാം വിവർജ്ജിതാഭ്യാം
ജനാർദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 10
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാംതവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 11
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 12
സ്തോത്രം തൃസന്ധ്യം ശിവപാർവ്വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സർവ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

കാലഹോര എന്നാൽ എന്താണ്?


കാലഹോര എന്നാൽ എന്താണ്?
നാം അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുവാന്‍ രണ്ടര നാഴിക വീതമുള്ള 24 മുഹൂര്‍ത്തങ്ങള്‍ വേണ്ടി വരുന്നു. അതായത് ഒരു ദിവസം അല്ലെങ്കില്‍ 24 മണിക്കൂര്‍. രണ്ടര നാഴികയുള്ള ഒരു മണിക്കൂറിന് ഒരു കാലഹോര എന്ന് പറയുന്നു. ഇംഗ്ലീഷ് ഭാഷയിലെ Hour എന്ന വാക്കും ഹോര എന്ന ഇന്ത്യന്‍ പദവും തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക.
ഒരു ദിവസം 24 കാലഹോരകള്‍. ഓരോ കാലഹോരയ്ക്കും ഓരോ അധിപന്മാര്‍ ഉണ്ട്. സപ്തഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നിവയാണ് ആ ഗ്രഹങ്ങള്‍. ദിവസത്തിന്റെ സൂര്യോദയ സമയത്ത് ആരുടെ കാലഹോരയാണോ ആ ഗ്രഹത്തിന്റെ പേരാണ് ആ ദിവസത്തിനു നല്‍കിയിട്ടുള്ളത്. അപ്രകാരം ഞായറാഴ്ച ഉദയ സമയത്തെ കാലഹോരയുടെ അധിപന്‍ സൂര്യനാണ്. തിങ്കളാഴ്ച ഉദയത്തിനു കാലഹോരാധിപന്‍ ചന്ദ്രനാണ്. ഉദയസമയത്തെ കാലഹോരയുടെ അധിപന്റെ ആറാം ദിവസത്തെ അധിപനാണ് അന്നത്തെ അടുത്ത കാലഹോരയുടെ അധിപന്‍. അതായത്, ഞായറാഴ്ച ആദ്യം സൂര്യന്റെ കാലഹോരയും അതിനു ശേഷം ആറാം ദിവസമായ വെള്ളിയാഴ്ചയുടെ ഉദയ കാലഹോരയുടെ അധിപനായ ശുക്രന്റെ കാലഹോരയും ആകുന്നു. വെള്ളിയാഴ്ചയുടെ ആറാം ദിനമായ ബുധനാഴ്ചയുടെ ഉദയ കാലഹോരയുടെ അധിപനായ ബുധന്റെ കാലഹോരയാണ് അടുത്തത്. അപ്രകാരം തുടര്‍ന്ന് ചന്ദ്രന്‍, ശനി, ഗുരു, കുജന്‍ എന്നിങ്ങനെ വരും. പഞ്ചാംഗങ്ങളില്‍ കാലഹോരകളും അധിപഗ്രഹങ്ങളും രേഖപ്പെടുത്താറുണ്ട്.
സല്‍ കര്‍മങ്ങള്‍ ശുഭ കാലഹോരകളില്‍ സമാരംഭിക്കുന്നത് ഗുണകരമാണ്.

കടപ്പാട്




ഹിന്ദുവിജ്ഞാനത്തിൽ ഇന്ന് മൂലമന്ത്രങ്ങളുടെ ചോദ്യോത്തരങ്ങൾ
📚📚📚📚📚📚📚📚📚📚📚📚
📚📚📚📚📚📚📚📚1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ
4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ
5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ
10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ
12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
18 സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
19 ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
ഓം സോമായ നമഃ
20 കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
21 മൂകാംബികയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
22 ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
കടപ്പാട്