കാലഹോര എന്നാൽ എന്താണ്?
നാം
അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു
കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം
ചെയ്യുവാന്‍ രണ്ടര നാഴിക വീതമുള്ള 24 മുഹൂര്‍ത്തങ്ങള്‍ വേണ്ടി വരുന്നു. അതായത് ഒരു ദിവസം
അല്ലെങ്കില്‍ 24
മണിക്കൂര്‍. രണ്ടര നാഴികയുള്ള ഒരു മണിക്കൂറിന് ഒരു കാലഹോര എന്ന് പറയുന്നു.
ഇംഗ്ലീഷ് ഭാഷയിലെ Hour എന്ന
വാക്കും ഹോര എന്ന ഇന്ത്യന്‍ പദവും തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക.
ഒരു ദിവസം
24 കാലഹോരകള്‍. ഓരോ
കാലഹോരയ്ക്കും ഓരോ അധിപന്മാര്‍
ഉണ്ട്. സപ്തഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി
എന്നിവയാണ് ആ ഗ്രഹങ്ങള്‍. ദിവസത്തിന്റെ സൂര്യോദയ സമയത്ത് ആരുടെ കാലഹോരയാണോ ആ
ഗ്രഹത്തിന്റെ പേരാണ് ആ ദിവസത്തിനു നല്‍കിയിട്ടുള്ളത്. അപ്രകാരം ഞായറാഴ്ച ഉദയ
സമയത്തെ കാലഹോരയുടെ അധിപന്‍ സൂര്യനാണ്. തിങ്കളാഴ്ച ഉദയത്തിനു കാലഹോരാധിപന്‍
ചന്ദ്രനാണ്. ഉദയസമയത്തെ കാലഹോരയുടെ അധിപന്റെ ആറാം ദിവസത്തെ അധിപനാണ് അന്നത്തെ
അടുത്ത കാലഹോരയുടെ അധിപന്‍. അതായത്, ഞായറാഴ്ച ആദ്യം സൂര്യന്റെ
കാലഹോരയും അതിനു ശേഷം ആറാം ദിവസമായ വെള്ളിയാഴ്ചയുടെ ഉദയ കാലഹോരയുടെ അധിപനായ
ശുക്രന്റെ കാലഹോരയും ആകുന്നു. വെള്ളിയാഴ്ചയുടെ ആറാം ദിനമായ ബുധനാഴ്ചയുടെ ഉദയ
കാലഹോരയുടെ അധിപനായ ബുധന്റെ കാലഹോരയാണ് അടുത്തത്. അപ്രകാരം തുടര്‍ന്ന് ചന്ദ്രന്‍, ശനി, ഗുരു, കുജന്‍
എന്നിങ്ങനെ വരും. പഞ്ചാംഗങ്ങളില്‍ കാലഹോരകളും അധിപഗ്രഹങ്ങളും രേഖപ്പെടുത്താറുണ്ട്.
സല്‍ കര്‍മങ്ങള്‍ ശുഭ കാലഹോരകളില്‍ സമാരംഭിക്കുന്നത്
ഗുണകരമാണ്.
കടപ്പാട്