2019, ഏപ്രിൽ 26, വെള്ളിയാഴ്‌ച

പ്രജാപതിയുടെ ലോകസൃഷ്ടി




പ്രജാപതിയുടെ ലോകസൃഷ്ടി


ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”)
പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്.
ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല.
ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം ആത്മാവ് ലോകസൃഷ്ടിയ്ക്കു തന്നെ ആഗ്രഹിച്ചു. എന്നിട്ട് സൃഷ്ടിയാരംഭിച്ചു.
അംഭസ്സ് (ദ്യുലോകത്തേയും അതിനു മുകളിലുള്ള ലോകത്തേയും) മരീചി (അന്തരീക്ഷം) മര്‍ത്ത്യലോകം, ജലം (ഭൂമിയ്ക്കു താഴെയുള്ള ലോകങ്ങള്‍) എന്നീ ലോകങ്ങളെ സൃഷ്ടിച്ചു. സ്വര്‍ഗ്ഗലോകത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ലോകങ്ങളാണ് മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ. ഈ ലോകങ്ങള്‍ക്ക് ആധാരമായത് ദ്യുലോകമാണ്. ഈ അഞ്ചു ലോകങ്ങളേയും ചേര്‍ത്ത് അംഭസ്സ് എന്നു പറയുന്നു. ഇതിനു താഴെയാണ് അന്തരീക്ഷലോകം. ഇതു തന്നെയാണ് ഭുവര്‍ലോകം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നീ പ്രകാശഗോളങ്ങളോടും കിരണങ്ങളോടും കൂടിയതാണ് അന്തരീക്ഷലോകം. മരീചി എന്ന പേരിനാല്‍ ഈ ലോകം വിശേഷിച്ചറിയുന്നു. അതിനു താഴെയാണ് മര്‍ത്ത്യലോകമെന്നറിയപ്പെടുന്ന പൃഥ്വിലോകം. പൃഥ്വിക്കും താഴെയുള്ള പാതാളാദിലോകങ്ങള്‍ക്ക് ആപഃ എന്നു പറയുന്നു. ഇങ്ങനെ സര്‍വ്വലോകങ്ങളേയും പരമാത്മാവ് തന്റെ ഇച്ഛകൊണ്ടു മാത്രം സൃഷ്ടിച്ചു.
ഇപ്രകാരം ലോകങ്ങളെയെല്ലാം സൃഷ്ടിച്ചതിനുശേഷം പരമാത്മാവ് വീണ്ടും വിചാരിച്ചു.
“ലോകങ്ങളെല്ലാം സൃഷ്ടിച്ചു. ഈ ലോകങ്ങളെ സംരക്ഷിക്കുന്ന ലോകപാലകന്മാരേയും മറ്റും സൃഷ്ടിക്കണം.” ഇങ്ങനെ ചിന്തിച്ചിട്ട് ആത്മാവ്, ജലം തുടങ്ങിയ സൂക്ഷ്മഭൂതങ്ങളില്‍ നിന്ന് ഹിരണ്യഗര്‍ഭരൂപിയായ പുരുഷനെ സമുദ്ധരിച്ചു. ആ പുരുഷനെ സര്‍വാംഗയുക്തനാക്കി. മൂര്‍ത്തരൂപവും നല്കി.
ഹിരണ്യഗര്‍ഭനെന്ന പുരുഷനുണ്ടായി! പക്ഷേ അംഗോപാംഗങ്ങള്‍ വ്യക്തമല്ല. പുതിയതായി ജനിച്ച ഹിരണ്യഗര്‍ഭനെന്ന പുരുഷന്റെ അംഗോപാംഗങ്ങളെ ഇനി വ്യക്തമാക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യണം?
പരമാത്മാവ് സങ്കല്പതപം ആരംഭിച്ചു. തപസ്സിന്റെ ഫലം ഹിരണ്യഗര്‍ഭനില്‍ മാറ്റങ്ങളുണ്ടാക്കി. ഹിരണ്യഗര്‍ഭ പുരുഷന്റെ ശരീരത്തില്‍നിന്ന് ആദ്യമായി മുട്ടയുടെ ആകൃതിയില്‍ മുഖം പൊട്ടിപ്പിളര്‍ന്നുണ്ടായി. വീണ്ടും മുഖത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചു. മുഖം പൊട്ടിവിരിഞ്ഞു. മുഖത്ത് വാഗിന്ദ്രിയവും വാഗിന്ദ്രിയത്തില്‍ നിന്ന് അഗ്നിയും ഉണ്ടായി. പിന്നീട് നാസികയും നാസികയില്‍ രണ്ടു ദ്വാരങ്ങളും പ്രത്യക്ഷമായി. ആ ദ്വാരങ്ങളില്‍ക്കൂടി പ്രാണനും പ്രാണനില്‍ നിന്ന് വായുവും പ്രകടമായി. അതിനുശേഷം നേത്രങ്ങളുടെ രണ്ട് രൂപങ്ങളും അവയില്‍ നിന്ന് നേത്രേന്ദ്രിയങ്ങളും ഉണ്ടായി. നേത്രേന്ദ്രിയത്തില്‍ നിന്ന് സൂര്യന്‍ ജനിച്ചു. തുടര്‍ന്ന് രണ്ടു കര്‍ണ്ണച്ചിദ്രങ്ങള്‍ പ്രകടമായി. അവയില്‍ നിന്ന് ശ്രോത്രേന്ദ്രിയം ഉണ്ടായി. ശ്രോത്രേന്ദ്രിയത്തില്‍ നിന്ന് ദിക്കുകള്‍ ഉത്ഭവിച്ചു. അതിനുശേഷം ചര്‍മ്മം പ്രകടമായി. ചര്‍മ്മത്തില്‍നിന്ന് രോമവും, ഔഷധികളും വൃക്ഷങ്ങളും ഉണ്ടായി. അടുത്തതായി ഉണ്ടായത് ഹൃദയമാണ്. ഹൃദയത്തെത്തുടര്‍ന്ന് മനസ്സും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി. അനന്തരം നാഭി പ്രത്യക്ഷമായി. നാഭിയില്‍നിന്ന് അപാനവായുവും അപാനവായുവില്‍നിന്ന് മൃത്യുവും ഉണ്ടായി. ലിംഗത്തില്‍ നിന്ന് ജലവും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി.
ഈവിധം പരമാത്മാവിനാല്‍ ഒരുവട്ടം സൃഷ്ടി കഴിഞ്ഞു. സൃഷ്ടിക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനങ്ങളായ അഗ്നി, വായു, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ഈ സംസാരസമുദ്രത്തില്‍ വന്നു വീണു.
അപ്പോള്‍ പരമാത്മാവ് ആ ദേവന്മാരെ വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. അതോടെ ദേവന്മാര്‍ വല്ലാതായി. വിശപ്പും ദാഹവും കൊണ്ട് അവര്‍ അലഞ്ഞു. എവിടെ വസിക്കും? എന്തു ഭക്ഷിക്കും? എങ്ങനെ ഈ സംസാരത്തില്‍ നിലനില്ക്കും? ഇങ്ങനെ ഒട്ടെറെ വൈഷമ്യങ്ങളെ അവര്‍ അഭിമുഖീകരിച്ചു. ഒടുവില്‍ ദേവന്മാര്‍ പരമാത്മാവിനെ തന്നെ ശരണം പ്രാപിച്ചിട്ട് പറഞ്ഞു:
“പ്രഭോ, അങ്ങ് ഞങ്ങളെ സൃഷ്ടിച്ചു. വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. ഞങ്ങള്‍ക്ക് വിശക്കുന്നു. ദാഹം സഹിക്കവയ്യ. പക്ഷേ ഞങ്ങള്‍ എന്തു ഭക്ഷിക്കും? എന്തു കുടിക്കും? എവിടെ വസിക്കും? ഒന്നിനും മാര്‍ഗ്ഗമില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ആഹാരത്തെ എടുക്കാന്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്തു തന്നാലും.”
ദേവന്മാരുടെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടു. എല്ലാവര്‍ക്കും വസിക്കുവാന്‍ പൊതുവായി എന്തു സൃഷ്ടിക്കണമെന്ന് പരമാത്മാവ് ആലോചിച്ചു. എന്നിട്ട് സൃഷ്ടികര്‍ത്താവ് ഒരുപശുവിന്റെ ശരീരം നിര്‍മ്മിച്ചിട്ട് അവരെ കാണിച്ചു കൊടുത്തു. പശുവിന്റെ ശരീരം കണ്ടിട്ട് ദേവന്മാര്‍ തൃപ്തരായില്ല. അതൃപ്തി സൃഷ്ടികര്‍ത്താവിനോടുതന്നെ പ്രകടിപ്പിച്ചു.
“പ്രഭോ, ഈ പശുവിന്റെ ശരീരം എല്ലാവര്‍ക്കും കൂടി അപര്യാപ്തമാണ്. മാത്രമല്ല ഇത് ഞങ്ങള്‍ക്കു വേണ്ടത്ര തൃപ്തിനല്കുന്നുമില്ല. അങ്ങ് മറ്റെന്നിനെ സൃഷ്ടിച്ചു തന്നാല്‍ ഞങ്ങള്‍ ആ ശരീരത്തില്‍ വസിക്കാം.”
അപേക്ഷകേട്ട് പരമാത്മാവ് ഒരു കുതിരയുടെ ശരീരം നിര്‍മ്മിച്ച് കാണിച്ചു കൊടുത്തു. ദേവന്മാര്‍ അതും തങ്ങള്‍ക്ക് പര്യാപ്തമല്ലെന്നു പറഞ്ഞു.
“ഭഗവാന്‍, അങ്ങ് ഒരിക്കല്‍ക്കൂടി മറ്റൊരുശരീരം ഞങ്ങള്‍ക്കു വസിക്കാന്‍ ഉചിതമായി സൃഷ്ടിച്ചാലും!”
“ഇന്ദ്രിയദേവന്മാരേ, ഈ രണ്ടു ശരീരത്തിലും നിങ്ങള്‍ക്ക് വസിക്കാനാവശ്യമായ എല്ലാ അവയവങ്ങളുമുണ്ട്. എന്നിട്ടും നിങ്ങള്‍ തൃപ്തരല്ലെന്നറിയുന്നതില്‍ വിസ്മയമുണ്ട്. ശരി. എങ്കില്‍ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു ആകൃതിയില്‍ ഒരു ശരീരം നിര്‍മ്മിച്ചു തരാം. അതില്‍ നിങ്ങള്‍ ആകൃഷ്ടരാകും.” എന്നിട്ട് പരമാത്മാവ് പുരുഷശരീരം സൃഷ്ടിച്ചു. പുരുഷശരീരത്തെ അവരെ കാണിച്ചുകൊട്ത്തിട്ട് പരമാത്മാവി ചോദച്ചു.
“ഈ ശരീരത്തില്‍ നിങ്ങള്‍ക്ക് വസിക്കാനാകുകയില്ലേ?”
പുരുഷശരീരം കണ്ട് ദേവന്മാര്‍ ആകൃഷ്ടരായി. എല്ലാവര്‍ക്കും സന്തോഷമായി. ആ ശരീരത്തിലെ വിവിധഭാഗങ്ങളില്‍ അവരവര്‍ക്കു യോജിച്ച ഭാഗങ്ങളെ അവര്‍ കണ്ടെത്തി.
“പ്രഭോ, ഈ ശരീരം ഞങ്ങള്‍ക്ക് വളരെ തൃപ്തികരമാണ്. ഇത് ഞങ്ങള്‍ക്ക് ഏറ്റവും സുന്ദരവും ഉപരിചിതവുമായ നിവാസസ്ഥാനം തന്നെയാണ്. ഈ ശരീരത്തിലിരുന്നാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ ആസ്വാദ്യത ലഭിക്കും. ഞങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടു. അങ്ങയുടെ ഏറ്റവും സുന്ദരവും ശ്രേഷ്ടവുമായ സൃഷ്ടി തന്നെയാണ് ഈ മനുഷ്യശരീരം എന്നതില്‍ സംശയമില്ല. ഈ വിധമൊരു സൃഷ്ടി നടത്തിയ അവിടുത്തേയ്ക്ക് പ്രണാമങ്ങള്‍.”
“ഈ മനുഷ്യശരീരം നിങ്ങള്‍ക്കെല്ലാം പര്യാപ്തമെന്ന് അറിഞ്ഞതില്‍ നല്ലത്. എങ്കില്‍ ഇനി നിങ്ങള്‍ക്ക് ഈ മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. ഓരോരുത്തര്‍ക്കും ഇഷ്ടവും യോഗ്യവുമായ സ്ഥാപനങ്ങളില്‍ പ്രവേശിച്ചു കെള്ളുവിന്‍. അവിടവിടെ വസിക്കാം. അവരവര്‍ക്ക് യോഗ്യമായ സ്ഥാപനത്തെ വശത്താക്കി വയ്ക്കുകയുമാകാം.”
പരമാത്മാവിന്റെ ആജ്ഞയനുസരിച്ച് ഇന്ദ്രിയദേവന്മാര്‍ വേഗം മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങി.
അഗ്നിദേവന്‍ വാഗിന്ദ്രിയത്തിന്റെ രൂപം ധരിച്ച് പുരുഷശരീരത്തിന്റെ വക‍്ത്രത്തില്‍ പ്രവേശിച്ചു. എന്നിട്ട് നാവിനെ തനിക്കാശ്രയമാക്കി.
വായുദേവന്‍ നാസികാരന്ധ്രങ്ങളില്‍ക്കൂടി പുരുഷശരീരത്തില്‍ പ്രവേശിച്ചു പ്രാണന്റെ രൂപമെടുത്ത് സ്ഥിതിചെയ്തു. സൂര്യദേവന്‍ നേത്രേന്ദ്രിയമായി കണ്ണുകളില്‍ പ്രവേശിച്ചു. ദിക്കകള്‍ ശ്രോത്രേന്ദ്രിയമായി ചെവികള്‍ക്കുള്ളില്‍ കടന്നുകൂടി. ഔഷധികളും വനസ്പതികളും രോമങ്ങളായി ആ ശരീരത്തിന്റെ ചര്‍മ്മത്തിലാകെ പ്രവേശിച്ചു നിറഞ്ഞു. ചന്ദ്രന്‍ മനസ്സിന്റെ രൂപം ധരിച്ച് ഹൃദയത്തിലിടം കണ്ടെത്തി. മൃത്യുദേവന്‍ അപാനരൂപം ധരിച്ച് നാഭിയില്‍ പ്രവേശിച്ചു. ജലം രേതസ്സായി ലിംഗത്തിലും സ്ഥാനം നേടി.
ഉചിതമായ ഒരു വാസസ്ഥാനം ലഭിക്കാതെ വിശപ്പും ദാഹവും അവശേഷിച്ചു. അവര്‍ വിഷണ്ണരായി. ഈ മനുഷ്യശരീരത്തിന്റെ ഏതുഭാഗത്ത് കയറിക്കൂടണം എന്നവര്‍ക്ക് എത്രയാലോചിച്ചിട്ടും നിശ്ചയമുണ്ടായില്ല. ഒടുവില്‍ അവര്‍ പരമാത്മാവിനെത്തന്നെ ആശ്രയിച്ചു.
“ഭഗവന്‍, ഞങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കും വസിക്കുവാനുള്ള സ്ഥാനം നിശ്ചയിച്ച് അങ്ങ് ഞങ്ങളേയും ഈ പുരുഷശരീരത്തില്‍ പ്രവേശിപ്പിക്കണം.”
അതുകേട്ട് പരമാത്മാവ് പറഞ്ഞു:
“നിങ്ങള്‍ വിശപ്പും ദാഹവുമാണ്. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രത്യേകമായി ഒരു വാസസ്ഥാനം ആവശ്യമില്ല. ശരീരത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്നിട്ട് ഈ ദേവന്മാരുടെയെല്ലാം സ്ഥാപനങ്ങളില്‍ പങ്കുകൊള്ളുക.”
പരമാത്മവിന്റെ നിര്‍ദ്ദേശമനുസരിച്ച് വിശപ്പും ദാഹവും ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ആ ഭാഗം ഭംഗിയായി. വീണ്ടും പരമാത്മാവ് തുടങ്ങി.
“ലോകങ്ങളും ലോകപാലകന്മാരും സൃഷ്ടിക്കപ്പെട്ടു. അവരോടൊപ്പം വിശപ്പും ദാഹവും എവിടെയുമുണ്ട്. ഇനി ഇവര്‍ക്ക് ജീവിക്കണം. അതിന് അന്നം വേണമല്ലേ. അതു കൊണ്ട് ഇനി അന്നത്തെ സൃഷ്ടിക്കാം.”
പരാത്മാവ് ആഹാരത്തെ സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. ജലത്തെ തപിപ്പിക്കാന്‍ തുടങ്ങി. സ്വസകല്പത്താല്‍ അവയില്‍ ബഹുവിധ പ്രക്രിയകള്‍ നടന്നു. സൂക്ഷ്മഭൂതകാലമായിരുന്ന പഞ്ചഭൂതങ്ങള്‍ പരമാത്മാവിനാല്‍ തപിക്കപ്പെട്ടു തുടങ്ങി. അങ്ങനെ സൂക്ഷ്മമഹാഭൂതങ്ങളില്‍ നിന്ന് അവയുടെ സ്ഥൂല രൂപം പ്രത്യക്ഷമായി. ഇതു തന്നെ ‘അന്നം’എന്നു പരമാത്മാവ് നിശ്ചയിച്ചു.
“ഇന്ദ്രിയദേവന്മാരേ, നിങ്ങളോടൊപ്പം വിശപ്പും ദാഹവും കൂടിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അന്നം വേണം. ഇതാ നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അന്നം ഇതിനെ യഥാശക്തി സ്വീകരിക്കുക.” പരമാത്മാവ് ഇന്ദ്രിയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതുകേട്ട് ഇന്ദ്രിയങ്ങള്‍ക്ക് ആശ്വാസവും സന്തോഷവുമായി. അവര്‍ ‘ശരി’ എന്നു പറഞ്ഞു കൊണ്ട് അന്നത്തെ സ്വീകരിക്കാന്‍ തയ്യാറായി. അപ്പോള്‍ ആ അന്നം ബഹിര്‍മുഖമായിട്ട് അവരില്‍ നിന്ന് ഓടാന്‍ തുടങ്ങി. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഉത്പന്നമായ ജീവാത്മാവ് ആ അന്നത്തെ പല വിധത്തില്‍ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് ശ്രമമാരംഭിച്ചു.
ജീവാത്മാവായ പുരുഷന്‍ ആദ്യം വാക്കിനെ ആശ്രയിച്ചു. വാക്കു മുഖേന ആ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. ആ പുരുഷന് വാക്കു മുഖേന അന്നത്തെ ഗ്രഹിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും മനുഷ്യന് അന്നത്തെ വാക്കു മുഖേന സ്വീകരിച്ച് വിശപ്പും ദാഹവും അടക്കാന്‍ കഴിയുമായിരുന്നു. അതായത് അന്നതിന്റെ പേരു പറഞ്ഞാല്‍ മാത്രം വയറുനിറയുകയും വിശപ്പും ദാഹവും ശമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ വാക്ക് പരാജയപ്പെട്ടു.
അപ്പോള്‍ ആ പുരുഷന്‍ പ്രാണന്‍ മുഖേന ഘ്രാണേന്ദ്രിയത്താല്‍ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അന്നം ഓടിക്കളഞ്ഞു. അഗ്രഹം സാധിച്ചില്ല. അന്നത്തെ ഗ്രഹിക്കുവാന്‍ ഘ്രാണേന്ദ്രിയത്തിലൂടെ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യര്‍ക്ക് ആഹാരത്തിന്റെ മണം കൊണ്ടു മാത്രം വിശപ്പും ദാഹവും ശമിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ സാധിച്ചില്ല.
വാക്കുകൊണ്ടും മൂക്കുകൊണ്ടും അന്നത്തെ വശത്താക്കാന്‍ കഴിയാതെ വന്നപ്പോള്‍ പുരുഷന്‍ കണ്ണുകളെ ആശ്രയിച്ചു. ഓടിനടക്കുന്ന അന്നത്തെ കണ്ണുകള്‍ കൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വളരെ വേഗമേറിയതായിരുന്നു കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍. പക്ഷേ അന്നത്തെ ഗ്രഹിക്കുവാന്‍ കണ്ണുകള്‍ മുഖേന പുരുഷന് സാധിച്ചില്ല. ആ ശ്രമം വിജയിച്ചിരുന്നു വെങ്കില്‍ ഇന്ന് മനുഷ്യര്‍ക്ക് ആഹാരത്തെ കാണുന്നതുകൊണ്ടു തന്നെ വിശപ്പും ദാഹവും മാറി തൃപ്തി വരുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല.
അനന്തരം പുരുഷന്‍ അന്നത്തെ ചെവികള്‍ മുഖേന ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ചെവികളാലും അന്നത്തെ ഗ്രഹിക്കുവാന്‍ സാദ്ധ്യമായില്ല. അന്നത്തെ കര്‍ണ്ണങ്ങളിലൂടെ ഗ്രഹിക്കുവാന്‍ പുരുഷന് കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യന് അതൊരു വലിയ അനുഗ്രഹമാകുമായിരുന്നു. അന്നത്തിന്റെ നാമശ്രവണമാത്രയില്‍ തന്നെ മനുഷ്യന് വിശപ്പ് ശമിക്കുമായിരുന്നു.
കര്‍ണ്ണങ്ങളിലൂടെയും അന്നത്തെ ഗ്രഹിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പുരുഷന്‍ ചര്‍മ്മത്തെ സമീപിച്ചു. ശരീരത്തിന്റെ ബാഹ്യമാകെ നിറഞ്ഞിരിക്കുന്ന ചര്‍മ്മത്തെ ഉപയോഗിച്ച് ഗ്രഹിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ പരിശ്രമം ഫലവത്തായില്ല. അന്നത്തെ ചര്‍മ്മം മുഖേന ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യര്‍ ആഹാരത്തിന്റെ സ്പര്‍ശനം കൊണ്ടുമാത്രം തൃപ്തരാകുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല.
ഇനി എന്തുവേണമെന്ന് വിചാരിച്ച പുരുഷന്‍ ആഹാരത്തെ മനസ്സുകൊണ്ട് ആഗ്രഹിച്ചു. എന്നാല്‍ മനസ്സുകൊണ്ട് പുരുഷന് അന്നത്തെ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ആഹാരത്തെക്കുറിച്ച് ചിന്തിക്കുക മാത്രം ചെയ്താല്‍ വിശപ്പും ദാഹവും ശമിക്കുമായിരുന്നു.
അപ്പോള്‍ പുരുഷന് ഒരാശയം തോന്നി. പുരുഷന്‍ തന്റെ ശിശ്നം കൊണ്ട് അന്നത്തെ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അന്നത്തെ ശിശ്നം മുഖേനയും ഗ്രഹിക്കുവാന്‍ പുരുഷനായില്ല. സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യന് അന്നത്തെ ത്യജിച്ചാല്‍ മാത്രം തൃപ്തി ലഭിക്കുമായിരുന്നു.
ഒടുവില്‍ പുരുഷന്‍ അന്നത്തെ വായില്‍ക്കൂടി അപാനവായു മുഖേന ഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു. അതിനുള്ള ശ്രമം നടന്നു. അതോടെ അന്നത്തിന്റെ ഓട്ടം നിലച്ചു. മറ്റിന്ദ്രിയങ്ങള്‍ നോക്കിനില്‍ക്കവേ അന്നം കീഴടങ്ങി. പുരുഷന്‍ അന്നത്തെ ഗ്രഹിച്ചു. അപാനവായുവിലൂടെ ജീവനായ പുരുഷന്‍ ആഹാരത്തെ സ്വീകരിച്ചു. അങ്ങനെ അന്നം കൊണ്ട് ജീവനെ രക്ഷിക്കുന്ന പ്രസിദ്ധനായ വായു എന്ന സ്ഥാനം അപാനവായുവിനായി. പുരുഷന് ആശ്വാസമായി.
പരമാത്മാവ് എല്ലാവര്‍ക്കും ആഹാരം പ്രദാനം ചെയ്തു. മനുഷ്യശരീരധാരിയായ പുരുഷന്‍ ആ ആഹാരത്തെ വേണ്ട വിധം ഗ്രഹിക്കുവാന്‍ പഠിച്ചു.
ലോകങ്ങള്‍, ലോകപാലകന്മാര്‍ ഇന്ദ്രിയങ്ങള്‍, ആഹാരം ഇവയെല്ലാം സൃഷ്ടിച്ച് കഴിഞ്ഞപ്പോള്‍ പരമാത്മാവ് വീണ്ടും ചിന്തിച്ചു.
“ഈ പുരുഷന്‍ എന്നെക്കൂടാതെ എങ്ങനെ ജീവിച്ചിരിക്കും? ജീവിച്ചിരിക്കുമോ? അതോ നശിച്ചു പോകുമോ? ഒന്നു പരീക്ഷിക്കുന്നത് ഉചിതമാണോ?”
പരമാത്മാവ് ചിന്തിച്ചു ചില നിഗമനങ്ങലിലെത്തി.
“ഞാന്‍ സൃഷ്ടിച്ചുവെങ്കിലും, എന്റെ സഹകരണം കൂടാതെ ഈ പുരുഷന്‍ വാണി മുഖേന സംസാരിക്കുവാനുള്ള വിദ്യ അഭ്യസിച്ചു. മൂക്കുകൊണ്ട് ഗന്ധമറിയുന്നു. പ്രാണങ്ങളാല്‍ ശ്വാസോച്ഛ്വാസപ്രക്രിയ വശമാക്കി. നേത്രങ്ങളാല്‍ കണ്ടു. ചെവികളാല്‍ കേട്ടു. ചര്‍മ്മംകൊണ്ട് സ്പര്‍ശിച്ചു. മനസ്സു കൊണ്ട് മനനം ചെയ്തു. അപാനവായുകൊണ്ട് അന്നത്തെ ഗ്രഹിച്ചു. ജനനേന്ദ്രിയത്തിലൂടെ മൂത്രം, വീര്യം എന്നിവ പുറപ്പെടുവിക്കാനും പഠിച്ചു. ആ സ്ഥിതിക്ക് ഇനി എന്റെ ആവശ്യം എന്താണ്? എന്റ പ്രയോജനം ഈ പുരുഷന് എന്തിനാണ്?” – ഇങ്ങനെ ചിന്തിച്ചതിനുശേഷം പരമാത്മാവ് നിശ്ചയിച്ചു.
ഞാന്‍ ഇനി ഈ മനുഷ്യശരീരത്തില്‍ പ്രവേശിച്ചു നോക്കാം. ഏതു മാര്‍ഗ്ഗത്തിലൂടെയാണ് താന്‍ പ്രവേശിക്കേണ്ടത്?
വളരെയാലോചിച്ചിട്ട് പരമാത്മാവ് മനുഷ്യശരീരത്തിന്റെ മൂര്‍ദ്ധാവിനെ സമീപിച്ചു. ശിരസ്സിലെ ബ്രഹ്മരന്ധ്രം ഭേദിച്ചു കൊണ്ട് അതില്‍ക്കൂടി മനുഷ്യശരീരത്തില്‍ പ്രവേശിച്ചു. അതോടെ മനുഷ്യശരീരം സജീവമായി.
ആ പുരുഷന്‍ ഈ ഭൗതികജഗത്തിന്റെ വിചിത്രസൃഷ്ടിയെ അത്യാശ്ചര്യപൂര്‍വ്വം നാലുഭാഗത്തു നിന്നും നോക്കി. എന്നിട്ട് സ്വയം പലതും ചിന്തിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“ഈ ജഗത്ത് വളരെ വിചിത്രമായിരിക്കുന്നു! ഇതിന്റെ സ്രഷ്ടാവ് ആരാണ്? ഞാനല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല ഞാനാകട്ടെ ഈ ജഗത്തിന്റെ സ്രഷ്ടാവല്ല. ഇത് എന്റെ സൃഷ്ടിയല്ലതന്നെ. ഇതിന് ഏതെങ്കിലും ഒരു കര്‍ത്താവ് തീര്‍ച്ചയായിട്ടും ഉണ്ടായിരിക്കണം. അതാരാണ്?”ഇങ്ങനെ ഏറെനേരം ചിന്തിച്ച പുരുഷന്‍ സ്വഹൃദയത്തില്‍ അന്തര്യാമിയായി വിരാചിക്കുന്ന പരമാത്മാവിനെ കണ്ടറിഞ്ഞു. സര്‍വ്വജഗത്തിലും വ്യാപിച്ചിരിക്കുന്ന ആ പരമാത്മാവാണ് എല്ലാത്തിന്റേയും കര്‍ത്താവെന്നും അത് തന്റെ ഹൃദയത്തില്‍ തന്നെ വസിക്കുന്നവനാണെന്നും പുരുഷന്‍ തിരിച്ചറിഞ്ഞു. ആ അറിവില്‍ അവന്‍ ആനന്ദഭരിതനായി, അത്യാഹ്ലാദത്തോടെ പറഞ്ഞു:
“ആശ്ചര്യം തന്നെ! ഞാന്‍ പരബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചത് ഭാഗ്യം തന്നെ!!” ഇങ്ങനെ ആ പുരുഷന്‍ തന്റെ സ്രഷ്ടാവായ പരമാത്മാവിനെ മനുഷ്യശരീരത്തില്‍ സാക്ഷാത്ക്കരിച്ചു. അതോടെ ആ പുരുഷന്‍ നിത്യാനന്ദം അനുഭവിക്കാനിടയായി.
ഓം തത് സത്
അവലംബം – ഐതരയോപനിഷത്ത്
കടപ്പാട് ശ്രേയസ് :

നിസ്സംഗനായ ശുകദേവന്‍


നിസ്സംഗനായ ശുകദേവന്‍


പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം തുടങ്ങിയവകളുടേയും കര്‍ത്താവാണ് അദ്ദേഹം.
ആത്മാന്വേഷകര്‍ക്ക് പരമഗുരുവും സര്‍വ്വവേദാന്തസിദ്ധാന്തങ്ങളുടേയും സുനിശ്ചിതാവുമായ മഹാമുനിയുടെ സര്‍വ്വശ്രേഷ്ഠനായ പുത്രനാണ് ശ്രീശുകദേവന്‍. അമ്മയുടെ ഉദരത്തില്‍ ഒരു കുട്ടിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാഹ്യലോകത്തിന്റെ അനിത്യതയും ക്ഷണികത്വവും ശുകദേവന്‍ മനസ്സിലാക്കി. ഗര്‍ഭപാത്രത്തില്‍ കിടന്നുകൊണ്ടു തന്നെ ആത്മവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ച് ആ കുഞ്ഞ് ഗാഢമായി ചിന്തിച്ചു.
ജീവന് ഗര്‍ഭവാസകാലം അതീവ ക്ലേശകരവും അസഹ്യവുമാണ്. ജനിച്ച് ബാഹ്യലോകത്തിലേയ്ക്ക് പോകാമെന്നു കരുതിയാല്‍ അത് അതിനേക്കാളധികം കഷ്ടം! ശരീരമെടുക്കേണ്ടി വരുന്നതിനേക്കാള്‍ ദുഃഖകരമായി മറ്റൊരവസ്ഥയില്ല. ശരീരം നശിക്കുന്നതാണ്. നശിക്കാത്തത് ആത്മാവ് മാത്രമാണ്. കാണപ്പെടുന്നതെല്ലാം നശിക്കുമ്പോഴും ആത്മാവ് നിത്യസത്യ ബോധമായി നിലകൊളളുന്നു. ആ ആത്മാവ് ബോധസ്വരൂപമാണ്. പരമാനന്ദം. സച്ചിദാനന്ദം. തന്റെയുള്ളില്‍ താന്‍തന്നെയായിട്ടിരിക്കുന്ന ബോധസ്വരൂപം. ഏറ്റവും അദ്വിതീയവും സര്‍വ്വവ്യാപാരിയും സര്‍വ്വാന്തര്യാമിമായിരിക്കുന്ന ആത്മസത്ത. താന്‍ എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നു. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല.
പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത് പലരും കണ്ടെത്തി.
ഇന്ദ്രിയങ്ങളില്‍ നിന്നും വിഷയങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്ന സത്തയാണ് ആത്മാവ്. അതിനാല്‍ ആത്മാവ് അനിര്‍വചനീയമാണ്. അഗമ്യമാണ്. അതിസൂക്ഷ്മമാണ്. അണുവിലും അണുവാണ്. മനസ്സാകുന്ന ആറാമത്തെ ഇന്ദ്രിത്തില്‍ അവസ്ഥിതമായിരിക്കുന്നതുകൊണ്ട് ആത്മാവ് അണുവിന്റെ ആകാരത്തോടുകൂടിയതാകുന്നു. അത് ചിന്മാത്രവും ആകാശതത്ത്വത്തേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മവും ആകുന്നു. പരമമായിരിക്കുന്ന ഈ ആത്മാവില്‍ കോടാനുകോടി നക്ഷത്രങ്ങളും ഗോളങ്ങളും എല്ലാം അടങ്ങുന്ന ബ്രഹ്മാണ്ഡം സ്ഥിതിചെയ്യുന്നു. ശക്തിക്രമമനുസരിച്ച് സൃഷ്ടിസ്ഥിതിലയാദ്യവസ്ഥകളെ പ്രാപിച്ചു കൊണ്ടിരിക്കുന്നു.
ആത്മാവിന്റെ രൂപത്തെപ്പറ്റി വര്‍ണ്ണിക്കുക സാധ്യമല്ല. ഇത് സ്ഥൂലവസ്തുവല്ല. സ്വരൂപമാണ്. പ്രകാശാത്മകമാണ്. ചൈതന്യമാണ്. സച്ചിദാനന്ദസ്വരൂപമാണ്. ആനന്ദവിജ്ഞാനരൂപമാണ്. അത് താന്‍ തന്നെയാകുന്നു. ഞാന്‍ ആത്മാവില്‍ നിന്ന് ഭിന്നനല്ല ആത്മാവാണ് ഞാന്‍. ഞാന്‍ തന്നെ ആത്മാവ്.
ഇങ്ങനെ തന്റെ ആത്മസത്തയെ വിചാരം ചെയ്ത ശ്രീശുകദേവന് യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. തന്റെ സൂക്ഷ്മബുദ്ധികൊണ്ടാണ് ഇത് സാധ്യമായത്. സ്വയം അന്വേഷിച്ചറിഞ്ഞ ഈ പരമതത്ത്വത്തില്‍ അദ്ദേഹം നിരന്തരം ലീനനായി ബാഹ്യലോകത്തെ അദ്ദേഹം മറന്നു.
വിഷയങ്ങളില്‍ ഏതൊരു വിധ ആഗ്രഹങ്ങളും ഇല്ലാത്തവനായി. ഭോഗാസക്തി തീരെയില്ല. മനസ്സിന് ചാഞ്ചല്യമില്ല. മനസ്സ് ശാന്തമാണ്. സ്വസ്ഥമാണ്. ശരീരത്തെ മോടി പിടിപ്പിക്കുന്ന ആടയാഭരണങ്ങളും വേഷഭൂഷാദികളും ഒട്ടും ഇല്ല. വസ്ത്രധാരണത്തില്‍ പോലും താല്പര്യമില്ല. പൂര്‍ണനഗ്നന്‍. കുട്ടികളെ പോലെ നിര്‍മ്മലന്‍. നിഷ്കളങ്കന്‍. യുവാവായി വളര്‍ന്നുവലുതായിട്ടും ഒരേ നിലതന്നെ. അദ്ദേഹത്തെ കാണുന്നവര്‍ക്ക് മനസ്സില്‍ ഭക്തിയും ബഹുമാനവും ഉണ്ടാകും.
ശുകദേവന്‍ നഗ്നനും നിസ്സംഗനുമായി സാവധാനം നടന്നു പോകുന്നതു കണ്ടാല്‍ പുരുഷന്മാര്‍ പരിഹസിക്കുകയോ സ്ത്രീകള്‍ ലജ്ജിക്കുകയോ ചെയ്യാറില്ല. നാണവും മാനാഭിമാനങ്ങളും ശ്രീശുകന്റെ സാന്നിധ്യത്തില്‍ ആര്‍ക്കും ഉണ്ടാകുന്നില്ല.
ഒരിക്കല്‍ ശുകദേവന്‍ മഹാമേരു പര്‍വ്വതത്തിലേയ്ക്കു പുറപ്പെട്ടു. മഹത്തായ പര്‍വ്വതത്തിന്റെ വിശാലമായ ഭൂവിഭാഗത്തിലൂടെ ആ യോഗീശ്വരന്‍ നടന്നു. ആ യാത്ര അവസാനിച്ചത് ഏകാന്തമായ ഒരിടത്താണ്. തന്റെ പിതാവായ കൃഷ്ണദ്വൈപായനമഹര്‍ഷി തപോനിഷ്ഠനായിരിക്കുന്നത് ശ്രീശുകന്‍ കണ്ടറിഞ്ഞു.
ധ്യാനത്തില്‍നിന്ന് കണ്ണുകള്‍ തുറന്ന് നോക്കിയ മഹര്‍ഷി തന്റെ മുമ്പില്‍ നില്‍ക്കുന്ന നിസ്സംഗനും ഉഗ്രതേജസ്സോടു കൂടിയവനുമായ ശ്രീ ശുകനെ കണ്ടു. തന്റെ പുത്രന്‍ എന്നതിനേക്കാളുപരി സ്വപ്രയത്നത്താല്‍ പരമജ്ഞാനിയായിത്തീര്‍ന്നിട്ടുള്ളവനാണ്. അറിവിന്റെ അപാരത കണ്ടറിഞ്ഞവന്‍. ഇന്ദ്രിയനിഗ്രവും വിഷയവിരക്തിയും ആത്മജ്ഞാനവും നേടിയ യുവാവ്. യോഗികള്‍ക്കും മുനിമാര്‍ക്കും ബഹുമാന്യനായ മഹാതേജസ്വി.
അവര്‍ മൗനമായി കുറെനേരം പരസ്പരം നോക്കിയിരുന്നുപോയി. ഒടുവില്‍ ശ്രീശുകന്‍ ശാന്തനായി ചോദിച്ചു:
“മഹര്‍ഷേ, അവിടുത്തേയ്ക്ക് അടിയന്റെ വിനീതനമസ്കാരങ്ങള്‍. പലതും അറിയുന്നതിനു വേണ്ടി അങ്ങയോട് ചിലത് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.”
“താങ്കളുടെ ചോദ്യത്തില്‍ നമുക്ക് അതിയായ ജിജ്ഞാസയുണ്ട്. എന്താണെങ്കിലും.” വ്യാസമഹര്‍ഷി വളരെ താല്പര്യപൂര്‍വ്വം പറഞ്ഞു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
വ്യാസമഹര്‍ഷിയ്ക്കു സന്തോഷമായി. എന്തെല്ലാമാണോ തന്റെ പുത്രന്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് അവതന്നെയാണ് ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. പുത്രനു പറഞ്ഞു കൊടുക്കുവാനാഗ്രഹിച്ചിരിക്കുന്ന രഹസ്യമായ തത്ത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ശുകദേവന്റെ ജിജ്ഞാസ കണ്ടിട്ട് ആത്മജ്ഞാനിയായ വ്യാസമുനി സന്തുഷ്ടനായി.
“നമുക്ക് സന്തോഷമായി. ഈ സംസാരരാഡംബത്തിന്റെ ഉത്ഭവം മുതല്‍ എല്ലാം നാമിപ്പോള്‍ ഉപദേശിച്ചു തരാം. കേട്ടാലും.” വ്യാസമുനി എല്ലാക്കാര്യങ്ങളും പുത്രന് വേണ്ടതു പോലെ ഉപദേശിച്ചു പറഞ്ഞു കൊടുത്തു. എന്നിട്ട് നിറഞ്ഞ സംതൃപിയോടെ ശുകദേവന്റെ മുഖത്തേയ്ക്കു നോക്കി.
ശുകദേവന്റെ മുഖത്ത് നിരാശ നിറഞ്ഞു നില്ക്കുന്നത് വ്യാസമുനി കണ്ടു.
ശുകദേവന്‍ അലക്ഷ്യമായി മേരുപര്‍വ്വതത്തിന്റെ അനന്തതകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകളോടെയാണ് പിതാവായ മാമുനിയോട് അറിയേണ്ടവയായ പലതും ചോദിച്ചത്. പക്ഷേ തനിക്കു നേരത്തേതന്നെ അറിയാവുന്നവ തന്നെയാണ് മറുപടിയായി ഉപദേശിക്കുന്നത്. ശുകനു നിരാശ തോന്നി. പിതാവിന്റെ ഉപദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ പ്രകടിപ്പിച്ചില്ല. അലക്ഷ്യമായിട്ടിരുന്നു.
ശ്രീശുകന്റെ ഈ ഭാവം വ്യാസന് മനസ്സിലായി. മഹര്‍ഷി ആലോചിച്ചു. ശുകദേവന്‍ സ്വബുദ്ധ്യാല്‍ ആത്മതത്വം അറിഞ്ഞവനാണ്. വീണ്ടും സംശയം ഉണ്ടാകേണ്ട കാര്യമില്ല. സംശയം അവശേഷിക്കുന്ന സ്ഥിതിക്ക് ആ സംശയങ്ങളെ ഇല്ലാതാക്കിക്കൊടുക്കണം. പക്ഷേ ഉപദേഷ്ടാവായ താന്‍ പിതാവായതുകൊണ്ടാവാം വേണ്ടത്ര ശ്രദ്ധ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല ഇതെല്ലാം തനിക്കറിയാവുന്നതന്നെയെന്നും വിചാരിക്കുന്നുണ്ട്. അതിനാല്‍ ബന്ധുവല്ലാത്ത മറ്റൊരു ഗുരുവിന്റെ അടുക്കലേയ്ക്ക് ശ്രീശുകനെ അയയ്ക്കുകതന്നെ.
ഉദാസീനനായിട്ടിരിക്കുന്ന ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, നീ സ്വയം അറിഞ്ഞവതന്നെയാണ് ഞാനിപ്പോള്‍ ഉപദേശിച്ചവയെല്ലാം. വാസ്തവത്തില്‍ ഇക്കാര്യങ്ങളെ തത്ത്വപരമായിട്ട് ഞാനും അറിയുന്നില്ല. നിനക്ക് ഇക്കാര്യത്തില്‍ വളരെയധികം ജിജ്ഞാസയും സംശയങ്ങളുമുണ്ട്. നല്ലതു തന്നെ. അതിനാല്‍ ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക. ഒട്ടേറെ ജ്ഞാനികള്‍ക്ക് അദ്ദേഹം ആത്മോപദേശം നല്കിയിട്ടുണ്ട്. നീ ആഗ്രഹിക്കുന്ന ജ്ഞാനം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ തന്നെ പുറപ്പെട്ടാലും!”
പിതൃവാക്യം കേട്ട് ശ്രീശുകദേവന്‍ എഴുന്നേറ്റു. പിതാവിനെ നമസ്ക്കരിച്ചിട്ട് അവിടെ നിന്ന് നടന്നകന്നു. മഹാമേരുപര്‍വ്വതത്തിലൂടെ നടന്ന് അദ്ദേഹം താഴെയിറങ്ങി. സമതലഭൂമിയില്‍ കൂടി മിഥിലാപുരിയെ ലക്ഷ്യമാക്കി നടന്നു.
സമ്പദ്സമൃദ്ധമായ മിഥിലാപുരി എന്ന രാജ്യത്തെക്കുറിച്ചും ആ രാജ്യം ധാര്‍മ്മികമായി പരിപാലിക്കുന്ന ജനകമഹാരാജാവിനെ കുറിച്ചും ശ്രീശുകദേവന്‍ വളരെയധികം കേട്ടിട്ടുണ്ട്. മഹാരാജാവായി സിംഹാസനത്തിലിരുന്ന് രാജ്യഭരണം നടത്തുന്നവനെങ്കിലും മഹാജ്ഞാനിയാണദ്ദേഹം. അനേകപണ്ഡിതന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ആത്മാന്വേഷകര്‍ക്കും എല്ലാത്തരത്തിലും ആശ്രയകേന്ദ്രമാണ് ജനകമഹാരാജാവ്. ആ പരിപൂര്‍ണ്ണ ജ്ഞാനിയില്‍നിന്ന് തനിക്ക് അറിവിന്റെ അപാരതയെ ഗ്രഹിക്കാനാകും. സംശയമില്ല.
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
മനോഹരമായ തലസ്ഥാന നഗരം. സന്തുഷ്ടരായി നടക്കുന്ന ജനങ്ങള്‍. അതിമനോഹരങ്ങളും അംബരചുംബികളും മിഥിലാപുരിയില്‍ സകലപ്രൗഢിയും എടുത്തുകാട്ടുന്നവയുമാണ് രാജകൊട്ടാരങ്ങള്‍. പ്രധാന കൊട്ടാരത്തിന്റെ കവാടത്തിനു മുമ്പില്‍ ശുകദേവന്‍ എത്തിനിന്നു.
ദ്വാരപാലകന്‍മാര്‍ക്ക് വിസ്മയമായി. വേദവ്യാസമഹര്‍ഷിയുടെ പുത്രനും മഹാമതിയുമായ ശ്രീശുകന്‍ ഇതാ കണ്‍മുമ്പില്‍ വന്നുനില്ക്കുന്നു. മിഥിലാദേശം സന്ദര്‍ശിക്കാനെത്തുന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്. ഇത്രയും കാലം ഈ മഹാ‍ജ്ഞാനി മാത്രം എന്തു കൊണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയില്ല. അപ്രതീക്ഷിതമായി ഇപ്പോള്‍ എത്തിയിരിക്കുന്നു. മുനിമാരേയും തപസ്സികളേയും ആനന്ദിപ്പിക്കുന്നതില്‍ മഹാരാജാവിനുള്ള സാമര്‍ത്ഥ്യം ഇന്ന് പരിപൂര്‍ണ്ണമായി പ്രകടിപ്പിക്കപ്പെടും.
ശുകദേവന്‍ വന്നതറിഞ്ഞ് ദ്വാരപാലകന്മാര്‍ ജനകമഹാരാജാവിന്റെ സമീപത്തേയ്ക്ക് കുതിച്ചു. രാജാവിനെ വണങ്ങി വൃത്താന്തം അറിയിച്ചു.
“പ്രഭോ, വ്യാസമഹര്‍ഷ്യുടെ ധീരനായ പുത്രന്‍ ശുകദേവന്‍ കൊട്ടാരവാതില്‍ക്കല്‍ നില്‍ക്കുന്നു!”
ഇതുകേട്ട് ജനകമഹാരാജാവ് അവജ്ഞയോടെ പറഞ്ഞു: “അദ്ദേഹം അവിടെത്തന്നെ നില്ക്കട്ടെ!”
ദ്വാരപാലകന്‍മാര്‍ ഒന്നും മിണ്ടാതെ കവാടത്തിലേയ്ക്കുമടങ്ങി. ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.
“കവാടത്തിനു പുറത്തു നില്ക്കുന്ന ശുകദേവനെ കടത്തിവിടൂ!” ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​എന്നാല്‍ രാജാവ് ശുകദേവന്റെ മുമ്പില്‍ വരികയോ സംസാരിക്കുകയോ എന്തെങ്കിലും അന്വേഷിക്കുകയോ പോലും ചെയ്തില്ല. ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.
ശുകനെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറ്റിയിരുത്തി കൊട്ടാരത്തിനു പ്രദക്ഷിണം നടത്തി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കുളിപ്പിച്ചു. വിശിഷ്ടവസ്ത്രങ്ങള്‍ നല്കി. സ്വാദൂറുന്ന ഭക്ഷണപാനീയങ്ങള്‍ മതിയാവോളം ഒരുക്കിവച്ചു. സുന്ദരിമാരായ യുവതികളെക്കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിപ്പിച്ചു. അവര്‍ മനോഹരഗാനങ്ങള്‍ പാടി. നൃത്തമാടിത്തിമിര്‍ത്തു. ശുകനെ ലാളിച്ചു.
എന്നാല്‍ ശുകദേവന്‍ സൗമ്യവദനനായി നിലകൊണ്ടു. തനിക്ക് നല്‍കപ്പെട്ട ഭോഗവസ്തുക്കളും ഉഗ്രന്‍ സ്വീകരണങ്ങളുമൊന്നും ആകര്‍ഷണീയങ്ങളായി അദ്ദേഹത്തിനു തോന്നിയില്ല. സുന്ദരാംഗനകളുടെ ലാളനകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കാനായില്ല. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളെല്ലാം ശുകദേവന് വെറുക്കപ്പെട്ട വസ്തുക്കളായിരുന്നു. ദൃഢമായ ഒരു വന്‍പര്‍വ്വതത്തിനുമുമ്പില്‍ നേരിയ ഇളം കാറ്റുപോലെയായിപ്പോയി ജനകദേവന്റെ സ്വീകരണപദ്ധതികളെല്ലാം.
ഉറച്ച കരിമ്പാറക്കെട്ടുപോലെ ആത്മാവില്‍ മനസ്സ് ഏകാഗ്രവും ദൃഢവുമാക്കിയവനാണ് ശുകദേവന്‍. ജനകമഹാരാജാവ് കൊണ്ടുവന്ന സുഖഭോഗങ്ങളെല്ലാം ശുകദേവന് നിസ്സാരങ്ങളായിരുന്നു. വളരെ വിധത്തില്‍ പ്രലോഭനങ്ങളെ ഉണ്ടാക്കിയിട്ടും ശുകദേവന്റെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ രാജാവിനായില്ല.
ശുകദേവന്‍ ഏറ്റവും ശാന്തനായി നിലകൊണ്ടു. തികച്ചും വികാര രഹിതന്‍. പ്രസന്നചിത്തന്‍, സമഭാവനായുക്തന്‍, സംഗദോഷരഹിതന്‍. നിര്‍മ്മലനായ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശുഭ്രതേജസ്സോടുകൂടിയവന്‍.
താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു. ഇനി അവിടുത്തേയ്ക്ക് എന്തെങ്കിലും നേടാനുള്ളതായി നാം കാണുന്നില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ വിനീതനായി ചോദിക്കുകയാണ്. അങ്ങേയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയായിട്ട് ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും. അവിടുത്തെ ഏതാഗ്രഹത്തെയാണ് ഇനി എന്നാല്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്.” ജനകമഹാരാജാവ് ഈ വിധം ഭവ്യതയോടെ ചോദിച്ചു.
ഇതുകേട്ട് ശ്രീശുകന്‍ നിന്നിടത്തു നിന്ന് ഒന്നിളകി. ചെറുതായിട്ടെങ്കിലും മനസ്സു തുറന്ന് വിശാലമായിട്ടൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ജനകമഹാരാജാവിന്റെ മുമ്പിലേയ്ക്ക് നടന്നടുത്ത് ആ പാദങ്ങളില്‍ ദീര്‍ഘദണ്ഡ നമസ്ക്കാരം ചെയ്തു. എഴുന്നേറ്റിട്ട് ജിജ്ഞാസയോടെ പറഞ്ഞു:
“അല്ലായോ ഗുരുശ്രേഷ്ഠ, അടിയന് ചില സംശയങ്ങള്‍ അവശേഷിക്കുന്നു. ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെയുണ്ടാകുന്നു? ഇത് എങ്ങനെ വിലയം പ്രാപിക്കുന്നു? ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വേണ്ടതുപോലെ എനിക്ക് ഉപദേശിച്ചു നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
“മഹാമുനേ, വ്യാസപുത്രനായ അവിടുത്തേയ്ക്ക് പ്രപഞ്ച നിഗൂഢകളില്‍ സംശയം അവശേഷിക്കുന്നുവെന്നതില്‍ വിസ്മയം തോന്നുന്നു. ഗുരുസ്ഥാനത്തുനിന്ന് ഉപദേശിക്കുവാന്‍ മാത്രം ശക്തനല്ലെന്നിരിക്കിലും കാര്യങ്ങള്‍ പറഞ്ഞുതരാം. കേട്ടാലും.” സന്തോഷപൂര്‍വ്വം ജനകമഹാരാജാവ് ആത്മതത്ത്വം ഉപദേശിക്കുവാന്‍ തുടങ്ങി.
ശുകദേവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ​എന്നാല്‍ മഹാരാജാവ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ വ്യാസഭഗവാന്‍ ഉപദേശിച്ചതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു. അതിനാല്‍ തെല്ല് മടുപ്പു തോന്നിയ ശുകദേവന്‍ പറഞ്ഞു.
“ഈ കാര്യങ്ങളൊക്കെ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എന്നുമാത്രമല്ല, ഞാന്‍ ആദ്യമേ സ്വയമേവ മനസ്സിലാക്കിയിട്ടുള്ളവയുമാണ്. അങ്ങ് എന്നോട് ഇപ്പോള്‍ പറഞ്ഞതും അതേ കാര്യങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങളിലും ഇതു തന്നെ ഉദ്ഘോഷിക്കുന്നു. ഇനി പറയാം പ്രപഞ്ചമെന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. മനസ്സിന്റെ സങ്കല്പവികല്പങ്ങളെക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയും നാശവും സംഭവിക്കുന്നത്. സങ്കല്പം കൊണ്ട് പ്രപഞ്ചം ഉല്പന്നമാകുന്നു. അത് നഷ്ടമായാല്‍ പ്രപഞ്ചത്തിനു നാശം സം‌ഭവിക്കുന്നു. ഈ പ്രപഞ്ചം അതിഗര്‍ഹണീയവും വാസ്തവത്തില്‍ ഇല്ലാത്തതുമാണെന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ എന്താണ് വാസ്തവത്തില്‍ ഉള്ളത് ? എന്താണ് യഥാര്‍തഥ വസ്തു ? ഈ കാര്യം എനിക്ക് അങ്ങ് വേണ്ടതുപോലെ പറഞ്ഞുതന്നാലും! എന്റെ ചിത്തം ജഗത‍് വിഷയത്തില്‍ ഭ്രമിച്ചു നട്ടം തിരിയുകയാണ്. അങ്ങ് സത്യത്തെ പറഞ്ഞു തന്നാലും. അവിടുത്തെ സദുപദേശംകൊണ്ടു മാത്രമേ എനിക്ക് ശാന്തി ലഭിക്കുകയുള്ളൂ.”
ശുകദേവന്റെ അഭ്യര്‍ത്ഥന കേട്ടിട്ട് ജനകമഹാരാജാവ് ശാന്തനായി ഉപദേശിച്ചു തുടങ്ങി.
“ശുകദേവാ! ഇനി ഞാന്‍ അങ്ങേയ്ക്ക് ജ്ഞാനത്തെപ്പറ്റി സവിസ്തരം ഉപദേശിച്ചു തരാം. യഥാര്‍ത്ഥജ്ഞാനം എല്ലാ ജ്ഞാനങ്ങളുടേയും സാരവും സര്‍വ്വരഹസ്യവുമാകുന്നു. പരമമായ ഈ ജ്ഞാനത്തെ ആര്‍ജ്ജിക്കുന്നവനാണ് യഥാര്‍ത്ഥപുരുഷന്‍. അവന്‍ വളരെവേഗം മുക്ത്യാവസ്ഥയെ പ്രാപിക്കും.”
വാസ്തവത്തില്‍ ഈ ദൃശ്യപ്രപഞ്ചം മനസ്സിന്റെ ഭ്രമം മാത്രമാണ്. ഈ ദൃശ്യപ്രപഞ്ചം ഭ്രമമാണെന്ന് ദൃഢമായി അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സിന്റെ ഭ്രമം മാറി. അതോടെ അവാസ്തവികവിഷയങ്ങളില്‍നിന്ന് മനസ്സ് വേറിട്ട് ശുദ്ധമായിത്തീരും. ജ്ഞാനം പൂര്‍ണ്ണമായി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍വ്വാണശക്തി കൈവരുന്നു. അത് മനസ്സിന്റെ നിര്‍വൃതിയാണ്. മനസ്സില്‍ വാസനകള്‍ അല്പം പോലും അവശേഷിക്കരുത്. മനസ്സില്‍ നിന്ന് വാസനകളെ അശേഷേണ ഇല്ലാതാക്കുന്നതാണ് ഏറ്റവും പരമവും ശ്രേഷ്ഠവുമായ ത്യാഗം. വിമലമായ മനസ്സിന്റെ അത്യുദാത്തമായ ത്യാഗപരിസമാപ്തിയുടെ ഫലമാണ് ശ്രേഷ്ഠമായ മോക്ഷാവസ്ഥ.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം.
ജീവന്‍മുക്തനെക്കുറിച്ച് ഇനി വിശദീകരിക്കാം. തപസ്സ് മുതലായ സാധനകള്‍ ഒന്നും അനുഷ്ഠിക്കാതെ തന്നെ സ്വാഭാവികമായി ലോകത്തിലെ സുഖഭോഗങ്ങളില്‍ നിന്ന് വിരക്തനായിരിക്കുന്നവന്‍ ആരാണോ അവനാണ് ജീവന്‍മുക്തന്‍. പ്രാപഞ്ചിക സുഖദുഃഖങ്ങള്‍ ജീവന്‍മുക്തനെ ബാധിക്കുന്നില്ല. അപ്പപ്പോള്‍ ലഭിക്കുന്ന സുഖത്തില്‍ സന്തുഷ്ടിയോ ദുഃഖത്തില്‍ അസന്തുഷ്ടിയോ അനുഭവപ്പെടുന്നില്ല. ഏതവസ്ഥയും ജീവന്‍മുക്തന് ഒന്നുപോലെതന്നെ. കാമം, ക്രോധം, ഹര്‍ഷം, ശോകം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിമുക്തനും അഹങ്കാരയുക്തമായ വാസനയെ സ്വാഭാവികമായിത്തന്നെ പരിത്യജിച്ചവനുമാണ് ജീവന്മുക്തന്‍.
അവന്‍ ചിത്തത്തിന്റെ ഉദാത്തഭാവനയെ ആശ്രയിച്ച് സദാ ത്യാഗിയായിരിക്കും. പദാര്‍ത്ഥങ്ങളില്‍ കാമനകളില്ല. ബാഹ്യവിഷയങ്ങള്‍ മനസ്സിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എപ്പോഴും അന്തര്‍മുഖമായ ദൃഷ്ടി. ശുദ്ധമായ, ശാന്തമായ മനസ്സ്. ചിത്തം സദാ സ്വസ്വരൂപമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. ആഗ്രഹമോ ആസക്തിയോ ഇല്ലാത്ത ഉദാസീനഭാവം, പ്രശാന്തഭാവം.
ജീവന്‍മുക്തന്‍ രാഗദ്വേഷരഹിതനും ദുഃഖാദികളില്‍ നിരപേക്ഷനുമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍ അഅനുഷ്ഠിക്കുന്നവനായി കാണപ്പെടുമെങ്കിലും കര്‍മ്മാസക്തിയോ, ഫലേച്ഛയോ ഉണ്ടായിരിക്കുകയില്ല. അവന്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ നിര്‍ലിപ്തനായിരിക്കും. കര്‍മ്മനിരതനെങ്കിലും മോഹരഹിതനും ഉദ്വേഗരഹിതനുമായിരിക്കും. എല്ലാത്തിനും സാക്ഷിയെന്നോണം ജീവിതം നയിക്കും. ആഹാരം, വസ്ത്രധാരണം, ശയനം, ദേഹസംരക്ഷണം തുടങ്ങിയവയിലൊന്നും പ്രത്യേക നിഷ്ക്കര്‍ഷത പുലര്‍ത്തിയില്ല. പുളിപ്പ്, മധുരം, ഉപ്പ്, കയ്പ് എന്നിവയെ വേര്‍തിരിച്ചു പരിഗണിക്കുന്നില്ല. ആഹാരപദാര്‍ത്ഥങ്ങളെ സ്വാദിഷ്ടം, അസ്വാദിഷ്ടം, ദുസ്വാദിഷ്ടം എന്നിങ്ങനെ നോക്കുന്നില്ല. എല്ലാ രസങ്ങളേയും ഒന്നായിക്കരുതി ആഹാരം കഴിക്കുന്നു. ആപത്ത്, ഐശ്വര്യം, ദാരിദ്ര്യം തുടങ്ങിയ വിഭിന്നദശകളില്‍ സമഭാവനയോടുകൂടി എല്ലാ പരിതഃസ്ഥിതികളിലും സന്തുഷ്ടചിത്തനായിരിക്കും. ജനനമരണങ്ങളില്‍ ഹര്‍ഷശോകങ്ങളുണ്ടാകുന്നില്ല. സൃഷ്ടി-സ്ഥിതി-ലയാവസ്ഥകളിലും ഉന്നതി, അവനതികളിലും സമചിത്തനായിരിക്കാന്‍ ജീവന്‍മുക്തനു കഴിയുന്നു. ഒന്നിനോടും മമതയോ ഈര്‍ഷ്യയോ ഇല്ല.
ലോകത്തിലെ എല്ലാ സമ്പദ്സമൃദ്ധികളുടേയും മദ്ധ്യേവിരാജിക്കുന്നവനെങ്കിലും ജീവന്‍മുക്തന്‍ എല്ലാത്തിനേയും പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്നു. ആത്മാവില്‍മാത്രം പൂര്‍ണ്ണത്വാനുഭൂതിയോടിരിക്കുന്ന ആ മഹാത്മാവിനെയാണ് അറിവുള്ളവര്‍ ജീവന്‍മുക്തനെന്നു വിളിക്കുന്നത്.
ജീവന്മുക്തനായ മഹാത്മാവ് ദേഹമുള്ളിടത്തോളം കാലം ദേഹസ്ഥിതനായി കാണപ്പെടുന്നു. തന്റെ ശരീരത്തെ കാലസാത്ക്കരിച്ചതിനുശേഷം ജീവന്‍മുക്തപദത്തെയും ത്യജിച്ച് നിശ്ചലമായ പവനനെപ്പോലെ വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നു. വിദേഹമുക്താവസ്ഥയില്‍ അഭിവ്യക്തമാകാത്തതും അനിര്‍വ്വചനീയവുമായ സത്ത് മാത്രമാണ് അവശേഷിക്കുന്നത്. അത് അത്യന്തം പൂര്‍ണ്ണമാണ്. ഭാവനാരഹിതമാണ്.
ഹേ ശുകദേവാ,അങ്ങ് ബാഹ്യവും ആഭ്യന്തരവും ആയ ദൃശ്യങ്ങള്‍ കണ്ടിട്ടും അതിനെ കാണാത്തവനായിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് സമ്പൂര്‍ണ്ണമായ കൈവല്യാവസ്ഥയില്‍ കേവലം സാക്ഷിരൂപത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. ഇനി എന്താണ് സംശയിക്കുവാനുള്ളത്?
ജനകമഹാരാജാവിന്റെ ഉപദേശങ്ങളെല്ലാം കേട്ട് ശ്രദ്ധയോടിരിക്കുകയായിരുന്നു ശ്രീശുകദേവന്‍. ഇതിനോടകം അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. ശോകം,ഭയം, സംശയം, ഭ്രമം എന്നിവയൊന്നും കൂടാതെ കാമനാഹീനനായി പരമതത്ത്വസ്വരൂപമായ ആത്മാവില്‍ സ്ഥിരചിത്തനായിത്തീര്‍ന്നു.
“പ്രഭോ, ആ തത്ത്വം എന്നില്‍ വിളങ്ങുന്നതായി ഞാനനുഭവിക്കുന്നു.” നിര്‍വികാരനായി ശുകദേവന്‍ മൊഴിഞ്ഞു.
“ഞാന്‍ ധന്യനായി.” ജനകമഹാരാജാവ് സംതൃപ്തിയോടെ സാവധാനം എഴുന്നേറ്റു.
“ഇനി ഞാന്‍ മഹാമേരുവിലേയ്ക്ക് നടക്കട്ടെ.”
“അങ്ങയുടെ നിശ്ചയംപോലെ എല്ലാം സമംഗളം ഭവിക്കട്ടെ.”
ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ശ്രീശുകദേവന്‍ യാത്ര പറഞ്ഞിറങ്ങി. നേരെ മഹാമേരു പര്‍വ്വതത്തിലെത്തി. അവിടെ വ്യാസഭഗവാന്‍ കാത്തിരിക്കുകയായിരുന്നു. പുത്രന്റെ പ്രശാന്തസുന്ദരമായ ഭാവവും തേജസ്സും കണ്ട് മഹാമുനി സംതൃപ്തനായി.
ശ്രീശുകദേവന്‍ ആയിരം വര്‍ഷം മഹാമേരു പര്‍വ്വതത്തില്‍ വസിച്ച് ആത്മാനുചിന്തനത്തിലൂടെ നിര്‍വ്വികല്പസമാധിയിലെത്തിയ അദ്ദേഹം സങ്കല്പദോഷവിനിര്‍മുക്തനായി. ശുദ്ധസ്വരൂപനായി ആത്മപദത്തില്‍ താദാത്മ്യം പ്രാപിച്ചു.
ഓം തത് സത്
അവലംബം – മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം

2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

താത്രിക്കുട്ടിയുടെ വിചാരണ



താത്രിക്കുട്ടിയുടെ വിചാരണ

താത്രിക്കുട്ടിയെ വേളി കഴിച്ച് കുടിവെച്ചത് പഴയ തലപ്പള്ളി താലൂക്കിലെ കുറിയേടത്തില്ലത്താണ്.

അങ്ങനെയാണ് അവള്‍ കുറിയേടത്തു താത്രിയായത്.

'ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്ത് രണ്ടാമന്‍ രാമന്‍ നമ്പൂതിരി വേളികഴിച്ച കല്പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരി മകള്‍ താത്രി' എന്നാണ് സ്മാര്‍ത്തവിചാര രേഖകളില്‍.

നമ്പൂതിരിമാര്‍ക്കിടയില്‍ രണ്ടാമന്‍ (അപ്ഫന്‍) വേളി കഴിക്കണമെങ്കില്‍ അന്നത്തെ കാലത്ത്, സ്മൃതി നിയമമനുസരിച്ച് ഒന്നേയുള്ളു മാര്‍ഗം.

പരിവേദനം.

പുന്നാകമാകുന്ന നരകത്തില്‍നിന്ന് പിതൃക്കളെ രക്ഷിക്കുവാന്‍, ഊര്‍ധ്വലോകങ്ങളിലേക്ക് പുരുഷനു വഴികാട്ടുവാന്‍-പിതൃതര്‍പ്പണത്തിനുള്ള അവകാശിയുണ്ടാകുവാന്‍ മാത്രം-അത്യസാധാരണ ഘട്ടങ്ങളില്‍ സ്മൃതികള്‍ അനുവദിക്കുന്ന സൗജന്യം.

മൂസ്സാമ്പൂരിക്ക് വിവാഹത്തിനും സന്തതിക്കും സാധ്യതയില്ലാത്ത വിധം എന്തെങ്കിലും അസുഖമാണെങ്കില്‍, അദ്ദേഹത്തിന്റെ അനുവാ ദത്തോടു കൂടി, വൈദികവിധിയനുസരിച്ചുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്ത് അപ്ഫനു വേളി കഴിക്കാം.

ആ സൗജന്യത്തിലാണ് കുറിയേടത്തപ്ഫന്‍ രാമന്‍ നമ്പൂതിരി താത്രിക്കുട്ടിയെ വേട്ടത്. അതിന് ജ്യേഷ്ഠന്റെ അനുവാദവുമുണ്ടായിരുന്നു.

കുറിയേടത്തു മൂസ്സാമ്പൂരി (നമ്പ്യാത്തന്‍ നമ്പൂതിരി) മാറാത്ത ദെണ്ണക്കാരനായിരുന്നുവത്രെ.

എന്നാല്‍ ആദ്യരാത്രിയില്‍, വേട്ട പുരുഷനെ കാത്തിരിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത പ്രതീക്ഷയുടെ പ്രണയനിമിഷത്തില്‍, താത്രിയുടെ മണിയറയിലെത്തിയത് ദെണ്ണക്കാരനായ മൂസ്സാമ്പൂരി.

പിതൃതുല്യനായ ഭര്‍ത്തൃസഹോദരന്‍!

പെണ്ണാണെന്നു സ്വയം തിരിച്ചറിയുന്നതിന്നുമുന്‍പു തൊട്ടേ കാമാന്ധരായ പുരുഷന്മാരുടെ ക്രൂരപീഡനങ്ങളിലൂടെ വളര്‍ന്നുവന്ന താത്രിക്കുട്ടിക്ക് ഏറ്റവുമൊടുവില്‍ മുഖാമുഖം നില്‌ക്കേണ്ടിവന്ന ക്രൂരമായ പുരുഷ പരീക്ഷ.

'വേളിക്ക് അനുജന്‍. വേളിശ്ശേഷത്തിന് ജ്യേഷ്ഠന്‍.'

സ്വപ്നങ്ങളുടെ ചുടലപ്പറമ്പില്‍ അവസാനത്തെ ജീവാണുവും പിടഞ്ഞു കത്തിപ്പോയ ആ ക്രൂരനിമിഷത്തിനു ശേഷം താത്രിക്കുട്ടി പിന്നെ പുരുഷന്റെ മുന്നില്‍ തോല്ക്കാന്‍ കൂട്ടാക്കിയില്ല.

അവളുടെ പരീക്ഷ തുടങ്ങുകയായിരുന്നു.

ഒരു നൂറ്റാണ്ടിലെ പുരുഷന്മാരെ മുഴുവന്‍ സ്ത്രീ പരീക്ഷയിലെ തോല്‍വി എന്താണെന്നു പഠിപ്പിച്ച സമര്‍ത്ഥമായ കരുനീക്കങ്ങള്‍.

കെ.പി.എസ്.മേനോന്‍ എഴുതുന്നു:

'വിലോചനാ സേചനകാംഗ സൗഷ്ഠവവും കഥകളിയില്‍ അതിയായ വാസനയും താത്രിക്കുണ്ടായിരുന്നുവത്രെ. യഥാകാലം അവരെ കുറിയേടത്തില്ലത്തേക്ക് വേളി കഴിച്ചുകൊടുത്തു. വിവാഹത്തിനു ശേഷം സ്വന്തം ഇല്ലത്തേക്കാണെന്നും പറഞ്ഞ് വിശ്വസ്തയായൊരു ദാസിയോടുകൂടി പുറപ്പെട്ടു ഗുരുവായൂര്‍, തൃശ്ശിവപേരൂര്‍ മുതലായ സ്ഥലങ്ങളില്‍ ചെന്നു താമസിക്കുക പതിവായി. ഒടുവില്‍, നിത്യമോരോ വല്ലഭന്‍, ഞങ്ങളെ പാതിവ്രത്യമിങ്ങനെ എന്ന മട്ടായിത്തീര്‍ന്നു.' (കഥകളിരംഗം)

അന്നത്തെ സാഹചര്യത്തില്‍, കുറിയേടത്ത് ഇല്ലം പറയത്തക്ക സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ടു കിടന്ന ഒരു ബ്രാഹ്മണ ഗൃഹമായിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. കുറേയെങ്കിലും അടുപ്പമുണ്ടായിരുന്നത് തൊട്ടയല്‍ഗൃഹക്കാരായ കണ്ടഞ്ചാത മനക്കാരോടു മാത്രമാണ്. 'അഷ്ടഗൃഹത്തിലാഢ്യ'ന്മാരുടെ പ്രതാപകാലമായിരുന്നതുകൊണ്ട്, സ്ഥാനവശാല്‍ 'ആഢ്യ'ന്മാരും സാമ്പത്തികനിലയില്‍ താഴേക്കിടക്കാരുമായിരുന്ന കുറിയേടത്തു നമ്പൂതിരിമാര്‍ 'സ്വന്തം പാടു നോക്കി' ഒതുങ്ങിക്കൂടിയതായി കണക്കാക്കാം.

കുറിയേടത്തില്ലത്ത് അന്ന് അംഗങ്ങളും കുറവായിരുന്നു. ജ്യേ ഷ്ഠനായ നമ്പ്യാത്തന്‍ നമ്പൂതിരിയേയും അനുജന്‍ രാമന്‍ നമ്പൂതിരിയേയും കൂടാതെ ഒരമ്മായിയെക്കുറിച്ചു മാത്രമേ കേട്ടുകേള്‍വികളിലും ചരിത്രത്തിലും സൂചനയുള്ളു. അമ്മായിയാവട്ടെ, കുറിയേടത്തമ്മ മരിച്ചതിനുശേഷം നമ്പൂതിരിമാര്‍ക്ക് സഹായത്തിനായി വന്നു താമസിച്ചിരുന്ന ഒരു ചാര്‍ച്ചക്കാരി മാത്രമായിരുന്നു.

'ബാക്കി അമ്മായി പറയും' എന്ന് പ്രശസ്തമായ ഒരു മൊഴി കുറിയേടത്തു താത്രിയുടെ കുറ്റവിചാരണയുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരത്തിലുണ്ട്.

അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരു പറയുന്നതു വിലക്കിക്കൊണ്ട് സ്മാര്‍ത്തസഭ വിചാരണ അവസാനിപ്പിച്ചപ്പോഴും താത്രിയുടെ പുരുഷന്മാരുടെ പട്ടിക അവസാനിച്ചിരുന്നില്ലത്രെ. അവരെ ഉദ്ദേശിച്ചാണ് 'ബാക്കി അമ്മായി പറയും' എന്ന് താത്രി പറഞ്ഞത്.

താത്രിയുടെ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനു വേണ്ടി രാജചാരന്മാര്‍ പിന്നീട് അമ്മായിയേയും രഹസ്യവിചാരണ ചെയ്തു എന്നു കേട്ടിട്ടുണ്ട്.

വസ്തുതകള്‍ എന്തായിരുന്നാലും താത്രിയുടെ ധാത്രീസംഘത്തില്‍ ഒരുത്തമസഹായിയായി അമ്മായിയും കൂടെയുണ്ടായിരുന്നു എന്നു മനസ്സിലാക്കുവാന്‍ പ്രയാസമില്ല. സ്വന്തം അകത്തളത്തില്‍ ത്തന്നെ കാര്യങ്ങള്‍ ചീഞ്ഞുനാറിയിരുന്നതു കൊണ്ട് താത്രിയുടെ പലേ ധിക്കാര പ്രവൃത്തികളേയും തടയാന്‍ കുറിയേടത്തു നമ്പൂതിരിമാര്‍ക്ക് ധാര്‍മികമായ അധികാരമില്ലാതേയും പോയി.

കുറിയേടത്തില്ലത്തിന്റെ ആ അകത്തള രഹസ്യങ്ങളുടെ കാണാ പ്പുറങ്ങള്‍ വായിക്കുവാനാണ് ഒരു ദിവസം ചെമ്മന്തട്ടയ്ക്ക് യാത്ര പോയത്.

കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ പന്നിത്തടത്തിറങ്ങിയാല്‍ വലത്തേക്കു തിരിഞ്ഞു പോവുന്ന വഴിയില്‍ നാലഞ്ചു നാഴിക യാത്ര ചെയ്യണം ചെമ്മന്തട്ടയിലെത്തുവാന്‍.

ചെമ്മന്തട്ട മഹാശിവക്ഷേത്രത്തിന്റെ ഇടതുവശത്തായി കുറിയേടത്തു മനവളപ്പ് ഇപ്പോഴുമുണ്ട്. തറക്കല്ലിന്റെ സ്ഥാനങ്ങള്‍ പോലും തിരിച്ചറിയാനാവാത്ത വിധം ഇല്ലം തകര്‍ന്നടിഞ്ഞു പോയിരിക്കുന്നുവെങ്കിലും കുറിയേടത്തിന്റെ കേട്ടറിവുകളും കഥകളും ഇവിടേയും കാലത്തോളം വളര്‍ന്നു കിടക്കുന്നു.

തൊട്ടയല്‍പക്കമായ കണ്ടഞ്ചാത മനക്കാരുടെ കൈവശത്തിലാണ് ഇപ്പോള്‍ കുറിയേടത്ത് ഇല്ലപ്പറമ്പ്.

കണ്ടഞ്ചാത മനയ്ക്കലെ എഴുപത്തിരണ്ടു കഴിഞ്ഞ ശങ്കരനാരായണന്‍ നമ്പൂതിരി (ഇദ്ദേഹം കവിയുമാണ്) പറഞ്ഞു:'താത്രിയെക്കുറിച്ച് കേട്ടറിവെനിക്ക് ധാരാളമുണ്ട്. കുട്ടിക്കാലത്തു കേട്ടറിവുള്ള മുത്തശ്ശിക്കഥകള്‍ മുഴുവന്‍ അവരെപ്പറ്റിയാണ്. ഇവിടുത്തെ കാര്യസ്ഥനായിരുന്ന പുതുമന ഗോവിന്ദന്‍ നായര്‍ താത്രിയെ നേരിട്ടു കണ്ട കഥയും എന്നോടു പറഞ്ഞിട്ടുണ്ട്. 'കണ്ടാല്‍ ബ്രഹ്മനും കാമമുണ്ടാകും' എന്നാണ് അയാള്‍ പറഞ്ഞത്. അത്രയ്ക്ക് മാദകസൗന്ദര്യമായിരുന്നുവത്രെ.'

ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും അനുജന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും കൂടെ ഞാന്‍ കുറിയേടത്തു മനവളപ്പില്‍ ചുറ്റിനടന്നു.

രണ്ടു പറമ്പിന്റെയും അതിര്‍ത്തികള്‍ സംഗമിക്കുന്നിടത്ത് വലിയ രണ്ടു പാമ്പിന്‍കാവുകള്‍. ഒരുപാടു നാഗപ്രതിഷ്ഠകള്‍.

പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:

'ഈ പറമ്പു നിറച്ചു പാമ്പിന്‍കാവുകളായിരുന്നു. ഈയടുത്ത കാലത്താണ് നാഗങ്ങളെയെല്ലാം കൂടി ഒന്നിച്ച് പറമ്പിന്റെ അരികുകളിലേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചത്.'

എണ്ണമറ്റ കരിനാഗങ്ങള്‍ പുളഞ്ഞു പടകൂട്ടുന്ന വിശാലമായ ഒരു കരിവള്ളിയൂഞ്ഞാല്‍ക്കാവ് ഞാനപ്പോള്‍ മനസ്സില്‍ കണ്ടു.

നാഗപ്പാലകള്‍ പൂത്തുനിറയുന്ന കറുത്ത പക്ഷങ്ങളില്‍, ഒടുങ്ങാത്ത സര്‍പ്പകാമങ്ങള്‍ക്കു നടുവില്‍, അവിടെ, ഉറയൂരിയ മണിനാഗം പോലെ ഒരു കന്യക കിടന്നു.

പൊന്‍ പൂക്കുല ഞൊറിവുകൊണ്ട് മാര്‍വിടം മറച്ച ആ സ്വര്‍ണനാഗത്തിനുചുറ്റും കാളകൂടം ചീറ്റുന്ന പുരുഷകാമങ്ങള്‍ ഫണം വിതിര്‍ ത്താടി.

വിഷം തീണ്ടി കരുവാളിച്ചിട്ടും ജീവന്റെ കാവിലെ വേല മുടി ക്കാന്‍ കൂട്ടാക്കാതിരുന്ന ആ നിത്യകാമിനി ഇപ്പോഴും ഇവിടെ ഗതികിട്ടാതെ അലയുന്നുണ്ടാവാം.

കരിയിലകള്‍മൂടിയ ഇരുള്‍ നടക്കാവില്‍ ഞാന്‍ കാതോര്‍ത്തുനിന്നു.

ഉവ്വ്. കാര്‍ത്തികക്കൈവട്ടകയുമായി ആ സര്‍പ്പസുന്ദരി ഇതിലേ ഇപ്പോഴും നടന്നുപോവുന്നുണ്ട്.

പാദസരങ്ങള്‍ കിലുങ്ങുന്നു.

ആട്ടുകട്ടിലിന്റെ ഞെരക്കത്തിനിടയില്‍ സ്ഫടികവളകള്‍ ചിരിച്ചുടയുന്നു.

ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:

'സര്‍പ്പങ്ങള്‍ കുറേയേറെ ഇവിടെ കളിച്ചു. ഒടുക്കം അവറ്റെയൊ ക്കെ ബന്ധിക്കാന്‍ ഞങ്ങളുടെ ഒരു കാരണോര്‍ക്കുതന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു.'

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന് കൊച്ചി മഹാരാജാവിന്റെ സമക്ഷത്തിങ്കല്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാത മനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു.

അതിനു മുമ്പ് 'ഇണങ്ങ'ന്റെ അധികാരം ഏറ്റെടുത്ത് 'ദാസീവിചാരം' നടത്തിയതും ചാരി്ര്രതദോഷത്തിന് ശങ്കയും തുമ്പും ഉണ്ടാക്കി യതും വാസുദേവന്‍ നമ്പൂതിരിയാണ്. അതിന് കുറിയേടത്തു താത്രിയുടെ രഹസ്യപ്രേരണയുണ്ടായിരുന്നു എന്നും കിംവദന്തിയുണ്ട്. 'താന്‍ പിഴച്ചുപോയിരിക്കുന്നുവെന്നും തന്നെ വിചാരണ ചെയ്യാന്‍ അവസരമുണ്ടാക്കണ'മെന്നും താത്രിതന്നെയാണത്രേ രഹസ്യമായി ഇണങ്ങനെ ധരിപ്പിച്ചത്.

സ്മാര്‍ത്തവിചാര വിധിയനുസരിച്ച് ഒരന്തര്‍ജ്ജനം കളങ്കപ്പെട്ടു എന്നു പ്രബലമായ ശ്രുതിയുണ്ടായാല്‍ 'ദാസീവിചാരം' നിശ്ചയിക്കാന്‍ ഗ്രാമസഭയിലെ പ്രാമാണികരായ നമ്പൂതിരിമാര്‍ക്ക് അധികാരമുണ്ട്. അന്തര്‍ജ്ജനത്തെ സദാ അനുയാത്രചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ദാസിയെ വിചാരണചെയ്ത് സത്യത്തിന് തുമ്പുണ്ടാക്കുകയാണ് 'ദാസീവിചാരം' എന്ന ഈ ആദ്യത്തെ നടപടി. വിധിയനുസരിച്ച്, കളങ്കപ്പെട്ട അന്തര്‍ജ്ജനത്തിന്റെ ഇല്ലത്തെ 'ഇണങ്ങന്‍' സ്ഥാനിയായ നമ്പൂതിരിക്കാണ് ദാസീവിചാരണയ്ക്കധികാരം (കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ 'ഇണങ്ങന്‍' കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരിയായിരുന്നു).

ദാസീവിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി നാടുവാഴുന്ന മഹാരാജാവിനെ നേരിട്ടുചെന്ന് വിവരം ബോധിപ്പിക്കണം. തുടര്‍ന്ന് മഹാരാജാവ് ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ പ്രാദേശിക സ്മാര്‍ത്തന് രേഖാമൂലം അനുമതി നല്കുന്നു. ആവശ്യമായത്ര മീമാംസകരേയും വിളിച്ചുകൂട്ടുന്നു. രാജാവിന്റെ പ്രതിപുരുഷനായ ഉദ്യോഗസ്ഥനെ വിചാരണയ്ക്കുള്ള അധികാരങ്ങള്‍ നല്കി സ്മാര്‍ത്തനൊപ്പം അയയ്ക്കുന്നു.

അതോടെ, സംശയിക്കപ്പെടുന്ന സ്ത്രീയെ (സാധനത്തെ) സ്വ ന്തം വീട്ടില്‍ നിന്നു മാറ്റി, രാജഭടന്മാരുടെ കാവലില്‍ സുരക്ഷിതമായ ഒരിടത്തു പാര്‍പ്പിക്കും. 'അഞ്ചാംപുര' എന്നറിയപ്പെടുന്ന ഈ സ്ഥലത്തുവെച്ചാണ് കുറ്റവിചാരണ.

താത്രിയുടെ കാര്യത്തില്‍ അഞ്ചാം പുരയുടെ പടിപ്പുരതൊട്ട് സുശക്തമായ ബന്തവസ്സിന് കൊച്ചി മഹാരാജാവ് ഏര്‍പ്പാട് ചെയ്തിരുന്നുവത്രെ. വിചാരണയ്ക്കു മുന്‍പുതന്നെ പ്രബലരായ പലരെക്കുറിച്ചും കേട്ടുകേള്‍വി പരന്നിരുന്നതിനാല്‍ താത്രിക്കുട്ടിയെ കൊന്നുകളയാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായും ശ്രുതിയുണ്ടായിരുന്നു. ചെമ്മന്തട്ടയില്‍ ദാസീവിചാരം നടന്നതിനു ശേഷം പള്ളിമണ്ണയിലും ഇരിങ്ങാലക്കുടയിലുമായി പിന്നീട് മാറിമാറി വിചാരണകള്‍ നടത്തിയതും കൊലപാതക ഭീഷണികള്‍ മൂലമാണ്.

'അഞ്ചാംപുര'തന്നെയാണ് സ്മാര്‍ത്തവിചാരത്തിന്റെ വിചാരണക്കോടതി. അവിടെ വിചാരണയില്‍ താത്പര്യമുള്ളവരെല്ലാം സന്നിഹിതരായിരിക്കും. സ്മാര്‍ത്തന്‍ പുറത്തുനിന്ന് 'സാധന'ത്തോട് ചോദ്യങ്ങള്‍ ചോദിക്കും. സാധനം കതകിന്റെ മറവില്‍നിന്ന് ദാസിവഴി ഉത്തരം പറയും.

ഇതാണ് വിചാരണരീതി.

വില്യംലോഗന്‍ എഴുതുന്നു:

'സ്മാര്‍ത്തന്റെ വിവരണത്തില്‍ വസ്തുതകളൊന്നും വിട്ടുപോയിട്ടില്ല എന്നുറപ്പു വരുത്തുകയാണ് 'അകക്കോയ്മ'യുടെ ചുമതല. 'അകക്കോയ്മ'യ്ക്ക് സംസാരിക്കാനവകാശമില്ല. സ്മാര്‍ത്തന്റെ വിവരണത്തില്‍ വല്ലതും വിട്ടുപോവുന്ന ഘട്ടത്തില്‍ 'അകക്കോയ്മ' തന്റെ തോളിലിട്ട തോര്‍ത്തുമുണ്ടെടുത്തു നിലത്തുവെക്കും. സ്മാര്‍ത്തന്‍ എന്തോ വിട്ടുപോയിട്ടുണ്ടെന്ന ഓര്‍മപ്പെടുത്തലാണത്. സൂചന കിട്ടുന്ന തോടെ സ്മാര്‍ത്തന്‍ തന്റെ തെറ്റു തിരുത്തുന്നു

ഇങ്ങനെ വിചിത്രമായ രീതികളോടെയാണെങ്കിലും സസൂക്ഷ്മമായി നടക്കുന്ന വിചാരണയില്‍ പ്രതി കുറ്റം സമ്മതിക്കുകയും തന്നോടൊപ്പം കൂട്ടുപ്രതികളായവരെ തെളിവു സഹിതം വിളിച്ചു പറയുകയും ചെയ്താല്‍ പ്രസ്തുത തെളിവുകള്‍ വിശകലനം ചെയ്ത് അപരാധം സ്ഥിരീകരിക്കാന്‍ രാജചാരന്മാര്‍ രഹസ്യാന്വേഷണം നടത്തുന്ന പതിവും ഉണ്ടായിരുന്നു.

കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ ഇത്തരം രഹസ്യാന്വേഷണങ്ങള്‍ ധാരാളം നടന്നതായ കഥകള്‍ കേട്ടിട്ടുണ്ട്.

താത്രിയുമായി ബന്ധപ്പെട്ട വിരുതന്മാരില്‍ ചിലരെങ്കിലും താത്രി മനസ്സില്‍ക്കണ്ടത് മരക്കൊമ്പത്തുകണ്ടിരുന്നു. നേരിട്ടു പരിചയമില്ലാതിരുന്ന ചില നമ്പൂതിരി പ്രമാണിമാര്‍ താത്രിയോട് കള്ളപ്പേരാണത്രെ പറഞ്ഞിരുന്നത്. പുറക്കോയ്മ നോട്ടീസ് നടത്തിയിട്ടും ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന അത്തരം കേസ്സുകള്‍ തെളിയിക്കാന്‍ രാജചാരന്മാര്‍ വേഷപ്രച്ഛന്നരായി നമ്പൂതിരിമാരൊത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. ചില വാരസ്സദ്യകളിലും വൈദികചടങ്ങുകളിലും വെച്ച് ഈ പേരുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ പെട്ടെന്ന് ഭാവം പകര്‍ന്നുപോയ ആളുകളെ പിടികൂടി ചോദ്യംചെയ്താണത്രെ ഇത്തരം കള്ളപ്പേരുകാരെ വെളിച്ചത്തു കൊണ്ടുവന്നത്.

പ്രതികളുടെ കൂട്ടത്തില്‍ തന്റെ പേരുകൂടി നേരത്തെ പ്രചാരത്തില്‍ വന്നതുകാരണം, താത്രിവിചാരണയില്‍ കൊച്ചി മഹാരാജാവ് അതീവ നിഷ്‌ക്കര്‍ഷ പാലിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഉത്തമ ബോധ്യം വരായ്കയാല്‍ മഹാരാജാവ് നേരിട്ടുതന്നെ പ്രച്ഛന്നവേഷത്തില്‍ തെളിവെടുപ്പിന് സന്നിഹിതനായി എന്നുവരെയുണ്ട് കേള്‍വി.

കണ്ടഞ്ചാത നമ്പൂതിരിമാര്‍ ഇങ്ങനെ സ്മാര്‍ത്ത വിചാരത്തിന്റെ രസകരമായ കുറെ കഥകള്‍ പറഞ്ഞു. കണ്ടഞ്ചാതമനയ്ക്ക് കുറിയേടത്തു താത്രി തീര്‍ത്താല്‍തീരാത്ത ശാപവും ദുരിതവുമാണ് സമ്മാനിച്ചത് എന്ന് വിഷാദിച്ചു.

സ്മാര്‍ത്തവിചാരണയ്ക്കു മുന്‍കൈയെടുത്തതിന്റെ പേരില്‍ ഭ്രഷ്ടില്‍ക്കുടുങ്ങിയവരൊക്കെ കണ്ടഞ്ചാത വാസുദേവന്‍നമ്പൂതിരിയെ ശപിച്ചു. പില്‍ക്കാലത്തു നടന്ന പ്രശ്‌നവിചാരങ്ങളില്‍ പോലും 'ലോകാക്രോശദുരിതം' എന്നൊരു മഹാശാപം കണ്ടഞ്ചാതമനയെ ബാധിച്ചിരിക്കുന്നതായി തെളിഞ്ഞുവത്രെ.

'കടവല്ലൂര്‍' അന്യോന്യത്തിലെ വേദപരീക്ഷയില്‍ 'വലിയ കടന്നിരിക്കല്‍' ജയിച്ച മഹാസാത്വികനായ വേദപണ്ഡിതനായിരുന്നു കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരി.

ഒടുവില്‍ താത്രിക്കുട്ടിയെ കുറിയേടത്തില്ലത്തു നിന്ന് പടിയടച്ചു പിണ്ഡം വെക്കുവാനും അദ്ദേഹം തന്നെ നിയുക്തനായി.

'ഇരിക്കപ്പിണ്ഡ'മുരുട്ടി കാക്കകള്‍ക്ക് സമര്‍പിച്ച് മരിച്ചവരുടെ കൂട്ടത്തില്‍ കൂട്ടി, താത്രിക്കുട്ടിയെ പുറത്താക്കുമ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി വാസുദേവന്‍ നമ്പൂതിരിയോട് പറഞ്ഞുവത്രെ.

'നിക്ക് സന്തോഷായി...അങ്ങയോട് നന്ദി മാത്രേള്ളൂ'.

കൈകൂപ്പി തൊഴുതപ്പോള്‍ താത്രിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വാസുദേവന്‍ നമ്പൂതിരി കണ്ടു.

വാതില്‍ കൊട്ടിയടച്ച് തിരിഞ്ഞുനോക്കാതെ അദ്ദേഹം നടന്നു.

പിന്നീട് വര്‍ഷങ്ങളോളം താത്രിയുടെ വാക്കുകളും കണ്ണുനീരും വാസുദേവന്‍നമ്പൂതിരിയുടെ സാത്വികഹൃദയത്തെ വേട്ടയാടി. 'ഒന്നും വേണ്ടീരുന്നില്യ' എന്ന് മന്ത്രംപോലെ അദ്ദേഹം പറഞ്ഞുനടന്നിരുന്നുവത്രെ.

ഒടുവില്‍ മനസ്സിന് ഒട്ടും സ്വസ്ഥത കിട്ടാതെയായപ്പോള്‍ അദ്ദേ ഹം കുടുംബസമേതം ചെമ്മന്തട്ടയില്‍ നിന്ന് കോളങ്ങാട്ടുകരയിലേക്ക് താമസം മാറ്റി. വളരെ വര്‍ഷങ്ങളോളം ജീര്‍ണിച്ചുതകര്‍ന്ന കുറിയേടത്ത് മനയ്ക്കു തൊട്ട്, കണ്ടഞ്ചാതമനയും അനാഥമായിക്കിടന്നു.

ദശാബ്ദങ്ങള്‍ കഴിഞ്ഞ് ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും പരമേശ്വരന്‍ നമ്പൂതിരിയുടെയുമൊക്കെ ബാല്യകാലത്താണ് കണ്ടഞ്ചാത കുടുംബം ചെമ്മന്തട്ടയില്‍ തിരിച്ചുവന്നു താമസമാക്കിയത്.
ശങ്കരനാരായണന്‍ നമ്പൂതിരിയുടെ അനുജന്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:

'ഭ്രഷ്ടായതിനു ശേഷവും താത്രി ഒരിക്കല്‍ കണ്ടഞ്ചാതക്കാരെ കാണാന്‍ കോളങ്ങാട്ടുകരെ വന്നിട്ടുണ്ട്. മുത്തശ്ശിയുടെയും മുത്തശ്ശി നേരിട്ടുകണ്ട കഥ അമ്മതന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.'

ഒരു മധ്യാഹ്നസമയത്തായിരുന്നു. പിച്ചക്കാരിയെപ്പോലെ ഒരു സ്ത്രീ വടക്കുപുറത്തു വന്നുവിളിച്ചു. മുത്തശ്ശിയമ്മ ഇറങ്ങിച്ചെന്നപ്പോള്‍ ശബ്ദം താഴ്ത്തി അവര്‍ പറഞ്ഞു.

'ഞാന്‍ കുറിയേടത്തു താത്രിയാണ്.'

അതു കേട്ടപ്പോഴേയ്ക്കും മുത്തശ്ശിയമ്മ കലശലായി പരിഭ്രമിച്ച് 'നാരായണ, നാരായണ' എന്നുറക്കെ ജപിക്കാന്‍ തുടങ്ങി.

'പേടിക്കേണ്ട, ഞാന്‍ കുറിയേടത്തുകാരെക്കുറിച്ച് ചിലതറിയാന്‍ വന്നതാണ്.' എന്ന് താത്രി കൂസലില്ലാതെ പറഞ്ഞു.

രാമന്‍നമ്പൂതിരിയെക്കുറിച്ചാണ് ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേയ്ക്കും 'എനിക്കൊന്നും കേള്‍ക്കണ്ട. കടന്നുപോയ്‌ക്കോളൂ' എന്നു പറഞ്ഞ് ഉറക്കെ നാമം ജപിച്ചുകൊണ്ട് മുത്തശ്ശിയമ്മ അകത്തുകയറി വാതില്‍ കൊട്ടിയടച്ചു.

കുറിയേടത്തുവളപ്പിന്റെ, വിഷാദമൂകമെന്ന് തോന്നിപ്പിക്കുന്ന ഏകാന്തതയില്‍ നടക്കുമ്പോള്‍ ഞാനാലോചിച്ചു.

കുറിയേടത്തു താത്രി മുത്തശ്ശിയെ കാണാന്‍ വന്ന കഥ സത്യമാ വുമോ? ആണെങ്കില്‍ സ്വന്തം ഭര്‍ത്താവായിരുന്ന രാമന്‍ നമ്പൂതിരിയെക്കുറിച്ച് താത്രി എന്തായിരുന്നു അറിയാനാഗ്രഹിച്ചത്?

വിവാഹത്തിനു മുമ്പുതന്നെ താത്രി കളങ്കപ്പെട്ടിരുന്നതായി തെളിഞ്ഞതുകൊണ്ട് സ്മാര്‍ത്തവിധിയനുസരിച്ച് രാമന്‍ നമ്പൂതിരിയും ഭ്രഷ്ടനായിരുന്നു.

ഒരുപക്ഷേ, ഭ്രഷ്ടിനുശേഷം വീണ്ടും പഴയ ഭര്‍ത്താവിനോടൊ പ്പം തന്നെ ഒരു സ്മൃതി നിയമത്തേയും ഭയപ്പെടാനില്ലാത്ത ശിഷ്ടജീവിതം കഴിച്ചുകൂട്ടാന്‍ താത്രി ആഗ്രഹിച്ചിട്ടുണ്ടാവുമോ? ജീവിതത്തിലൊരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പ്രണയത്തിന്റെ ഏതെങ്കിലും നിഗൂഢമായ ഒരാര്‍ദ്രത രാമന്‍ നമ്പൂതിരിയോട്...

ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:

'വേട്ട നമ്പൂതിരി മഹാപാവമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ജ്യേ ഷ്ഠന്റെ കൈയിലെ വെറും ഒരു പാവ. ജ്യേഷ്ഠനായിരുന്നു സമര്‍ത്ഥന്‍'.

ആ സാമര്‍ത്ഥ്യമാണല്ലോ ജ്യേഷ്ഠന്‍ പരിവേദനം കൊണ്ട് സാ ക്ഷാത്ക്കരിച്ചത്.

ദീനക്കാരന്റെ വികൃതമായ കാമപൂര്‍ത്തി. ആദ്യം സ്വാദുനോക്കി യവന്റെ ഒരിക്കലും തീരാത്ത കൊതി.

അതിനിരയാകുവാന്‍ വിധിവന്ന ഒരു നിര്‍ഭാഗ്യവാനോട്, നേര ത്തെ ഉള്ളിലമര്‍ത്തിവെച്ച ഒരു സഹതാപമോ, കാരുണ്യമോ എങ്കിലും താത്രിക്ക് രാമന്‍ നമ്പൂതിരിയോട്...

'ദാ, നോക്കൂ...ഞാനെന്തേ ഇത്രയ്ക്ക് തെറ്റു ചെയ്‌തേ?'

ഒന്നുമില്ല.

ത്രികാലങ്ങള്‍ നിഴലിക്കുന്ന നീള്‍മിഴി നീട്ടി പാപ്തിക്കുട്ടി തന്റെ നമ്പൂതിരിയെ നോക്കി. ഒരും തെറ്റും ചെയ്തില്ല.

'നന്നേ മോഹിച്ചു'.

താനും കുറെ മോഹിച്ചു. ഇല്ലത്തെ നാലുകെട്ടിനകത്തിരുന്നു മോഹിക്കാവുന്നതു മാത്രമാണെങ്കിലും മോഹിച്ചു.

'ഉറക്കം വരുന്നു'.

പാപ്തിക്കുട്ടി അലസമായി പറഞ്ഞു.

നമ്പൂതിരി ഉറങ്ങട്ടെ. എന്നിട്ടുവേണം താഴെ ചെല്ലാന്‍. കളപ്പുരയില്‍ കാത്തിരിക്കും. കഥകളിക്കാരന്‍. ജഗല്‍പ്രസിദ്ധന്‍'. (ഭ്രഷ്ട്).

കുറിയേടത്തു പറമ്പിലെ പഴയ കുളക്കടവില്‍ ഞാന്‍ നിന്നു.

കുളപ്പുര എന്നേ തകര്‍ന്നടിഞ്ഞു പോയിരിക്കുന്നു. എങ്കിലും ദുര്‍ജ്ഞേയമായ ഏതോ പ്രണയത്തിന്റെ ആഭിചാരസ്മൃതിപോലെ ഇരുളടഞ്ഞു കിടക്കുന്നൂ പായല്‍ മൂടിയ പഴയ കുളം.

ജലമയമായ രതിയുടെ ശ്യാമവിസ്മയം.

ഇവിടേയ്ക്കാണ് ചെമ്മന്തട്ട ശിവക്ഷേത്രത്തില്‍ കഥകളിയ്ക്കു വന്ന സാക്ഷാല്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെ കീചകന്റെ വേഷമഴിക്കാതെത്തന്നെ താത്രി ക്ഷണിച്ചുവരുത്തിയത്.

ചുട്ടിമായ്ക്കാതെ, മെയ്‌ക്കോപ്പഴിക്കാതെ വിസ്മയകരമായൊരു കൂടിയാട്ടം.

'കാവുങ്ങലാശാനണിയറ പൂകുവാന്‍

ഭാവിയ്‌ക്കെ, ആരിത് പെണ്ണൊരുത്തി?

അന്നനടയില്‍ പതിഞ്ഞാടും കൂജനം.

ചെന്നിയോളം നീളും ചുണ്ടനക്കം

വെള്ളോട്ടു കിണ്ടിയില്‍ കാച്ചിയ പാലുമായ്

കുഞ്ഞാത്തോലങ്ങയെ കാത്തിരിപ്പൂ'

ചൂണ്ടുവിരല്‍ നീണ്ടു, 'തേന്മാവിനപ്പുറം

ഉണ്ട് കുളവും കുളിപ്പുരയും'.

ചെല്ലണം വേഷമഴിക്കാതെ; ഇവ്വണ്ണം

ചൊല്ലി അയയ്ക്കുവാന്‍ വന്നതാണേ.'

(ഒരു കൂടിയാട്ടത്തിന്റെ കഥ)

കാവുങ്ങല്‍ ശങ്കരപ്പണിക്കരോട് കുറിയേടത്തു താത്രിക്കു തോന്നിയ വികാരം പ്രണയമായിരുന്നു എന്ന് ചിലരെങ്കിലും പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. കാമസ്വരൂപിണിയെന്നു ചരിത്രത്തില്‍ കേള്‍വിപ്പെട്ടവളുടെ പ്രണയാര്‍ദ്രമായ പെണ്‍മുഖം തേടിപ്പോയ മനുഷ്യസ്‌നേഹികളായിരുന്നു അവര്‍.

കുട്ടിക്കാലം തൊട്ടേ കഥകളി കണ്ടും 'ആട്ടപ്രകാരം' അറിഞ്ഞാസ്വദിച്ചും വളര്‍ന്ന ഒരുത്തമ സഹൃദയയായിരുന്നു താത്രി എന്നു കേട്ടിട്ടുണ്ട്. കുറേക്കാലം കര്‍ണ്ണാടകസംഗീതവും കഥകളിസംഗീതവും അഭ്യസിക്കുകയും ചെയ്തിരുന്നു. ആറ്റൂരൊരില്ലത്തു ചെന്ന് ഒരു രാത്രി മുഴുവന്‍ താത്രി കഥകളിപ്പദം പാടിവെളുപ്പിച്ച കഥ കേട്ടുകേള്‍വികളിലെ ഒരു വിസ്മയമാണ്.

'ഏഴുരാവൊപ്പം കഥകളി കണ്ടിട്ടും ഏണാക്ഷി എട്ടിനും കാത്തിരുന്നു' എന്ന മട്ടില്‍ ആഴമേറിയ ഒരു കമ്പമായിരുന്നു അത്.

കഥകളിയോടുള്ള ഈ ഗാഢമായ പ്രണയം മാത്രമായിരുന്നു വോ താത്രിക്ക് കാവുങ്ങലാശാനോട്?

ശങ്കരപ്പണിക്കരെ കുട്ടിക്കാലം മുതല്‌ക്കെ താത്രിക്കു പരിചയമുണ്ട്. കാവുങ്ങല്‍ക്കളരിയുടെ ആസ്ഥാനമായ തിച്ചൂരില്‍നിന്ന്, കഥകളിപ്പെട്ടികളേന്തി ദേശമംഗലത്തേക്കും കൂടല്ലൂര്‍ക്കും പോയിരുന്ന ശങ്കരപ്പണിക്കരും സംഘവും കല്പകശ്ശേരിപ്പടിക്കലൂടെയാണ് എന്നും കടന്നുപോയത്.

കളരിയില്‍ ചവിട്ടിയുഴിഞ്ഞ് ദൃഢപ്പെടുത്തിയ കാവുങ്ങല്‍ ശങ്കര പ്പണിക്കരുടെ ലക്ഷണമൊത്ത പുരുഷശരീരം താത്രിയെ മോഹിപ്പിച്ചി രുന്നുവോ?

1968-ല്‍ എഴുതിയ 'സര്‍പ്പം' എന്ന കഥയില്‍ എം. ഗോവിന്ദന്‍ ഇങ്ങനെ വിചാരിക്കുന്നു:

'ആരെയായിരുന്നു അവള്‍ക്കാവശ്യം? കീചകനേയോ ആ വേ ഷം കെട്ടിയ ശങ്കരപ്പണിക്കരേയോ?'

കീചകന്‍ ചൊല്ലാര്‍ന്ന ചൊടിയിലും വല്ലായ്മയിലുമാടിയ വിടന്‍ അവളില്‍ ചൂടുള്ള കാമവികാരങ്ങളുണര്‍ത്തി. അല്ലായ്കില്‍ ചുട്ടിയും ചട്ടയുമഴിക്കാതെ ചെല്ലണമേ എന്നവള്‍ പ്രാര്‍ത്ഥിക്കില്ലായിരുന്നു. കോപ്പിലും തേപ്പിലും അവള്‍ക്കെന്തിന് കമ്പം?

മനുഷ്യനല്ല കലയാണവളില്‍ കാമമുണര്‍ത്തിയത്.'

ഇവിടെ പ്രണയം അസാധുവാകുന്നു.

ലോകപ്രസിദ്ധമായ, കാവുങ്ങല്‍പ്പണിക്കരുടെ കീചകവേഷ ത്തെ വിലയിരുത്തിക്കൊണ്ട്, 'കീചകവേഷത്തിന്റെ സൗഭാഗ്യവും തന്മയത്വവും ഇത്രത്തോളം സാക്ഷാത്ക്കരിച്ച വേറൊരു നടനില്ല' എന്ന് കെ.പി.എസ്. മേനോന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അപ്പോള്‍ നമുക്കൊന്നുറപ്പിക്കാം.

സൈരന്ധ്രിക്കു മുന്‍പില്‍ സംഭോഗശൃംഗാരപ്രണയവുമായി പകര്‍ന്നാടിനിന്ന ആ കീചകപ്പണിക്കര്‍ തന്നെയാവും താത്രിയെ മോഹിപ്പിച്ചിട്ടുണ്ടാവുക.

ഈ പകര്‍ന്നാട്ടത്തിലെ കലയും കാമവും കാമനയും പിന്നെയും നമ്മുടെ മികച്ച എഴുത്തുകാരും കലാകാരന്മാരും സര്‍ഗാത്മകമായി വ്യാഖ്യാനിച്ചിട്ടുണ്ട്.

'പരിണയം' എന്ന ചലച്ചിത്രകഥയില്‍ എം.ടി.വാസുദേവന്‍ നായര്‍ സാക്ഷാത്ക്കരിച്ചിട്ടുള്ളത് ഈ പകര്‍ന്നാട്ടത്തിന്റെ അത്യന്തം സൗന്ദര്യാത്മകമായ അതീന്ദ്രിയാനുഭവമാണ്.

'പ്രസവിച്ചാല്‍ എന്റെ കുട്ടി ശ്രീകൃഷ്ണന്റേതോ അര്‍ജുനന്റേ തോ ആണെന്നു ഞാന്‍ പറഞ്ഞോളാം' എന്ന് സംതൃപ്തിപ്പെടുന്ന നായിക നില്ക്കുന്നത് പകര്‍ന്നാട്ടത്തിന്റെ ഏതോ അതീതജന്മങ്ങളിലാണ്. അവള്‍ ചെന്നു പുണരുന്ന 'പ്രാണശരീര'(ഇീാെശര യീറ്യ)മാവട്ടെ കലയുടെ കാലാതീതമായ ചൈതന്യവുമാകുന്നു.

ഇവിടെ നേരിട്ട് താത്രിയുടെ കഥയിലല്ലെങ്കിലും എം.ടി. സഫലീ കരിക്കുന്നത് കേവല കാമമല്ല; മറിച്ച് കാമത്തില്‍നിന്ന് ഉല്‍ഭൂതമാകുന്ന ഉത്കൃഷ്ടവും കാലാതിവര്‍ത്തിയുമാണ് പ്രണയമെന്നാണ്.

'മാറാട്ടത്തില്‍; കൊന്നത് കീചകനെയോ കേളുവിനെയോ എന്ന ദ്വന്ദ്വാത്മക സമസ്യയ്ക്കു മുന്‍പില്‍ പ്രേക്ഷകരെ നിര്‍ത്തിക്കൊണ്ട് ജി.അരവിന്ദന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതും ഇതേ പകര്‍ന്നാട്ടമാണ്.

ഭൂമി വിട്ടുയര്‍ന്നുപോയ ഏതോ ഗന്ധര്‍വയാമത്തിന്റെ സ്വയം പൂര്‍ണനിര്‍വൃതിക്കുശേഷം പിറ്റേന്നു രാവിലെ കുളപ്പടവില്‍ കേവല മനുഷ്യസ്ത്രീയായി താത്രി ഇരിക്കുന്നത് എം.ഗോവിന്ദന്‍ ഇങ്ങനെ വരച്ചുവെച്ചിട്ടുണ്ട്:

'നിര്‍ന്നിമേഷയായ് താത്രിയിരിക്കുന്നു,

നിര്‍വൃതിയാര്‍ന്നും നിറം പകര്‍ന്നും.

മാറിലും തന്‍ മുഖതാരിലും മുദ്രകള്‍

മാരിവില്ലോലും മുകില്‍ കണക്കെ,

നീട്ടിവരച്ച കുറി വേര്‍പ്പില്‍ മാഞ്ഞിടും

അഭ്രത്തരികള്‍ പതിഞ്ഞുമിന്നി

കണ്ടു കഥകളി, കൊണ്ടു കഥകളി

രണ്ടുമകത്തും പുറത്തുമൊപ്പം.

കല്ലിന്‍പടവില്‍, ഞെരിയാണി വെള്ളത്തില്‍

ഉള്ളിലെയോര്‍മയും ഓളമാക്കി,

കണ്ണുനീര്‍ പോലുള്ള തണ്ണീരില്‍ തന്‍ മുഖ-

ക്കണ്ണാടി,-ഒട്ടു കുനിഞ്ഞുനോക്കി

അന്യോന്യം താനും തന്‍ഛായയും; ഇന്നോളം

ഒന്നിച്ചിണങ്ങി വളര്‍ന്നുവന്നോര്‍

പുത്തരിയായിതാ കണ്ടെന്ന നാട്യത്തില്‍

കുത്തിരിക്കുന്നതെന്തു കൂത്ത്!

കൈവിരല്‍ത്തുമ്പാല്‍ത്തുടയ്ക്കുന്നു തന്‍ബിംബം

ചിന്നി, അതൊന്നാകും കാഴ്ചകാണ്മൂ.

തന്നെ നിഷേധിച്ചും നിര്‍മിക്കുമീവിദ്യ

എന്നു മുതല്ക്കു നീയഭ്യസിച്ചൂ?' (ഒരു കൂടിയാട്ടത്തിന്റെ കഥ)

കുറിയേടത്തു താത്രിയെ സംബന്ധിച്ച് ഈ നിരീക്ഷണം തീര്‍ ത്തും ശരിയാണ്.

'തന്നെ നിഷേധിച്ചും തന്നെ നിര്‍മിക്കുക'യായിരുന്നു താത്രി.

സ്വന്തം വിഗ്രഹം ഉടച്ചുതകര്‍ത്ത് പുതിയൊരു താത്രിക്കുട്ടിയെ ഉരുക്കിവാര്‍ക്കുവാന്‍.

വരുംകാലത്തിനുവേണ്ടിയുള്ള ഒരുണര്‍വിന്റെ വിഗ്രഹമാവണം അത് എന്നവള്‍ മോഹിച്ചു.

അതിനവള്‍ കൊടുക്കേണ്ടിവന്നത് ഒരു ജന്മത്തിന്റെ മുഴുവന്‍ വിലയാണ്.


(താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം എന്ന പുസ്തകത്തില്‍ നിന്ന്)

കുന്നം‌കുളം കേച്ചേരിക്കടുത്ത്താത്രിക്കുട്ടി



താത്രിക്കുട്ടി

താത്രിക്കുട്ടിയെ അറിയില്ലെ? കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!


പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്. സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്. സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല. അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു. സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.



സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍‌മാരുടെ ജനനമായി. മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. മലബാര്‍-കൊച്ചി-തിരുവിതാം‌കൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാം‌കൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു. ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു. ഒരു വശത്ത് ഒരു തത്വദീക്ഷയു‌മില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല. പുരുഷന്‍‌മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍‌മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.


നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ. ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി! പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാം‌പുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു. 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.



സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്. സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്. പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍‌മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു. അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍‌മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു. താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി. താത്രിയെ നാടുകടത്തുകയും ചെയ്തു. പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍‌വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍‌വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.‍



എന്താണ് സ്മാര്‍ത്ത വിചാരം



ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം. ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും. ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും. ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും. അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.



സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം‌പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം. ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.


ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം. പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ! ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല. സാധനത്തെ പിന്നെ അഞ്ചാം‌പുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക. കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു. രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു. ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ. വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.



വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും. അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും. സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് ദാസി മുഖേന സാധനത്തെ അറിയിക്കും. ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല. ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും. കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.



വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍‌മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്. ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും. എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും. ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും. സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും. പുറത്താക്കപെട്ട പുരുഷന്‍‌മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍‌മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍‌മാരുടെ കൂട്ടത്തിലും ചേരുന്നു.



ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........

ഒന്‍പത് വയസ്സുള്ള താത്രിക്കുട്ടിയുടെ ശരീരത്തില്‍ ആദ്യം കൈവെച്ചതു സ്വന്തം



അഛനായിരുന്നുവത്രെ.പിന്നെ ഗുരു,ആങ്ങള,അമ്മാമന്‍..


വിവാഹരാത്രിയില്‍ ഭറ്ത്താവ് മുറിയീലേയ്ക്കയച്ചത്


അയാള്‍ടെ മൂത്തസഹോദരനെ..


അറിവും പ്രായവുമേറിവന്നപ്പോള്‍,ഒരുതരം പ്രതികാരബുദ്ധിയോടെയാകാം,പലരേയും അഗ്നിനാളത്തിലേയ്ക്കെന്നപോലെ ആകറ്ഷിച്ച്,ദൈനംദിനജീവിതത്തിലെ പല കാര്യങ്ങളും നടത്തിപ്പോന്നിരുന്നു,


അതിബുദ്ധിമതിയും


സഹൃദയുമൊക്കെയായിരുന്ന ഈ വിപ്ലവകാരി.


പ്രാകൃതമായ നിയമമെന്ന് നമ്മളൊക്കെപ്പറയുന്ന്


സ്മാറ്ത്തവിചാരത്തിന്‍ ന്യായമുണ്ടായിരുന്നുവെന്ന് തോന്നുന്നതു, ‘സൂര്യനെല്ലീ’പ്പെണ്‍കുട്ടി ചൂണ്ടിക്ക്കാണിച്ച സകലമാനപേരും രക്ഷപ്പെട്ടതോറ്ക്കുമ്പോഴാണ്‍.

2019, ഏപ്രിൽ 13, ശനിയാഴ്‌ച

കണ്ടിയൂർ മഹാദേവക്ഷേത്രം ആലപ്പുഴജില്ല





കണ്ടിയൂർ മഹാദേവക്ഷേത്രം 
===========================
ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ .ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ ദൂരം  പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നു പൂജ .തന്ത്രി പടിഞ്ഞാറേ പുല്ലാം വഴി . ചതുരത്തറയുടെ മുകളിൽ വട്ട ശ്രീകോവിൽ ഉപദേവത :വിഷ്ണു, പാർവ്വ തീശ്വൻ  ,നാഗ രാജാവ്, ഗോശാലകൃഷ്ണൻ .ശാസ്താവ്, ശങ്കരൻ, ശ്രീകണ്ഠൻ വടക്കുംനാഥൻ അന്നപൂർണേശ്വരി ,ഗണപതി, സുബ്രമണ്യൻ  മൂലഗണപതി,ബ്രഹ്മ രക്ഷസ്സ് . ധനുവിലെ തിരുവാതിര ആറാട്ടായി  പത്ത് ദിവസത്തെ ഉത്സവം ഓടനാട്‌ രാജാവിന്റെ ക്ഷേത്രമായിരുന്നു ചിറവാ സ്വരൂപത്തിന്റെയും മാവേലിക്കര മാടത്തിൻകൂർ സ്വരൂപത്തിന്റെയും പൊതു സ്വത്തായിരുന്നു പിന്നീട് കായകുളം രാജാവും  അതിനു ശേഷം മാർത്താണ്ഡവർമ്മയും കൈവശപ്പെടുത്തിയതാണെന്നും  പക്ഷം ഓടനാട്‌ രാജാവിനുമായി യുദ്ധത്തിൽ ഏർപ്പെട്ട കായകുളം രാജാവ് ക്ഷേത്രത്തിൽ കയറി വാതിലടച്ചു പിൻവാതിൽ വഴി രക്ഷപ്പെട്ടു എന്നു കഥയുണ്ടു .ഈ ക്ഷേത്രസ്ഥാപനത്തോട് അനുബന്ധിച്ചു കണ്ടിയൂരബ്ദം എന്നൊരു വര്ഷം  തന്നെയുണ്ടായി . ക്ഷേത്രത്തിൽ രണ്ടു ശിലാശാസനങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തുന്ന തൃക്കുന്നപ്പുഴ രാമൻ തത്തനും കൊടിങ്കുളം ഇരവി കുമാരനും ഇടനാട്ട് നാരായണൻ ചന്ദ്രശേഖരൻ ക്ഷേത്രത്തിനു നൽകിയ വസ്തു വകകളിൽ നിന്നും  നെല്ല് നെയ്യ് തുടങ്ങിയവ യഥാകാലം ക്ഷേത്രത്തിലെത്തിയ്ക്കണമെന്നു  ഇവിടെ രേഖപ്പെടുത്തിയിരുന്നു. ഇതു ഇ പ്പോൾ  തിരുവതാം കൂർ ദേവസം  ബോർഡിന്റേതാണ് 

2019, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഒടിയന്‍


ഒടിയന്‍


വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. തൃശൂര്‍ ഇത്രയും തിരക്കേറിയ നഗരമായിട്ടില്ല. അര്‍ദ്ധരാത്രിയാവുന്നു. നഗരത്തില്‍ ഓടുന്ന ഓട്ടോയില്‍ ഒരാള്‍ കയറി. ദീര്‍ഘദൂരയാത്രയാണ്‌. നല്ല തുക വസൂലാക്കാമെന്ന ആഹ്ലാദത്തില്‍ ഓട്ടോക്കാരനും. ഓട്ടം വിജനമായ പുഴക്കല്‍ പാടത്ത്‌ എത്തിയപ്പോള്‍ വഴിയരികില്‍ ഒരാള്‍ കൈകാണിച്ചു. വഴിവിളക്കില്ലാത്ത സ്ഥലം. റോഡിനിരുവശവും കണ്ണെത്താ പാടശേഖരം. ഓട്ടോ നിര്‍ത്തി. അയാള്‍ ഒരു തീപ്പെട്ടിയാണ്‌ ചോദിച്ചത്‌. ഡ്രൈവര്‍ തീപ്പെട്ടി കൊടുക്കുന്നതിനിടെ അതു താഴെ വീഴുന്നു. അതുകുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ആ കാഴ്‌ചകണ്ടു....അയാളുടെ പാദങ്ങള്‍ മനുഷ്യന്റേതല്ല!. പോത്തിന്റേതായിരുന്നു!. അലറിവിളിച്ച ഓട്ടോക്കാരന്‍ ഓട്ടോയെടുത്ത്‌ പാഞ്ഞു. അപ്പോള്‍ പിന്നിലിരുന്ന യാത്രികന്‍ കാര്യം അന്വേഷിച്ചു. അപരന്റെ കാല്‍ പോത്തിന്‍കാല്‍ ആണെന്ന്‌ ഭയന്നുകൊണ്ടു ഓട്ടോക്കാരന്‍. അപ്പോള്‍ യാത്രികന്‍ മുണ്ട്‌ അല്‍പ്പം നീക്കി, ഇതു പോലായിരുന്നോ എന്നൊരു ചോദ്യം!. നോക്കിയ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരന്റെ കാലുകളും പോത്തിന്റേതാണെന്ന്‌ കാണുകയും ബോധംകെട്ടു വീഴുകയും ചെയ്‌തതായാണ്‌ കഥ.
പൂച്ചയായയും പട്ടിയായും മറ്റു മൃഗങ്ങളായുമൊക്കെ രൂപം മാറി ആളുകളെ അപകടപ്പെടുത്തുന്ന ഒരു വിഭാഗമാണ്‌ ഒടിയന്‍മാര്‍ എന്നാണ്‌ വിശ്വാസം. കീഴാളജാതിക്കാരാണ്‌ ഈ മന്ത്രങ്ങള്‍ വശമാക്കിയിരുന്നത്‌. ഒടിച്ചുകൊല്ലുക എന്ന പ്രയോഗം വടക്കേമലബാറിലും മറ്റും ഇന്നും പ്രയോഗത്തിലുണ്ട്‌. ശത്രുക്കളെ ഒടിച്ചുകൊല്ലുക എന്നാണ്‌ ഇവരുടെ രീതിയത്രെ. കൊലപാതകത്തിന്റെ തെളിവ്‌ ഒന്നും അവശേഷിക്കുകയുമില്ല!.
പണ്ടു പണ്ട്‌...അതായത്‌, ജന്മിമാര്‍ താണജാതിയിലെ സ്‌ത്രീകളെയും മറ്റും പീഡിപ്പിച്ചിരുന്ന കാലം. പേടി കാരണം , കുടുംബത്തിലെ ആണുങ്ങള്‍ പോലും ജന്മിമാരെ എതിര്‍ത്തൊരു വാക്കു പറയാന്‍ ഭയന്നിരുന്ന കാലം. ഒടുവില്‍ ഒരു പാണന്‍ കളിമണ്ണ്‌ കൊണ്ട്‌ ഒരു രൂപം ഉണ്ടാക്കി. ആ രൂപം പിന്നീട്‌ തീയിലിട്ടു കരിച്ച്‌ കരിങ്കുട്ടി എന്ന പേരില്‍ അതിനെ ആരാധിച്ചു. ഉഗ്രഉപാസനയില്‍ സംപ്രീതനായ ആ മൂര്‍ത്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടുവത്രെ. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള ശക്‌തി വേണമെന്നായിനുന്നു പാണന്റെ അപേക്ഷ. പക്ഷെ അങ്ങനെ ഒരു വരം നല്‍കാന്‍ കരിങ്കുട്ടി ശക്തനായിരുന്നില്ല. എങ്കിലും ആ ശക്‌തി കിട്ടാനുള്ള മരുന്ന്‌ കരിങ്കുട്ടി ഉപദേശിച്ചു കൊടുത്തു.. ഏതു ജീവിയുടെയും രൂപം ധരിച്ചു ചെന്നും ശത്രുവിനെ ഉപദ്രവിക്കാനുള്ള ഒരു മരുന്നായിരുന്നു അത്‌!. പക്ഷെ, ആ മരുന്ന്‌ ഉണ്ടാക്കാനുള്ള വഴി അത്ര എളുപ്പവുംമായിരുന്നില്ല. ഗര്‍ഭസ്ഥശിശുവിനെ എടുത്താണ്‌ അതു ഉണ്ടാക്കേണ്ടിയിരുന്നത്‌. എങ്ങിനെയോ ആ പാണന്‍ അതു സാധിച്ചെടുക്കുകയും ഒടിവിദ്യ വശമാക്കുകയും ചെയ്‌തു എന്നാണ്‌ പുരാണം.
കണ്‍മഷി പോലുള്ള ഈ ഔഷധം അല്‍പ്പം എടുത്തു ദേഹത്ത്‌ തൊട്ട്‌, ആരും കാണാതെ ഇരുട്ടില്‍ പോയി ഉപാസിക്കും. ചെവിക്കുറ്റിയില്‍ ഈ മരുന്നു വയ്‌ക്കുന്നതോടെയാണ്‌ ഇവര്‍ ഒടിയന്‍മാരാകുന്നത്‌ എന്ന ഒരു വിശ്വാസവുമുണ്ട്‌. ചെവിക്കുറ്റി ഉരച്ചു കഴുകിയാല്‍, മൃഗരൂപം മാറി ഇവര്‍ മനുഷ്യരായി നിന്ന കഥകളും മുത്തശിമാര്‍ക്കു പറയാനുണ്ട്‌. നായ, പോത്ത്‌, ആട്‌ തുടങ്ങി ഇഷ്‌ടരൂപങ്ങള്‍ ധരിക്കാനാകും എന്നതാണ്‌ ഒടിമരുന്നിന്റെ പ്രത്യേകത. ഈ വിശ്വാസത്തിനു ബലംകൂട്ടി, നാട്ടില്‍ നടന്ന കൊലപാതകങ്ങള്‍ പലതിനും തെളിവില്ലാതെയും പോയി. കഥകള്‍ പരന്നു....ഒടിയന്‍ ഒടിച്ചുകൊന്നതാണ്‌!. നാട്ടില്‍ ഭയം പരന്നു. പാണസമുദായക്കാര്‍ക്കു പലര്‍ക്കും നാട്ടുകാരുടെ `പെരുമാറ്റവും' ഈ അന്ധവിശ്വാസത്തിന്റെ പേരില്‍ നേരിടേണ്ടി വരികയുണ്ടായിട്ടുണ്ട്‌. പലകുടുംബങ്ങളും നാടുംവീടും വിട്ടു പോയ ചരിത്രവും ഉണ്ട്‌. ജന്മിമാര്‍, ശത്രുക്കളെ ചതിച്ചു കൊല്ലാനായി ഈ സമുദായക്കാരെ ചട്ടം കെട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. രാത്രികളില്‍ ഒറ്റക്കു സഞ്ചരിക്കുന്നവരാണ്‌ ഒടിയന്റെ ആക്രമണത്തിനു ഇരയായിരുന്നതത്രെ. മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവന്‍ നായര്‍ `ഒടിയന്‍' എന്നപേരില്‍ മനോഹരമായ ചെറുകഥ എഴുതിയിട്ടുണ്ട്‌. മുത്തശ്ശിക്കഥകള്‍ കേട്ടുറങ്ങിയ ഒരു ബാലമനസ്സിന്റെ ജാലകത്തിലൂടെ നോക്കിക്കാണുകയാണ്‌ എം.ടി. നാടും കാടുമെല്ലാം വെളുത്തപ്പോള്‍, ഒടിയന്‍മാരും നാടുനീങ്ങി എന്നു വേണം കരുതാന്‍. പക്ഷെ ഇന്നും ഗ്രാമാന്തരങ്ങളിലെ സന്ധ്യകളില്‍ മുത്തശ്ശിമാര്‍ ഈ കഥ അയവിറക്കുന്നു. അതു കേട്ടിരിക്കുന്ന ഉണ്ണികള്‍ ഭാവനയുടെ പുതുലോകത്തേയക്കു പറന്നുയരുന്നു. വളര്‍ന്നു വലുതാകുമ്പോഴും ഓര്‍ത്തിരിക്കാന്‍ ഗൃഹാതുരത്വമുള്ള ഒരോ കഥകള്‍.......

2019, ഏപ്രിൽ 11, വ്യാഴാഴ്‌ച

എടതൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം തൃശൂർ




എടതൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം
=================================
തൃശൂർ ജില്ലയിലെ വെങ്ങാനൂരിൽ .ചേലക്കരയിൽ നിന്നും ഒരു കിലോമീറ്റര് വടക്കുഭാഗത്ത് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിന് കിഴക്കു ഭാഗത്താണ് ക്ഷേത്രം പ്രധാനമൂർത്തി ശ്രീ കൃഷ്ണൻ ഉപദേവത .ഗണപതി കിഴക്കോട്ടു ദര്ശനം ഗണപതി തെക്കോട്ടു .ഒരു നേരം പൂജ ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ക്ഷേത്രക്കുളം ഒരു പ്രത്യേക തരത്തിലാണു .കാൽപാദത്തിന്റെ ആകൃതിയിലുള്ള കുളത്തിനു 4 ഏക്കർ 19 സെൻറ്  വിസ്തീർണം കുളത്തിന്റെ ഏതു ഭാഗത്തുനിന്നും നോക്കിയാലും ഒരു മൂല കാണില്ല.  ചന്ദ്രപുഷ്കരിണി  എന്നാണു ഈ കുളം  അറിയപ്പെടുന്നത് . ഈ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വെങ്ങാനെല്ലൂർ തളി ക്ഷേത്രത്തിന്റെ കുളമാണ് ഇതെന്നും സംശയമുണ്ട്. തളി  ക്ഷേത്രത്തിൽ  പ്രധാനമൂർത്തി ശിവൻ ലിംഗത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട് ,നല്ല വണ്ണവുമുണ്ട് കിഴക്കോട്ടു ദര്ശനം പൂജ ഒരു നേരം ഈ രണ്ടു ക്ഷേത്രങ്ങളും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ചേലക്കരയിൽ നിന്നും തൊഴുപ്പാടം റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം വാവന്റെ കേറ്റം ബെസ്റ്റോപ്പ് .ഇവിടെയും ഒരുനേരപൂജ 

എടത്രക്കാവ്, തൃശൂർ ജില്ല






എടത്രക്കാവ് തൃശൂർ ജില്ല
EDATHRAKAV POOLAANI

തൃശൂർ ജില്ലയിലെ പൂലാനിയിൽ .മേലൂർ പഞ്ചായത്ത് ചാലക്കുടി-പൂലാനി വഴിഅടിച്ചിലി റൂട്ട് പ്രധാന മൂർത്തി വനദുര്ഗ്ഗാ .പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ കാഞ്ഞിര[പള്ളി പുഴയോരത്താണ് ക്ഷേത്രം ഉപദേവത  ഗണപതി , ശാസ്താവ്. കൂടാതെ മുടിന്നൂർക്കര ഭഗവതി. ഈ ഭഗവതിയെ അടിച്ചിലിയിൽ നിന്നും കൊണ്ടുവന്നതാണ് കുംഭത്തിലെ ഉത്രം  വിലക്ക് .മുൻപ് ഇവിടെ വേലയും താലപ്പൊലിയും ഉണ്ടായിരുന്നു  എന്ന് വെളിപ്പെടുത്തുന്ന  കൊച്ചി രാജ്യത്തെ ഒരു തീട്ടുരമുണ്ട് .ആ  തീട്ടൂരമനുസരിച്ചു   ഈഴവപ്രമാണിയ്‌ക്ക്‌ എടത്രകാവിൽ ചില അവകാശങ്ങളുണ്ടായിരുന്നു  ക്ഷേത്രപ്രവേശന വിളമ്പരത്തിനു മുൻപായിരുന്നു ഈഅവകാശം . എന്തെല്ലാം അവകാശം ഉണ്ടായിരുന്നു എന്ന് അറിയില്ല.  കീഴ് മര്യാദപോലെ  എന്നാണു തീട്ടൂരവാക്യം ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിലായിരുന്നു  ഈഴവ പ്രമാണിയുടെ ഇരുപ്പു എന്നും പറയുന്നുണ്ട് കൊടുങ്ങല്ലൂർ ഭരണിയ്ക്കു  കാവ് തീണ്ടാൻ അനുമതി നൽകാൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിന്റെ നടയിലുള്ള ആൽത്തറയിലാണ് ഇരിയ്ക്കുക.