എടത്രക്കാവ് തൃശൂർ ജില്ല
EDATHRAKAV POOLAANI
തൃശൂർ ജില്ലയിലെ പൂലാനിയിൽ .മേലൂർ പഞ്ചായത്ത് ചാലക്കുടി-പൂലാനി വഴിഅടിച്ചിലി റൂട്ട് പ്രധാന മൂർത്തി വനദുര്ഗ്ഗാ .പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ കാഞ്ഞിര[പള്ളി പുഴയോരത്താണ് ക്ഷേത്രം ഉപദേവത ഗണപതി , ശാസ്താവ്. കൂടാതെ മുടിന്നൂർക്കര ഭഗവതി. ഈ ഭഗവതിയെ അടിച്ചിലിയിൽ നിന്നും കൊണ്ടുവന്നതാണ് കുംഭത്തിലെ ഉത്രം വിലക്ക് .മുൻപ് ഇവിടെ വേലയും താലപ്പൊലിയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്ന കൊച്ചി രാജ്യത്തെ ഒരു തീട്ടുരമുണ്ട് .ആ തീട്ടൂരമനുസരിച്ചു ഈഴവപ്രമാണിയ്‌ക്ക് എടത്രകാവിൽ ചില അവകാശങ്ങളുണ്ടായിരുന്നു ക്ഷേത്രപ്രവേശന വിളമ്പരത്തിനു മുൻപായിരുന്നു ഈഅവകാശം . എന്തെല്ലാം അവകാശം ഉണ്ടായിരുന്നു എന്ന് അറിയില്ല. കീഴ് മര്യാദപോലെ എന്നാണു തീട്ടൂരവാക്യം ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിലായിരുന്നു ഈഴവ പ്രമാണിയുടെ ഇരുപ്പു എന്നും പറയുന്നുണ്ട് കൊടുങ്ങല്ലൂർ ഭരണിയ്ക്കു കാവ് തീണ്ടാൻ അനുമതി നൽകാൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിന്റെ നടയിലുള്ള ആൽത്തറയിലാണ് ഇരിയ്ക്കുക.