മലച്ചി ക്ഷേത്രം തൃശൂർ ജില്ല
==================================
തൃശൂർ ജില്ലയിലെ പഴയന്നൂരിനടുത്ത് .പഴയന്നൂർ -ഇളനാട് റൂട്ടിൽ .കൊടയ്ക്കാട്ടു പടി സ്റ്റോപ്പിൽ നിന്നും നാലുകിലോമീറ്റർ .തെക്കു ഭാഗത്ത് കാടിന്റെ അതിർത്തിയിലാണ് ക്ഷേത്രം ക്ഷേത്രത്തിലേയ്ക്ക് നടന്നു പോകേണ്ടി വരും .തോട് കടക്കണം . പ്രധാനമൂർത്തി വനദുര്ഗ്ഗ.ശിലയാണ് കിഴക്കോട്ടു ദർശനം .ആദ്യം പ്രത്യേക പൂജയുണ്ടായിരുന്നില്ല . കാട്ടിൽ വിറകിനു പോകുന്നവർ ഇവിടെ നാളികേരം എറിയും. ഇപ്പോൾ ഒരു നേരം പൂജയുണ്ട് .ഉപദേവത ഗണപതി അയ്യപ്പൻ ശിവൻ .കൂടാതെ മുണ്ടറക്കോട് ശാസ്താവിനേയും ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഇരുത്തി യിട്ടുണ്ട്. മുണ്ടറക്കോട് ക്ഷേത്രത്തിന്റ മൂലസ്ഥാനം പഴയന്നൂർ-ഇളനാട് റൂട്ടിലെ പാറയ്ക്കൽ സ്റ്റോപ്പിന് ഒരുകിലോമീറ്റർ ,കിഴക്കുഭാഗത്തായിരുന്നു .ഇത് ദേശക്ഷേത്രമായിരുന്നു .ഇവിടെ തീയാട്ടുണ്ടായിരുന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം