2019, ജൂലൈ 8, തിങ്കളാഴ്‌ച

അണിയൂർ ദുർഗ്ഗക്ഷേത്രം തിരുവനന്തപുരം ജില്ല



അണിയൂർ ദുർഗ്ഗക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പഞ്ചായത്തിൽ ശ്രീകാര്യം -ചെമ്പഴന്തി റൂട്ട്.പ്രധാന മൂർത്തി ബാലദുർഗ്ഗ കിഴക്കോട്ടു ദർശനം .മുങ്ങുന്നു നേരം പൂജ. തന്ത്രി ചെറുമുക്ക്  ഉപദേവത  ശിവൻ ശാസ്താവ് ഗണപതി വിഷ്ണു, ചാമുണ്ഡേശ്വരി ,നാഗം .പാൽപ്പായസവു ഉണ്ണിയപ്പവും പ്രധാന നേദ്യം, മേടത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടുണ്ട്. 'ചെങ്കാൽ തൊഴിയ്ക്കൽ ' ഒരു വയസ്സാകുന്നതിന് മുൻപ് കുട്ടികളെ ബാലദുർഗ്ഗ യ്ക്ക് മുന്നിൽ തൊഴിയ്ക്കുന്നതാണ് ഈ ചടങ്ങു .സന്താനലബ്ധിയ്ക്കു വേണ്ടി നേരുന്ന നേര്ച്ച്ചയാണിത്  തോട്ടത്തിൽ മഠത്തിലെ ബ്രാഹ്‌മണൻ സന്താനലബ്ധിയ്ക്കു വേണ്ടി  ഇവിടെ വന്നിരുന്നു സന്താനഗോപാലം മന്ത്രം ജപിച്ചു സിദ്ധി വരുത്തി ദേവിയെ പ്രത്യക്ഷപ്പെടുത്തി  പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  ക്ഷേത്രത്തിൽ നേര്ച്ച നേർന്നു  സന്താനലബ്ധിയുണ്ടായാൽ വീട്ടിൽ നിറപറ വച്ച് -വീട് അകലെയാണങ്കിൽ ക്ഷേത്രത്തിനടുത്തുള്ള വാര്യത്ത് -നിലവിളക്കിനു മുന്നിൽ കുട്ടിയെ അച്ഛനോ അമ്മാവനോ മടിയിലിരുത്തണം പിന്നീട് കോലം വരച്ചു പല കയിട്ടു കുട്ടിയെ അതിലിരുത്തും നാല് കരിമ്പുകളിൽ ചുവന്ന പട്ടു കെട്ടി ആ പട്ടിനടിയിൽ കുട്ടിയെ എടുത്ത് അച്ഛൻ നടക്കണം കരിമ്പിന്റെ ഒരറ്റത്ത് ഒരുകുല പാക്ക് നെയ്യ് മറ്റേ അറ്റത്ത് കദളിപ്പഴം  എന്നിവ കെട്ടിയിടും. പഞ്ചവാദ്യം നാദസ്വരം എന്നിവയോടു കൂടി ഘോഷയാത്ര. മൂന്ന് കരിമ്പിൻ കഷണങ്ങൾ ഒന്നിച്ചു കെട്ടി ആരോട് ആൺകുട്ടിയെ കൊണ്ട് പിടിപ്പിച്ച് മുന്നിൽ നടത്തും  ചങ്ങല വട്ട സ്ത്രീകളാണ് പിടിയ്ക്കുക. അഷ്ടമംഗല്യം വേണം  ഈ ഘോഷയാത്ര ക്ഷേത്രത്തിലെത്തി മൂന്നു പ്രദിക്ഷിണം വയ്ക്കുമ്പോൾ പൂക്കില ,പൂവ് കുരുത്തോല മലര് എന്നിവ  മുകളിലേയ്ക്കുഎറിയും.മൂന്ന് പ്രദിക്ഷിണം വച്ച ശേഷം കുട്ടിയുടെ കൊച്ചു കാലുകൾ   ഭഗവതിയെ കാണിയ്ക്കും. വികാരനിർഭരമായ ആറു ചടങ്ങാണിത് .. കേരളത്തിൽ ഈ ചടങ്ങു   ഈ ക്ഷേത്രത്തിൽ മാത്രമേ  കണ്ടെത്തിയിട്ടുള്ളു. ഈ ക്ഷേത്രത്തിൽ വച്ചാണ് ചട്ടമ്പി സ്വാമികൾ  ശ്രീനാരായണ ഗുരുസ്വാമിയെ  കണ്ടുമുട്ടിയത്. അദ്ദേഹമാണ് ശ്രീനാരായണന്‌ ബാലസുബ്രമണ്യമന്ത്രം ഉപദേശിച്ചതെന്നു  പഴമ ക്ഷേത്രപ്രവേശനമില്ലാതിരുന്ന കാലത്ത് ക്ഷേത്രത്തിന്റെ ആൽത്തറയിലിരുന്നാണ് സ്വാമികൾ  ശ്രീനാരായണന്‌ ഉപദേശങ്ങൾ നൽകിയിരുന്നത്. അണിയൂർ  വാര്യത്തെ  മാധവ വാര്യരും  ശേഖര വാര്യരും  ശ്രീ നാരായണ ഗുരുവിനെ പഠിപ്പിച്ചിട്ടുണ്ടെന്നും പഴമയുണ്ട്. വളരെക്കാലം അണിയൂർ വാര്യത്തിന്റെ  കൈവശമായിരുന്നു ഈ ക്ഷേത്രം  ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .