താഴെക്കാട് ശിവക്ഷേത്രം തൃശൂർ ജില്ല
തൃശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് .കല്ലേറ്റുങ്കരയ്ക്കടുത്തു ആളൂർ പഞ്ചായത്തിലെ താഴേക്കാട് .ഇരിങ്ങാലക്കുട -ചാലക്കുടി റൂട്ടിലെ കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷനടുത്തു നിന്നും ഏകദേശം മൂന്നു കി ലോമീറ്റർ ദൂരെ. പ്രധാനമൂർത്തി ശിവൻ സ്വയംഭൂലിംഗമാണെന്നും രുദ്രാക്ഷ ശിലയാണെന്നും അഭിപ്രായങ്ങൾ. പീഠം ലിംഗത്തിനു മുകളിലൂടെ ഇറക്കിയിരിക്കുകയാണെന്നു കരുതുന്നു കിഴക്കോട്ടു ദർശനം .വട്ട ശ്രീകോവിൽ നല്ലവീതിയിൽ ഇടനാഴിയുണ്ട് .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .നാഗരമണ്ണും ,തരണനെല്ലൂരും .ഉപദേവതകളി കുംഭത്തിലെ ശിവരാത്രി ആഘോഷം അന്ന് കൊടികയറി എട്ടു ദിവസത്തെ ഉത്സവം .ക്ഷേത്രത്തിൽ ലിഖിതമുണ്ട് . ക്ഷേത്രപരിസരത്ത് കളരിയുണ്ടായിരുന്നു .എന്ന് ഒരു പുരാവൃത്തമുണ്ട്ഈ ക്ഷേത്രത്തിനടുത്തുള്ള താഴേക്കാട് പള്ളിയിലാണ് പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം . എ .ഡി.917 -ലെ കോത രവിയുടെ ശാസനത്തിൽ ഊരിന്റെ ഭരണകാര്യങ്ങളിൽ പൊതുവാളിനെയും ഊരാളന്മാരെയും നിയന്ത്രിക്കുന്നതാണ് പ്രതിപാദ്യം .ഊരാളന്മാരും പൊതുവാളന്മാരും ഈ ഊരിൽ പ്രവേശിച്ചു ധനം ഈടാക്കുകയോ കുടിവയ്ക്കുകയോ വസ്ത്രം വാങുകയോ കട്ടിലേറുകയോ ,ഊരിലുള്ള കുട്ടികളെ നന്മ,തിന്മ ചെയ്യുകയോ അറുത്തു എന്നാണു വിലക്ക് .രണ്ടു ക്രിസ്ത്യാനികളായ കച്ചവടക്കാർ ക്കു പള്ളി പണിയാനും കട നടത്തുവാനും സ്ഥലം കൊടുത്തപ്പോൾ ആ സ്ഥലത്ത് നാട്ടു നടപ്പനുസരിച്ചു അനുസരിച്ചുള്ള അധികാരത്തിൽ നിന്നും നാട്ടു പ്രമാണിമാരെ ഒഴിവാക്കിയത് രേഖപ്പെടുത്തി വച്ചതാണ് ശാസനം എന്ന് കരുതുന്നു .കച്ചവടക്കാർ ക്രിസ്ത്യാനി]കൾ ആയിരുന്നില്ല എന്നും മറ്റു ചിലരും ഇരിങ്ങാലപ്പള്ളി മനവക ക്ഷേത്രമാണു താഴക്കാട് ശിവക്ഷേത്രം ഇവർക്ക് മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് വിഷ്ണുവും ഭഗവതിയും. .