കിഴക്കേ കുമരഞ്ചിറ ക്ഷേത്രം തൃശൂർ ജില്ല
തൃശൂർ ജില്ലയിലെ വരാന്തരപ്പള്ളി പഞ്ചായത്തിൽ വരാന്തര -നന്ദിപുലം റൂട്ടിൽ നന്ദിപുലം സെന്ററിൽ നിന്നും രണ്ടു ഫർലോങ് .ഇവിടെ ഒരേ പീഠത്തിൽ മൂന്നു മൂർത്തികളാണ് .ശിവൻപാർവ്വതി ഭദ്രകാളിയും . രൂപമില്ലാത്ത മോന് ശിലകളാണ് .ഇതിൽ ഭദ്രകാളിയ്ക്കു പ്രാധാന്യം പാർവ്വതി മദ്ധ്യത്തിലും ഭദ്രകാളി വടക്കു ഭാഗത്തും ശിവൻ തെക്കു ഭാഗത്തും .കിഴക്കോട്ടു ദർശനം .മുന്നിൽ കുറുമാലിപ്പുഴ മൂന്നു നേരം പൂജയുണ്ട് തന്ത്രി അഴകത്തുമന .ഉപദേവതാ ശാസ്താവ് മണികണ്ഠൻ അഞ്ചു രക്തേശ്വരികൾ ധർമ്മ ദൈവങ്ങൾ കൂടാതെ പുറത്ത് രക്ഷസ്സ്.പത്താമുദയത്തിനു വേലയും കുംഭഭരണിആഘോഷവും വേലയ്ക്കു അഞ്ചു ആനയുണ്ടാകും മണ്ഡലത്തിൽ 41 ദിവസം കളമുണ്ടാകും . ഈ ക്ഷേത്രത്തിലെഴുത്തിനിരുത്തൽ പ്രധാനമാണ് വസൂരി വന്നാൽ സങ്കടപ്പറ എടുത്തിരുന്നു കൊച്ചി രാജാവിന്റെ കൈവശമായിരുന്നു ക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസ്വംബോർഡ് .ഇതിനു പടിഞ്ഞാറ് ഭാഗത്ത് ശ്രീരാമക്ഷേത്രമുണ്ട് പടിഞ്ഞാട്ടു ദർശനം ഇത് കോവൂർ മനവക ക്ഷേത്രമാണ്