മിത്രാനന്ദപുരം ക്ഷേത്രം ,തിരുവനന്തപുരം
തിരുവനന്തപുരത്ത് മൂന്നുപ്രധാനമൂർത്തികൾ ബ്രഹ്‌മാവും ശിവനും വിഷ്ണുവും. ഇരിക്കുന്ന ബ്രഹ്‌മാവും നിൽക്കുന്ന വിഷ്ണുവുമാണ് .വിഷ്ണുവിന് വട്ടശ്രീകോവിൽ ,കിഴക്കോട്ടു ദർശനം . തന്ത്രി തരണനെല്ലൂർ ആയുർ വർ ദ്ധനയ്ക്കു ക്ഷേത്രത്തിലെ ബ്രഹ്‌മാവിന് വിളക്ക് കത്തിയ്ക്കും. വിഷ്ണുവിന് വെണ്ണ നേദ്യം, ഉപദേവത ഗണപതി. ഈ ക്ഷേത്ര സമുച്ചയത്തിൽ ആദ്യം ബ്രഹ്‌മാവിന്റെ ക്ഷേത്രമാണ് ഉണ്ടായിരുന്നത്. ഈ ബ്രഹ്‌മാവിനെ ശിലാലിഖിതത്തിൽ ദക്ഷിണ സ്വര്ണമുകൈ ഭട്ടാരൻ എന്നാണു വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിനു 90 ഗ്രാമങ്ങളിൽ ഭൂമിയുണ്ടായിരുന്നു എന്ന് ഗോപിനാഥ റാവു വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും പിന്നീട് നിർമിച്ചതാണ് .പദ്മനാഭ ക്ഷേത്രത്തിൽ പൂജ കഴിച്ചവര് പിന്നീട് മറ്റു സ്ഥലങ്ങളിൽ പൂജ കഴിയ്ക്കരുതെന്നു ഒരു നിശ്ചയമുണ്ട് .അവർക്കു പൂജ നടത്താൻ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾ പണി തീർത്തു എന്നാണു ഒരു പുരാവൃത്തം. ഇക്കര ദേശിയ്‌ക്ക്‌വേണ്ടി വിഷ്ണു ക്ഷേത്രവും അക്കരെ ദേശിയ്ക്കു ശിവനും. ശ്രീകൃഷ്ണ ക്ഷേത്രം നിർമിച്ചത് ഉദയമാർത്താണ്ഡ വർമ്മനാണന്നു സ്യാനന്ദു പുരാണ സമുച്ചയം ഇത് അച്ചടിച്ചിട്ടില്ല കൈയെഴുത്ത് പ്രതികൾ തിരുവനന്തപുരം വലിയകൊട്ടാരം ഗ്രന്ഥപുരയിലും സർവ്വകലാശാല ഹസ്തലിഖിത ഗ്രന്ഥശാലയിലുമുണ്ട് .കൊല്ലവർഷം 384 മാണ്ടിലെ രേഖയിൽ തിരുവനന്തപുരത്ത് മിത്രാനന്ദപുരം ക്ഷേത്രത്തിൽ യോഗം കൂടുന്ന സഭയും സഭയിൽ ഒരു സഭാജിതനും ഭട്ടാരകനും ഉണ്ടായിരുന്നു. എന്നും പദ്മനാഭമേനോൻ കൊല്ലവർഷം 660 മീനമാസത്തിൽ നന്നാക്കിയെന്നു വിഷ്ണു ക്ഷേത്രത്തിൽ ലിഖിതമുണ്ട് ക്ഷേത്രത്തിലേക്കുള്ള ദാനങ്ങളെക്കുറിച്ചു ചെമ്പുതകിടിലുള്ള തമിഴ് വട്ടെഴുത്ത് ശാസനങ്ങൾ കണ്ടെടുത്തിട്ട് ഉ ണ്ട് .മുറജപത്തിനെത്തുന്ന ആഴ്വാഞ്ചേരി തംബ്രാക്കൾ മിത്രാനന്ദപുരം ബ്രഹ്‌മസം മഠത്തിലാണ് താമസിച്ചതെന്നു ക്ഷേത്രം നിൽക്കുന്ന സ്ഥലത്തായിരുന്നു അനന്തന്കാടെന്നും ഇവിടെ വച്ചാണ് വില്വമംഗലത്തിനു ദർശനം ലഭിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്.