കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം
പുരാതനമായ ക്ഷേത്രങ്ങള്‍ക്കും രസകരമായ മിത്തുകള്‍ക്കും പ്രസിദ്ധമായ നാടാണ് കൊല്ലം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രങ്ങളും കഥകളും എല്ലാം ചേരുന്ന കൊല്ലത്തിന് വ്യത്യസ്തമായ ഒരു മുഖം തന്നെയുണ്ട്. ബുദ്ധമതവുമായ് അഭേദ്യബന്ധം കൊല്ലത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇവിടുത്തെ പല ക്ഷേത്രങ്ങള്‍ക്കും എഴുതപ്പെടാത്ത ഒരു ബുദ്ധചരിത്രം പറയുവാനുണ്ടാകും, അത്തരത്തിലൊന്നാണ് കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം.
പടനായർകുളങ്ങര മഹാദേവക്ഷേത്രം കൊല്ലത്തെ പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുനാഗപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 1098 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇത് പഴയ കാലത്ത് പാഞ്ഞാർകുളം ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്.
എവിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ ശാസ്താംകോട്ട റോഡിന് അഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ബുദ്ധ ക്ഷേത്രം ഹൈന്ദവ ക്ഷേത്രമാകുന്നു പണ്ടുകാലത്ത് പടനായർകുളങ്ങര മഹാദേവക്ഷേത്രം ഒരു ബുദ്ധ ക്ഷേത്രമായിരുന്നുവെന്നാണ് ചരിത്രം . ഓടനാട് രാജവംശത്തിന്‍റെയും കായംകുളം രാജാക്കന്മാരുടെയും ആയ് രാജവംശത്തിന്റെയും കീഴിലായിരുന്നു കാലങ്ങളോളം കരുനാഗപ്പള്ളി ഉണ്ടായിരുന്നത്. അക്കാലത്തായിരിക്കണം ബുദ്ധ ക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത് എന്നാണ് കരുതുന്നത്. ഇവിടെ സമീപത്തുള്ള പല പ്രദേശങ്ങളില്‍ നിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട പല ചരിത്രവസ്കുക്കളും കണ്ടെത്തിയിട്ടുണ്ട്.
ശിവനും കൃഷ്ണനും ചേര്‍ന്ന് വിശ്വാസപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഒരേ നാലനമ്പലത്തില്‍ കൃഷ്ണനും ശിവനും വസിക്കുന്ന ക്ഷേത്രമെന്ന നിലയിലാണ് ഇവിടം വിശ്വാസികള്‍ക്കിയില്‍ പ്രസിദ്ധമായിരിക്കുന്നത്. ക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഒരുമിച്ച് യാത്ര പുറപ്പെട്ട കൃഷ്ണന്‍റെയും ശിവന്റെയുമാണ്.
ശിവനെ കബളിപ്പിച്ച കൃഷ്ണന്‍ ഒരിക്കല്‍ ശിവനും കൃഷ്ണനും കൂടി ഒരു യാത്രയ്ക്കിടെ ഈ വഴി കടന്നുപോവുകയുണ്ടായി.നടന്നു തളര്‍ന്ന അവര്‍ വിശ്രമത്തിനായി കരുനാഗപ്പള്ളി തിരഞ്ഞെടുത്തു. അങ്ങനെ ഇരുന്നപ്പോള്‍ ഇവിടെ കുടിയിരിക്കാം എന്നു ശിവനു തോന്നുകയും അദ്ദേഹം കൃഷ്ണനെ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുവാനായി പറഞ്ഞയക്കുകയും ചെയ്തുവത്രെ. അങ്ങനെ പോയ കൃഷ്ണന്‍ മികച്ച ഒരു സ്ഥലം കണ്ടപ്പോള്‍ അവിടെ സ്വയം പ്രതിഷ്ഠ നടത്തിയിരുന്നു. നേരേമേറെ കഴിഞ്ഞിട്ടും തിരികെ വരാതിരുന്ന കൃഷ്ണനെ തിരക്കി പോയപ്പോളാണ് ശിവന്‍ കൃഷ്ണന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ ശിവന്‍ കൃഷണന്‍റെ തൊട്ടടുത്ത് സ്വയം പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇവിടെ ഒരേ നാലമ്പലത്തിനുള്ളില്‍ ശിവപ്രതിഷ്ഠയും കൃഷ്ണ പ്രതിഷ്ഠയും വന്നതെന്നാണ് വിശ്വാസം.