പൂവ്വത്തുശ്ശേരി ദുർഗ്ഗക്ഷേത്രം തൃശൂർ ജില്ല
108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിൽ ആലുവമാള റൂട്ടിലെ പൂവത്തുശ്ശേരി അമ്പലം സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ദുർഗ്ഗ .ഇടത്തെ കണ്ണ് പൂർണ്ണമായും തെളിച്ചിട്ടില്ലാത്തവിഗ്രഹമാണ് ഇത് ശില്പി മരിച്ചതുകൊണ്ടാണോ എന്ന് വ്യക്തമല്ല .അഞ്ചു അടിയോളം ഉയരമുണ്ട്. .മുകളിലെ വലതു കൈയിൽ ചക്രം. ഇടതു കൈയിൽ ശംഖു .താഴെ ഇടതു കൈ എളിയിലും വലതുകൈ വരദാന സ്വഭാവത്തിലും .പടയോട്ടക്കാലത്ത് വിഗ്രഹത്തിന്റെ പാദങ്ങൾ ഒടിഞ്ഞു പോയതുകൊണ്ട് പഞ്ചലോഹത്തിൽ വാർത്തുകെട്ടി വെള്ളിയുറയിട്ടു കലശം നടത്തിയിരുന്നു പഴയ ബിംബം പന്ത്രണ്ടാം നൂറ്റാണ്ടിൽ മാറിയതാണെന്നും കരുതുന്നു . കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി നെടുമ്പള്ളി തരണ നല്ലൂർ . ചതുര ശ്രീകോവിൽ. ഉപദേവതകൾ ഗണപതി,ശിവൻ,യക്ഷി,നാഗം .ഇവിടെ ചോറിൽ തേങ്ങാ ചിരകിയിട്ട് നേദ്യമുണ്ട്. പഴയകാലത്ത് ആറാട്ടുപുഴപൂരത്തിലെ പങ്കാളിയായിരുന്നു. ക്ഷേത്രത്തിൽ ഏഴാം ദിവസം അർദ്ധ രാത്രി പൂരം നക്ഷത്രം വരുന്ന തരത്തിൽ പത്ത് ദിവസത്തെ ഉത്സവം 1127 മുതൽ ഇല്ല .മംഗല്യത്തിന് ബ്രാഹ്മണിപ്പാട്ടും പാട്ടും താലിയും നടയ്ക്ക് വയ്ക്കലും വഴിപാടു. മള്ളിയൂർ മനവക ക്ഷേത്രമാണ് ഈ മന അന്യം നിൽക്കാറായപ്പോൾ അരയന്നമംഗലത്തുനിന്നും ദെത്തെടുത്തു. ദത്തെടുത്ത ആൾ സ്മാർത്തവിചാരത്തിൽ പെട്ട് നാടുവിട്ടു .പിന്നീട് കുറുങ്ങാട്ടു ഇല്ലത്തു നിന്നും വീണ്ടും ദത്തെടുത്ത് അന്യം നിൽക്കുന്ന ഘട്ടം ഒഴിവാക്കിയെന്നു പഴമ .