2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഓണം തുരുത്ത് ശ്രീകൃഷ്ണക്ഷേത്രം ,കോട്ടയം ജില്ല

 ഓണം തുരുത്ത് ശ്രീകൃഷ്ണക്ഷേത്രം ,കോട്ടയം ജില്ല

==================================


കോട്ടയം ജില്ലയിലെ  ഏറ്റുമാനൂരിനടുത്ത്‌ . നീണ്ടൂർ പഞ്ചായത്തിൽ .ഏറ്റുമാനൂർ- നീണ്ടൂർ റൂട്ടിൽ ഒണംതുരുത്തു കവലയിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ് അമ്പലം .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ആറടിയോളം ഉയരമുള്ള വിഗ്രഹമാണ്. ചതുർ ബാഹു. ബാലനരസിംഹനെന്നും സന്താനഗോപാലനെന്നും  വിശ്വാസം. കിഴക്കോട്ടു ദര്ശനം വട്ട ശ്രീകോവിൽ  ഇവിടെ . മൂന്നു നേരം പൂജയുണ്ട്. തന്ത്രി കടിയക്കോൽ .ഉപദേവത ശാസ്‌താവും  ശിവനും.ഒരേ ശ്രീകോവിലിൽ. നാലമ്പലത്തിന്റെ തെക്കേ മണ്ഡപത്തിൽ ഗണപതി,ഭഗവതി  പഴയ ക്ഷേത്രമാണ് .സന്താന സൗഭാഗ്യത്തിന്  ഇവിടെ നമസ്കാരം ഉണ്ട്.  36  നമസ്കാരം.  മേടത്തിൽ തിരുവോണം ആറാട്ടായി ഉത്സവം8 ദിവസമാണ് ഉത്സവം .പാറ്റ്യാlൽ സ്വാമിയാരുടെ ഉപാസനാമൂർത്തി  ഈ സ്വാമിയാരെ  ചെങ്ങന്നൂരിലാണ് കുടിയിരിത്തിയത് ധർമ്മപുത്രരാണ്‌  പ്രീതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം  ആദ്യം നീണ്ടൂർ മംഗലം  വക ക്ഷേത്രമായിരുന്നു  പിന്നീട് സാമൂതിരി  പന്നിയൂർ ക്ഷേത്രം ആക്രമിച്ചകാലത്തു ഇവിടെ എത്തിയെന്നു  കരുതുന്ന പന്നിയൂർ ഗ്രമാക്കാർ  മാങ്ങാട്,പൊടൂർ ,.പാറ്റ്യാlൽ,മുരിയമം .,കലം  കണ്ണമ്പള്ളി ,മനക്കാരെ ഏൽപ്പിച്ചു എന്ന് വിശ്വാസം . ഇതിനടുത്ത് നീണ്ടൂർ സുബ്രമണ്യ  ക്ഷേത്രവുമുണ്ട് . ഇവിടെയും ആറ ടിഉയരമുള്ള വിഗ്രഹമാണ് .കൂടാതെ നീണ്ടൂരിൽ കുറ്റിയാനി കുളങ്ങര ഭഗവതി ക്ഷേത്രം .ഭഗവതി കിഴക്കോട്ടു ദര്ശനം കുംഭത്തിൽ പൂരം ആഘോഷം