2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

വെഞ്ചാമരവും അതിന്റെ പിന്നാമ്പുറങ്ങളും

 




വെഞ്ചാമരവും അതിന്റെ പിന്നാമ്പുറങ്ങളും


==========================================  


ലോകത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം,അതിന് ഉപയോഗിക്കുന്ന ഒഴിച്ചകൂടാനാകാത്ത ചില സംഗതികൾ,അതിലൊന്ന് ഇവിടെ പറയുന്നത്.

വെഞ്ചാമരം ഒറ്റവാക്കിൽ പറഞ്ഞാൽ കരവിരുതിന്റെ അത്ഭുതം എന്നു തന്നെ പറയാം, അതിനോട് അനുബന്ധിച്ചുള്ള ചില കാര്യങ്ങളും. നമ്മൾ സാധാരണ പൂരം,ഉത്സവങ്ങൾ കാണുമ്പോൾ ചിന്തിക്കാറുണ്ടോ വർണ്ണ വിസ്മയം അല്ലെങ്കിൽ വർണ്ണ കാഴ്ച, അല്ലെങ്കിൽ സ്വർഗ്ഗിയ സുഖം തീർക്കുന്ന ഈ വെഞ്ചാമരത്തിന്റെ പിന്നാമ്പുറ ബുദ്ധിമുട്ടുകൾ,അല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കുന്നു എന്ന് എത്ര പൂരപ്രമികൾ ചിന്തിച്ചു കാണും.ഇതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ ചെറുതൊന്നുമല്ല.

പൂ രത്തിന്റെ ആവേശവും ആരവങ്ങളും ആനപ്പുറത്തു ലഹരി വിടർത്തുക വട്ടംചുഴറ്റി വിരിയുന്ന വെഞ്ചാമരങ്ങളിലാണ്. എത്ര ലക്ഷണമൊത്ത തലയെടുപ്പുള്ള ആനയാണെങ്കിലും അവനെ മിനുക്കുന്നതും ഒരുക്കുന്നതും പൂരം വിസ്മയമാക്കുന്നതും ചമയങ്ങളാണ്. അതിൽ മുഖ്യമാണ‌് വെഞ്ചാമരം.


വെഞ്ചാമരമെന്നു കേൾക്കുമ്പോൾ ജോൺസൺ മാഷ് സംഗീതം നൽകി കൈതപ്രം ഗാനരചന നൽകി എം .ജി.ശ്രീകുമാർ  കുടമാറ്റത്തിൽ പാടിയ ഒരു പാട്ടാണ്...വെ ളളി നിലവിൽ വെഞ്ചാമരവും

ആലിലക്കാറ്റിൽ പാൽക്കാവടി

തുയിലുണർത്താൻ സോപാനം

തിടമ്പ് എഴുനെളളാൻ പൊന്നാന

.................................................

കൊടിയേറ്റം കുടമാറ്റം.......എന്നിങ്ങനെ പോകുന്നു....


ആൾപ്പൂരത്തിന്റെ ആവേശവും ആരവങ്ങളും ആനപ്പുറത്തു ലഹരി വിടർത്തുക വട്ടംചുഴറ്റി വിരിയുന്ന വെഞ്ചാമരങ്ങളിലാണ്. എത്ര ലക്ഷണമൊത്ത തലയെടുപ്പുള്ള ആനയാണെങ്കിലും അവനെ മിനുക്കുന്നതും ഒരുക്കുന്നതും പൂരം വിസ്മയമാക്കുന്നതും ചമയങ്ങളാണ്. അതിൽ മുഖ്യമാണ‌് വെഞ്ചാമരം.

വെളുത്ത ചമരിമാനിന്‍റെ വാലുകൊണ്ട് ഉണ്ടാക്കിയ അലങ്കാര വിശറിആണ് വെഞ്ചാമരമായി ഉപയോഗിക്കുന്നത്.ശരിക്കും പറഞ്ഞാൽ ആനകാഴ്ചകളിലെ ഒരു അത്ഭുതം തന്നെയാണ്.മനസ്സിനെയും കണ്ണിനെയും ഒരേ സമയം ആന്ദലഹരിയിലാറാടിക്കുന്ന ഈ ആകാശ വിസ്മയം വർണ്ണിക്കാൻ പറ്റുന്നതിനുമപ്പുറത്താണ്.


ക്ഷേത്രോത്സവങ്ങളിൽഉപയോഗിച്ചുവരുന്ന ഒരു അലങ്കാരസാമഗ്രിയാണു് വെൺചാമരം (വെഞ്ചാമരം). പ്രധാനമായും ആനയെഴുന്നള്ളിപ്പിനാണ് ഇത് അവിഭാജ്യഘടകമായി ഉപയോഗിക്കുന്നത്. ചമരിമാനിന്റെ രോമം കൊണ്ടാണു് വെൺചാമരം നിർമ്മിച്ചിരുന്നതു്. ഹിമപ്രദേശങ്ങളിൽ വളരുന്ന ജീവിയാണ് ചമരിമാൻ അഥവാ യാക്ക്. സാധാരണയായി ഹിമാലയത്തിൽ നിന്നാണ് ഇവയുടെ രോമം കേരളത്തിലെ ഉത്സവങ്ങൾക്ക് കൊണ്ടുവരുന്നത്. അപൂർവമായ ചെമരി രോമം കൊണ്ടുണ്ടാക്കുന്നതിനാൽ വെൺചാമരങ്ങൾക്ക് വൻവിലയാണുള്ളത്. അതിനാൽത്തന്നെ ഉത്സവങ്ങൾക്ക് ഇവ വാടകയ്ക്കെടുക്കുകയാണ് പതിവ്. എന്നാൽ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന വെൺചാമരങ്ങൾ ഓരോ വർഷവും ഉണ്ടാക്കുന്നവയാണ്. പാറമേക്കാവ്, തിരുവബാടി ദേവസ്യങ്ങളുടെ അണിയറയിൽ പൂരത്തിന് മാസങ്ങൾക്കു മുന്പേ വെഞ്ചാമരങ്ങളുടെ നിർമ്മാണം തുടങ്ങാറുണ്ട്. വൃത്തിയായി ഒതുക്കിക്കെട്ടിയ വെളുത്തു മൃദുലമായ ഒരു കെട്ട് ചമരിരോമമാണു് ഏകദേശം ഒരു കിലോഗ്രാമിൽ താഴെ മാത്രം വരുന്ന വെൺചാമരം. ലോഹംകൊണ്ടുണ്ടാക്കിയ കൈപ്പിടിയ്ക്ക് ഏകദേശം ഒരടി നീളമുണ്ടായിരിക്കും.


പൂരങ്ങളിൽ എഴുന്നള്ളിക്കുന്ന ഓരോ ആനകളുടേയും പുറത്ത് ഒരു ജോടി വെഞ്ചാമരവും ഒരു ജോടി ആലവട്ടവും ഒരു കുടയും പതിവുണ്ടു്. ഇവ ഓരോ ഇനവും കൈകാര്യം ചെയ്യുവാൻ ഓരോ ആളുകൾ ആനപ്പുറത്ത് ഇരിയ്ക്കണം. (ഇതിനു പുറമേ തിടമ്പേറ്റിയ ആനയ്ക്ക് തിടമ്പ്(കോലം) പിടിക്കുവാൻ ഒരാൾ കൂടി ഉണ്ടാവും.) ഇതിൽ ഏറ്റവും പിന്നിലാണു് വെൺചാമരത്തിന്റെ സ്ഥാനം. വാദ്യമേളം കാലം (താളം) മാറി കൊട്ടിക്കയറുമ്പോൾ അതിനൊപ്പം ഈ ആളുകളും ആലവട്ടവും വെൺചാമരവും തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ച് നിൽക്കുന്നു. നിശ്ചലമായി ഉയർത്തിനിൽക്കുന്ന ആലവട്ടങ്ങളിൽനിന്നു വ്യത്യസ്തമായി വെൺചാമരങ്ങൾ രണ്ടു കയ്യുകളുമുയർത്തി നീട്ടി വീശുന്നു.


വർഷങ്ങളായി തിരുവമ്പാടിക്ക‌് വെഞ്ചാമരമൊരുക്കുന്നത് കണിമംഗലം കടവത്ത് ചന്ദ്രനാണ‌്. മകൻ കൊച്ചിൻ ദേവസ്വം ബോർഡ‌് ജീവനക്കാരൻ സുജിത്തും അച്ഛനെ സഹായിക്കാനുണ്ട‌്. കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിരമിച്ച ചന്ദ്രൻ പതിനേഴ് വർഷമായി തിരുവമ്പാടിക്കാരുടെ ചുമതലക്കാരനാണ്. 1976 മുതൽ ഈ രംഗത്തുണ്ട്.വെഞ്ചാമരമൊരുക്കുന്ന യാക്കിന്റെ രോമത്തിന്റെ വില കിലോ ആറായിരം രൂപയാണ‌്. മൈസൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമായി ഏജന്റുമാരാണ‌് എത്തിക്കുക. വാല് കനംകൂടിയാൽ രോമംകുറയും. അത്നോക്കി വാങ്ങണം. തൂവെള്ള നിറമുള്ള വാലിനാണ‌് ഡിമാൻഡ‌്. വാലടക്കമാണ് കച്ചവടം. ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തി ചരടിൽ മെടയണം. മൂന്നുദിവസംകൊണ്ട് ഒരുസെറ്റ് വെഞ്ചാമരം തീരും. ഒരു വെഞ്ചാമരത്തിന‌് മൂന്ന‌് കിലോ രോമം വേണ്ടിവരും. യാക്കിന്റെ രണ്ട‌് വാല‌്. 15 ആനകൾക്കായുള്ള 30 വെഞ്ചാമരങ്ങൾക്ക് 90 കിലോ യാക്ക‌് രോമം വേണം. ഒമ്പതുമുഴം, എട്ടുമുഴം, അഞ്ചുമുഴം എന്നിങ്ങനെയാണ് വെഞ്ചാമരക്കണക്ക്. ചെറു പൂരങ്ങൾക്ക് അഞ്ച‌് മുഴം ധാരാളം. തൃശൂർ പൂരമാവുമ്പോൾ ഒമ്പതു മുഴമാണ് തോത്. ഒരു വെഞ്ചാമരത്തിന‌് 30,000 അതിൽ കുറച്ചു കൂടുതലോ രൂപ വില വരും. പാരമ്പര്യം വിട്ട് വെഞ്ചാമരം സ്വീകരിക്കാൻ ആളുകൾ തയ്യാറല്ല. ഒരിക്കൽ പ്ലസ്റ്റിക് നാരുകൊണ്ട് തീർത്ത വെഞ്ചാമരവും നിറങ്ങൾ ചേർത്ത് മാറ്റുകൂട്ടിയ വെഞ്ചാമരവും പരീക്ഷിച്ചതാണ്. വെഞ്ചാമരം കാറ്റിൽ ആലോലമാടി വിരിയുന്നതാണ് ഉത്സവങ്ങളുടെ നീലാകാശത്തിന് അരികും അലുക്കും ചേർത്ത് ഭംഗിയേകുക. യാക്കിന്റെ രോമത്തിലെ ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തുന്നതിനു പ്രത്യേകതയുണ്ട‌്. തൃശൂർ തൃക്കുമാരകുടം സ്വദേശി എം ജി സുമേഷാണ‌് കഴിഞ്ഞ പതിനൊന്ന‌് വർഷമായി ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തുന്ന ജോലി ചെയ്യുന്നത‌്. മുത്തച്ഛൻ മുതൽ തലമുറകളായി ഈ ജോലി ചെയ്യുന്നു. ചെളി പിടിച്ച രോമം രണ്ട‌് ദിവസം വെള്ളത്തിലിടും. കഴുകി ചീകി നാര‌് പോലയാക്കും. പീന്നിട‌് ബ്രഷ‌് ചെയ‌്താണ‌് വെഞ്ചാമരത്തിന്റെ നിർമാണം തുടങ്ങുക.


യാക്കും പൂരവും തമ്മിൽ

ഹിമാലയൻ മേഖലയിൽ മേഞ്ഞുനടക്കുന്ന ഒരു യാക്കിനും അറിയില്ല തന്റെ വാൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നുണ്ടെന്ന്. ടിബറ്റൻ മേഖലയിൽ വസിക്കുന്ന യാക്കിനെന്ത് തൃശ്ശൂർ പൂരം. പക്ഷേ, യാക്കിൻവാൽ സമയത്തിന് കിട്ടിയില്ലെങ്കിൽ തൃശ്ശൂർ പൂരത്തിന് വെൺമ കുറയും. കുടമാറ്റം നടക്കുമ്പോഴും, എഴുന്നള്ളിപ്പുകൾക്കും മേളങ്ങൾക്കുമിടയ്ക്കും വെൺചാമരമായി ഉയർന്നുപൊങ്ങുന്നത് ഈ വാലാണ്. 200 കിലോ യാക്കിൻ വാലാണ് ഓരോ വിഭാഗവും ഓരോ പൂരത്തിനും ഉപയോഗിക്കുന്നത്. മൈസൂരിൽനിന്നും ചെന്നൈയിൽനിന്നുമെല്ലാം വരുത്തുന്നതാണിത്. എല്ലിന്റെ ഭാഗങ്ങളോടു കൂടി വരുന്ന ഇത് വേർതിരിച്ചെടുക്കണമെങ്കിൽ കുറച്ചൊന്നും അദ്ധ്വാനം പോരാ. ചെറിയ എല്ലിൻകഷണത്തോടുകൂടിയാണ് യാക്കിൻ വാൽ വരുന്നത്. പത്തു കിലോയുള്ളവ കൊറിയർ വഴി എത്തിക്കുകയാണ് പതിവ്. കൂടുതലുണ്ടെങ്കിൽ കച്ചവടക്കാർ നേരിട്ടെത്തിക്കുകയും ചെയ്യും. ഹിമാലയൻ മലനിരകളിൽനിന്നും ടിബറ്റൻ പ്രദേശങ്ങളിൽനിന്നുമെല്ലാമാണ് യാക്കിൻ വാലിന്റെ വരവ്. ആയിരക്കണക്കിന് വർഷം മുമ്പാണ് യാക്ക് വളർത്തുമൃഗമായി മാറിയതത്രെ. പാലിനും മാംസത്തിനും പിന്നെ രോമത്തിനുമെല്ലാം മനുഷ്യൻ ഇതിനെ ഉപയോഗിക്കുന്നു. ഇതിന്റെ ചാണകം ഇന്ധനമായും ഉപയോഗിക്കുന്നുണ്ട്. നല്ല ബലമുള്ള മൃഗമായതിനാൽ ഇതിന്റെ പുറത്തുകയറി ആളുകൾ യാത്രയും മറ്റും ചെയ്യുന്നു.


ആദ്യംവേർതിരിക്കൽ

വാലെത്തിയാൽ ആദ്യപണി വാൽരോമങ്ങൾ വലിപ്പത്തിനനുസരിച്ച് വേർതിരിക്കുകയെന്നതാണ്. വെള്ളനാരുകൾ കത്രികകൊണ്ട് വെട്ടി വേർപെടുത്തുന്നു. ഓരോ കിലോ യാക്കിൽവാലിലും 350 ഗ്രാം വരെ എല്ലിൻകഷണം ഉണ്ടാകാറുണ്ട്. വിവിധ നീളത്തിൽ ഉള്ളവ വേർതിരിക്കുകയാണ് അടുത്തപണി. നീളം അളന്നുതിരിക്കാറൊന്നുമില്ലെങ്കിലും ഒരു കൈകണക്കിന് വേർതിരിക്കുകയാണ് പതിവ്. നാരിന്റെ പരമാവധി നീളം 18 ഇഞ്ച് വരെയാണ് വരാറുള്ളത്. വലിയ നാരുകളും ചെറിയവയും എല്ലാം ഉപയോഗിക്കുമെന്നതിനാൽ ഒന്നും ഒഴിവാക്കേണ്ടിവരില്ല. ഇത്തരത്തിൽ വലുതും ചെറുതും പ്രത്യേക ക്രമത്തിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് വെൺചാമരത്തിന് ഇത്തരത്തിലുള്ള രൂപം കിട്ടുന്നത്. മൂന്നു ഭാഗങ്ങളാക്കിയാണ് ഇതിനെ വേർതിരിക്കുന്നത്. ഏറ്റവും വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ.


വാലുണ്ടാക്കൽ

അടുത്തപണിയാണ് ഇത്തരം നാരുകൾ ചരടിൽ കോർത്ത് വെഞ്ചാമരനിർമാണത്തിനുള്ള വാൽ ഉണ്ടാക്കൽ എന്നത്. വലിച്ചുകെട്ടിയ ചരടിൽ നാരുകൾ കുറേശെ എടുത്ത് കോർത്തെടുക്കുകയാണ് ചെയ്യുന്നത്. നീളമുള്ള നാരുകളാണ് ആദ്യം കോർക്കുക. നീളം ഏറ്റവും കുറവുള്ളത് അവസാനഭാഗത്തേക്ക് വെയ്ക്കും. മൂന്ന് ചരടാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ടു ചരട് ചുമരിലോ മറ്റോ കെട്ടിയുറപ്പിക്കുന്നു. യാക്കിൻവാലിലെ നാരുകൾ ഇവയ്ക്കിടയിൽ കോർത്തശേഷം മൂന്നാമത്തെ ചരടുകൊണ്ട് വലിച്ചുകെട്ടുന്നു. ഇത്തരത്തിൽ കോർത്തെടുക്കുന്നതിന് 9 മുഴം വരെ നീളമുണ്ടാകും. ഒരു വാല് കോർത്ത് റെഡിയാക്കാൻ 9 മണിക്കൂർ വേണം. ഇത്തരത്തിൽ അറുപത് വാലുകൾ വേണ്ടിവരും ഒരുവിഭാഗത്തിന്. ഒരു വെൺചാമരത്തിൽ രണ്ട് വാലുകൾ വെച്ചാണ് കോർക്കുക. ഇത്തരത്തിൽ 30 എണ്ണം ഒരു വിഭാഗത്തിന്.


പിന്നെ കതിര്

കടഞ്ഞെടുത്ത മരത്തിന്റെ പിടിയാണ് വെൺചാമരം ചുറ്റുന്നതിനായി ഉപയോഗിക്കുന്നത്. കതിര് എന്നാണിതിനെ പറയുന്നത്. പാലമരമാണ് കതിർനിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഭാരം കുറഞ്ഞ മരങ്ങൾ ഏതെങ്കിലും ഉപയോഗിക്കുകയാണ് പതിവ്. ആശാരിമാരാണ് ഇത് തയ്യാറാക്കുന്നത്. ഒരു കതിരിന് 500 രൂപയാണ് വില. പതിനാലുമുതൽ പതിനാറ് ഇഞ്ചുവരെ നീളമാണ് കതിരുകൾക്കുണ്ടാകുക. ദീപസ്തംഭം മാതൃകയിലാണ് ഇത് നിർമിക്കുന്നത്. വാല് എന്നുവിളിക്കുന്ന ചരടിൽ കോർത്ത നാരുകൾ കതിരിൽ വരിഞ്ഞുകെട്ടുമ്പോൾ ബലം കിട്ടുന്നതിനായി പിടിയിൽ ഇടക്കെട്ടു കെട്ടും. ഒരു ചാമരത്തിൽ ഒന്നരക്കിലോയുള്ള രണ്ട് വാലുകളാണ് കെട്ടുക. കതിരുകളുടെ പിടിയായി ഉപയോഗിക്കുന്നത് ഓടിൽ വെള്ളി പ്ലേറ്റ് ചെയ്താണ്. പൂർണമായും ചുറ്റിയ നാരുകൾ മിനുക്കിൽ കെട്ടി ഉറപ്പിക്കുകയാണ് അടുത്തപണി.


തൂവെൺചാമരം

ഇതും കഴിഞ്ഞാൽ പിന്നെ പൂർണമായും ചീകി വൃത്തിയാക്കും. ഇതോടെ യാക്കിൻവാൽ തൂവെള്ള വെഞ്ചാമരമായി. ശൈത്യമേഖലകളിൽ മേഞ്ഞുനടന്നിരുന്ന യാക്കിന്റെ വാൽ പൂരത്തിന് ദേവന്റെ കോലത്തോടൊപ്പം ആനപ്പുറത്തേറുന്നു. ആലവട്ടത്തിനും വർണക്കുടകൾക്കുമൊപ്പം ഇത് പൂരത്തിന്റെ വർണക്കാഴ്ചയാകുന്നു. പണ്ട് രാജാക്കൻമാരെ വീശാനും മറ്റും ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ നിർമിച്ച വെൺചാമരം തന്നെ.തീരുന്നില്ല ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ബാക്കി,ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ,കാത്തിരിക്കുക പുതിയ വാർത്തകൾക്കായി.


കടപ്പാട്: