2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഹരിഹര കുന്നത്ത് ശിവക്ഷേത്രം മലപ്പുറം ജില്ല

 ഹരിഹര കുന്നത്ത് ശിവക്ഷേത്രം മലപ്പുറം ജില്ല ===================================================================


 നാഗാരാധനാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ മണ്ണേങ്കോട് .പെരിന്തൽമണ്ണ പട്ടാമ്പി റോഡ് കരിങ്ങനാട് കുണ്ടിലെ സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കു ഭാഗത്ത് .പ്രധാന മൂർത്തി ശിവൻ സ്വയംഭൂവാണ് കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. തന്ത്രി ഈയ്യക്കാട് ഉപദേവതാ സങ്കൽപ്പത്തിൽ നാഗകോട്ടയും ഉണ്ട്. ഈ നാഗകോട്ടയ്ക്കാണ് ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യം നൂറു കണക്കിന് നാഗപ്രതിമകൾ വഴിപാടായി വരും .വൃശ്ചികത്തിലെ മോപ്പെട്ടു ഞായറാഴ്ചയാണ് കൂടുതൽ തിരക്ക്. സർപ്പകോപത്തിനാണ് സർപ്പ പ്രതിമകൾ സമർപ്പിക്കുന്നത്. ഈ ക്ഷേത്ര തട്ടകത്ത് പാമ്പ് കടിച്ചാൽ വിഷമേൽ ക്കുകയില്ലന്നും വിശ്വാസമുണ്ട്. പാമ്പുകളെ എവിടെ കണ്ടാലും കുടത്തിലാക്കി ഇവിടെ കൊണ്ട് വന്നു വിടും .ശാന്തിക്കാരൻ ശുദ്ധി കഴിച്ചാണ് കാവിലേയ്ക്ക് കയറ്റി വിടുക മൂത്തിരിങ്ങോട്ട് മനവക ക്ഷേത്രമായിരുന്നു . ഇപ്പോൾ കമ്മിറ്റി ഇതിനടുത്ത് ഒരു ഭഗവതി ക്ഷേത്രം ഉണ്ട് .താഴത്ത് ഭഗവതി ക്ഷേത്രം അവിടെ വൃശ്ചികം ഒന്ന് മുതൽ നാലുവരെ താലപ്പൊലി.