മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും
======================================================================
അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം.
=============================================
ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ ക്ഷേത്രമാണ് കന്യാകുമാരിയിലെ അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ് വിശ്വാസവും മിത്തും കഥകളും ഒരുപോലെ ചേര്‍ന്നു കിടക്കുന്ന അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്.
തമിഴ്നാട്ടിലെ കന്യാകുമാരിയിലെ അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് മാര്‍ത്താണ്ഡടുത്തുള്ള അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യാസപ്പെട്ടാണുള്ളത്. തിരുവിതാംകൂറിന്റെയും മലയാളികളുടെയും സാന്നിധ്യവും സ്വാധീനവും ഈ പ്രദേശത്ത് ധാരാളമുണ്ട്.
മഹാദേവന്‍ അമ്മാവനായി കരുതി വിളിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം. അളപ്പന്‍കോട് എന്ന പേരും മഹാദേവന്‍ എന്ന പേരും സംശയം സൃഷ്ടിക്കുമെങ്കിലും ഇവിടെ എല്ലാ മൂര്‍ത്തികളെയും ഒരേ സ്ഥാനം നല്കിയാണ് ആരാധിക്കുന്നത്
ശ്രീകോവിലായി ഒരു വലിയ വൃക്ഷം . വൃക്ഷത്തെ കേന്ദ്രീകരിച്ചുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. വൃക്ഷത്തെ ശ്രീകോവിലായി കരുതി, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവിലാണിത്. അരയാലിന്റെ ചുവട്ടിലുള്ള ഇതിനെ അരയാല്‍ ശ്രീകോവിലെന്നാണ് വിളിക്കുക.
മഹാദേവനും ശാസ്താവും മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.. യോഗദണ്ഡ് അഥവാ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ കണ്ടു പ്രാര്‍ത്ഥിക്കുവാന്‍ ഒട്ടേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്തുന്നത്..
ചരിത്രം ഇങ്ങനെ മനസ്സറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥനകള്‍ക്കു്തരം തരുന്ന മഹാദേവനാണ് ഇവിടെയുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാര്‍ത്താണ്ഡ വര്‍മ്മല ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കുവാന്‍ ആഗ്രഹിക്കുന്ന സമയത്താണ് രാജാവ് അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോടൊപ്പം ചേരുകയും രാജ്യം പിടിച്ചടക്കുവാന്‍ അദ്ദേഹത്തിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി രാജ്യം പിടിച്ചെടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കുടുംബങ്ങൾക്ക് പകരമായി പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കുടുംബത്തിലെ അമ്മാവന്റെ സാന്നിധ്യം അവരെ സഹായിക്കുകയും വേണ്ട വഴികള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു പോന്നു. യാത്രയുടെ അവസാനമാണ് അവര്‍ക്ക് മനസ്സിലായത് സഹായിക്കുവാനായി വന്നിരുന്ന സാന്നിധ്യം മഹാദേവന്റെ ആയിരുന്നുവെന്ന്. അങ്ങനെയാണ് അമ്മാവനായി ഇവിടെ മഹാദേവനെ ആരാധിക്കുവാനായി തുടങ്ങുന്നത്.
ശാസ്താവ് വരുന്നത് ഇങ്ങിനെ
കാലങ്ങള്‍ക്കു ശേഷമാണ് ശാസ്താവ് ഇവിടെ പ്രതിഷ്ഠയാകുന്നത്. മഹാദേവന്റെയും ശാസ്താവിന്റെയും മിക്ക ആഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്. യോഗദണ്ഡായി മഹാദേവന്‍റെ മടിയിലിരിക്കുന്ന സങ്കല്പത്തിലുള്ള ശാസ്താവിനായി ഇവിടെ 19 പടികളുള്ള കോവിലും കാണാം
എത്തിച്ചേരുവാന്‍
തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറു കിലോമീറ്റാണ് മാര്‍ത്താണ്ഡത്തു നിന്നും ക്ഷേത്രത്തിലെത്തുവാന്‍ വേണ്ടത്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നും 35 കിലോമീറ്ററും കുഴിത്തുറയില്‍ നിന്നും 7 കിലോമീറ്ററും ക്ഷേത്രത്തിലേക്ക് ദൂരമുണ്ട്.