ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം കോയമ്പത്തൂർ.
=========================================================
തമിഴ്നാട്ടിലെ സുന്ദര നഗരമാണ് കോയമ്പത്തൂർ. ചരിത്രം ഇഷ്ടപെടുന്നവരേയും തീർത്ഥാടകരേയും ഒരുപോലെ ഈ നഗരം ആകർഷിക്കുന്നു.
മലനിരകളും താഴ്വരകളും ചേർന്ന് പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും നിറഞ്ഞ സ്വപ്ന മാണിവിടമെങ്കിൽ തന്നയും പ്രൌഢഗംഭീരമായ ക്ഷേത്രങ്ങള്‍ കാണുകതന്നെ വേണം
ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രമാണ് ഇവിടുത്തെ ഒരു ആ കർഷണമാണ് കരികാല ചോളന്റെ കാലമായ 1-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിക്കുന്നത്.. പ്രധാന പ്രതിഷ്ഠ ശിവനാണ് മറ്റൊരു പ്രത്യേകതക്ഷേത്രത്തിനകത്തെ ആകർഷകമായ അന്തരീക്ഷമാണ്.. താളാത്മാകമായും ജീവസുറ്റതായതുമായ രീതിയിലാണ് ഇവിടം നമുക്ക് അനുഭവപ്പെടുത്തുന്നത് .. അന്തരീക്ഷത്തിനൊപ്പം പ്രധാനമാണ് ക്ഷേത്രത്തിന്റെ ചരിത്രവും. നടരാജ രൂപത്തിലുള്ള ശിവപ്രതിഷ്ഠയാലും വാസ്തുശില്പ വിദ്യായാലും ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്.