2021, ഡിസംബർ 23, വ്യാഴാഴ്‌ച

സ്ഥാണുമലയന്‍ ക്ഷേത്രം..കന്യാകുമാരി

 


സ്ഥാണുമലയന്‍



ക്ഷേത്രം..കന്യാകുമാരി 

=========================================



ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ചു വാഴുന്ന സന്നിധാനം. അതാണ് സ്ഥാണുമലയന്‍ ക്ഷേത്രം. അപൂര്‍വ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴ് നിലകളുള്ള ഈ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ......

ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്..എന്നാണ് വിശ്വാസം. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍ - കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യന്നു ..

ഐതിഹ്യകഥകളാല്‍ സമ്പന്നമാണ് സ്ഥാണുമലയന്‍ ക്ഷേത്രവും. അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലമത്രേ.ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ അവിടെ മഴ പെയ്യാതായി.അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല. തുടര്‍ന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി.മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ......

വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു. ......


അനസൂയയുടെ ഭക്തിയേക്കുറിച്ചറിഞ്ഞ ത്രിമൂര്‍ത്തികള്‍ അനസൂയയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. സന്യാസിമാരുടെ വേഷത്തില്‍ അനസൂയയുടെ അടുക്കലെത്തിയ സന്യാസിമാര്‍ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നല്‍കാന്‍. ഇതു കേട്ട അനസൂയ അത്രിയുടെ.പാദം കഴുകിയ ജലത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുകയും ത്രിമൂര്‍ത്തികള്‍ ശിശുക്കളായി മാറുകയും ചെയ്തു..തുടര്‍ന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ അവിടെയെത്തിയ ലക്ഷ്മി, പാര്‍വതി, സരസ്വതി ദേവിമാര്‍ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടര്‍ന്ന് അനസൂയ ശിശുക്കളായി മാറിയ ത്രിമൂര്‍ത്തികളെ പഴയരൂപത്തിലാക്കി എന്നാണ് കഥ. ......

ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി നിര്‍മിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രധാന റോഡില്‍ നിന്നും കവാടം കടന്നാല്‍ ദൂരെ നിന്ന് തന്നെ ശില്‍പചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ വലതുഭാഗത്തായി ഒത്ത നടുക്ക്..മണ്ഡപത്തോടുകൂടിയ വിശാലമായ കുളമാണ്. ഈ കുളത്തിനോടു ചേര്‍ന്ന് തന്നെ അഗ്രഹാരവീഥികളും ദൃശ്യമാണ്. റോഡരികില്‍ വലതുഭാഗത്തായി ഒരു ശിലയില്‍ കുങ്കുമവും പട്ടുംചാര്‍ത്തിയിരിക്കുന്നത് കാണാം. ......


ശുചീന്ദ്രം ചരിത്രത്തില്‍ കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ശുചീന്ദ്രം കൈമുക്ക്..ഇവിടെയാണ് നടന്നത്. മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റങ്ങളേയും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്.  13-ാം ശതകത്തില്‍തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്. ......


പ്രത്യേകതകള്‍ 134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം കൊത്തുപണികളാല്‍ സമൃദ്ധമാണ്. ക്ഷേത്രകവാടത്തിലെ 25 അടിയോളം ഉയരമുള്ള വാതിലും കാണേണ്ട കാഴ്ചയാണ്. പടുകൂറ്റന്‍ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും സന്ദര്‍ശകരെ ആശ്ചര്യഭരിതരാക്കും. ദേവന്മാരും ഉപദേവന്മാരുമായി......

നിരവധി ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതില്‍ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാര്‍ത്ഥനപൂര്‍ത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാന്‍ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ.പ്രതിമയ്ക്ക്. ഈ പ്രതിഷ്ഠയുള്ളതിനാല്‍ ഹനുമാന്‍ ക്ഷേത്രമെന്നും സ്ഥാണുമലയന്‍ ക്ഷേത്രം അറിയപ്പെടുന്നു............

തിരുവനന്തപുരത്ത് നിന്നും നാഗര്‍ കോവിലിലേക്ക് കെ.എസ്.ആര്‍.ടി.സിയുടേയും തമിഴ്‌നാട് ആര്‍.ടി.സിയുടേയും ബസുകളുണ്ട്. നാഗര്‍ കോവിലിലെത്തിയാല്‍.പത്ത് രൂപ കൊടുത്താല്‍ ശുചീന്ദ്രത്തെത്താം. കന്യാകുമാരിയില്‍ നിന്നും 11 കിലോമീറ്ററാണ് ശുചീന്ദ്രത്തേക്ക്.......