2018, ജൂലൈ 3, ചൊവ്വാഴ്ച

ദുര്യോധനൻ//.. ശീലാവതി..// അഭിമന്യു



അഭിമന്യു

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

ശീലാവതി

പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ വളരെ ശ്രദ്ധേയയായ ഒരു കഥാപാത്രമാണ് ശീലാവതി . പലരും ആ പദം നല്ല രീതിയില്‍ ഉപയോഗിക്കാറുള്ള ഒരു പേരല്ല ശീലാവതി. പാതിവൃത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരു ശക്ത യായ സ്ത്രീകധാപാത്രമായിരുന്നു ശീലാവതി. പഞ്ചമഹാരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പതിവൃതാ രത്നങ്ങളില്‍ ശീലാവതിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എന്റെ ചിന്തകളെ ആലോസരപെടുതിയിട്ടുണ്ട് . എങ്കിലും പാതിവൃത്യത്തിന്റെ അവസാന പേരാണ് ശീലാവതി . അത്രി മുനിയുടെ പുത്രന്‍ ആയ ഉഗ്രശ്രവസ്സ് ആയിരുന്നു ശീലാവതിയുടെ ഭര്‍ത്താവ്. ഭര്‍തൃ ശുശ്രൂഷയില്‍ മാത്രം ശ്രദ്ധാലുവായിരുന്ന ശീലാവതിയെ ഭര്‍ത്താവ് നിരന്തരം കുറ്റം പറയുകയും ക്രൂരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഒരു കുറ്റവും ചെയ്യാതെ തന്നെ ശീലവതിയെ ഭര്‍ത്താവ് ശകാരിച്ചു.
ഭര്‍ത്താവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ എല്ലാം അനുസരണയോടെ അനുസരിക്കുകയും ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു . ഒരിക്കല്‍ പോലും എതിര്‍ക്കുകയോ പരിഭാവിക്കുകയോ കുറ്റപ്പെടുത്തുകയോ ഉണ്ടായില്ല. ഭക്തിപൂര്‍വ്വം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞു ഉഗ്രശ്രവസ്സിന്റെ സ്വഭാവത്തില്‍
മാറ്റമൊന്നും കണ്ടില്ല. പക്ഷെ കര്‍മ ഫലം ആണോ എന്നറിയില്ല ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. അപ്പോഴും ശീലാവതി ഭര്‍തൃ ശുശ്രൂഷയില്‍ യാതൊരു വീഴ്ചയും വരാതെ നോക്കിയിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ട് വരേണ്ട ആവശ്യകതയും ശീലാവതിക്ക് വന്നു ചേര്‍ന്നു. ഒരിക്കല്‍ ഭിക്ഷയെടുത്തു കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു. കുഷ്ടരോഗിയുടെ വിരല്‍ അടര്‍ന്നുവീണ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിക്കുകയും ചെയ്തു .

ഒരിക്കല്‍ വാശിക്കാരനായ ഉഗ്രശ്രവസ്സ് തനിക്കു ഒരു വേശ്യാ
ഗൃഹത്തില്‍ പോകണമെന്ന് വാശി പിടിച്ചു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് തടസ്സമൊന്നും പറഞ്ഞില്ല ശീലാവതി. നോക്കണേ ഓരോ പരീക്ഷണങ്ങള്‍.... കുഷ്ടരോഗിയായ ഭര്‍ത്താവിനെ ഒരു കുട്ടയില്‍ വച്ച് ചുമന്നു കൊണ്ട് ശീലാവതി നേരേ നടന്നു; ഉഗ്രശ്രവസ്സിന്റെ ആഗ്രഹം നടത്തിക്കാന്‍. പോകും വഴിയില്‍ അണി മാണ്ടാവ്യന്‍ എന്ന മുനി ശൂലത്തിന്‍ നഗ്നനായി കിടക്കുന്നുണ്ടായിരുന്നു. കുട്ടയും ചുമന്നു പോകുന്നതിനിടയില്‍ മുനിയുടെ അരികിലൂടെയാണ്‌ ശീലാവതി പോയത്. കാര്യം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം. പതി ഭക്തയായ ശീലാവതി ഉഗ്രമായ തപസ്സ്‌ അനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രര്ധിച്ചു .ശീലവ്തിയുടെ മനഷക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല. സൂര്യോദയം ഉണ്ടാകാതെ ഭൂമിയാകെ കുഴപ്പത്തിലായി. ഒടുവില്‍ ത്രിമൂര്‍ത്തികള്‍ വിഷമത്തില്‍ ആയി അത്രിമുനിയുടെ പത്നിയായ അനസൂയയെ ശരണം പ്രാപിച്ചു. അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിന്‍വലിച്ചു.അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു .
അന്നും ഇന്നും എന്നും പാതിവൃത്യത്തിന്റെ പ്രതീകമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ശീലാവതി. സഹനത്തിന്റെ അടയാളമായി ഭാരതീയ മനസ്സില്‍ ഇന്നും ശീലാവതി ജീവിക്കുന്നു. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ശീലാവതി .കാലം മാറി ,ചിന്തകളും മാറി മറഞ്ഞു...ലോകവും മാറി ...ഇന്ന് നല്ല വ്യക്തിത്വങ്ങള്‍ കഥകളില്‍ മാത്രം ഒതുങ്ങി 

ദുര്യോധനൻ



.മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൌരവനന്ദനൻ, കൗരവേന്ദ്രൻ, കൌരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിൽ പ്രയുക്തമായിട്ടുണ്ട്. ദുര്യോധനന്റെ ജനനസമയത്ത് അനേകം ദുർനിമിത്തങ്ങളുണ്ടായി. ധൃതരാഷ്ട്രർ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.

പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി. ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു. ശില്പി വിദുരരുടെ നിർദേശപ്രകാരം ദുര്യോധനൻ അറിയാതെ അതോടു ചേർത്ത് ഒരു ഗുഹാദ്വാരവും കൂടി പണിതു. പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി.

ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.

പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു. ദുര്യോധനന്റെ ദേഹവിയോഗ സമയത്ത് ദേവകൾ പുഷ്പവൃഷ്ടി നടത്തിയത്രെ.
ഹൈന്ദവ പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല.

യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താൽ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല.

കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്,പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ധ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല.

ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.


ഭാനുമതിയാണ് ദുര്യോധനന്റെ ഭാര്യ.
ഭാസന്റെ ഊരുഭംഗം വളരെ വ്യെത്യസ്തമായ ഒരു ദുര്യോധന ചിത്രമാണ് നൽകുന്നത്. അതനുസരിച്ച് രജോഗുണത്തിന്റെ മൂർത്തിയായി കാണാവുന്ന വ്യക്തിയാണ് ദുര്യോധനൻ. ഭീമസേനന്റെ ചതിപ്രയോഗത്താൽ തുടതകർന്നു കിടക്കുന്ന ദുര്യോധനൻ വളരെ പക്വമതിയായാണ് ഭാസൻ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചതിക്ക് പകരം വീട്ടാം ഞാൻ എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്ന ബലഭദ്രനോട്" കുരുകുലത്തിന് നിവാപമേഘമായി പാണ്ഡവർ നിലനിൽക്കട്ടെ. ]വീരനായ ഭീമൻ തന്നോട് ചതി ചെയ്തെങ്കിൽ വഞ്ചിക്കപ്പട്ടത് താനല്ല അയാൾ തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു. തന്നെ സ്നേഹിച്ചവർക്ക് പരമവധി സ്നേഹവും ദ്വേഷിച്ചവർക്ക് പരമാവധി ദ്വേഷവും ഞാൻ നൽകി. എന്നോടുകൂടി ഈ വൈരം അവസാനിക്കട്ടെ. പാണ്ഡവരെ എന്നെ എന്നപോലെ സേവിക്കണം. കുന്തിമാതാവു പറയുന്നതുപോലെ ചെയ്യണം". എന്നാണ് തുടതകർന്ന കിടക്കുന്ന വേളയിൽ അടുത്തെത്തുന്ന പുത്രൻ ദുർജ്ജയനോട് അതിൽ പറയുന്നത്. അശ്വത്ഥാമാവിനോട്- ചൂതുവേളയിൽ ദ്രൗപദിയോടു ചെയ്തതും കുഞ്ഞായ അഭിമന്യുവിനോടു യുദ്ധനിയവിരുദ്ധമായി പലർ പോരിട്ട് കൊന്നതും കള്ളച്ചൂതിൽ തോറ്റ പാണ്ഡവരെ മൃഗങ്ങളെ പോലെ കാട്ടിലേക്ക് പായിച്ചതും ഓർത്താൽ എന്റെ അഹങ്കാരം തീർക്കാൻ അവർ ചെയ്തത് എത്ര നിസ്സാരം

തന്നെ സ്നേഹിച്ചവർക്കും ബഹുമാന്യർക്കും അത് വേണ്ടുംവണ്ണം നൽകി എന്നതിന് പുത്രനോടുള്ള വാത്സല്യം എന്ന ഒറ്റ ദൗർബ്ബല്യമുള്ള ധൃതരാഷ്ട്രർ ഒന്നാമത്തെ തെളിവാണ്.
അമ്മയോട്- യുദ്ധം നടന്ന 18 ദിവസങ്ങളിൽ എല്ലാം ദുര്യോധനന്റെ ആദ്യ പരിപാടി മാതൃദർശനമായിരുന്നു. എന്നാൽ എവിടെയാണോ ധർമ്മം അത് വിജയിക്കും എന്ന അർത്ഥത്തിലുള്ള യതോ ധർമ്മ സ്തതോ ജയഃ എന്ന ഒറ്റ അനുഗ്രഹമേ ആ അമ്മ ക്ക നൽകാനുണ്ടായിരുന്നു. ഒരർത്ഥത്തിൽ ശാപം പോലുള്ള ആ അനുഗ്രഹം ദുര്യോധനനെ പിന്തിരിപ്പിച്ചില്ല എന്ന് വ്യാസൻ.
ദുര്യോധനന്റെ കിങ്കരനെപ്പൊലെഉള്ള ദുശ്ശാസൻ തുടങ്ങിയ തൊണ്ണൂറ്റി ഒമ്പത് അനുജന്മാരുള്ള അദ്ദേഹം ജ്യേഷ്ടൻ എന്ന നിലക്ക് അപ്രമാദിയാണ്
സുഹൃത്തെന്ന നിലക്ക് കർണ്ണനും ദുര്യോധനനുമായുള്ള ബന്ധത്തിന് കിടപിടിക്കുന്ന ഒരു സൗഹൃദം മഹാഭാരതത്തിലോ ഇന്ത്യൻ വാങ്മയങ്ങളിൽ പോലും ഉണ്ടോ എന്നു സംശയിക്കണം.
കുട്ടികൃഷ്ണമാരാർ തന്റെ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെടുന്നു -അഭിമാനത്തിന്റെ യും കൂസലില്ലായ്മയുടെയും പ്രതീകമായ ദുര്യോധനൻ ധർമ്മമാണോ അല്ലയോ എന്ന് ഒരു വേളപോലും ചിന്തിച്ചില്ല. തനിക്കു ശരിയെന്നു തൊന്നിയത് ആത്മവിശ്വാസത്തോടെ ചെയ്തു ആജീവനാന്തം രാജാവായി ജീവിച്ചു. യുധിഷ്ടിരനാകട്ടെ സംശയിച്ച് സംശയിച്ച് ആ ജീവനാന്തം തന്റെ കൂടെ യുള്ളവരെ പോലും കഷ്ടപ്പെടുത്തി.

പ്രജാപതി മാഹാത്മ്യം//..ദ്രൗപദി ( പാഞ്ചാലി )//.. വസുദേവരും വാസുദേവനും



വസുദേവരും വാസുദേവനും

മഹാഭാരതത്തിലെ കണ്ണൻ...ഭാഗം - 1 

ഭോജരാജാവിന്റെ മകൻ ഉഗ്രസേനൻ നേരും നെറിയും തെറ്റിക്കാതെ സത്ഭരണം നടത്തിയതിനാൽ അയാൾ വളരെ പ്രസസ്തനായിരുന്നു. ഉഗ്രസേനന് കംസൻ എന്നൊരു പുത്രൻ ജനിച്ചു. കൂടാതെ ദേവകി എന്നൊരു പെണ്‍കുഞ്ഞും പിറന്നു.

കംസൻ വളർന്നു വരുന്തോറും അവന്റെ അക്രമവാസന കൂടിക്കൂടി വന്നിരുന്നു. അവന്റെ ഇഷ്ടചങ്ങാതികളായ ശിശുപാലനും ശാലുവനും എന്ത് പരിപാടികൾക്കും കംസന്റെ ഒപ്പം ഉണ്ടായിരുന്നു. അതേസമയം ദേവകി എല്ലാ സർഗുണങ്ങളോടുംകൂടി നല്ലനിലയിൽ വളർന്നുവന്നു. പ്രായപൂർത്തിയായപ്പോൾ ഉഗ്രസേനൻ അവൾക്കു പറ്റിയ ഒരു വരനെ അന്വേഷിക്കാനാരംഭിച്ചു.

ശാരുകനാട്ടിലെ രാജാവായ വസുദേവരെപ്പറ്റി കേൾക്കാനിടവന്ന ഉഗ്രസേനരാജാവ് തന്റെ മകളെ അയാൾക്കു വിവാഹംചെയ്തു കൊടുക്കാൻ ആഗ്രഹിച്ചു. കംസനും ഇതിനോട് യോചിപ്പു പ്രകടിപ്പിച്ചു.

ദേവകിയുടെയും വസുദേവരുടെയും വിവാഹംപ്രമാണിച്ച് അതിഗംഭീരമായ ഒരുക്കങ്ങളാണ് കംസന്റെ നേതൃത്വത്തിൽ നടന്നത്. രാജ്യം മുഴുവനും ഒരു ഉത്സവപ്രതീതി ഈ ഒരുക്കങ്ങൾമൂലം കാണപ്പെട്ടു. കംസൻതന്നെ മുന്നിൽനിന്ന് സമ്മാനദാനങ്ങൾ നടത്തിച്ചു.

സഹോദരിയുടെ വിവാഹം കെങ്കേമമായി ആഘോഷിച്ച കംസൻ, അവളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് അയക്കണമല്ലോ എന്നോർത്ത് കണ്ണീർ തൂകി.

രണ്ടുപേരെയും കംസൻ തേരിനടുത്തേയ്ക്ക് കൊണ്ടുപോയി. കംസൻ അവരുടെ തേർതെളിച്ചു. വസുദേവരും ദേവകിയും തേരിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്തു നിന്നും ഒരു അശരീരി കേട്ടു. "കംസാ, എത്ര സന്തോഷത്തോടെയാണ് നീ ഇപ്പോൾ ഇരിക്കുന്നത്. ദേവകിക്കുപിറക്കുന്ന എട്ടാമത്തെ ശിശു നിന്നെ വധിക്കും." എന്നുകേട്ട അടുത്ത നിമിഷത്തിൽത്തന്നെ കംസൻ ഒരു മൃഗമായിമാറി.

തന്റെ സഹോദരിയാണെന്ന ചിന്തപോലുമില്ലാതെ ഉടവാൾ ഊരിഎടുത്തുകൊണ്ട് ദേവകിയെ വെട്ടാനാഞ്ഞു. അപ്പോൾ വസുദേവർ കംസന്റെ കാലുപിടിച്ച് കൊല്ലല്ലെ എന്നപേക്ഷിച്ചു. അവസാനം വസുദേവർ, "ഞങ്ങളുടെ കുഞ്ഞാണല്ലോ താങ്കളെ കൊല്ലുമെന്ന് അശരീരി
കേട്ടത്....അതുകൊണ്ട് ഞങ്ങൾക്കുണ്ടാകുന്ന എട്ടു ശിശുക്കളേയും അങ്ങേയ്ക്ക് തന്നുകൊള്ളാം." എന്നുപറഞ്ഞയുടെനെ വെട്ടാനോങ്ങിയ വാൾ കംസൻ ഉറയിലേയ്ക്കിട്ടു. എങ്കിലും കംസന്റെ മനസ്സ് ഇളകിയില്ല. തന്നയുമല്ല, അവരെ രണ്ടുപേരെയും തിരികെ നാട്ടിലെത്തിച്ച് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു.

കാരാഗൃഹത്തിൽവെച്ച് ദേവകി എട്ടുമക്കളെ ഓരോന്നായി കാലക്രമത്തിൽ പ്രസവിച്ചു. അവർ ഏഴുപേരെയും കംസൻ കൊന്നു. ദേവകിക്കും വസുദദേവർക്കും ജനിച്ച എട്ടാമത്തെ കുട്ടിയാണ് വാസുദേവൻ എന്ന കണ്ണൻ.

ദ്രൗപദി ( പാഞ്ചാലി )

ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അർജനനു നല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.സുന്ദരിയായ അവൾ വളർന്ന് സർവാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുർപ്രയോഗ മത്സരത്തിൽ വിജയിച്ച അർജജുനൻതന്നെ വരിച്ചു. എന്നാൽ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധർമപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു. ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദർഭങ്ങളിൽ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കർത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.
ഓരോ പാണ്ഡവന്മാരിലായി ദ്രൗപദിക്ക് അഞ്ച് ആൺമക്കൾ ഉണ്ട്.

പ്രതിവിന്ധ്യൻ (അച്ഛൻ: യുധിഷ്ഠിരൻ)
ശുതസോമൻ (അച്ഛൻ: ഭീമൻ)
ശ്രുതകീർത്തി (അച്ഛൻ: അർജ്ജുനൻ)
ശതാനികൻ (അച്ഛൻ: നകുലൻ)
ശ്രുതകർമ്മാവ് (അച്ഛൻ: സഹദേവൻ)

പ്രജാപതി മാഹാത്മ്യം


ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറിപുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

മരീചി
അത്രി
അംഗിരസ്സ്
പുലസ്ത്യൻ
പുലഹൻ
കൃതൻ
വസിഷ്ഠൻ
ദക്ഷൻ
ഭൃഗു
നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

ദക്ഷൻ
പ്രചേതസ്
പുലഹൻ
മരീചി
കശ്യപൻ
ഭൃഗു
അത്രി
വസിഷ്ഠൻ
ഗൗതമൻ
അംഗിരസ്സ്
പുലസ്ത്യൻ
കൃതൻ
പ്രഹ്ലാദൻ
കർദ്ദമൻ

ഭീഷ്മർ,, ആരാണ് ഭീഷ്മര്‍?



ഭീഷ്മർ



മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.

ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.
ഭീഷ്മ ശപഥം
ഗംഗാദേവി യുവാവായ ദേവവ്രതനെ തിരുച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.

തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ഭയങ്കരമായ പ്രതിജ്ഞ) ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കൂ.
അംബ,അംബിക,അംബാലിക
ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബയാണ് പിന്നീട് ശിഖണ്ഡിയായി മാറുന്നത്.

അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിക്കുന്ന ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുന്നു. വ്യാസന് അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുന്നു.
കുരുക്ഷേത്രയുദ്ധം
യുദ്ധത്തിൽ ഭീഷ്മർ കൗരവ പക്ഷത്താണ് നിലകൊണ്ടത്. കൗരവരുടെ സർവ്വ സൈന്യാധിപനായിരുന്നു ഭീഷ്മർ. എങ്കിലും, പാണ്ഡവരെ വധിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വേച്ഛമൃത്യുവായ ഭീഷ്മർ ഉള്ളിടത്തോളം പാണ്ഡവർക്ക് യുദ്ധത്തിൽ ജയിക്കാന കഴിയില്ലെന്നു മനസ്സിലാക്കിയ കൃഷ്ണൻ ഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരോടേറ്റുമുട്ടാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു.
മരണം
ശരശയ്യയിലായെങ്കിലും സ്വേച്ഛമൃത്യു വരം കാരണം ഭീഷ്മർ മരിക്കുന്നില്ല. കുരുക്ഷേത്ര യുദ്ധം സമാപിച്ചതിനു ശേഷം രാജാവായി മാറിയ യുധിഷ്ഠിരന് ആവശ്യമായ ഉപദേശം കൊടുത്തതിനു ശേഷം ഭീഷ്മർ സ്വയം മരണം സ്വീകരിക്കുന്നു.

ആരാണ് ഭീഷ്മര്‍?

ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന്‍ ദേവവ്രതന്‍,സത്യവ്രതന്‍ എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന്‍ സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി.സന്തോഷവാനായ ശാന്തനു പുത്രന് വരവും നല്‍കി സ്വഛന്ദ മൃത്യു ഭവ --ഇത്രയും തീവ്രമായി പിതാവിന് വേണ്ടി അവകാശങ്ങള്‍ എല്ലാം കൈവെടിഞ്ഞ ഒരു കഥാ പാത്രം പുരാണങ്ങളില്‍ എവിടെയും കാണില്ല.ദേവകളും മറ്റുള്ള മുനിമാരും വാഴ്ത്തി കഠിനമായ ശപഥം ചെയ്തവന്‍ ഭീഷ്മര്‍ 
ധര്‍മ്മത്തില്‍ വല്ല വീഴ്ചയും വരുത്തുമായിരുന്നെങ്കില്‍ അന്നേ ദേവന്മാരും മുനിമാരും ഭീഷ്മര്‍ എന്നാ നാമം ദേവവ്രതന് കൊടുക്കില്ലായിരുന്നു 
ശാന്തനുവിനു സത്യവതിയില്‍ ജനിച്ച ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നീ കുട്ടികള്‍ മരിച്ചപ്പോള്‍ സത്യവതി ഭീഷ്മരോട് സാഹചര്യം മാറി എന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞപ്പോളും ഭീഷ്മര്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന്.പിന്നെ എവിടെയാണ് ഭീഷ്മരെ അധ്ര്മ്മി എന്ന് പറയാന്‍ ഇടം?
പിന്നെ കാശി രാജ പുത്രിമാരുടെ കാര്യം ആണെങ്കില്‍ ഭീഷ്മര്‍ അവിടെ വിചിത്ര വീര്യനു വേണ്ടി വിവാഹാലോച്ചനക്ക് ചെന്നപ്പോള്‍ ആണ് അവിടെ സ്വയം വരം എന്ന് അറിഞ്ഞത് ഭീഷ്മര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ല വന്ന സ്ഥിതിക്ക് പങ്കെടുത്തു സഹോദരന് കന്യാദാനം ചെയ്യാം എന്ന് കരുതി അതില്‍ അന്നത്തെ നാട്ടുനടപ്പിനു വിപരീതമായി ഒന്നും ഇല്ല.എല്ലാവരും ഭീഷ്മരെ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തന്റെ കഴിവ് എന്താണെന്ന് ഭീഷ്മര്‍ കാണിച്ചു കൊടുത്തത് അതില്‍ എന്താ തെറ്റ്? വിവാഹം കഴി ക്കില്ലെന്നു സത്യം ചെയ്തു പക്ഷെ അഭിമാനം പണയം വെച്ചിട്ടില്ല.ഭീഷ്മര്‍ ക്ഷത്രിയന്‍ ആണ്.ഭീഷ്മര്‍ക്ക് സത്യം ആണ് ആധാരം അല്ലാതെഭീഷ്മാര്‍ ഒരു യോഗി ആയിട്ടില്ല അപ്പോള്‍ രാജ്യം സ്ത്രീ ഇവയോടുള്ള കാമം ആണ് ഒഴിവാക്കിയത് ബാക്കി ക്ഷത്രിയ ഗുണങ്ങള്‍ ഒഴിവാക്കി യിട്ടില്ല --പിന്നെങ്ങിനെ ഭീഷ്മര്‍ അധ്ര്‍മ്മിയാകും?പിന്നെ മറ്റൊരു വാദം ഭീഷ്മര്‍ ദുരാഗ്രഹി ആയിരുന്നു മോക്ഷം കിട്ടാനായി ഉത്തരായനം വരെ കാത്തു-എന്താ ഇതിനൊക്കെ മറുപടി പറയുക? മോക്ഷത്തിനു വേണ്ടിയല്ലേ എല്ലാവരും ധര്‍മ്മങ്ങള്‍ ചയ്തു ജീവിക്കുന്നത്? അപ്പോള്‍ മോക്ഷത്തിനു ഭീഷ്മര്‍ ശ്രമിച്ചാല്‍ അത് ദുരാഗ്രഹമോ? ചിന്തിക്കുക 

ദ്രോണർ// പഞ്ചകന്യകകള്‍..// ഇരുപത്തിയെട്ട് വ്യാസന്മാർ



ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാല്‍ ഓരോ മന്വന്തരങ്ങളിലേയും ( 306720000 വര്ഷം ) ദ്വാപരയുഗത്തില്‍ ഓരോ വ്യാസന്മാന്‍ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാര്‍ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും ശാസ്ത്രം ...

1. ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

2. രണ്ടാം ദ്വാപരയുഗം - പ്രജാപതി

3. മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യന്‍

4. നാലാം ദ്വാപരയുഗം - ബൃഹസ്പതി

5. അഞ്ചാം ദ്വാപരയുഗം - സൂര്യന്‍

6. ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

7. ഏഴാം ദ്വാപരയുഗം - ദേവേന്ദ്രന്‍

8. എട്ടാം ദ്വാപരയുഗം - വസിഷ്ഠന്‍

9. ഒൻപതാം ദ്വാപരയുഗം - സാരസ്വതന്‍

10. പത്താം ദ്വാപരയുഗം - ത്രിധാമാവ്

11. പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

12. പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജന്‍

13. പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷന്‍

14. പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

15. പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണന്‍

16. പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയന്

17. പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയന്

18. പതിനെട്ടാം ദ്വാപരയുഗം - ജയന്

19. പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജന്

20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

24. ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരന്

27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണന്

28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനന് ( വേദ വ്യാസന്‍ )


പഞ്ചകന്യകകള്‍

നമ്മുടെ പുരാണപ്രകാരം പഞ്ചകന്യകകളായി കണക്കാക്കപ്പെടുന്നത് അഹല്യ,ദ്രൌപദി,സീത ,താര, ,മണ്ഡോദരി എന്നിവരേയാണ്.ഇവരെ സ്തുതിക്കാനുള്ളതാണ് പഞ്ചകന്യാ സ്തോത്രം.

പഞ്ചകന്യാ സ്തോത്രം
*******************

" അഹല്യ,ദ്രൗപദി,സീത ,താര, ,മണ്ഡോദരി തഥാ
പഞ്ചകന്യേ സ്മരെ നിത്യം സര്‍വപാപവിനാശനം "

അഹല്യ
..............

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്
കഥാപാത്രമാണ് അഹല്യ.ഗൌതമ മഹര്‍ഷിയുടെ ഭാര്യയായിരുന്നു അഹല്യ.അതിവ സുന്ദരിയായിരുന്ന അഹല്യയില്‍ ദേവേന്ദ്രന്‍ മോഹിതനായ്‌.എങ്ങനെയെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്നു ദേവേന്ദ്രന്‍തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം തന്റെ മായാശക്തി ഉപയോഗിച്ച് പ്രഭാതമായെന്ന് വരുത്തി തീര്‍ത്തു. പ്രഭാതമായത് കണ്ട് ഗൗതമമഹര്‍ഷി പ്രഭാതവന്ദനങ്ങള്‍ക്കായി നദീതീരത്തെക്ക് പോയി. ഈ തക്കം നോക്കി ദേവേന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ രൂപത്തില്‍ ചെന്ന് അഹല്യയെ പ്രാപിച്ചു.അതിനു ശേഷം ദേവേന്ദ്രന്‍ തന്റെ സ്വന്തം രൂപം വെളിവാക്കി. ഇതു കണ്ട് തന്റെ ഭര്‍ത്താവിന്റെ തപശക്തി അറിയാവുന്ന അഹല്യ ഇന്ദ്രനോട് ഉടന്‍ തന്നെ അവിടുന്ന് പോകാനപേക്ഷിച്ചു.എന്നാല്‍ ഇന്ദ്രന്‍ ആശ്രമത്തിനു പുറത്തിറങ്ങിയ സമയത്ത് തന്നെ ഗൗതമമഹര്‍ഷി പ്രഭാതവന്ദനം കഴിഞ്ഞ് തിരിച്ചു ആശ്രമത്തിലെത്തിയിരുന്നു. കാര്യം മനസ്സിലാക്കിയ ഗൗതമമഹര്‍ഷി കുപിതനായി ദേവേന്ദ്രനെ ’ഷണ്ഡനായിത്തിരട്ടെ’ എന്ന് ശപിച്ചു. അതിനു ശേഷം അഹല്യയോടായി പറഞ്ഞു" നീ ചെയ്ത പാപത്തിന്റെ ഫലമായി നീ ഒരു ശിലയായി മാറട്ടെ". ഇതു കേട്ട അഹല്യ മുനിയുടെ കാല്ക്കല്‍ വീണ് നടന്ന കാര്യങ്ങള്‍ ധരിപ്പിച്ചു തന്നെ ശാപത്തില്‍ നിന്നും മുക്തയാക്കണമെന്ന് അപേക്ഷിച്ചു. മഹര്‍ഷി പറഞ്ഞു. " ശാപം തിരിച്ചെടുക്കുക അസാധ്യമാണ് . ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍ എന്ന ദിവ്യപുരുഷന്‍ ഈ അശ്രമത്തില്‍ വരും അദ്ദേഹത്തിന്റെ പാദസ്പര്‍ശം ഏല്ക്കുന്ന സമയത്ത് നിനക്ക് ശാപമോക്ഷം ലഭിക്കും".ഇത്രയും പറഞ്ഞ് ഗൗതമമഹര്‍ഷി ആശ്രമത്തില്‍ നിന്നും യാത്രയായി. അഹല്യ ഒരു ശിലയായി ശ്രീരാമന്റെ വരവും കാത്തുകിടന്നു.
താടകാവധത്തിനു ശേഷം തിരിച്ചു വരുന്ന സമയത്ത് മനോഹരമായ ഈ ആശ്രമം കണ്ട് ശ്രീരാമന്‍ വിശ്വമിത്രനോട് അന്വേഷിക്കുകയും വിശ്വമിത്രന്റെ നിര്‍ദേശപ്രകാരം അഹല്യക്ക് മോക്ഷം കൊടുക്കുകയും ചെയ്തു.
ശാപമോക്ഷം ലഭിച്ച അഹല്യ തിരികെ ഗൗതമമഹര്‍ഷിയുടെ അരികിലെത്തി.

ദ്രോണർ


മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ(द्रोण). ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണത്തിൽനിന്ന്(കുടം) ജനിച്ചവനാകയാലാണ് ദ്രോണർ എന്നു പേര് ലഭിച്ചത്. ഭരദ്വാജൻ ഒരിക്കൽ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോൾ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയിൽ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊർന്നുവീണുപോയി. പൂർണരൂപത്തിൽ ആ കോമളരൂപം കണ്ട മഹർഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തിൽ സൂക്ഷിച്ചു. അതിൽനിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.

അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അർജുനനെക്കാൾ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണർ വേടകുമാരനായ ഏകലവ്യനോട് പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീർവാദം വാങ്ങാനെത്തിയ ധർമപുത്രരെ ദ്രോണർ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധർമപുത്രരുടെ വാക്കുകൾ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.

ദ്രുപദരാജപുത്രനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവർ. രാജാവാകുമ്പോൾ തന്റെ പകുതിരാജ്യം ദ്രോണർക്കു നല്കുമെന്ന് ദ്രുപദരാജകുമാരൻ പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദ്രോണാചാര്യർ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യർഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണർ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മർ ദ്രോണരോട് അഭ്യർഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യർ ആ കർത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാർ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആചാര്യൻ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനൻ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. അർജ്ജുനൻ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദൻ ദ്രോണാചാര്യരെ വധിക്കുവാൻ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയിൽനിന്ന് ഒരു ആൺകുട്ടിയും പെൺകുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. യുദ്ധസമയത്തിൽ, ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട് ഭീമൻ അതിനെ കൊല്ലുകയും അശ്വത്ഥാമാവ് മരിച്ചുവെന്ന് പറയുകയും ചെയ്തു. എപ്പോഴും സത്യം മാത്രം പറയുന്ന യുധിഷ്ഠിരനോട്‍ ഇതു ശരിയാണോ എന്ന് അന്വേഷിച്ചപ്പോൾ, അശ്വത്ഥാമാ ഹത കുഞ്ജര എന്ന് യുധിഷ്ഠിരൻ പറഞ്ഞു. അപ്പോൾ മുഴക്കിയ കാഹളങ്ങളുടെ ശബ്ദത്തിൽ കുഞ്ജര(ആന) എന്ന് കേൾക്കാതിരുന്ന ദ്രോണർ ആയുധം താഴെ വയ്ക്കുകയും പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു



//ജടായു..//ആദിത്യന്‍..// നാരദമഹര്‍ഷി.



നാരദമഹര്‍ഷി

ദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു...ദേവന്മാരുടെ വരവ് കണ്ടപ്പോള്‍തന്നെ വിഷ്ണുഭഗവാന് കാര്യം മനസ്സിലായി ഇത്തവണ ഒരു ചോദ്യവുമായി അവര്‍ വന്നിരിക്കുകയാണ്...ചോദ്യം ഇതാണ്..."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...
" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""
ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ്‌ ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...
യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്‌...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...
ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...
ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...
ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..നാരദനെ ഒരു പരിഹാസകഥാപാത്രമായി സങ്കല്‍പ്പിക്കുന്നവര്‍ അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്...

ആദിത്യന്‍

നവഗ്രഹങ്ങളുടെയും നായകനാണ് ആദിത്യഭഗവാന്‍ ...ലോകത്തെ കര്‍മ്മത്തില്‍ ലയിപ്പിക്കുന്നവനെന്ന അര്‍ത്ഥത്തില്‍ സൂര്യനെന്നും ആദിത്യഭഗവാനെന്നും അറിയപ്പെടുന്നു...അദിതിയുടെ പുത്രനായതിനാലാണ് ആദിത്യന്‍ എന്ന് വിളിക്കുന്നത് ...ഊര്‍ജ്ജകാരണനായ പരമാത്മാവായി ആരാധിക്കുന്ന സൂര്യന് മാത്രമേ സ്വയം പ്രകാശിക്കാന്‍ കഴിയു...
കാലകാലനായ സാക്ഷാല്‍ പരമശിവനാണ് ആദിത്യന്റെ ദേവത...ചുവപ്പ് നിറമാര്‍ന്ന പൂക്കളാലുള്ള അര്‍ച്ചനയാണ് ഏറെയിഷ്ടം ...ഞായറാഴ്ച പ്രധാന ദിനമായതിനാല്‍ അന്നേദിവസം എരുക്കിന്‍ ചമതകൊണ്ടുള്ള ഹോമവും രക്തചന്ദനത്താലുള്ള അര്‍ച്ചനാ സമര്‍പ്പണവും ആദിത്യനേറെ പ്രിയംകരമാണ്... ഗായത്രി മന്ത്രം ഭഗവാനെ ഉദേശിച്ചു ജപിക്കുന്നത്‌ ഉത്തമമാകുന്നു...രാവിലെയും സന്ധ്യാവന്ദന സമയത്തും 108 തവണ ഗായത്രി ജലദര്‍പ്പണം നടത്തിയാല്‍ സര്‍വ്വ ദോഷങ്ങളുമകലുമെന്ന് വിശ്വസിക്കുന്നു...
പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ സൂര്യദേവന്റെ മേല്‍നോട്ടത്തിലാണ് പ്രപഞ്ചത്തിന്റെ സകലചലനങ്ങളും നടക്കുന്നത്..പ്രണവമന്ത്രത്തിനാ
ധാരമായതുപോലെ ത്രിമൂര്‍ത്തി ചൈതന്യം ആദിത്യദേവനിലും നിക്ഷിപ്തമായിരിക്കുന്നു.....നാല് ത്രിക്കരങ്ങലോടുകൂടിയ സൂര്യദേവന്‍ താമരകൊണ്ടുള്ള പീoത്തിലാണ് ഇരിക്കുന്നത്...ഒരു കൈയില്‍ താമരയും മറുകൈയില്‍ ചക്രവും വഹിച്ച് അനുഗ്രഹസ്തനായി നിലകൊള്ളുന്നു...
സുവര്‍ണ്ണകിരീടവും രത്നമാലകളുമണിഞ്ഞു ഏഴു കുതിരകള്‍ വഹിക്കുന്ന രഥത്തില്‍ ആദിത്യദേവന്‍ സഞ്ചരിക്കുന്നു...അരുണനാണ് ആദിത്യദേവന്റെ തേരാളി...പ്രധാനായുധങ്ങള്‍ ചക്രവും , പാശാങ്കുശവുമാണ് ...സര്‍വ്വദേവതകളും ഉദയത്തിലും അസ്തമയത്തിലും ആദിത്യനെ സ്മരിക്കുന്നു... ഞായറാഴ്ച്ചയുടെ അധിപനായ ആദിത്യദേവനെ തൃപ്തിപ്പെടുത്താന്‍ ഞായറാഴ്ച വ്രതം അനുഷ്ടിക്കേണ്ടാതാണ്..

ജടായു

ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു ജടായു ഒരു കഴുകൻ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
കുട്ടിക്കാലത്ത് ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി (സംസ്കൃതം: सम्पातिः) മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.



വാസ്തുപുരുഷന്‍,,// നന്തി..//അഷ്ടാവക്രമഹർഷി


നന്തി

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്

ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദി (സംസ്കൃതം: नन्दी). നന്ദികേശ്വരൻ, നന്ദികേശൻ,നന്ദിപാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്

പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം. പുരാണപ്രകാരം ശിവന്റെ വാഹനമായ കാളയാണ് നന്ദി അഥവാ നന്ദികേശൻ. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്. തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് രാവണനെ ശപിച്ചത് നന്ദികേശനാണ്.

പ്രസിദ്ധമായ നന്ദി വിഗ്രഹങ്ങൾ


ലേപാക്ഷി, ആന്ധ്രാ പ്രദേശ്
ബൃഹദീശ്വര ക്ഷേത്രം, തമിഴ് നാട്
ചാമുണ്ഡി, മൈസൂർ
രാമേശ്വരം, തമിഴ് നാട്
ഹോയ്സാലേശ്വര ക്ഷേത്രം, കർണാടക
വടക്കുന്നാഥ ക്ഷേത്രം, തൃശ്ശൂർ , കേരളം

വാസ്തുപുരുഷന്‍

ത്രേതായുഗത്തില്‍ സര്‍വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുത്തുള്ളിയില്‍ നിന്നാണ് വാസ്തുപുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി.
ദേവന്മാരുടെ സങ്കടങ്ങള്‍ കേട്ട ബ്രഹ്മാവ്‌ അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില്‍ അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്‍.
ദേവന്മാരുമായുണ്ടായ യുദ്ധത്തില്‍ തോറ്റ് ഭൂമിയില്‍ പതിച്ച വാസ്തുപുരുഷന്റെ ശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്‍പ്പാദങ്ങള്‍ നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള്‍ രണ്ടും അഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അന്‍പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ബ്രഹ്മദേവന്‍ ഉപദേശിച്ചു.

അതെതുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

അഷ്ടാവക്രമഹർഷി

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.
സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു

അശ്വത്‌ഥാമാവ്‌// മാര്‍ക്കണ്ടെയന്‍//കാമധേനു//ധ്രുവന്‍//നഹുഷന്‍


നഹുഷന്‍

വൃത്രാസുരവധത്താല്‍ ബ്രഹ്മഹത്യാപാപം പിടിപെട്ട ദേവേന്ദ്രന്‍ മാനസസരസ്സിലെ ഒരു താമരയ്കുള്ളില്‍ തപസ്സാരംഭിച്ചു.ദേവേന്ദ്രന്റെ അഭാവത്തില്‍ അനാഥമായ സ്വര്‍ഗ്ഗത്തില്‍ അസുരന്‍മാര്‍ ആക്രമണം നടത്തി.അസുരന്‍മാരുടെ ആക്രമണം സഹിക്കവയ്യാതെ ദേവകളെല്ലാം ഒത്തുകൂടി ദേവേന്ദ്രനു പകരം പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ ചന്ദ്രവംശ രാജാവായ നഹുഷനെ ദേവേന്ദ്രനു പകരം സ്വര്‍ഗ്ഗസിംഹാസനത്തില്‍ അവരോധിച്ചു. 100 അശ്വമേധം നടത്തുക വഴി ദേവേന്ദ്രനു തുല്യമായ ശക്തി നഹുഷനു കിട്ടിയിരുന്നു.ഘോരയുദ്ധത്തില്‍ നഹുഷന്‍ അസുരന്‍മാരെ തോല്പിച്ചു.അങ്ങനെ നഹുഷന്‍ സ്വര്‍ഗ്ഗത്തില്‍ ഭരണം തുടങ്ങി. ആദ്യമൊക്കെ വളരെ നല്ലരീതിയില്‍ അദ്ദെഹം ഭരണം കാഴ്ച വച്ചു. അധികാരവും സുഖങ്ങളും ആരെയും അഹങ്കാരികളാക്കുമല്ലോ നഹുഷനും അതു തന്നെ സംഭവിച്ചു. ഒരു ദിവസം നഹുഷന്‍ ചിന്തിച്ചു ദേവേന്ദ്രനു പകരം ഇപ്പൊള്‍ സ്വര്‍ഗ്ഗം ഭരിക്കുന്നതു ഞാനാണ് അതു കൊണ്ട് ദേവേന്ദ്രന്റെ ഭാര്യ ശചീദേവി തന്റെ ഭാര്യയാകണം. ഇങ്ങനെ തീരുമാനിച്ച് അദ്ദെഹം ഒരു ദൂതനെ ശചീദേവിയുടെ കൊട്ടാരത്തിലേക്ക് അയച്ചു. വാര്‍ത്ത അറിഞ്ഞു പരിഭ്രാന്തിയായ ശചിദേവി ദേവഗുരു ബൃഹസ്പതിയുടെ അടുക്കല്‍ ചെന്നു. ബൃഹസ്പതി പറഞ്ഞു " നഹുഷന്റെ അഹങ്കാരം അതിക്രമിച്ചിരിക്കുന്നു. ദേവി ഒരു കാര്യം ചെയ്യു നഹുഷനോട് ഭാര്യയായിരിക്കാന്‍ സമ്മതമാണെന്നു പറയൂ. പക്ഷേ ഒരു വ്യവസ്ഥയിന്‍ മേല്‍ ,നഹുഷന്‍ സപ്തര്‍ഷികള്‍ ചുമക്കുന്ന പല്ലക്കിന്‍ മേല്‍ ആയിരിക്കണം ദേവിയുടെ കൊട്ടാരത്തില്‍ വരെണ്ടത്.നഹുഷന്റെ അഹങ്കാരം അവര്‍ തീര്‍ത്തുകൊള്ളും" ശചിദേവി അതുപോലെ തന്നെ നഹുഷനെ അറിയിച്ചു.സന്തോഷവാനായ നഹുഷന്‍ ഉടന്‍ തന്നെ സപ്തര്‍ഷികളെ വിളിച്ച് തന്നെ പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ നഹുഷന്‍ സപ്തര്‍ഷികള്‍ വഹിക്കുന്ന പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.കൊട്ടാരത്തിലെത്തനുള്ള ആവേശത്തില്‍ നഹുഷന് തന്റെ പല്ലക്കിന് വേഗം പോരെന്നു തോന്നി. അദ്ദെഹം തന്റെ പല്ലക്കിന്റെ ഇടതുവശം ചുമക്കുന്ന അഗസ്ത്യമുനിയുടെ പുറത്ത് ചവിട്ടിയിട്ട് "സര്‍പ്പ,സര്‍പ്പ "( സര്‍പ്പ എന്നാല്‍ വേഗം) എന്നു പറഞ്ഞു.കുപിതനായ അഗസ്ത്യന്‍ നഹുഷനോട് പറഞ്ഞു" നി സര്‍പ്പ,സര്‍പ്പ എന്നു പറഞ്ഞുകൊണ്ട് നമ്മുടെ പുറത്തു ചവിട്ടി നമ്മെ അപമാനിച്ചിരിക്കുന്നു.അതുകൊണ്ട് നീ ഒരു സര്‍പ്പമായി ഭൂമിയില്‍ പതിക്കട്ടെ ". തല്‍ക്ഷണം നഹുഷന്‍ സര്‍പ്പമായി ഭൂമിയില്‍ വിണു. പിന്നിട് പാണ്ഡവരുടെ വനവാസക്കാലത്ത് യുധിഷ്ഠിരനാണ് നഹുഷന് ശാപമോക്ഷം നല്കിയത്.

ധ്രുവന്‍

ഉത്താനപാദമഹാരാജന്റെ പത്നിമാരായിരുന്നു സുനീതിയും സുരുചിയും .ഇതില്‍ സുരിചിയോടായിരുന്നു രാജാവിന്‌ പ്രിയം.
സുനിതിയുടെ മകനായിരുന്നു ധ്രുവന്‍ സുരുചിയുടെത് ഉത്തമനും.
ഒരു ദിവസം സിംഹാസന്സ്ഥനായ രാജാവിന്റെ മടിയില്‍ ഉത്തമാന്‍ ഇരിക്കുമ്പോള്‍ ധ്രുവന്‍ അച്ഛന്‍റെ കുടെയിരിക്കാന്‍ ചെന്നു. എന്നാല്‍ സുരുചി ധ്രുവനെ തടഞ്ഞു നിര്‍ത്തി പറഞ്ഞു “രാജാവ്‌ നിന്റെ അച്ഛന്‍ ആണെങ്കിലും സിംഹാസനത്തില്‍ ഇരികാനുള്ള യോഗ്യത നിനകില്ല.അതുകൊണ്ട് നീ ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചു എന്‍റെ വയറ്റില്‍ ജനിച്ചു വന്നാല്‍ നിനക്ക്‌ സിംഹാസനത്തിനു അവകാശം തരാം.” കുഞ്ഞു ധ്രുവന്‍ ഇതുകേട്ട് വിഷമിച്ചു അമ്മയായ സുനിതിയുടെ അടുത്ത് ചെന്നു. സുനിതി മകനെ ആശ്വസിപ്പിച്ചു എന്നിട്ട് പറഞ്ഞു “നീ വിഷ്ണു ഭഗവാനോട് പ്രാര്‍ത്ഥികു. അദ്ദേഹം നിന്‍റെ വിഷമങ്ങള്‍ എല്ലാം മാറ്റും”.ഇത് കേട്ട ധ്രുവന്‍ തപസ്സു ചെയുന്ന്തിനായി വനത്തിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ചു നാരദമഹര്‍ഷി ധ്രുവനെ കണ്ടു.അദ്ദേഹം ധ്രുവനോട് പറഞ്ഞു.മകനെ നിന്നെ പോലെയുള്ള കുട്ടികള്‍ക്ക്‌ തപസ്സു ചെയ്യാന്‍ പറ്റിയ സ്ഥലമല്ല കാട്.അതുകൊണ്ട് നീ തിരിച്ചു പോവു. എന്നാല്‍ ധ്രുവന്‍ തന്‍റെ തിരുമാനത്തില്‍ നിന്നും ഇളകിയില്ല.അങ്ങനെ ധ്രുവന്‍ വനത്തില്‍ അതി കടിനമായ തപസില്‍ എര്പെട്ടു.അവസാനം ഭഗവാന്‍ പ്രത്യക്ഷനായി.അദേഹം ധ്രുവനോട് പറഞ്ഞു. “ഈ ലോകത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു സ്ഥാനം നിനക്ക്‌ ലഭിക്കും നിന്‍റെ കാലശേഷം നീ ഒരു നക്ഷത്രമായി ആകാശത്ത് തിളങ്ങി നില്‍ക്കും.സന്തോഷമായി തിരിച്ചു ചെന്നു രാജ്യം ഭരിക്കുക.” ഭഗവാന്റെ അനുഗ്രഹം വാങ്ങി തിരിച്ചു ചെന്ന ധ്രുവനെ ഉത്തനപാദന്‍ വളരെ സന്തോഷത്തോടെ സ്വികരിച്ചു.തനിക്ക് ശേഷം അദ്ദേഹം ധ്രുവനെ രാജാവായി വാഴിച്ചു. ധ്രുവന്‍ വളരെ നല്ല രിതിയില്‍ രാജ്യം ഭരിച്ചു. മരണശേഷം ഒരു നക്ഷത്രം ആയി മാറി . അതാണ് ധ്രുവനക്ഷത്രം.

കാമധേനു

ഹിന്ദു വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു . ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതല്‍ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട് . സകല പൂജകള്‍ക്കും പശുവിന്റെ പാല്‍ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും .പാലിനാണു കൂടുതല്‍ പ്രാധാന്യം.അഭിഷേകത്തിനു പാല്‍ കൂടിയെ തീരു.പശുവിന്റെ ഉടലില്‍ എല്ലാദൈവങ്ങളും വസിക്കുന്നു . ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു

മാര്‍ക്കണ്ടെയന്‍

മ്രികണ്‍ഡു എന്ന മഹര്‍ഷിക്ക് ശ്രീപരമേശ്വരാനുഗ്രഹത്താല്‍ ജനിച്ച പുത്രനാണ് ചിരംജീവിആയ മാര്‍ക്കണ്ടെയന്‍ ,സന്താനങ്ങള്‍ ഇല്ലാതെ സങ്കടപ്പെട്ട മ്രികണ്‍ഡു ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി. ദീര്ഗായുസുല്ല ദുഷ്ടനും ദുര്മാര്‍ഗിയും ആയ മകന്‍ വേണോ അതോ പതിനാറുവയസ്സ് വരെ മാത്രം ആയുസ്സുള്ള സദ്‌പുത്രന്‍ വേണോ എന്ന് ചോദിച്ച പരമേശനോടു സദ്പുത്രന്‍ മതിയെന്നായിരുന്നു മുനിയുടെ അപേക്ഷ അങ്ങിനെ ജനിച്ച മകനാണ്‌ മാര്‍ക്കണ്ടെയന്‍
ശിവഭക്തനായ മാര്‍ക്കണ്ടെയന്‍ മാതാപിതാക്കളില്‍ നിന്നും തനിക്കു 16 വയസ്സുവരെയേ ആയുസ്സുള്ളൂ എന്ന് തിരിച്ചറിഞ്ഞു
മാര്‍ക്കണ്ടെയന്‍ ശിവപൂജ ആരംഭിച്ചു തന്റെ മരണ സമയമായി എന്ന് തിരിച്ചറിഞ്ഞ മാര്‍ക്കണ്ടെയന്‍ ശിവലിങ്കത്തെ ആലിംഗനം ചെയ്തു പഞാക്ഷരീ മന്ത്രവുമായിനിന്നു ഈ സമയം കാലന്‍ കിങ്കരന്‍മാര്‍ക്കൊപ്പം വന്നു മാര്‍ക്കണ്ടെയനു നേരെ കാലപാശം എറിഞ്ഞു കാലപാശം ചെന്ന് വീണത്‌ മാര്‍ക്കണ്ടെയന്റെയും ശിവലിങ്കത്തിന്റെയും മേലാണ്
ശിവലിങ്കത്തിനു നേരെ കാലപാശമെറിഞ്ഞതില്‍ കുപിതനായ പരമശിവന്‍ കാലനെവധിച്ചു കാലന്‍വധിക്കപ്പെട്ടതോടെ ദേവതകള്‍ പരിബ്രാന്തരായി അവരുടെ അപേക്ഷ കൈക്കൊണ്ട ശിവഭഗവാന്‍ കാലനെ പുനര്‍ജീവിപ്പിച്ചു ഒപ്പം മാര്‍ക്കണ്ടെയന് എന്നും 16വയസ്സായിരിക്കട്ടെ എന്നും അനുഗ്രഹിച്ചു അതോടെയാണ് മാര്‍ക്കണ്ടെയന്‍ ചിരംജീവി ആയത് ..

അശ്വത്‌ഥാമാവ്‌

ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്‌ഥാമാവ്‌. ദ്രോണര്‍ക്ക്‌ കൃപരുടെ സഹോദരിയായ കൃപിയില്‍ ജനിച്ച പുത്രന്‍. കൌരവ-പാണ്‌ഡവ യുദ്ധത്തില്‍ ഭീമന്റെ ഗദാഘാതമേറ്റ്‌ ദുര്യോധനന്റെ തുട തകര്‍ന്നപ്പോഴേക്കും കൌരവപക്ഷത്തുള്ള മൂന്നുപേരൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. മരണാസന്നനായ ദുര്യോധനന്റെ നിര്‍ദ്ദേശപ്രകാരം കൃപര്‍ അശ്വത്‌ഥാമാവിനെ കൌരവരുടെ അവസാന സേനാനായകനായി അഭിഷേകം ചെയ്‌തു. പാണ്‌ഡവരെ നശിപ്പിക്കുമെന്ന്‌ ദുര്യോധനന്‌
വാക്കുനല്‍കിയ അശ്വത്‌ഥാമാവ്‌ ഇരുട്ടില്‍ പാണ്‌ഡവ ശിബിരത്തിലെത്തി പാഞ്ചാല പുത്രന്മാരെ മുഴുവനും കൊന്ന്‌ ശിബിരം തീയിട്ടു. അനന്തരം കൃഷ്‌ണദ്വൈപായന വ്യാസന്റെ അടുത്തുപോയി.

ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു. പ്രതികാര ചിന്തയില്‍ ഗര്‍ഭസ്‌ഥശിശുവിനെപ്പോലും കൊന്ന അശ്വത്‌ഥാമാവ്‌ വ്രണം വന്ന്‌ പഴുത്ത്‌ മൂവായിരം കൊല്ലക്കാലം ആരാലും അറിയപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടക്കട്ടെ എന്ന്‌ കൃഷ്‌ണന്‍ ശപിക്കുകയായിരുന്നു.....