2018, ജൂലൈ 3, ചൊവ്വാഴ്ച

അശ്വത്‌ഥാമാവ്‌// മാര്‍ക്കണ്ടെയന്‍//കാമധേനു//ധ്രുവന്‍//നഹുഷന്‍


നഹുഷന്‍

വൃത്രാസുരവധത്താല്‍ ബ്രഹ്മഹത്യാപാപം പിടിപെട്ട ദേവേന്ദ്രന്‍ മാനസസരസ്സിലെ ഒരു താമരയ്കുള്ളില്‍ തപസ്സാരംഭിച്ചു.ദേവേന്ദ്രന്റെ അഭാവത്തില്‍ അനാഥമായ സ്വര്‍ഗ്ഗത്തില്‍ അസുരന്‍മാര്‍ ആക്രമണം നടത്തി.അസുരന്‍മാരുടെ ആക്രമണം സഹിക്കവയ്യാതെ ദേവകളെല്ലാം ഒത്തുകൂടി ദേവേന്ദ്രനു പകരം പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ ചന്ദ്രവംശ രാജാവായ നഹുഷനെ ദേവേന്ദ്രനു പകരം സ്വര്‍ഗ്ഗസിംഹാസനത്തില്‍ അവരോധിച്ചു. 100 അശ്വമേധം നടത്തുക വഴി ദേവേന്ദ്രനു തുല്യമായ ശക്തി നഹുഷനു കിട്ടിയിരുന്നു.ഘോരയുദ്ധത്തില്‍ നഹുഷന്‍ അസുരന്‍മാരെ തോല്പിച്ചു.അങ്ങനെ നഹുഷന്‍ സ്വര്‍ഗ്ഗത്തില്‍ ഭരണം തുടങ്ങി. ആദ്യമൊക്കെ വളരെ നല്ലരീതിയില്‍ അദ്ദെഹം ഭരണം കാഴ്ച വച്ചു. അധികാരവും സുഖങ്ങളും ആരെയും അഹങ്കാരികളാക്കുമല്ലോ നഹുഷനും അതു തന്നെ സംഭവിച്ചു. ഒരു ദിവസം നഹുഷന്‍ ചിന്തിച്ചു ദേവേന്ദ്രനു പകരം ഇപ്പൊള്‍ സ്വര്‍ഗ്ഗം ഭരിക്കുന്നതു ഞാനാണ് അതു കൊണ്ട് ദേവേന്ദ്രന്റെ ഭാര്യ ശചീദേവി തന്റെ ഭാര്യയാകണം. ഇങ്ങനെ തീരുമാനിച്ച് അദ്ദെഹം ഒരു ദൂതനെ ശചീദേവിയുടെ കൊട്ടാരത്തിലേക്ക് അയച്ചു. വാര്‍ത്ത അറിഞ്ഞു പരിഭ്രാന്തിയായ ശചിദേവി ദേവഗുരു ബൃഹസ്പതിയുടെ അടുക്കല്‍ ചെന്നു. ബൃഹസ്പതി പറഞ്ഞു " നഹുഷന്റെ അഹങ്കാരം അതിക്രമിച്ചിരിക്കുന്നു. ദേവി ഒരു കാര്യം ചെയ്യു നഹുഷനോട് ഭാര്യയായിരിക്കാന്‍ സമ്മതമാണെന്നു പറയൂ. പക്ഷേ ഒരു വ്യവസ്ഥയിന്‍ മേല്‍ ,നഹുഷന്‍ സപ്തര്‍ഷികള്‍ ചുമക്കുന്ന പല്ലക്കിന്‍ മേല്‍ ആയിരിക്കണം ദേവിയുടെ കൊട്ടാരത്തില്‍ വരെണ്ടത്.നഹുഷന്റെ അഹങ്കാരം അവര്‍ തീര്‍ത്തുകൊള്ളും" ശചിദേവി അതുപോലെ തന്നെ നഹുഷനെ അറിയിച്ചു.സന്തോഷവാനായ നഹുഷന്‍ ഉടന്‍ തന്നെ സപ്തര്‍ഷികളെ വിളിച്ച് തന്നെ പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ നഹുഷന്‍ സപ്തര്‍ഷികള്‍ വഹിക്കുന്ന പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.കൊട്ടാരത്തിലെത്തനുള്ള ആവേശത്തില്‍ നഹുഷന് തന്റെ പല്ലക്കിന് വേഗം പോരെന്നു തോന്നി. അദ്ദെഹം തന്റെ പല്ലക്കിന്റെ ഇടതുവശം ചുമക്കുന്ന അഗസ്ത്യമുനിയുടെ പുറത്ത് ചവിട്ടിയിട്ട് "സര്‍പ്പ,സര്‍പ്പ "( സര്‍പ്പ എന്നാല്‍ വേഗം) എന്നു പറഞ്ഞു.കുപിതനായ അഗസ്ത്യന്‍ നഹുഷനോട് പറഞ്ഞു" നി സര്‍പ്പ,സര്‍പ്പ എന്നു പറഞ്ഞുകൊണ്ട് നമ്മുടെ പുറത്തു ചവിട്ടി നമ്മെ അപമാനിച്ചിരിക്കുന്നു.അതുകൊണ്ട് നീ ഒരു സര്‍പ്പമായി ഭൂമിയില്‍ പതിക്കട്ടെ ". തല്‍ക്ഷണം നഹുഷന്‍ സര്‍പ്പമായി ഭൂമിയില്‍ വിണു. പിന്നിട് പാണ്ഡവരുടെ വനവാസക്കാലത്ത് യുധിഷ്ഠിരനാണ് നഹുഷന് ശാപമോക്ഷം നല്കിയത്.

ധ്രുവന്‍

ഉത്താനപാദമഹാരാജന്റെ പത്നിമാരായിരുന്നു സുനീതിയും സുരുചിയും .ഇതില്‍ സുരിചിയോടായിരുന്നു രാജാവിന്‌ പ്രിയം.
സുനിതിയുടെ മകനായിരുന്നു ധ്രുവന്‍ സുരുചിയുടെത് ഉത്തമനും.
ഒരു ദിവസം സിംഹാസന്സ്ഥനായ രാജാവിന്റെ മടിയില്‍ ഉത്തമാന്‍ ഇരിക്കുമ്പോള്‍ ധ്രുവന്‍ അച്ഛന്‍റെ കുടെയിരിക്കാന്‍ ചെന്നു. എന്നാല്‍ സുരുചി ധ്രുവനെ തടഞ്ഞു നിര്‍ത്തി പറഞ്ഞു “രാജാവ്‌ നിന്റെ അച്ഛന്‍ ആണെങ്കിലും സിംഹാസനത്തില്‍ ഇരികാനുള്ള യോഗ്യത നിനകില്ല.അതുകൊണ്ട് നീ ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചു എന്‍റെ വയറ്റില്‍ ജനിച്ചു വന്നാല്‍ നിനക്ക്‌ സിംഹാസനത്തിനു അവകാശം തരാം.” കുഞ്ഞു ധ്രുവന്‍ ഇതുകേട്ട് വിഷമിച്ചു അമ്മയായ സുനിതിയുടെ അടുത്ത് ചെന്നു. സുനിതി മകനെ ആശ്വസിപ്പിച്ചു എന്നിട്ട് പറഞ്ഞു “നീ വിഷ്ണു ഭഗവാനോട് പ്രാര്‍ത്ഥികു. അദ്ദേഹം നിന്‍റെ വിഷമങ്ങള്‍ എല്ലാം മാറ്റും”.ഇത് കേട്ട ധ്രുവന്‍ തപസ്സു ചെയുന്ന്തിനായി വനത്തിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ചു നാരദമഹര്‍ഷി ധ്രുവനെ കണ്ടു.അദ്ദേഹം ധ്രുവനോട് പറഞ്ഞു.മകനെ നിന്നെ പോലെയുള്ള കുട്ടികള്‍ക്ക്‌ തപസ്സു ചെയ്യാന്‍ പറ്റിയ സ്ഥലമല്ല കാട്.അതുകൊണ്ട് നീ തിരിച്ചു പോവു. എന്നാല്‍ ധ്രുവന്‍ തന്‍റെ തിരുമാനത്തില്‍ നിന്നും ഇളകിയില്ല.അങ്ങനെ ധ്രുവന്‍ വനത്തില്‍ അതി കടിനമായ തപസില്‍ എര്പെട്ടു.അവസാനം ഭഗവാന്‍ പ്രത്യക്ഷനായി.അദേഹം ധ്രുവനോട് പറഞ്ഞു. “ഈ ലോകത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു സ്ഥാനം നിനക്ക്‌ ലഭിക്കും നിന്‍റെ കാലശേഷം നീ ഒരു നക്ഷത്രമായി ആകാശത്ത് തിളങ്ങി നില്‍ക്കും.സന്തോഷമായി തിരിച്ചു ചെന്നു രാജ്യം ഭരിക്കുക.” ഭഗവാന്റെ അനുഗ്രഹം വാങ്ങി തിരിച്ചു ചെന്ന ധ്രുവനെ ഉത്തനപാദന്‍ വളരെ സന്തോഷത്തോടെ സ്വികരിച്ചു.തനിക്ക് ശേഷം അദ്ദേഹം ധ്രുവനെ രാജാവായി വാഴിച്ചു. ധ്രുവന്‍ വളരെ നല്ല രിതിയില്‍ രാജ്യം ഭരിച്ചു. മരണശേഷം ഒരു നക്ഷത്രം ആയി മാറി . അതാണ് ധ്രുവനക്ഷത്രം.

കാമധേനു

ഹിന്ദു വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു . ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതല്‍ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട് . സകല പൂജകള്‍ക്കും പശുവിന്റെ പാല്‍ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും .പാലിനാണു കൂടുതല്‍ പ്രാധാന്യം.അഭിഷേകത്തിനു പാല്‍ കൂടിയെ തീരു.പശുവിന്റെ ഉടലില്‍ എല്ലാദൈവങ്ങളും വസിക്കുന്നു . ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു

മാര്‍ക്കണ്ടെയന്‍

മ്രികണ്‍ഡു എന്ന മഹര്‍ഷിക്ക് ശ്രീപരമേശ്വരാനുഗ്രഹത്താല്‍ ജനിച്ച പുത്രനാണ് ചിരംജീവിആയ മാര്‍ക്കണ്ടെയന്‍ ,സന്താനങ്ങള്‍ ഇല്ലാതെ സങ്കടപ്പെട്ട മ്രികണ്‍ഡു ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി. ദീര്ഗായുസുല്ല ദുഷ്ടനും ദുര്മാര്‍ഗിയും ആയ മകന്‍ വേണോ അതോ പതിനാറുവയസ്സ് വരെ മാത്രം ആയുസ്സുള്ള സദ്‌പുത്രന്‍ വേണോ എന്ന് ചോദിച്ച പരമേശനോടു സദ്പുത്രന്‍ മതിയെന്നായിരുന്നു മുനിയുടെ അപേക്ഷ അങ്ങിനെ ജനിച്ച മകനാണ്‌ മാര്‍ക്കണ്ടെയന്‍
ശിവഭക്തനായ മാര്‍ക്കണ്ടെയന്‍ മാതാപിതാക്കളില്‍ നിന്നും തനിക്കു 16 വയസ്സുവരെയേ ആയുസ്സുള്ളൂ എന്ന് തിരിച്ചറിഞ്ഞു
മാര്‍ക്കണ്ടെയന്‍ ശിവപൂജ ആരംഭിച്ചു തന്റെ മരണ സമയമായി എന്ന് തിരിച്ചറിഞ്ഞ മാര്‍ക്കണ്ടെയന്‍ ശിവലിങ്കത്തെ ആലിംഗനം ചെയ്തു പഞാക്ഷരീ മന്ത്രവുമായിനിന്നു ഈ സമയം കാലന്‍ കിങ്കരന്‍മാര്‍ക്കൊപ്പം വന്നു മാര്‍ക്കണ്ടെയനു നേരെ കാലപാശം എറിഞ്ഞു കാലപാശം ചെന്ന് വീണത്‌ മാര്‍ക്കണ്ടെയന്റെയും ശിവലിങ്കത്തിന്റെയും മേലാണ്
ശിവലിങ്കത്തിനു നേരെ കാലപാശമെറിഞ്ഞതില്‍ കുപിതനായ പരമശിവന്‍ കാലനെവധിച്ചു കാലന്‍വധിക്കപ്പെട്ടതോടെ ദേവതകള്‍ പരിബ്രാന്തരായി അവരുടെ അപേക്ഷ കൈക്കൊണ്ട ശിവഭഗവാന്‍ കാലനെ പുനര്‍ജീവിപ്പിച്ചു ഒപ്പം മാര്‍ക്കണ്ടെയന് എന്നും 16വയസ്സായിരിക്കട്ടെ എന്നും അനുഗ്രഹിച്ചു അതോടെയാണ് മാര്‍ക്കണ്ടെയന്‍ ചിരംജീവി ആയത് ..

അശ്വത്‌ഥാമാവ്‌

ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്‌ഥാമാവ്‌. ദ്രോണര്‍ക്ക്‌ കൃപരുടെ സഹോദരിയായ കൃപിയില്‍ ജനിച്ച പുത്രന്‍. കൌരവ-പാണ്‌ഡവ യുദ്ധത്തില്‍ ഭീമന്റെ ഗദാഘാതമേറ്റ്‌ ദുര്യോധനന്റെ തുട തകര്‍ന്നപ്പോഴേക്കും കൌരവപക്ഷത്തുള്ള മൂന്നുപേരൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. മരണാസന്നനായ ദുര്യോധനന്റെ നിര്‍ദ്ദേശപ്രകാരം കൃപര്‍ അശ്വത്‌ഥാമാവിനെ കൌരവരുടെ അവസാന സേനാനായകനായി അഭിഷേകം ചെയ്‌തു. പാണ്‌ഡവരെ നശിപ്പിക്കുമെന്ന്‌ ദുര്യോധനന്‌
വാക്കുനല്‍കിയ അശ്വത്‌ഥാമാവ്‌ ഇരുട്ടില്‍ പാണ്‌ഡവ ശിബിരത്തിലെത്തി പാഞ്ചാല പുത്രന്മാരെ മുഴുവനും കൊന്ന്‌ ശിബിരം തീയിട്ടു. അനന്തരം കൃഷ്‌ണദ്വൈപായന വ്യാസന്റെ അടുത്തുപോയി.

ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു. പ്രതികാര ചിന്തയില്‍ ഗര്‍ഭസ്‌ഥശിശുവിനെപ്പോലും കൊന്ന അശ്വത്‌ഥാമാവ്‌ വ്രണം വന്ന്‌ പഴുത്ത്‌ മൂവായിരം കൊല്ലക്കാലം ആരാലും അറിയപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടക്കട്ടെ എന്ന്‌ കൃഷ്‌ണന്‍ ശപിക്കുകയായിരുന്നു.....