2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രജാപതി മാഹാത്മ്യം//..ദ്രൗപദി ( പാഞ്ചാലി )//.. വസുദേവരും വാസുദേവനും



വസുദേവരും വാസുദേവനും

മഹാഭാരതത്തിലെ കണ്ണൻ...ഭാഗം - 1 

ഭോജരാജാവിന്റെ മകൻ ഉഗ്രസേനൻ നേരും നെറിയും തെറ്റിക്കാതെ സത്ഭരണം നടത്തിയതിനാൽ അയാൾ വളരെ പ്രസസ്തനായിരുന്നു. ഉഗ്രസേനന് കംസൻ എന്നൊരു പുത്രൻ ജനിച്ചു. കൂടാതെ ദേവകി എന്നൊരു പെണ്‍കുഞ്ഞും പിറന്നു.

കംസൻ വളർന്നു വരുന്തോറും അവന്റെ അക്രമവാസന കൂടിക്കൂടി വന്നിരുന്നു. അവന്റെ ഇഷ്ടചങ്ങാതികളായ ശിശുപാലനും ശാലുവനും എന്ത് പരിപാടികൾക്കും കംസന്റെ ഒപ്പം ഉണ്ടായിരുന്നു. അതേസമയം ദേവകി എല്ലാ സർഗുണങ്ങളോടുംകൂടി നല്ലനിലയിൽ വളർന്നുവന്നു. പ്രായപൂർത്തിയായപ്പോൾ ഉഗ്രസേനൻ അവൾക്കു പറ്റിയ ഒരു വരനെ അന്വേഷിക്കാനാരംഭിച്ചു.

ശാരുകനാട്ടിലെ രാജാവായ വസുദേവരെപ്പറ്റി കേൾക്കാനിടവന്ന ഉഗ്രസേനരാജാവ് തന്റെ മകളെ അയാൾക്കു വിവാഹംചെയ്തു കൊടുക്കാൻ ആഗ്രഹിച്ചു. കംസനും ഇതിനോട് യോചിപ്പു പ്രകടിപ്പിച്ചു.

ദേവകിയുടെയും വസുദേവരുടെയും വിവാഹംപ്രമാണിച്ച് അതിഗംഭീരമായ ഒരുക്കങ്ങളാണ് കംസന്റെ നേതൃത്വത്തിൽ നടന്നത്. രാജ്യം മുഴുവനും ഒരു ഉത്സവപ്രതീതി ഈ ഒരുക്കങ്ങൾമൂലം കാണപ്പെട്ടു. കംസൻതന്നെ മുന്നിൽനിന്ന് സമ്മാനദാനങ്ങൾ നടത്തിച്ചു.

സഹോദരിയുടെ വിവാഹം കെങ്കേമമായി ആഘോഷിച്ച കംസൻ, അവളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് അയക്കണമല്ലോ എന്നോർത്ത് കണ്ണീർ തൂകി.

രണ്ടുപേരെയും കംസൻ തേരിനടുത്തേയ്ക്ക് കൊണ്ടുപോയി. കംസൻ അവരുടെ തേർതെളിച്ചു. വസുദേവരും ദേവകിയും തേരിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്തു നിന്നും ഒരു അശരീരി കേട്ടു. "കംസാ, എത്ര സന്തോഷത്തോടെയാണ് നീ ഇപ്പോൾ ഇരിക്കുന്നത്. ദേവകിക്കുപിറക്കുന്ന എട്ടാമത്തെ ശിശു നിന്നെ വധിക്കും." എന്നുകേട്ട അടുത്ത നിമിഷത്തിൽത്തന്നെ കംസൻ ഒരു മൃഗമായിമാറി.

തന്റെ സഹോദരിയാണെന്ന ചിന്തപോലുമില്ലാതെ ഉടവാൾ ഊരിഎടുത്തുകൊണ്ട് ദേവകിയെ വെട്ടാനാഞ്ഞു. അപ്പോൾ വസുദേവർ കംസന്റെ കാലുപിടിച്ച് കൊല്ലല്ലെ എന്നപേക്ഷിച്ചു. അവസാനം വസുദേവർ, "ഞങ്ങളുടെ കുഞ്ഞാണല്ലോ താങ്കളെ കൊല്ലുമെന്ന് അശരീരി
കേട്ടത്....അതുകൊണ്ട് ഞങ്ങൾക്കുണ്ടാകുന്ന എട്ടു ശിശുക്കളേയും അങ്ങേയ്ക്ക് തന്നുകൊള്ളാം." എന്നുപറഞ്ഞയുടെനെ വെട്ടാനോങ്ങിയ വാൾ കംസൻ ഉറയിലേയ്ക്കിട്ടു. എങ്കിലും കംസന്റെ മനസ്സ് ഇളകിയില്ല. തന്നയുമല്ല, അവരെ രണ്ടുപേരെയും തിരികെ നാട്ടിലെത്തിച്ച് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു.

കാരാഗൃഹത്തിൽവെച്ച് ദേവകി എട്ടുമക്കളെ ഓരോന്നായി കാലക്രമത്തിൽ പ്രസവിച്ചു. അവർ ഏഴുപേരെയും കംസൻ കൊന്നു. ദേവകിക്കും വസുദദേവർക്കും ജനിച്ച എട്ടാമത്തെ കുട്ടിയാണ് വാസുദേവൻ എന്ന കണ്ണൻ.

ദ്രൗപദി ( പാഞ്ചാലി )

ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അർജനനു നല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.സുന്ദരിയായ അവൾ വളർന്ന് സർവാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുർപ്രയോഗ മത്സരത്തിൽ വിജയിച്ച അർജജുനൻതന്നെ വരിച്ചു. എന്നാൽ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധർമപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു. ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദർഭങ്ങളിൽ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കർത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.
ഓരോ പാണ്ഡവന്മാരിലായി ദ്രൗപദിക്ക് അഞ്ച് ആൺമക്കൾ ഉണ്ട്.

പ്രതിവിന്ധ്യൻ (അച്ഛൻ: യുധിഷ്ഠിരൻ)
ശുതസോമൻ (അച്ഛൻ: ഭീമൻ)
ശ്രുതകീർത്തി (അച്ഛൻ: അർജ്ജുനൻ)
ശതാനികൻ (അച്ഛൻ: നകുലൻ)
ശ്രുതകർമ്മാവ് (അച്ഛൻ: സഹദേവൻ)

പ്രജാപതി മാഹാത്മ്യം


ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറിപുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

മരീചി
അത്രി
അംഗിരസ്സ്
പുലസ്ത്യൻ
പുലഹൻ
കൃതൻ
വസിഷ്ഠൻ
ദക്ഷൻ
ഭൃഗു
നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

ദക്ഷൻ
പ്രചേതസ്
പുലഹൻ
മരീചി
കശ്യപൻ
ഭൃഗു
അത്രി
വസിഷ്ഠൻ
ഗൗതമൻ
അംഗിരസ്സ്
പുലസ്ത്യൻ
കൃതൻ
പ്രഹ്ലാദൻ
കർദ്ദമൻ