നന്തി
ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്
ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദി (സംസ്കൃതം: नन्दी). നന്ദികേശ്വരൻ, നന്ദികേശൻ,നന്ദിപാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്
പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം. പുരാണപ്രകാരം ശിവന്റെ വാഹനമായ കാളയാണ് നന്ദി അഥവാ നന്ദികേശൻ. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്. തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് രാവണനെ ശപിച്ചത് നന്ദികേശനാണ്.

പ്രസിദ്ധമായ നന്ദി വിഗ്രഹങ്ങൾ
ലേപാക്ഷി, ആന്ധ്രാ പ്രദേശ്
ബൃഹദീശ്വര ക്ഷേത്രം, തമിഴ് നാട്
ചാമുണ്ഡി, മൈസൂർ
രാമേശ്വരം, തമിഴ് നാട്
ഹോയ്സാലേശ്വര ക്ഷേത്രം, കർണാടക
വടക്കുന്നാഥ ക്ഷേത്രം, തൃശ്ശൂർ , കേരളം
വാസ്തുപുരുഷന്‍
ത്രേതായുഗത്തില്‍ സര്‍വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുത്തുള്ളിയില്‍ നിന്നാണ് വാസ്തുപുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി.
ദേവന്മാരുടെ സങ്കടങ്ങള്‍ കേട്ട ബ്രഹ്മാവ് അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില്‍ അതിനെ എടുത്ത് ഭൂമിയിലേക്ക് എറിയുവാന്‍.
ദേവന്മാരുമായുണ്ടായ യുദ്ധത്തില്‍ തോറ്റ് ഭൂമിയില്‍ പതിച്ച വാസ്തുപുരുഷന്റെ ശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്‍പ്പാദങ്ങള്‍ നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള്‍ രണ്ടും അഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അന്‍പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ബ്രഹ്മദേവന്‍ ഉപദേശിച്ചു.
അതെതുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ് വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

അഷ്ടാവക്രമഹർഷി
ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.
സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു