2018, ജൂലൈ 26, വ്യാഴാഴ്‌ച

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ ശ്രീമഹാദേവക്ഷേത്രം,.2കുറക്കാവ് ദേവി ക്ഷേത്രം


കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ ശ്രീമഹാദേവക്ഷേത്രം
കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം.
ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം.
ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി കരുതപ്പെടുന്നു.

കുറക്കാവ് ദേവി ക്ഷേത്രം
ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.
എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.
കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ഉള്ള ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം



ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ഉള്ള തരൂർ പഞ്ചായത്തിലെ അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലാണ് മാങ്ങോട്ട്കാവ് സ്ഥിതി ചെയ്യുന്നത്. ഉഗ്രഭാവത്തിലുള്ള ദേവിയാണ് പ്രതിഷ്ഠ. ഗായത്രി നദി മുതൽ ചൂലന്നൂർ വരെയുള്ള ഭൂവിഭാഗമാണ് മാങ്ങോട്ട് ഭഗവതിയുടെ തട്ടകം.നെയ്ത്തുകാരുടേയും കൃഷിക്കാരുടേയും ഗ്രാമമായിരുന്നു അത്തിപൊറ്റ. നെല്ല്, നേന്ത്രവാഴ, പച്ചക്കറി, തെങ്ങ് എന്നിവയായിരുന്നു പ്രധാന കൃഷികൾ.
നെയ്ത്തുകാരനായ കുട്ടൻ( ഉണ്ണി) വടക്ക് ദേശത്തെ ഒരു ഉത്സവപറമ്പിൽ തുണി കച്ചവടത്തിനായി പോയതായിരുന്നു.എഴുന്നള്ളത്തിനു കൊണ്ട് പോകുന്ന ദേവി വിഗ്രഹത്തെ കണ്ട കുട്ടൻ മനസ്സിൽ “എന്റെ കൂടെ വരുന്നോ” എന്ന് ചോദിച്ചുവത്രെ. അപ്പോൾ ഒരു ചുഴലിക്കാറ്റ് ഉണ്ടാകുകയും ദേവിക്ക് ചാർത്തിയിരുന്ന വസ്ത്രം ആ കാറ്റിൽ പറന്ന്പൊകുകയും ചെയ്തു. കുട്ടൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന പട്ട് വസ്ത്രം വിഗ്രഹത്തിലേക്ക് എറിഞ്ഞുവെന്നും ആ വസ്ത്രം വിഗ്രഹത്തിൽ ധരിക്കപ്പെട്ടുവെന്നും ചരിത്രം.
പിറ്റേന്ന് ഉത്സവം കഴിഞ്ഞ് കുട്ടൻ ഗ്രാമത്തിലേക്ക് മടങ്ങി. കുട്ടൻ ഒരു ഓലക്കുടയും ചൂടിയാണ് ഗ്രാമത്തിൽ എത്തിയത്. ക്ഷീണിതനായ കുട്ടൻ,ഓലക്കുട നിലത്ത് കുത്തി നിറുത്തി അതിനടുത്ത് കിടന്ന് ഉറങ്ങി.പിറ്റേന്ന് രാവിലെ എത്ര ശ്രമിച്ചിട്ടും നിലത്ത് കുത്തി വെച്ചിരുന്ന കുട എടുക്കാൻ കഴിയാതെ വന്നു.വിവരം അറിഞ്ഞെത്തിയ ഗ്രാമജ്യോത്സ്യൻ, ആ കുടയിൽ ദേവി നിലയുറപ്പിച്ചിരിക്കുന്നു എന്നും അനുയോജ്യമായ ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ കുടിയിരുത്തണം എന്നും ഉപദേശിച്ചു. ജ്യോത്സ്യൻ തന്റെ കയ്യിലുള്ള ദണ്ഡ് ദൂരേയ്ക്ക് എറിയുകയും അത് ചെന്ന് വീണ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ ദണ്ഡ് വീണ സ്ഥലത്താണത്രെ ഇപ്പോഴത്തെ ക്ഷേത്രം നിലകൊള്ളുന്നത്. കുട വെച്ച സ്ഥലം ഉണ്ണിയിരുത്തിയ മൊക്ക് എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിന്നാണ് വേല എഴുന്നള്ളത്ത് തുടങ്ങുന്നത്.
വടക്കേ നടയിൽ,ക്ഷേത്രപാലകനായി മൂക്കൻ ചാത്തനെയും കുടിയിരുത്തിയിട്ടുണ്ട്.
കാലക്രമത്തിൽ ക്ഷേത്രം വിപുലീകരിക്കുകയും ഇപ്പോൾ കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിൽലൊന്നായി തീരുകയും ചെയ്തിരിക്കുന്നു.
മേടമാസത്തിൽ വിഷു കഴിഞ്ഞ് വരുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് മാങ്ങോട്ട് കാവിലെ വേല മഹോത്സവം. നാനാ ദേശങ്ങളിൽ വസിക്കുന്ന അത്തിപൊറ്റ നിവാസികൾ വേല മഹോത്സവത്തിൽ പങ്കെടുക്കാൻ ജന്മനാട്ടിൽ എത്തിച്ചേരും. ഒന്നാമത്തെ ഞായറാഴ്ച കോടിക്കൂറയിട്ടാൽ പിറ്റേന്ന് മുതൽ ഏഴു ദിവസം തോൽ‌പ്പാവ കൂത്ത് ഉണ്ടാകും. കമ്പരാമായണമാണ് കൂത്ത് കഥ. പുലവന്മാർ എന്ന് വിളിക്കുന്ന കൂത്ത് കവികളാണ് കൂത്ത് ചൊല്ലുക. തമിഴിലാണ് കൂത്ത്.
പൂമുള്ളീ മനയുടെ അധീനതയിലായിരുന്ന മാങ്ങോട്ട്കാവ് പിന്നീട് സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ശിവമണി സ്വാമി എന്ന് അറിയപ്പെടുന്ന ശ്രീ.ശിവസുബ്രമണ്യയ്യരാണ് മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിന്റെ മേൽശാന്തി. ശ്രീ.ഗംഗാധര മന്ദാടിയരാണ് മൂക്കൻ ചാത്തന്റെ മേൽശാന്തി.

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം,ചിറയിൻകീഴ്



വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമി ക്ഷേത്രം. . ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.മുമ്പ് വർക്കല ദേവസ്വംവകയായി വർക്കല ജനാർദ്ദനൻ എന്നു പ്രസിദ്ധനായിട്ട് ഒരാനയുണ്ടായിരുന്നു.

കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം പുണ്ഡരീകപുരം ക്ഷേത്രം


കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം
പുണ്ഡരീകപുരം ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക് പേരുകേട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ മഹാവിഷ്ണു ക്ഷേത്രം. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം. കേരളത്തിലെ കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.

ഒരിക്കൽ അത്താഴപൂജ സമയത്ത് ബ്രാഹ്മണരായ മൂന്ന് പരദേശികൾ ഇവിടെയെത്തിയെന്നും, ആ രാത്രി ക്ഷേത്രത്തിൽ തങ്ങാൻ പൂജാരിയോട് അനുവാദം ചോദിച്ചെന്നും അങ്ങനെ ക്ഷേത്ര ബലിപ്പുരയിൽ ഉറങ്ങാൻകിടന്ന ഇവരെ പിറ്റേന്ന് കണ്ടില്ലെന്നും, പകരം ചുവരിൽ ഈ ചിത്രങ്ങളാണ് കാണാനായതെന്നുമാണ് ഐതിഹ്യം.

തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എരവത്തൂർ ഗ്രാമത്തിലെപുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം



പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എരവത്തൂർ ഗ്രാമത്തിലെ ഒരു അമ്പലമാണ് പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം. പുറപ്പിള്ളി കാവിലെ അമ്മയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ അ‍മ്പലത്തിലെ മേൽനോട്ടം നടത്തി വരുന്നത് ശ്രീനാരായണ ധർമ്മ പരിപാലന യോഗം എരവത്തൂർ ശാഖയാണ്.
വർഷംതോറും ഇവിടെ ഉത്സവം നടത്തുന്നതും അമ്പലത്തിലെ മറ്റു വികസനപ്രവൃത്തികളും നടത്തിവരുന്നത് എസ്.എൻ.ഡി.പി. യോഗമാണ്. അമ്പലത്തിനു സമീപമായി എർവത്തൂർ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു.

ദിവ്യദേശങ്ങൾ--തിരുവട്ടാർ ആദികേശവക്ഷേത്രം-തിരുവനന്തപുരം-നാഗർകോവിൽ വഴിയരികിൽ



ദിവ്യദേശങ്ങൾ--തിരുവട്ടാർ ആദികേശവക്ഷേത്രം
തിരുവനന്തപുരം-നാഗർകോവിൽ വഴിയരികിൽ തൊടുവെട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ തിരുവട്ടാർ എന്ന സ്ഥലത്താണ്‌ ആദികേശവപ്പെരുമാളിന്റെ (വിഷ്ണു) അമ്പലം. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളിൽ വിശേഷിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിലേതുപോലെ അനന്തശയനരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. തിരുവനന്തപുരത്തെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കിൽ ഇവിടുത്തേത് പടിഞ്ഞാറുദിശയിലേക്കാണെന്ന വ്യത്യാസമുണ്ട്.
തീർത്ഥാവാരിയും പുഷ്പാഞ്ഞലിയുമാണ് എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങൾ. പുഷ്പാഞ്ഞലി ഉത്സവത്തിന് പ്രതിഷ്ഠയിൽ അനേകം തരത്തിലുള്ള പുഷ്പങ്ങളർപ്പിയ്ക്കുന്നു.

തിരുവനന്തപുരം-നാഗർകോവിൽ വഴിയരികിൽ തൊടുവെട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ തിരുവട്ടാർ എന്ന സ്ഥലത്താണ്‌ ആദികേശവപ്പെരുമാളിന്റെ (വിഷ്ണു) അമ്പലം. ആദിധാമസ്ഥലമെന്നും ദക്ഷിണ വൈകുണ്ഠമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളിൽ വിശേഷിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിലേതുപോലെ അനന്തശയനരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. തിരുവനന്തപുരത്തെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കിൽ ഇവിടുത്തേത് പടിഞ്ഞാറുദിശയിലേക്കാണെന്ന വ്യത്യാസമുണ്ട്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ വിഗ്രഹത്തെക്കാൾ വലുതാണ് ഈ വിഗ്രഹം. ഇരുപ്പത്തിരണ്ടടി നീളമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത് (പദ്മനാഭസ്വാമിക്ഷേത്രത്തിൽ പതിനെട്ടടി നീളമേയുള്ളൂ).

ഐതിഹ്യങ്ങൾ

ലക്ഷ്മി

ലക്ഷ്മീദേവി ഇവിടെ മരതകവല്ലി നാച്ചിയാർ എന്ന പേരിലാണറിയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ നിറം മഞ്ഞകലർന്ന ചുവപ്പാണെങ്കിലും ഇവിടെ പച്ചനിറത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മരതകം, പച്ചനിറമാണ് അതായത് വൈഷ്ണവിദേവിയുടെ നിറം. അതുകൊണ്ട് തന്നെ ഇവിടെ ലക്ഷ്മീദേവിയ്ക്ക് വൈഷ്ണവിയുടെ ശക്തിയാണുള്ളത് എന്നാണ് ഐതിഹ്യം.

ചന്ദ്രൻ

തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായി എന്ന് ഐതിഹ്യമുള്ളതു പോലെ ഇവിടെയും ആദികേശവൻ, ചന്ദ്രദേവന് പ്രത്യക്ഷനായെന്ന് ഐതിഹ്യമുണ്ട്. പത്മനാഭസ്വാമി ചന്ദ്രാസ്തമയദിക്കും സൂര്യോദയദിക്കുമായ കിഴക്കുദിക്കിലേക്കും ആദികേശവസ്വാമി സൂര്യാസ്തമയദിക്കുമായ പടിഞ്ഞാറുദിക്കിലേക്കും ദർശനമായി പരസ്പരാഭിമുഖമായി വാഴുന്നു. തിരുവനന്തപുരത്തെ പ്രതിഷ്ഠയെ അപേക്ഷിച്ച് വലുപ്പം കൂടുതലാണ് ഈ വിഗ്രഹത്തിന്. ഇവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ വലുതാണ്.

കേശി

മനുഷ്യകുലത്തിന് അത്യധികം ആപത്തുക്കൾ വരുത്തിവച്ച കേശി എന്ന അസുരനുമായി ആദികേശവപ്പെരുമാൾ യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തിൽ തോല്പിച്ച് അയാളുടെ ശരീരത്തിൽ കിടന്നുറങ്ങുകയും ചെയ്തു. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാർത്ഥിച്ച് ഭഗവാനിൽ നിന്ന് തന്റെ ഭർത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയിൽ തന്നെ ഗംഗയും താമ്രപർണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തിൽ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയിൽ തന്നെ ഭഗവാൻ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയർത്താൻ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയർത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാൻ രണ്ട് നദികൾക്കുമായില്ല. പകരം ഭഗവാന്റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തിൽ സ്പർശിച്ചത് അപ്പോൾ തന്നെ കേശിയ്ക്ക് നിർമ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദികേശവപെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പിൽ നിന്നുയരത്തിൽ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുരനായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയിൽ ലഭിയ്ക്കുകയും ഉടനെ തന്നെ അയാൾക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു.

ഉത്സവങ്ങൾ

തീർത്ഥാവാരിയും പുഷ്പാഞ്ജലിയുമാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങൾ. പുഷ്പാഞ്ജലി ഉത്സവത്തിന് പ്രതിഷ്ഠയിൽ അനേകം തരത്തിലുള്ള പുഷ്പങ്ങളർപ്പിയ്ക്കുന്നു.

അനുബന്ധം

കടൽവായ് തീർത്ഥം, വാറ്റാർ, രാമ തീർത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികൾ.അഷ്ടാഗവിമാനവും അഷ്ടാക്ഷര വിമാനവും ഇവിടെ കാണപ്പെടുന്നുണ്ട്.


ദിവ്യദേശങ്ങൾ -- ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്  ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം പഞ്ച പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാല്‍  പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്.  ആറന്മുള വള്ള സദ്യ  പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും  പമ്പാ നദിയുടെ  പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു.                                                                                                     




പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.                                                                      



കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.                                                                                                                       




യുദ്ധക്കളത്തിൽ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.



ഗണപതി, അയ്യപ്പൻ, ശിവൻ, ഭഗവതി, നാഗങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.



                                   നീളമേറിയ സ്വര്‍ണം പൂശിയ കൊടിമരം  




  
വള്ളസദ്യ
===========================
ദിവ്യദേശങ്ങൾ -- ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം .പഞ്ചപാണ്ഡവരിൽ ഒരാളായ അർജുനനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്. ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടി പ്രശസ്തമാണ്.
പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം ഇവിടെയാണ്. അർജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെ സങ്കല്പമാണ്. അതിനാൽ ഭഗവാൻ ഉഗ്രമൂർത്തിയാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.

ദിവ്യദേശങ്ങൾ -- തിരുനാവായ നാവാമുകുന്ദക്ഷേത്രം, മലപ്പുറം ജില്ല




ദിവ്യദേശങ്ങൾ -- തിരുനാവായ നാവാമുകുന്ദക്ഷേത്രം
കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തിൽ കുടികൊള്ളുന്നു.
ഐതിഹ്യ പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.

ദിവ്യദേശങ്ങൾ - തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം,,2. തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം



ദിവ്യദേശങ്ങൾ - തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയിൽ നാലു കി.മീ.വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻ വണ്ടൂർ മഹാവിഷ്ണു ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലൻ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും ഭീമൻ-തൃപ്പുലിയൂരും, അർജ്ജുനൻ തിരുവാറന്മുളയിലും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ദിവ്യദേശങ്ങൾ - തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പരമശിവനൊപ്പം തന്നെ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു. വൈഷ്ണവരുടെ 108 തിരുപതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ ഉയ്യവന്ത പെരുമാളാണ്.
അംബരീക്ഷ മഹാരാജാവിന് മുക്തികിട്ടിയത് ഇവിടെവെച്ചാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ വനവാസകാലത്ത് പാണ്ഡവർ ഇവിടെ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുകയും ഇവർ ഒരോരുത്തരും ശ്രീകൃഷ്ണപരമാത്മാവിനെ നിത്യവും പൂജിക്കാനായി ഭാരതപ്പുഴയുടെ തീരത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. നകുല-സഹദേവന്മാർ ചേർന്ന് ഒരു പ്രതിഷ്ഠയും മറ്റു മൂന്നുപേർ ഒരോ പ്രതിഷ്ഠയും നടത്തി എന്നാണ് ഐതിഹ്യം.
കാശി ദർശനം കഴിഞ്ഞ് മടങ്ങിയ ബ്രാഹ്മണനുമുന്നിൽ ദർശനം നൽകി ശിവഭഗവാനും ഈ പുണ്യതീരത്ത് കുടികൊണ്ടു എന്നാണ് മറ്റൊരു ഐതിഹ്യം. അല്ല പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നും കരുതുന്നു. അങ്ങനെ പാണ്ഡവർ പ്രതിഷ്ഠിച്ച നാലു വിഷ്ണുപ്രതിഷ്ഠകളും പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയും ചേർന്ന് അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നു. അങ്ങനെ അഞ്ചുമൂർത്തികൾ കുടുകൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെട്ടു പോന്നു.
Nammude Keshetrangal എന്നയാളുടെ ഫോട്ടോ