2018, ജൂലൈ 26, വ്യാഴാഴ്‌ച

കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം പുണ്ഡരീകപുരം ക്ഷേത്രം


കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം
പുണ്ഡരീകപുരം ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക് പേരുകേട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ മഹാവിഷ്ണു ക്ഷേത്രം. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം. കേരളത്തിലെ കോട്ടയം ജില്ലയിൽ തലയോലപറമ്പിലെ മിടായികുന്നം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.

ഒരിക്കൽ അത്താഴപൂജ സമയത്ത് ബ്രാഹ്മണരായ മൂന്ന് പരദേശികൾ ഇവിടെയെത്തിയെന്നും, ആ രാത്രി ക്ഷേത്രത്തിൽ തങ്ങാൻ പൂജാരിയോട് അനുവാദം ചോദിച്ചെന്നും അങ്ങനെ ക്ഷേത്ര ബലിപ്പുരയിൽ ഉറങ്ങാൻകിടന്ന ഇവരെ പിറ്റേന്ന് കണ്ടില്ലെന്നും, പകരം ചുവരിൽ ഈ ചിത്രങ്ങളാണ് കാണാനായതെന്നുമാണ് ഐതിഹ്യം.