2020, ജൂലൈ 14, ചൊവ്വാഴ്ച

പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം



പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
=================================
കൂടാളി പഞ്ചായത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ റോഡില്‍ മനോഹരമായ പൂവത്തൂര്‍ ഗ്രാമം. പൂവിന്റെ ഊര്ആണത്രേ പൂവത്തൂരായത്. ദേവാര്‍ച്ചനയ്ക്കുപയോഗിക്കുന്ന വിവിധ പൂവുകളാല്‍ സമൃദ്ധമാണീ സ്ഥലം. ഒരു കാലത്ത് ഈ സ്ഥലത്തെ ഭൂവുടമകളെല്ലാം ബ്രാഹ്മണരായിരുന്ന ത്രേ. ഈ പ്രദേശത്തെ പല ഗൃഹങ്ങളുടെയും പേരുകള്‍ ഈ ഭൂമികള്‍ക്ക് ഇന്നും ഉണ്ട്. പുറച്ചേരി, ചിത്തന്നൂര്, കൈതപ്രം മുതലായ ഗ്രാമങ്ങളില്‍ വസിക്കുന്ന നമ്പൂതിരിമാരുടെ ഇല്ലപ്പേരുകളായ കാനപ്രം, മേച്ചേരി, വാരണസി മുതലായ പേരുകളില്‍ ഈ ഭൂമികളിന്നും അറിയപ്പെടുന്നു . കാലപോക്കില്‍ അന്യം നിന്നുപോകുകയോ അല്ലെങ്കില്‍ പുഴയുടെ സമീപത്തേക്കവര്‍ താമസം മാറ്റിയതോ ആവാം.

ഈ ബ്രാഹ്മണരുടെ ആരാധനാ ദേവതയാകട്ടെ ദുര്‍ഗ്ഗയാണ്. രക്ഷകിയായ ഒരു ദേവതയുടെ സാന്നിദ്ധ്യത്താല്‍ പ്രഭാപൂരിതമായി നിൽക്കുകയാണീ പ്രദേശം. ഇന്ന് ഇവിടെ മഹാവിഷ്ണു ക്ഷേത്രമായാണാരാധനയെങ്കിലും പൂര്‍വ്വികമായി ഇതൊരു ദേവീക്ഷേത്രമായിരു ന്നെന്ന് പഴമക്കാരുടെയും ചരിത്രാന്വേഷികളുടെയും പക്ഷം. ക്ഷേത്രസമീപത്തായി സ്ഥിതിചെയ്യുന്ന ‘ദുര്‍ഗ്ഗാവിലാസം” സ്‌കൂള്‍ ഈ വിശ്വാസത്തെ ദൃഡീകരിക്കുന്നുണ്ട്.
ബ്രാഹ്മണാധിപത്യത്തില്‍ പ്രൗഡ ഗംഭീരതയോടെ പരിലസിച്ചിരുന്ന ക്ഷേത്രം ക്രമേണ ദേശവാസികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ധര്‍മ്മ സംരക്ഷണമെന്ന ഈ മഹത്കാര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത് ഗണപതിയോടന്‍ തറവാടിനും കൂടാളി താഴത്തുവീട്ടിലെ തറവാടിനും ആണ്. ഇന്നത്തെ ക്ഷേത്രേശ പദവി അലങ്കരിക്കുന്നത് കൂടാളി താഴത്തുവീട്ടിലെ നിയുക്ത അംഗമാണ്. മഹാമനസ്‌കരും ക്ഷേത്രാഭിവൃദ്ധിക്ക് ജനാധിപത്യ സ്വഭാവം വളരെ അത്യാവശ്യമാണെന്ന് ബോധ്യമുള്ളവരുമായ താഴത്തുവീട്ടംഗങ്ങള്‍ ജനകീയ ക്ഷേത്രക്കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ സമ്മതത്തോടെ ഇന്നും ചിട്ടയോടും ചുമതലകള്‍ ഏറ്റെടുക്കുന്നു. ശ്രീ പരമേശ്വരന്‍മാസ്റ്റര്‍ പ്രസിഡണ്ടും , കെ.കെ മോഹനന്‍മാസ്റ്റര്‍ സെക്രട്ടറിയുമായ 23 അംഗ കമ്മിറ്റിക്കാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല.
ക്ഷേത്ര സംബന്ധിയായ ആചാരാനുഷ്ഠാനങ്ങൾ , ധര്‍മ്മകാര്യങ്ങള്‍ എന്നിവ ഊരാളന്മാരായ തറവാട്ടംഗങ്ങളും മറ്റും നിലനിര്‍ത്തിവരികെ ക്ഷേത്രാഭിവൃദ്ധിയുടെ കുറവും ക്ഷേത്രേശന്മാരിലും നാട്ടുകാരിലും ഉണ്ടാക്കിയ അസ്വസ്ഥതകളും ക്ഷേത്രാഭിവൃദ്ധിക്കായി ചില കര്‍മ്മങ്ങളും ക്ഷേത്ര പുനരുദ്ധാരണവും ലക്ഷ്യമിട്ടപ്പോള്‍ ഒരു വിശദമായ പ്രശ്‌നചിന്ത തീരുമാനിക്കപ്പെടുകയും പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സുഭാഷ് ചെറുകുന്നിന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടമംഗല്യ ചിന്ത നടത്തുകയും ചെയ്തു പ്രസ്തുത പ്രശ്‌നചിന്തയില്‍. ആധുനിക തലമുറ മറന്നുപോയ ചില ഏടുകള്‍ അവതരിപിക്കപെട്ടപ്പോൾ മാറാല പിടിച്ചു കിടക്കുന്ന ചില സ്മൃതി ചിത്രങ്ങള്‍ മുന്‍തലമുറ പൊടിതട്ടി എടുത്തു അപ്പോഴാണ് ദുര്‍ഗ്ഗാക്ഷേത്രം വിഷ്ണുക്ഷേത്രമായതിന്റെ നാള്‍വഴികളെ കുറിച്ച് മനസ്സിലാക്കാനായത്. അതി പ്രാധാന്യമുള്ള ദുര്‍ഗ്ഗ സാന്നിദ്ധ്യം തന്നെയാണിന്നും ഈ പ്രദേശത്തെ സംരക്ഷിച്ചുപോരുന്നത് മാതൃഭാവത്തോടെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ മക്കളുടെ അവഗണനയും ഒരു പരിഭവവുമില്ലാതെ സഹിക്കുകയാണ്. ക്ഷേത്രമാകട്ടെ ജീര്‍ണ്ണതയുടെ വക്കിലും. എല്ലാ മരങ്ങളിലും വണ്ടുകള്‍ താമസമാക്കിയിരുന്നു. കൂടാളി. എന്നും അന്വര്‍ത്ഥമാക്കുകയായിരുന്നു ആ മരങ്ങള്‍. അളി എന്നാല്‍ വണ്ട്-കളികളുടെ കൂട്(കൂടാളി). ക്ഷേത്രത്തില്‍ മരങ്ങള്‍ പുരാതന കാലത്ത് കെട്ടിയ ഊട്ടുപുരയുടെ ചില അവശിഷ്ടങ്ങള്‍, ശരിയായ ചുറ്റുമതിലും മറ്റും ഇല്ലാത്ത അവസ്ഥ ഏതു ഭക്തനിലും പ്രയാസമുണ്ടാക്കും.എന്നിരുന്നാലും മഹാവിഷ്ണു, ദുര്‍ഗ്ഗ, ഗണപതി എന്നീ ദേവ പ്രതിഷ്ഠകള്‍ക്ക് യാതൊരൈശ്വര്യക്കുറവും ഉണ്ടായിരുന്നില്ല.ഈ ചൈതന്യങ്ങളെ യഥാവിധി ആരാധിച്ചാല്‍ തദ്ദേശവാസികള്‍ക്ക് വളരെയധികം ക്ഷേമമുണ്ടാകുമെന്നാണ് പ്രശ്‌നത്തില്‍ വ്യക്തമായത്
അതുവരെ വിശ്വസിച്ചുവന്ന പ്രധാനമൂര്‍ത്തിയായ മഹാവിഷ്ണുവിനോടൊപ്പം തന്നെ പ്രാധാന്യം നല്‍കി ദുര്‍ഗ്ഗയെയും ആരാധിക്കണമെന്ന് കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ ദുര്‍ഗ്ഗാദേവി സിധി പ്രത്യേകമായി നവീകരിച്ച് പാട്ടുപുരയോട് അലങ്കാരങ്ങളോടും കൂടി പ്രത്യേക ശ്രീകോവിലാക്കുകയും യഥാസ്ഥാനത്ത് ഊട്ടുപുരയും ചുറ്റുമതിലുകളും നിര്‍മ്മിക്കുന്നതിനും നിദാനമായത് ഈ ചിന്തയാണ്. അതോടുകൂടി ക്ഷേത്രത്തിനകപ്പെട്ടിരുന്ന അരിഷ്ടത അവസാനിക്കുന്നതാണ് കണ്ടത്.
പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം തന്ത്രി കരുമാരത്തില്ലമാണ്. പ്രസ്തുത തന്ത്രിമാരാണ് മഹാവിഷ്ണു പ്രതിഷ്ഠ നടത്തിയത്. സ്വര്‍ണ്ണപ്രശ്‌ന ചിന്തക്കുശേഷം അതുവരെ പ്രധാന ദേവതയായി കരുതിയാരാധിച്ച ദുര്‍ഗ്ഗാദേവിക്ക് ആരാധനയില്‍ വന്ന അപചയങ്ങളും മറ്റും പരിഹരിച്ച് ക്ഷേത്രനവീകരണം നടത്തി പുനഃപ്രതിഷ്ഠ ചെയ്ത് ആരാധിക്കാന്‍ തുടങ്ങിയതോട് കൂടി തന്നെ ഐശ്വര്യപ്രദമായ ദിനങ്ങളിലേക്കുള്ള പ്രയാണമാരംഭിച്ചെന്ന് പറയാം.
പൂവത്തൂര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ സ്വര്‍ണ്ണപ്രശ്‌നങ്ങളും പരിഹാരങ്ങളും ഒരു മഹത് കര്‍മ്മമായി മാറുകയായിരുന്നു. ഗ്രാമവാസികളൊറ്റ മനസ്സോടെ ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഇറങ്ങി പുറപ്പെട്ടപ്പോള്‍ അത് വര്‍ത്തമാനകാല സമൂഹത്തിനു മാത്രമല്ല ഭാവികാല സമൂഹത്തിന്റെയും പുണ്യമായി മാറുകയായിരുന്നു.
ജനങ്ങളെ ഏക മനസ്സോടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടും പ്രമുഖ ജ്യോത്സ്യരുമായിരുന്നു ശ്രീ പരമേശ്വരന്‍ നമ്പൂതിരിയാണ്. സ്വര്‍ണ്ണപ്രശ്‌ന തീരുമാനപ്രകാരം നടന്ന തീര്‍ത്ഥയാത്രകള്‍ സമീപപ്രദേശ വാസികള്‍ക്കാകമാനം അത്ഭുതകരമായിരുന്നു. 13 ബസ്സുകളില്‍ നിറയെ വിവിധ തരക്കാരായ ആളുകള്‍ അവര്‍ക്കൊക്കെ ഏക മനസ്സ് പൂവത്തൂരമ്പലത്തിന്റെ ശ്രേയസ്സ് മാത്രം. ആ യാത്രയാണ് നാട്ടുകാരില്‍ ഐക്യവും ക്ഷേത്ര വിശ്വാസവും ഊട്ടിയുറപ്പിച്ചത്.
മകരപൊങ്കാല
പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത് ക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്രശ്‌ന ചിന്തയോടെ നടന്ന ദുര്‍ഗ്ഗാദേവി ആരാധനയാണെന്ന് സൂചിപ്പിച്ചുവല്ലോ. പൂര്‍വ്വികമായി നടന്ന ആരാധനാക്രമങ്ങള്‍ക്ക് വിഘ്‌നം സംഭവിച്ചാല്‍ അത് നാടിന്റെ അധഃപതനത്തിനിടയാക്കാറാണ് പതിവ്. എന്നാല്‍ സര്‍വ്വം സഹയായ ഈ അമ്മ മക്കളോട് പ്രതികാരം ചെയ്യാനല്ല ഒരുങ്ങിയത് . ഏതു മുടിയനായ പുത്രനോടും ക്ഷമിക്കുന്ന അഭയ വരദായിനി അമ്മ മക്കളുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞിരുന്നു. ഒടുവില്‍ ഒരു സമയം വന്നപ്പോള്‍ തന്റെ സാന്നിദ്ധ്യവിശേഷത്തെ ഒരു ദൈവജ്ഞന്റെ നാവിലൂടെ അവതരിപ്പിക്കുകയും ചെയ്തു.നാമജപ പ്രാധാന്യമായ കലികാലത്ത് ജനസഹസ്രങ്ങള്‍ ഭക്തിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ അമ്മയ്ക്കും പണ്ട് അനുഭവിച്ചിരുന്നു പൂജാനിവേദ്യങ്ങള്‍ അതേപടിയോ ഒരു പക്ഷെ അതില്‍ കൂടുതലോ ലഭിക്കാനിടയായി.
അതില്‍ തന്നെ ദുര്‍ഗ്ഗാദേവി പ്രാധാന്യമായി കരുതുന്ന പൊങ്കാല സമര്‍പ്പണം മലബാറില്‍ വളരെ മഹത്വപൂര്‍വ്വം നിര്‍വ്വഹിക്കാനാരംഭിച്ചതും പൂവത്തൂരാണ്.എല്ലാ ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന പ്രതിഷ്ഠാദിന ഉത്സവം മഹാവിഷ്ണു പ്രധാനമാണ്. മന്ത്രമോ, തന്ത്രമോ ഒന്നും വശമില്ലാത്ത ദേവീ സ്വരൂപിണികളായ സ്ത്രീകള്‍ നിവേദ്യമുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നതാണ് പൊങ്കാല. മുന്‍പ് ഈ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഒരു ചടങ്ങ് പതിവുള്ളതായി അറിയില്ല. എന്നാല്‍ നെല്‍വയലുകളാല്‍ സമൃദ്ധമായ ഒരു ഗ്രാമത്തിലെ കൃഷിക്കാര്‍ കൊയ്തിനുശേഷം സമര്‍പ്പിക്കുന്ന പുന്നെല്ലരികൊണ്ട് നിവേദ്യമുണ്ടാക്കുകയും അന്നദാനങ്ങള്‍ നടത്തുകയും ചെയ്തതായി ഓര്‍ക്കുന്നവരുണ്ട്. വടക്കേ മലബാറില്‍ ഇവിടെ മാത്രമാണ് പൊങ്കാല ഇത്രയധികം ജനപങ്കാളിത്തത്തോടെ നടക്കുന്നത്. അന്നദാന പ്രിയയും അന്നപൂര്‍ണ്ണാ സ്വരൂപിണിയുമായ ദേവതയുടെ അനുഹ്രഹത്തിന് പാത്രീഭൂതരാകാന്‍ അന്നെദിവസമെത്തുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ദേവീ സാന്നിദ്ധ്യത്തിനും ഭദ്രകാളി കടാക്ഷത്തിനും പ്രത്യക്ഷോദാഹരണമാണ്.
ഹോമകുണ്ഡത്തോടെ സ്ഥിതിചെയ്യു ഗണപതി ഭഗവാന്‍
ഈ ക്ഷേത്രത്തിലെ മറ്റൊരു വിശേഷത ഹോമകുണ്ഡത്തോട് കൂടി പ്രതേക ശ്രീകോവിലില്‍ വാഴുന്ന ഗണപതി ഭഗവാനാണ്. മഹാവിഷ്ണുവിനും ദുര്‍ഗ്ഗക്കും അഭിമുഖമായിരിക്കുന്ന ഗണപതിക്ക് നിത്യേന അഷ്ടദ്രവ്യ സഹിതം നടത്തുന്ന സാര്‍വ്വജനിക മഹാഗണപതിഹോമം സര്‍വ്വജനങ്ങളുടെയും വിഘ്‌നങ്ങളെ ഹരിക്കുന്നതാണത്രെ.
പ്രധാന ദേവതമാരെ പോലെ തന്നെ ഉപദേവതമാര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ധര്‍മ്മ പരിപാലനം നടക്കുന്ന ഈ ക്ഷേത്രത്തിന്റെ പൗരാണികത പൂര്‍വ്വികമായ നടന്ന ആചാരാനുഷ്ഠാനങ്ങള്‍, മഹാവിഷ്ണു പ്രതിഷ്ഠ, നവീകരണത്തിനുശേഷം എല്ലാ ദേവന്മാര്‍ക്കും പ്രത്യേകം ശ്രീകോവിലുകളില്‍ നടക്കുന്ന ആരാധനകള്‍, ഉത്സവം മുതലായ വിശേഷങ്ങള്‍, മാസം തോറുമുള്ള അന്നദാന പ്രധാനമായ സാമൂഹിക വിശേഷങ്ങള്‍ ഇതിനെല്ലാം പുറമെ മകരപൊങ്കാല സമര്‍പ്പണം എന്നിവ കൊണ്ട് ധന്യമാകുന്ന ഈ ദേശത്തിന് ക്ഷേമ ഐശ്വര്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വ്യക്തതയോടെയും കൃത്യതയോടെയും സാമൂഹ്യ ബോധത്തോടെയും കൂടി ഒരു സമൂഹം പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ ഭഗവത് ചൈതന്യം അദൃശ്യമായി എല്ലാവരിലും അനുഗ്രഹങ്ങളെ ചൊരിയുക തന്നെ ചെയ്യും.ഒരു കാലത്ത് നന്നായിവന്നിരുന്ന ധര്‍മ്മം മദ്ധ്യകാലത്ത് അതിനുണ്ടായ ചെറിയ ക്ഷീണം,അതിനു കാരണം കണ്ടുപിടിച്ച് പരിഹരിക്കാനുള്ള ദേവപ്രശ്‌നം, പിന്നെ നവീകരണമെന്ന നവോത്ഥാനം അതിനായി അനേകം മനുഷ്യരുടെ അകമഴിഞ്ഞ സഹകരണം. ധര്‍മ്മ സംസ്ഥാപനത്തിന് ഇതില്‍ കവിഞ്ഞെന്താണ് വേണ്ടതുള്ളത് .

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം




കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307
==================================

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകള് പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള് ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില് അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര് അന്യദേശത്തു നിന്ന് തെക്കന്കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്. അവരില് ഒരു ഭക്തന് ശ്രീ പോര്ക്കലിയില് പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള് കൊണ്ട് ഞാന് പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല് നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന് സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന് ഞെട്ടിയുണര്ന്നു നോക്കിയപ്പോള് ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്റെ തലയ്ക്കല് ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന് കൊല്ലത്തെത്തിയ അയാള് അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല് നാന്ദകം കൂടി വെച്ച് പൂജിക്കാന് തുടങ്ങി. ആ വൈശ്യന് വിഷഹാരികൂടിയായതിനാല് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള് അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന് ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര് വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്ന്ന വൈശ്യവ്യാപാരികളും തെക്കന്കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നമായ വൈശ്യരോട് കൂടുതല് നികുതി ആവശ്യപ്പെട്ടുകാണും.വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന് വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യംവിട്ടുപോകാന് കല്പിക്കുകയും ചെയ്തു. നാന്ദകം പൂജിച്ചിരുന്ന കുടുംബമുള്പ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങള് അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട്‌ ജലമാര്ഗ്ഗം യാത്രതിരിച്ചു. തങ്ങളുടെ സകല ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തില് ആവാഹിച്ചെടുക്കാനും അവര് മറന്നില്ല. ബാക്കി വൈശ്യകുടുംബങ്ങള് തെക്കോട്ട്‌ നീങ്ങി. വടക്കോട്ട്‌ യാത്രതിരിച്ചവര് യാത്രയ്ക്കിടയില് ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരു കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണമായ കാഴ്ചയില് നിന്ന് പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര് അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര് കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില് നിന്ന് ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്ക്കാവശ്യമായ വീടുകളും നിര്മ്മിച്ചു. ക്ഷേത്രത്തിനു പൂര്വ്വസ്മരണ നിലനിര്ത്താന് കൊല്ലം പിഷാരികാവ് എന്നുതന്നെ അവര് പേരിട്ടു. കൊല്ലത്ത് നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്ത്തുന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര് വൈശ്യന്മാര് തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള് തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള് അഥവാ ഊരാളന്മാര് - കീഴയില്, വാഴയില്, ഇളയിടത്ത്, ഈച്ചരാട്ടില്, പുനത്തില്, നാണോത്ത്, മുണ്ടക്കല്, എരോത്ത് എന്നീ തറവാട്ടുകാര്.

പ്രതിഷ്ഠ
ശ്രീ പിഷാരികാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്.സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി ജ്വലിച്ചു നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യദ്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.ശിവന്റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.

ശിവക്ഷേത്രം
വൈശ്യന്മാർ ഇവിടെ എത്തിയശേഷം ശിവനെയും ഭഗവതിയെയും പ്രതിഷ്ഠിച്ചു.പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടമായിരുന്നു.ഇവിടെ ആദ്യം ശിവക്ഷേത്രമായിരുന്നു എന്നും ഐതിഹ്യമുണ്ട്.

ഉപദേവന്മാർ
ഗണപതിയും,ശാസ്താവും

ക്ഷേത്രപാല പ്രതിഷ്ഠ
നാലമ്പലത്തിനു പുറത്തു ക്ഷേത്ര ചുറ്റിൽ കിഴക്കു വടക്ക് ഭാഗത്തു ക്ഷേത്രപാല പ്രതിഷ്ഠ.

ഗുരുതി
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില് നടത്താറുള്ള ഈ അനുഷ്ഠാനം പിഷാരികാവിലും നടത്തിവരുന്നു.കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില് ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്ത്ഥം .ഗുരുതിക്ക് ഇപ്പോള് ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില് കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന് എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില് വീണാല് ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്ക്കുണ്ടായിരുന്നതിനാല് ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില് കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായി.ചൊവ്വ, വെള്ളി,ഞായര് എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തില് ഗുരുതി നടത്തുക.പ്രസിദ്ധ ഭദ്രകാളിക്ഷേത്രമായ പിഷാരികാവിലെ ഒരു പ്രധാനവഴിപാടാണ് വലിയ വട്ടളം ഗുരുതി.കാളിയാട്ടം കുറിച്ചുകഴിഞ്ഞാല് വലിയ വട്ടളം ഗുരുതി കഴിക്കാന് പാടില്ല.

ദശമഹാവിദ്യ_1 കാളി ദേവി:



ദശമഹാവിദ്യ_1
കാളി ദേവി:
കാളീദേവിയെ ധ്യാനിക്കൻ കഴിഞ്ഞാൽ സഹസ്രാര സങ്കൽപ്പം സാക്ഷാത്ക്കരിക്കപ്പെടും, ഭാരതമൊട്ടാകെ കാളീ ഉപാസന വിവിധങ്ങളായ ആചാര വിശേഷങ്ങളോടെ , അനുഷ്ഠാനക്രമങ്ങളോടെ, ആകാരസങ്ക്ൽപ്പങ്ങളോടെ നടന്നു വന്നിരുന്നു. വൈഷ്ണവം, ശൈവം, എന്നീ വിഭാഗങ്ങളെ കൂടാതെ ശക്തേയ ഉപാസകർ കാളീ പ്രതിഷ്ഠക്കും പ്രാധാന്യം നൽകിയിരുന്നു എന്നുള്ളതിന്ന് തെളിവാണ് കാളിഘട്ട്. മൂകാംബികയും, ആറ്റുകാലും, ഈ ദേവിമരൊക്കെ ഊർജ്ജ ദേവതമരാണ്. നാമാരൂപഭാവങ്ങൾ വ്യത്യസപ്പെട്ടെക്കാം.
മഹാഭഗവതപ്രകാരം മുഖ്യമായിട്ടുള്ളത് കളി തന്നെയാണ്, ആ ദേവിയെ ഉഗ്ര,സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകൾ രൂപം ധരിക്കുന്നു. ഈ മഹവിദ്യകൾ അനന്ത സിദ്ധികൾ പ്രദാനം ചെയ്യുവാൻ സമർത്ഥരാണ്. ദർശനീകവീക്ഷണത്തിൽ കൂടിയും കാലതത്വത്തിന്റെ പ്രധാന്യം സർവ്വോപരിയാണ്. അതുകൊണ്ട് തന്നെ മഹാകാളി അല്ലെങ്കിൽ കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. അതായത് ദേവിയുടെ വിദ്യാമയ വിഭൂതികളാണ് എല്ലാ മാഹാവിദ്യകളും, മഹാകാലന്റെ പ്രിയതമയായ കാളി ത്ന്റെ ദക്ഷിണവാമരൂപങ്ങളിൽ പത്ത് മഹാവിദ്യകളുടെ പേരില്ല് അറിയപ്പെടുന്നു എന്നു തന്നെ കരുതണം. ബൃഹത്നീലതന്ത്രത്തിൽ പറയുന്നു രക്തകൃഷ്ണ ഭേദങ്ങളിലും രണ്ടു രൂപത്തിൽ ദേവി തന്നെയാണ് അധിഷ്ഠിതയായിട്ടുള്ളത്. കൃഷ്ണവർണ്ണയുടെ പേർ ദക്ഷിണ എന്നും, രക്തവർണ്ണയുടെ പേർ സുന്ദരി എന്നുമാണ്. കാളിക പുരാണത്തിൽ ഒരു കഥയുണ്ട്.
ഒരു പ്രാവിശ്യം ഹിമാലയത്തിൽ അവസ്ഥിതനായിരുന്ന മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ മഹാമായയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ മാതഗവനിത രൂപത്തിൽ ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ദേവിയുടെ ശരീരത്തിൽ നിന്ന് കറുത്തപർവ്വതതുല്യവർണ്ണത്തോടുകൂടിയ ഒരു ദിവ്യനാരി പ്രകടയായി. ആ മഹാതേജസ്വിനി സ്വയം ദേവന്മാർക്കായി ഉത്തരം കൊടുത്തു. ഇവർ എന്നെയാണ് സ്തുതിക്കുന്നത്. അവൾ കൃഷ്ണവർണ്ണത്തോടു കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി
ദുർഗ്ഗാസപ്തശതി പ്രകാരം ഒരിക്കൽ ശുംഭനി ശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവതകൾ ഹിമാലയത്തിൽ പോയി ദേവിയെ സ്തുതിച്ചു. അപ്പോൾ ഗൗരീദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, കാളി എന്ന് വിഖ്യാതയായി. കാളിയുടെ നീലനിറത്തിന് കാരണം താര പറയുന്നു. നാരദപാഞ്ചരാത്ര പ്രകാരം ഒരിക്കൽ വീണ്ടും ഗൗരീരൂപതി ലാകണമെന്നുള്ള ആഗ്രഹം കളിയുടെ മനസ്സിൽ വന്നുവത്രേ ഇതാലോചിച്ചുകൊണ്ട് ദേവി അന്തർദ്ധാനം ചെയ്തു. ശ്രീ ശിവൻ നാരദനോട് അവളെവിടെപ്പോയി എന്നന്വേഷിച്ചു. നാരദൻ സുമേരുവിന്റെ ഉത്തരഭാഗത്ത് ദേവി പ്രത്യക്ഷയായി ഉപസ്ഥിതി ചെയ്യുന്നു എന്ന വാർത്ത അറിയിച്ചു . ശിവന്റെ പ്രേരണയാൽ നാരദൻ അവിടെ പോയി ദേവിയോട് ശിവനുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞു. അതുകേട്ട് ദേവി ക്രോധാകുലയായി എന്നും അവളുടെ ദേഹത്തിൽ നിന്ന് പതിനാറ് വിഗ്രഹങ്ങൾ പ്രകടമായി ആ ച്ചായ വിഗ്രഹത്തിൽ ത്രിപുരഭൈരവി പ്രകടമായി.
കാളീ ഉപാസനയിൽ സമ്പ്രദായഭേദങ്ങളുണ്ട് . സാധാരണയായി രണ്ട് ഭാവത്തിലാണ് ഇത് പ്രചരിച്ചിരിക്കുന്നത്. ഭവബന്ധനമോചനത്തിന് കാളീ ഉപാസന സർവ്വോത്കൃഷ്ടമായി കരുതപ്പെടുന്നു. ശക്തി സാധനയിൽ രണ്ടു പീഠങ്ങളിൽ ശ്യാമപീഠത്തിലണ് കാളീ ഉപാസന ചെയ്യേണ്ടത്.
ഭക്തി മാർഗ്ഗത്തിൽ ഏതുരൂപത്തിൽ വേണമെങ്കിലും മഹാമായയെ ഉപാസിച്ച് ഫലം നേടാം. എന്നാൽ സിദ്ധിലാഭത്തിനായി വീരഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്. സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിച്ച് സാധകനിൽ പൂർണ്ണ ശിശുത്വം ഉദയം ചെയ്യുന്നു. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാളീ ദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രീകമാർഗ്ഗത്തിൽ ദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും.
മൂർത്തീമന്ത്രം ഗുരു ഉപദ്ദേശം വഴി ഭക്തിഭാവത്തോടുകൂടി മന്ത്രജപം, പൂജ, പുരശ്ചരണം, ഹോമം ഇത്യാദി ചെയ്യുമ്പോൾ കാളീഭാഗവതി പ്രസന്നയായിത്തീരുന്നു. ദേവി പ്രസാദിക്കുമ്പോൾ സാധകന് എല്ലാ അഭിഷ്ട്സിദ്ധിയും കൈവരുന്നു.'.....................
കടപ്പാട്

2020, ജൂലൈ 10, വെള്ളിയാഴ്‌ച

ഗോകർണം എന്ന ക്ഷേത്ര പട്ടണത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് ?





പുരാണങ്ങളിൽ നിന്നും മനുഷ്യന് കിട്ടിയ ഗുണപാഠങ്ങൾ എന്തെല്ലാം?



പുരാണങ്ങളിൽ നിന്നും മനുഷ്യന് കിട്ടിയ ഗുണപാഠങ്ങൾ എന്തെല്ലാം?
========================================================

നൂറായുസ്സാ. ഇപ്പോൾ പറഞ്ഞതേയുള്ളൂ. ഇടക്കാലത്തു മരണമില്ല




നൂറായുസ്സാ. ഇപ്പോൾ പറഞ്ഞതേയുള്ളൂ. ഇടക്കാലത്തു മരണമില്ല

ഒരാളെപറ്റി നാം സംസാരിച്ചു നിൽക്കുന്നതിനിടയിൽ അയാൾ ആകസ്മികമായി വന്നു കയറിയാൽ നാം അയാളോടു പറയുന്ന വാചകമാണിത്.
കേൾക്കുന്നയാൾക്ക് ഇതു സന്തോഷത്തിനു വക നൽകും. താൻ ദീർഘായുഷ്മാനായിരിക്കുമെന്ന് മൂന്നാമതൊരാളിൽ നിന്ന് കേൾക്കുമ്പോൾ ആർക്കാണ് സന്തോഷം തോന്നാത്തത് രണ്ടുപേർക്കിടയിൽ പറഞ്ഞുവെന്നു കരുതി നീളുന്ന ഒന്നാണോ ആയുർദൈർഘ്യമെന്ന് സ്വാദാവികമായും ഒരു ചോദ്യമുണ്ടാകും.
ഒരുവനെപറ്റിയുള്ള നല്ല കാര്യമോ പരദൂഷണമോ ആണെങ്കിൽകൂടി തന്നെപറ്റി അവർ ചിന്തിക്കുന്നുണ്ടല്ലോ എന്നു കേൾക്കുന്നത് ഏതൊരാൾക്കും സന്തോഷം തന്നെ. പറയാൻ ആ ഉള്ളവർക്ക് ആപത്തിൽ സഹായിക്കാനും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടാകും. അതുകൊണ്ടാണ് ആയുസ്സ് നീളുമെന്നു പറയുന്നത്. ഇങ്ങനെ ഒരു വ്യാഖ്യാനിക്കുന്നതിൽ കാര്യമുണ്ടെങ്കിലും രണ്ടുപേർ തമ്മിൽ കൈമാറിയ രഹസ്യം ബന്ധപ്പെട്ട കക്ഷി കേൾക്കാൻ ഇടയായതോടെ അയാളുടെ ആയുസ്സ് ദീർഘിച്ചു കിട്ടിയ  പഴയ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്.

രണ്ടു സുഹൃത്തുക്കൾ തമ്മിൽ അവരുടെ തന്നെ കച്ചവടത്തിലെ പങ്കാളിയായ മൂന്നാമത്തെ സുഹൃത്തിനെ ചതിച്ചു കൊല്ലാൻ പദ്ധതിയിട്ടു. എന്നാൽ ആകസ്മികമായി അവിടേക്കു കടന്നുവന്ന മൂന്നാമൻ സംഭാഷണം നേരിൽ കേട്ടതോടെ ചതിയിൽ അകപ്പെടാതെ രക്ഷപ്പെട്ട് ആയുസ്സ് നീട്ടിക്കിട്ടിയവനായി കഴിഞ്ഞുവെന്ന് പഴങ്കഥ.
കാര്യം മുഴുവൻ ഒളിഞ്ഞുനിന്ന് കേട്ട മൂന്നാമൻ സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറ്റി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചൊല്ല് നിലവിൽ വന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

2020, ജൂലൈ 9, വ്യാഴാഴ്‌ച

പ്രത്യേകതയാർന്ന വഴിപാടുകളും, ക്ഷേത്രങ്ങളും ഏതെല്ലാമാണ്?

======================================================

എന്താണ് പടയണി






 എന്താണ് പടയണി






===================
  കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. . വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്. വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് .


തച്ചരിക്കൽ പടയണി ഭൈരവിക്കോലം
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി

ചരിത്രം
പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നു വെങ്കിലും പിന്നീട് ബൗദ്ധരുടെ സം‌രക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും. പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു
നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം  ഉയരമുള്ളതും  ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഡമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരണം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം  വഹിച്ചിരുന്നത്. ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു
അനുഷ്ഠാനങ്ങൾ
പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത് ,ഈ കലാരൂപം ആദിയിൽ ഗണക വിഭാഗത്തിലെ ആളുകൾ നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും , ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്. ആധൂനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണു അഭിനേതാക്കളായിട്ടുള്ളത്.ഗണക സമുദായത്തിൽ പെട്ടവരാണു വേഷങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്.

ഐതിഹ്യം


അസുരചക്രവർത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി.

പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശിവൻ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം.

കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.

ചടങ്ങുകൾ

ഭൈരവി കോലം
പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വർണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു.  കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

കാച്ചിക്കെട്ട്
കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.


കോലങ്ങൾ എഴുന്നള്ളുന്നതിനു മുമ്പ്
കാപ്പൊലിയും താവടിതുള്ളലും
ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ. തിരുവല്ല കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് അടവി എന്നും പറയപ്പെടുന്നു

കോലംതുള്ളൽ
കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് യോജിപ്പിച്ച് കുരുത്തോലയും വർണ്ണക്കടലാസുകളും കൊണ്ടാണ് കോലങ്ങൾ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരഞ്ഞുണ്ടാക്കുന്നു.

വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലൻ‌കോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം എന്നിവയുണ്ട്.


പല കോലങ്ങൾ ക്ഷേത്രമുറ്റത്ത് പ്രദർശിപ്പിച്ചിരിക്കുന്നു- തിരുവല്ല കദളിമംഗലം ക്ഷേത്രത്തിലെ ദൃശ്യം
പ്രധാന കോലങ്ങൾ
ഭഗവതി അഥവാ ഭദ്രകാളിയാണ് പ്രധാന കോലം. കാലാരിക്കോലം, പക്ഷിക്കോലം, യക്ഷിക്കോലം, കുതിരക്കോലം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കോലങ്ങൾ.

2020, ജൂലൈ 6, തിങ്കളാഴ്‌ച

ക്ഷേത്രം തന്ത്രം മന്ത്രം.



ക്ഷേത്രം തന്ത്രം മന്ത്രം.
****************************
“ഈശാവാസ്യമിദം സർവ്വംയത് കിംച ജഗത്യാം ന്യേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യ സ്വിദ്ധനം” (ഈശാവാസ്യോപനിഷത്ത്)
ഈ കാണുന്ന പ്രപഞ്ചമൊക്കെയും ഈശ്വരനാൽ സമ്പൂർണ്ണമാക്ക പെട്ടിരിക്കുന്നു. അങ്ങനെ ഉള്ള പ്രപഞ്ചത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യണമെങ്കിൽ ഈശ്വര ചിന്ത എപ്പോഴും നിലനിർത്തേണ്ടതാണ്...
തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന...ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം..തന്ത്ര. ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു..കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്..
ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്..ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ....സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്...ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം...
സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്...എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം...അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല...എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)
ക്ഷേത്ര പ്രതിഷ്ഠകളിൽ പ്രധാനമായും ദേവീ ദേവന്മാരുടെ രൂപഭാവങ്ങൾക്ക് മാത്രമാണു വ്യത്യാസം..അല്ലാതെ സൂക്ഷ്മ സത്തയിൽ അല്ല..ഒരു വ്യക്തിയുടെ സവിശേഷതകൾ എല്ലാം മാറ്റി നിർത്തിയാൽ ശേഷിക്കുന്നത് ആത്മ ചൈതന്യം മാത്രമാണു..അതുപോലെ തന്നെ ഏതൊരു ദേവതയുടെയും സവിശേഷതകൾ മാറ്റികഴിഞ്ഞാൽ ശേഷിക്കുന്നതും ചൈതന്യം മാത്രമാണു...മനുഷ്യനിലും ദേവതയിലും കുടികൊള്ളുന്ന ചൈതന്യം ഒന്നുതന്നെ..ജീവോ ബ്രഹ്മൈവനാ പരഃ എന്നാണു ശങ്കരാചാര്യ സ്വാമികൾ പറഞ്ഞിരിക്കുന്നത്..
ഉദാഹരണത്തിനു പരമശിവനെ പ്രതിഷ്ഠകളിലൊ അല്ലാതെയോ പൂജിക്കുമ്പോൾ ശിലയെയോ ശിവ സ്വരൂപത്തെയോ അല്ല പൂജിക്കുന്നത്...ശിവനിലുള്ള ശിവത്വത്തെ ആണ്....ശംഖ ചക്ര ഗദാ പത്മ വിഭൂഷിതമായ വിഷ്ണുവിനെ പൂജിക്കുമ്പോൾ വിഷ്ണുവിലുള്ള വിഷ്ണുത്വത്തെ ആണു പൂജിക്കുന്നത്...ദുർഗ്ഗയെ പൂജിക്കുമ്പോളൂം ഇത് തന്നെ ആണു സ്ഥിതി..അതായത് ദുർഗ്ഗാ ദേവിയിലുള്ള ദുർഗ്ഗതി ശമന ഭാവത്തെ ആണു പൂജിക്കുന്നത്..ഭദ്രകാളിയെ ആണങ്കിൽ നാവുനീട്ടിപിടിച്ചുള്ള ബീഭത്സവും കരാളവുമാര രൂപത്തെ അല്ല അവിടെ പൂജിക്കുന്നത്...ഭദ്രം -സുരക്ഷിതത്വ പ്രദായകരമായ ഭാവത്തെ ആണു പൂജിക്കുന്നത്..പ്രതിഷ്ഠകളിൽ ആരാധന എപ്പോഴും എവിടെയും തന്ത്ര ശാസ്ത്ര പ്രകാരം ഭാവപ്രധാനമായിരിക്കും...ഈ കാലത്തെ ശാന്തിക്കാരും ഭക്ത ജനങ്ങളും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്.
'യാദൃശി ഭാവനാ നിത്യാ സിദ്ധിർ ഭവതി സാദൃശി" എന്നാണു.. നാം എന്തിനെ ക്കുറിച്ച് നിത്യവും ഭാവിക്കുന്നുവോ അതനുസരിച്ചുള്ള സിദ്ധിയും സാഫല്യവും ഉണ്ടാകുന്നു... "സർവ്വ പ്രധാനം ഭാവം ഹിതസ്മാൻ ഭാവ പരോ ഭവേൽ" (ജ്ഞാന തന്ത്രം) എല്ലാറ്റിലും വെച്ച് സർവ്വ പ്രധാനം ഭാവം തന്നെ ആണു..(ഭ്ഗവത് ഗീതയിൽ 7/22 ആരാധനയുടെ പ്രത്യേകത് എടുത്തു പറയുന്നുണ്ട്.. )
"ഏഷോ അന്തരാത്മാ ചേതസാവേദി തവ്യോ യസ്മിൻ പ്രാണഃ
പഞ്ചധാ സംവിവേശ പ്രാണൈശ്ചിത്തം സർവ്വ മോതം
പ്രജാനാനം യസ്മിൻ വിശുദ്ധേ വിഭവത്യേഷത്തരമാ" (മുണ്ഡകോപനിഷത്ത്)
നൈർമ്മല്യമേറിയ മനസിനാൽ ജീവ ചൈതന്യത്തെ തിരിച്ചറിയാം..മനസ്സ് പരിശുദ്ധമാകുമ്പോൾ ആത്മാവ് മനുസിലാക്കപെടുന്നു..ഈശ്വരോപാസനകളിൽ ബാഹ്യമായ ശുദ്ധിയേക്കാൾ ആന്തരിക ശുദ്ധിയുടെ പ്രാധാന്യം ആണ് ഇവിടെ വെളിപെടുത്തുന്നത്...
ഹ്രദയത്തിൽ സ്വച്ഛന്ദമായി സ്ഫുരിക്കുകയും ജ്യോതിർമയിയായി പ്രസരിക്കുകയും ചെയ്യുന്ന ജീവ ചൈതന്യത്തിന്റെ ബാഹ്യമായ ആവിഷ്കരണവും പൂജനീയ ഭാവവുമാണു വിഗ്രഹാരാധന..."വിഗ്രഹം ബാഹ്യമിഷ്യതേ "എന്നാണു വാതുല തന്ത്രം വ്യക്ത് മാക്കുന്നത്...മനുഷ്യരുടെ ശരീരം കർമ്മോപാധിയാണു എന്നത് പോലെ വിഗ്രഹം അർച്ചനോപാധിയാണു...ഹൃദയത്തെ രക്തം പമ്പ് ചെയ്യുന്ന യന്ത്രമായിട്ടല്ല ആർഷ ജ്ഞാനികൾ ദർശിച്ചത്..മറിച്ച് ഒരുവന്റെ സമസ്ത വ്യവഹാരങ്ങളുടെയും കേന്ദ്രവും അഭയ സ്ഥാനവും ആയിട്ടാണു...
. "ബ്രഹ്മാണ്ഡം വൈ ശരീരം തു സർവ്വേഷാം പ്രാണധാരിണാം
ബ്രഹ്മാണ്ഡെ യേ ഗുണാസന്തി തേതിഷ്ഠന്തി കളേബരേ (മുണ്ഡമാലാ തന്ത്രം
ഈ കാണുന്ന ബ്രഹ്മാണ്ഡം തന്നെ ആണ് മനുഷ്യ ശരീരം..ബ്രഹ്മാണ്ഡത്തിൽ എന്തെല്ലാം ഗുണ വിശേഷങ്ങൾ നിലനിൽക്കുന്നുവോ അവയെല്ലാം ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നു.. ജ്ഞാന തന്ത്രം പറയുന്നത് " ബ്രഹ്മാണ്ഡലക്ഷണം സർവ്വം ദേഹ മദ്ധ്യേ വ്യവസ്ഥിതം " എന്നാണു ബ്രഹ്മാണ്ഡത്തിലെ സർവ്വ വിഷയങ്ങളും ഈ പിണ്ഡാണ്ഡമായ ശരീരത്തിൽ സ്ഥിതി ചെയ്യുന്നു...ബ്രഹ്മാണ്ഡം സ്ഥൂല പ്രപഞ്ചമാണു..ശരീരം സൂക്ഷ്മ പ്രപഞ്ചവുമാണു..രണ്ടും പഞ്ചഭൂത നിർമ്മിതമാണു താനും ..ഈ സ്ഥൂലത്തിലും സൂക്ഷ്മത്തിലും വ്യാപരിക്കുന്ന ചൈതന്യം ഒന്നു തന്നെ എന്ന ബോധമാണു പ്രപഞ്ച സത്തയേയും ജീവ സത്തയേയും ഒന്നാക്കുന്നത്..അതായത് ദ്വൈത ഭാവം മാറി അദ്വൈത ഭാവത്തെ പ്രാപിക്കുന്നു...ഇതാണു പ്രധാന തന്ത്ര ദർശനം...കേരളീയ തന്തശാസ്ത്രം ആയാലും ബുദ്ധ ജൈന തന്ത്രം ആയാലും ഏതിന്റെയും അടിസ്ഥാനം ഒന്നു തന്നെ..
ഈ തത്ത്വ പ്രകാരം പൊതുജന ക്ഷേമകാര്യാർദ്ധമായി തന്നിൽ തന്നെ യുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയ ഭാരതീയ ആചാര്യന്മാരുടെ സംഭാവനയാണു ക്ഷേത്രങ്ങളും അതിലെ പ്രതിഷ്ഠകളും..പണ്ഡിത പാമര ഭേദമന്യേ ഒരു പോലെ ഈശ്വര സാക്ഷാത്കാരം അനുഭവവേദ്യമാക്കുക .അതിനു ക്ഷേത്ര നിർമ്മിതിയിലും പ്രതിഷ്ഠാ കർമ്മങ്ങളിലും പഞ്ചമഹായജ്ഞങ്ങളിലും സവിശേഷ പ്രാധാന്യം കണ്ടെത്തി.(ശ്രീമദ് ഭഗവത് ഗീതയിൽ മൂന്നാം അദ്ധ്യായത്തിൽ പത്തുമുതൽ പതിനാറു വരെ ഉള്ള ശ്ളോകങ്ങളിൽ പഞ്ചമഹായജ്ഞങ്ങളുടെ സാര സംഗ്രഹം വിവരിച്ചിരിക്കുന്നത് കാണാം)...മനുഷ്യ ശരീരത്തിലെ പ്രധാന അംഗങ്ങൾക്ക് സമാനമായി ക്ഷേത്രങ്ങൾ പുനരാവിഷ്കരിച്ചു...തന്റെ ഉള്ളിൽ കുടികൊള്ളുന്ന ദിവ്യത്ത്വത്തെ പൂർണ്ണമായി അടുത്തറിയുകയും അതിനെ ബാഹ്യോപാധിയിലേക്ക് ആവിഷ്കരിക്കുകയും ചെയ്തു..അതാണു ക്ഷേത്ര പതിഷ്ഠകൾ..അതിനായി തന്ത്രശാസ്ത്രം ,ശിലപശാസ്ത്രം, ജ്യോതിഷം എന്നീശാസ്ത്രങ്ങളുടെ ഒരു കൂട്ടായ്മയാണു ഇവിടെ ആവിഷ്കരിക്കുന്നത്..പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ബ്രഹ്മാംശം ആണന്ന അദ്വൈത ചിന്താഗതിയാണു ഇതിൽ ആകമാനം ദർശിക്കുന്നത്..ഈ നന്മയാണു ഋഷി ഗണങ്ങൾ പ്രധാനമായും ക്ഷേത്ര പ്രതിഷ്ഠകളിൽ ഉദ്ദേശിച്ചത്..
."ദേവോ ഭൂത്വാ തു തം യജേൽ അർച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര" അർച്ചകന്റെ (പൂജകന്റെ) പ്രഭാവം കൊണ്ടനു ശില ശങ്കരനായി തീരുന്നത് അതായത് ദേവനായിതീരുന്നത്..ദേവനായി തീർന്നീട്ട് വേണം ദേവനെ പൂജിക്കാൻ.. ഇങ്ങനെ ശിലയിൽ ദേവാംശം വരുത്തണമെങ്കിൽ ആചാര്യൻ തന്നിൽ തന്നെയുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയവൻ ആയിരിക്കണം...എങ്കിൽ മാത്രമേ ശില ശങ്കരനായി ഭവിക്കൂ.
"സത്യേനലഭ്യസ്തപസാ ഹ്യേഷ ആത്മാ സംയഗ്ജ്ഞാ നേന ബ്രഹ്മ ചര്യേണ നിത്യം അന്തഃശരീരേജ്യോതിർമയാഹി ശുഭോ യം പശ്യതി യതയഃ ക്ഷീണ ദോഷാഃ" (മുണ്ഡകോപനിഷത്ത്).
തന്നിൽ കാണുന്ന ഈശ്വര ചൈതന്യം സത്യത്തിനാലും തപസ്സിനാലും ജ്ഞാനത്തിനാലും ബ്രഹ്മചര്യത്താലും കാണപ്പെടുന്നവനാണു യാഥാർത്ഥ താന്ത്രിക പ്രസിദ്ധൻ.. അല്ലങ്കിൽ ആചാര്യൻ… ..
ക്ഷേത്രം പണിയാൻ ആലോചിച്ചാൽ ആചാര്യനെ വരിക്കലാണു (തന്ത്രിയെ നിശ്ചയിക്കലാണു) ആദ്യത്തെ ച്ചടങ്ങ് പൊതുവേ കേരളത്തിൽ ഒരു ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ഒരാൾ തന്നെ തുടരുകയാണു ചെയ്യുക..കേരളീയ രീതി വെച്ച് ദേവനു പിതൃസ്ഥാനീയനാണു തന്ത്രി..കേരളീയ ക്ഷേത്രങ്ങളിൽ താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവർ ക്ഷേത്ര നിത്യ പൂജകൾ ചെയ്യുന്നില്ല എന്നത് പ്രത്യേകത ആണ് .നിത്യപൂജകൾക്ക് .ശാന്തിമാർ ആണു കൂടുതലും .
"ആചിനോതി ഹീ ശാസ്ത്രാണി ആചാരേസ്ഥപയത്യപി
സ്വയമാചരതേ തസ്മാദാചാര്യ ഇതി കഥ്യതേ"
ശാസ്ത്രങ്ങളെ സ്വീകരിക്കുകയും ആചാരങ്ങളെ സ്ഥാപിക്കുകയു സ്വയം ആചരിക്കുകയും ചെയ്യുന്നവരാണു ആചാര്യൻ ആക്കുന്നത്..ഇവിടെ സ്വയം ആചരിക്കുക എന്നതിനു വളരെ പ്രാധാന്യം ഉണ്ട്.. ഇങ്ങനെയുള്ള തന്ത്രിമാർ അല്ലങ്കിൽ ആചാര്യർ അല്ലെങ്കിൽ സന്ന്യാസി ശ്രേഷ്ഠർ.. യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് ഈശ്വരനിലേക്ക് എത്താനുള്ള ഒരു ലഘുവായ ഒരു വഴി കാണിച്ചു കൊടുക്കുകയാണു ചെയ്യുന്നത്...അതും സ്വന്തം ജീവചൈതന്യാംശത്തിൽ നിന്ന് ശിലകളിലേക്കും ശിലയിലെ ദേവചൈതന്യത്തിൽ നിന്ന് ഭക്ത്ജന ഹൃദയങ്ങളിലേക്കും പകർന്നു നൽകുന്ന ഒരു ക്രിയാപദ്ധതി ആണു ഇവിടെ നടക്കുന്നത്.."അയമാത്മാ ബ്രഹ്മാ" എന്ന വാക്യം ആണു ഇവിടെ പ്രാവർത്തികമാകുന്നത്..സർവ്വ ചരാചരങ്ങളിലുമുള്ള ആത്മചൈതന്യമാണു യഥർത്ഥ ഈശ്വ്രര ചൈതന്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...
ശരീരത്തിൽ ജീവനു എത്രത്തൊളം പ്രാധാന്യം ഉണ്ടോ അത്രത്തോളം പ്രാധാന്യം വിഗ്രഹത്തിൽ മന്ത്ര ദേവതക്കും ഉണ്ട്...ശരീരം സ്ഥൂലമാണു..ജീവന് സൂക്ഷ്മവുമാണു..അതുപോലെ വിഗ്രഹം സ്ഥൂലമാണു..മന്ത്ര ചൈതന്യം സൂക്ഷ്മവുമാണു.അതായത് പ്രതിഷ്ഠ ഒരു പ്രതീകമായി മാറുകയാണു...രണ്ട് ഉപാധികളിലും ചൈതന്യം ശരീരത്തിലോ വിഗ്രഹത്തിലോ അല്ല..മറിച്ച് ജീവനിലും മന്ത്രപ്രഭാവത്തിലും ആണു..നിലകൊള്ളുന്നത്.."മന്ത്ര ഏവതു ദേവതഃ (മേരു തന്ത്രം) മന്ത്ര പ്രഭാവവും ദേവതാസ്വരൂപവും ഒന്നു തന്നെ ആണു.ദേവതയുടെ നാമധേയമാണു മന്ത്രം.
.
.
"ആചാര്യ തപസ്സാ അമുനായ ജപേന നിയമേന ച ഉത്സവേനാന്നദാനേ ക്ഷേത്രവൃദ്ധി സ്തു പഞ്ചധാ"
ക്ഷേത്രങ്ങളിൽ ദേവതയുടെ ചൈതന്യത്തിനു മാറ്റുകുറക്കുന്ന ആവരണങ്ങളെ ഇല്ലാതാക്കുന്ന ക്രിയാപദ്ധതിയാണു കലശങ്ങൾ..അതോടൊപ്പം ക്ഷേത്ര തന്ത്ര ആചാര്യന്റെയും ക്ഷേത്രം ശാന്തിയുടെയും ഭക്തന്റെയും ഭക്തിയും തപസ്സും സ്വാദ്ധ്യായവും കൂടെ ഉത്സവങ്ങളും ഒക്കെ ചൈതന്യ വർദ്ധനവിനു കാരണമാകുന്നു... അതോടൊപ്പം തന്നെ ക്ഷേത്രം തന്ത്രി ,പൂജാരി, ജീവനക്കാർ., ഭരണാധികാരികൾ ഭക്തർ ഇവരുടെ പ്രവർത്തിദോഷങ്ങളും ആചാരഭംഗങ്ങളും ക്ഷേത്ര ദേവതയുടെ ചൈതന്യത്തിനു ക്ഷയം സംഭവിക്കുന്ന ഘടകങ്ങളുമാണ്
.
എന്നാൽ ഭക്തനിലും പൂജകനിലും ആചാര്യനിലും എല്ലാം ഈശ്വര ചൈതന്യത്തിന്റെ.മാറ്റുകുറക്കുന്നത്...കാമം ,ക്രോധം ,ലോഭം (അത്യാഗ്രഹം) ,മോഹം(ഇല്ലാത്തത് ഉണ്ടന്ന് കല്പിക്കൽ) ,മദം (അവിവേകമായ തന്റ്റെടം കാണിക്കൽ, സകലതിലും തെറ്റുകുറ്റങ്ങൾ മാത്രം കാണുന്ന അവസ്ഥ) ,മാത്സര്യം (മത്സരത്തിൽ നിന്ന് വ്യക്തി വിദ്വേഷം ഉണ്ടാകുന്നു)ഡംഭം (ഞാനെന്ന് ഭാവം,, എല്ലാം എനിക്ക് എന്റെത്, എന്റെ സ്വന്തം എന്ന അവസ്ഥ) ,അസൂയ എന്നീ അഷ്ടരാഗങ്ങളും..
ഘൃണാ ലജ്ജാ ഭയാ ശോകം
ജുഗുപ്സാ ചേതി പഞ്ചമം
ശീലം കുലം തഥാ ജാതി
.. അഷ്ടപാശഃ പ്രകീർത്തിതഃ (കുലാർണ്ണവ തന്ത്രം)
ഘൃണ (നിന്ദ) , ലജ്ജ ,ഭയം ,ശോകം ജുഗുപ്സ (വെറുപ്പ് ,ആക്ഷേപം) ,ശീലം (ദുർഗുണം) ,കുലം (ആഭിജാത്യ അഭിമാനം) ജാതി (വേർതിരിവ്) ഈ എട്ട് വിഷയങ്ങളും പാശങ്ങൾ എന്ന് അറിയപ്പെടുന്നു...ഇവയാണ് ചൈതന്യ ക്ഷയത്തിന്റെ കാരണക്കാർ... ഈ അഷ്ട പാശങ്ങളാൽ ബന്ധിക്കപെട്ട ജീവനെ പശു എന്നറിയപ്പെടുന്നു...പാശത്തിൽ നിന്ന് മുക്തനാകുമ്പോൾ ജീവൻ ശിവനായി മാറുന്നു...
ഈ അഷ്ടപാശങ്ങളും ഷഡ് വൈരികളോടു കൂടിയ അഷ്ട രാഗങ്ങളുമാണു...മനുഷ്യന്റെ യഥാർത്ഥ ശത്രുക്കൾ..ഇതാണു യഥാർത്ഥ ശത്രുദോഷം...ഇവ സ്വയം തിരിച്ചറിഞ്ഞു മാറ്റാനായി പൂർവ്വ സൂരികൾ വിധിക്കപെട്ട പല സാത്വിക കർമ്മങ്ങളും മന്ത്രങ്ങളും കാലഘട്ടത്തിന്റെ ഗതി മാറ്റത്തിനനുസരിച്ച് ശാസ്ത്ര ഗോഷ്ഠികാട്ടി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും ഈശ്വരാംശം കുടികൊള്ളുന്ന സഹജീവികളുടെ നാശത്തിനു കാരണമാക്കിയും ഇതിന്റെ പേരിൽ പരസ്പര വിദ്വേഷം ഉണ്ടാക്കിയും സ്വയം പാപികളായി മാറുന്ന ഒരു തലമുറയാണു ഇന്ന് കൂടുതലും കാണുന്നത്..സ്വയം ആത്മ പരിശോധന നടത്തി ശത്രുതയുടെ കാരണം (മുകളിൽ പറഞ്ഞവ) തന്റെ ഉള്ളിൽ ഉണ്ടൊ എന്ന് ചിന്തിച്ച് ബോധ്യപെടുന്നതാണു കൂടുതൽ ഉചിതം..
വിധിപൂർവ്വം ദോഷനിവാരണത്തിനു ഈശ്വര പ്രാർത്ഥന ചെയ്യുന്നവർ..മറ്റുള്ളവർ ശത്രുക്കൾ ആകാതിരിക്കാൻ അനുയോജ്യമായ പ്രവർത്തികൾ സ്വയം ചെയ്യുക എന്നതാണു അഭികാമ്യം..അല്ലാതെ പ്രാർത്ഥനകളും സ്മരണകളും കർമ്മങ്ങളും ആഭിചാര രീതിയിൽ പോകരുത് എന്ന ധ്വനി ആണു വ്യക്തമാക്കുന്നത്
ദേവനിൽ ചൈതന്യലോപം വന്നാൽ തത്പരിഹാരം വ്യക്തമായി തന്ത്രശാസ്ത്രം വ്യക്തമാക്കുന്നുണ്ട്..അതുകൊണ്ട് എല്ലാമാണു....തന്ത്രശാസ്ത്രത്തിനെ "സര്വഃ അർത്ഥയേന തന്യന്തേത്രായന്തേ ച തന്ത്രം" എന്നു പറയുന്നത്....എല്ലാ പുരുഷാർത്ഥങ്ങളാലും വ്യാപിക്കപെടുകയും രക്ഷിക്കപെടുകയും ചെയ്യുന്നതാണു തന്ത്രം...കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രങ്ങളുടെ കൂട്ടായ്മയായ തന്ത്രശാസ്ത്രത്തിന്റെ പരിശുദ്ധിയും പ്രസക്തിും നഷ്ടപെടാതിരിക്കാൻ ഓരോ ആചര്യനും ശ്രദ്ധാലു ആകേണ്ടതാണ്. ..ഇതിൽ പ്രധാനമായും ആചാര്യന്മാർ ജ്യോതിഷം ,പൂജ തുടങ്ങിയ ശാസ്ത്രവിധികളെ അക്കാഡമിക് ലെവൽ മാനദണ്ഡങ്ങളുടെ അളവുകോൽ സ്വീകരിക്കാത്തെ..."പാല് പായസം ഒഴിച്ചുകൊടുക്കന്ന പാത്രങ്ങൾ വൃത്തി ഉള്ളതാണോ എന്ന് നിരീക്ഷിക്കുക....വൃത്തി ഇല്ലങ്കിൽ കഴുകി വൃത്തി ആക്കാൻ ശ്രമിക്കുക...എന്നിട്ടും വൃത്തിയായില്ലങ്കിൽ വൃത്തി ആക്കാൻ പറ്റുന്ന പാത്രങ്ങളിലെക്ക് മാത്രം ഒഴിച്ചു കൊടുക്കുക....ഇല്ലങ്കിൽ വിദൂരഭാവിയിൽ ഈ ശാസ്ത്രങ്ങൾ ശസ്ത്രങ്ങളായി പരിണമിക്കും..... ഇല്ലങ്കിൽ സാധാരണക്കാരായ ഭക്ത്ജനങ്ങളായിരിക്കും ഇതിനു വലിയ വില നൽകേണ്ടിവരുക.
.. ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു..ഭക്തി..ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല..മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല...തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി.(.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)...
സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃ
ഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം)
സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ സകല പ്രപഞ്ച പദാർത്ഥങ്ങളും വർത്തിക്കുന്നവനായി കാണുന്നവനാണു ഉത്തമ ഭക്തൻ
അതേ പോലെ തന്നെ
അർച്ചയാമേവ ഹരയേ- പൂജാം യഃ ശ്രദ്ധയേഹതേ,
ന തദ്ഭക്തേഷു ചാന്യേഷു- സഭക്തഃ പ്രാകൃത സ്മൃതഃ (വിഷ്ണു ഭാഗവതം)
എല്ലാറ്റിലും പരമാത്മാവു ഉണ്ടന്നറിയാതെ ഏതൊരുവൻ പ്രതിമാദികളിൽ മാത്രം ഈശ്വരനെ ശ്രദ്ധയോടെ പൂജിക്കുകയും ഭഗവത് ഭക്തന്മാരിലും മറ്റും സ്നേഹമില്ലാതെ അവരെ അന്യരായി കരുതുകയും ചെയ്യുന്നുവോ അവനാണ് പ്രാകൃത ഭക്തൻ..ഇന്നു കൂടുതലും ഇവരിൽ ഏത് ഗണത്തിൽ പെടുന്നവർ ആണ് ഉള്ളത്..ഭക്തത ജന ചിന്ത്യം..
ശ്രദ്ധ ,ഭക്തി, വിശ്വാസം എന്നീ ഭാവങ്ങളെ പുറത്തേക്ക് നയിക്കുമ്പോൾ ഭക്തി പ്രകടാത്മകമായി മാറും ,,പക്ഷെ ഈ മൂന്ന് ഭാവങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചു വിടുമ്പോൾ അത് ആത്മ സമർപ്പണമായിത്തീരുന്നു..ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങളുടെ വിലയനവും സമർപ്പണവും ആണു..യഥാർത്ഥ ഭക്തി...തന്റെ ഉള്ളിലുള്ള ഈശ്വര സാന്നിദ്ധ്യത്തെ ഏറ്റവും അടുത്തറിയാനുള്ള മാർഗ്ഗമാണു ഉത്തമ ഭക്തി.. പക്ഷെ ഇന്ന്
ഇതിൽ പ്രധാന തടസ്സം
ബഹു പൂജനീയ ഗുരുപാദത്തിന്റെ അഭിപ്രായങ്ങൾ ഇവിടെ വളരെ പ്രസക്തമാണു..
ദേവീ കലോത്തരത്തിലെ....
"ലോക ഗോഷ്ഠീം ന കുർവ്വീത
ശാസ്ത്ര ഗോഷ്ഠീം ന കാരയേൻ"
അതായത് ശാസ്ത്രത്തെ ശാസ്ത്ര തത്ത്വങ്ങൾക്ക് വിപരീതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനെ ആണു ശാസ്ത്ര ഗോഷ്ഠി എന്നു പറയുന്നത്... മറ്റൊരാൾ കാട്ടിയത് അതുപോലെ കാട്ടുകയാണു ലോക ഗോഷ്ഠി...അതിന്റെ പൊരുൾ എന്താണന്നോ യുക്തി സഹമാണൊ എന്നൊന്നും ഗൌനിക്കാതെ അന്ധമായി അനുകരിക്കുന്നതിനെ ലോക ഗോഷ്ഠി എന്നുപറയുന്നത്..
തത്ത്വനിഷ്ഠയോടെയും ആത്മ നിഷ്ഠയോടെയും ആചാര്യന്മാരും ഭക്തരും പരിഹാരം കാണേണ്ടുന്ന വിഷയം തന്നെ
പ്രാരബ്ധം, സഞ്ചിതം ,ആഗമികം എന്നീ മൂന്ന് ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ വന്നുപെടുന്നു...ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ പ്രാരബ്ധവും...ചെയ്ത കർമ്മങ്ങളിലൂടെ ഭാവി ജന്മങ്ങളിലെക്ക് സഞ്ചരിക്കുന്ന ദുഃഖം ആഗമികവും പൂർവ്വജന്മങ്ങളിലൂടെ സൂക്ഷ്മ ശരീരത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ദുഃഖഭാരം സഞ്ചിതവും ആകുന്നു..ഇവയിൽ പരിഹരിക്കാൻ പറ്റുന്നതും പരിഹരിക്കാൻ പറ്റാത്തതുമായ കർമ്മഫലങ്ങൾ ഉണ്ട്...ഇവ ഏത് താപ ത്രയങ്ങളിൽ വരും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ജ്യോതിഷിയെ ആണു ദൈവജ്ഞന് എന്ന നാമത്തിൽ വിളിക്കുന്നത്... അതുക്കൊണ്ടാണു ഇങ്ങനെയുള്ള ജ്ഞാന ശാഖകളെ ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്... ശാസ്ത്രങ്ങൾ രണ്ട് തരം ഉണ്ട്..ജ്ഞാനവും വിജ്ഞാനവും...വിജ്ഞാനത്തിൽ അധിഷ്ടിത്തമായവ എല്ലാം ഭൌതികമ്മാണു..അതാണു ഇന്ന് സർവ്വ സാധാരണ ഉപയോഗിച്ചു കാണുന്നത്.....പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് പുസ്തകരുപത്തിൽ ധാരാളാം ഉണ്ട്......ഇന്ന് ഇന്നതെന്ന് തീർച്ചപെടുത്തിയത് നാളെ അതല്ലാതായി മാറാം.... ജ്ഞാനം പരമാർത്ഥികമായ അറിവ് ആണു..... അത് ജന്മനാൽ പൂർവ്വ ജന്മാർജ്ജിതമായി കൂടെ ലഭിക്കുന്നതാണു ഗുരുപദേശത്താലും ശാസ്ത്ര നിത്യ പരിചയത്തതാലും ആണു അത് പരിപോഷിക്കുന്നത്...മോക്ഷ വിഷയമായ അറിവു..ജ്ഞാനം തന്നെ രണ്ട് വിധം ഉണ്ട്///വൃത്തി ജ്ഞാനവും സ്വരൂപജ്ഞാനവും... ഭഗവത് ഗീത 16/23,24 ഭാഗങ്ങൾ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
"ശാസനാദനിശം ദേവി വർണ്ണാശ്രമനിവാസിനാം
താരണാത് സർവ്വ പാപേഭ്യഃ ശാസ്ത്ര മിത്യഭിധീയ.. (കുലാർണ്ണവ തന്ത്രം)
വർണ്ണാശ്രമ ധർമ്മം അനുസരിച്ച് ജീവിക്കുന്നവർക്ക് സദാമാർഗ്ഗ ദർശനം നൽകികൊണ്ട്..അവരെ സർവ്വ പാപങ്ങളിൽ നിന്നും തരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശാസ്ത്രം എന്നു പറയുന്നു...ഇവിടെ വർണ്ണാശ്രമ ധർമ്മങ്ങൾ എന്ന് പറയുന്നതിന് വളരെ പ്രാധാന്യം ഉണ്ട്..അതിലെ ധർമ്മ ശബ്ദത്തിനാണു കൂടുതൽ പ്രാധാന്യം.....ഇങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് ഭക്തിയും പരിഹാരവും എല്ലാം താമരയിലയിൽ വീഴുന്ന വെള്ളം പോലെയണ്....
ഹൃദിജ്ഞാനേന മഖിലം
പവിത്രമിഹ വിദ്യതേ (ഗീത)
ഹൃദയത്തിൽ ജ്ഞാന സൂര്യൻ പ്രകാശിക്കുമ്പോൾ എല്ലാം പവിത്രമായിത്തീരുന്നു..ഇതു തന്നെ യാണു ഹൃദയശുദ്ധി..ഇങ്ങനെ യുള്ള ശുദ്ധാത്മാക്കൾ ഈശ്വരനെ ദർശിക്കുന്നു...
ആഗതം പഞ്ച വക്ത്രതാത്തു ഗ തം ച ഗിരിജാനനേ
മ തം ച വാസുദേവസ്യ തസ്മാദാഗമമുച്യതെ....
“ലോകാ സമസ്ത സുഖിനോ ഭവന്തു”
ഓം… ശാന്തി... ശാന്തി..... ശാന്തി

2020, ജൂലൈ 5, ഞായറാഴ്‌ച

മഡിയന്‍ കൂലോം ക്ഷേത്രം അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം



മഡിയന്‍ കൂലോം ക്ഷേത്രം
അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം
=============================================
സപ്തഭാഷകളുടെയും വ്യത്യസ്ത സംസ്ക്കാരങ്ങളുടെയും സംഗമഭൂമിയാണ് കാസര്‍ഗോഡ്. ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന ഒരിടം. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ദൈവങ്ങളുടെ ,കോട്ടകളുടെ,നദികളുടെ,സുന്ദരമായ കുന്നുകളുടെ ,നീളം കൂടിയ മണല്‍ ബിച്ചുകളുടെ നാടെന്ന വിശേഷണം കാസറഗോഡിനുണ്ട്. വ്യത്യസ്തതകള്‍ ഏറെയുള്ള ഈ പ്രദേശം സന്ദര്‍ശകരെ ആവേശത്തിലാക്കും.
ജില്ലയിലെ പ്രധാനപ്പെട്ട ആകര്ഷോകമായ പ്രദേശങ്ങളും അവയുടെ സവിശേഷതകളും.
അഡൂര്‍-
കാസര്‍ഗോഡ് നഗരത്തില്‍‍‍‍‍‍‍‍നിന്നും 45കിലോമീറ്റര്‍ മാറി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ശിവനും, അര്‍ജ്ജുനനും മുഖാമുഖംനിന്ന് കിരാതയുദ്ധം നടത്തിയ സ്ഥലം. മനുഷ്യസ്ഞ്ചാരം അധികമില്ലാത്ത സമീപത്തുള്ള കാനനപ്രദേശം ശിവന്റെയ വാസസ്ഥലമായി കണക്കാക്കുന്നു. കുന്നിന്ചെനരുവിലൂടെ ഒഴുകുന്ന അരുവികള്‍ പ്രകൃതിരമണിയമാണ്.
മഹാലിംഗേശ്വര ക്ഷേത്രം
അജാനൂര്‍ –പ്രസിദ്ധമായ മഡിയന്‍ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത് അജാനൂര്‍ വില്ലേജിലാണ്. ഹോസ് ദുര്ഗ്് താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാടുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണിത്. ഭദ്രകാളിയാണ് ഇവിടെത്തെ പ്രധാന ആരാധനമൂര്ത്തി്. കൂടാതെ ക്ഷേത്രപാലകന്‍,ഭഗവതി,ഭൈരവന്‍ എന്നീ ആരാധനമൂര്ത്തിപകളും ഇവിടെയുണ്ട്. ഉഷപൂജയും,സന്ധ്യാ്പൂജയും നടത്തുന്നത് മണിയാണികളും,ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്.
ഇടവമാസത്തിലും(മെയ്,ജൂണ്‍)ധനുമാസത്തിലുമാണ് (ഡിസംബര്‍,ജനുവരി)ഇവിടുത്തെ ഉത്സവങ്ങള്‍ നടത്താറുള്ളത്.