കർണാടകയുടെ ഉത്തരകന്നട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗോകർണം എന്ന കൊച്ചു ക്ഷേത്രപട്ടണം സഞ്ചാരികൾക്കും ഭക്തർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഭഗവാൻ ശ്രീ മഹാദേവന്റെ പ്രതിഷ്ഠയുള്ള മഹാബലേഷാവരം ക്ഷേത്രമാണ് ഭക്തരെ ഇങ്ങോട്ട് ആകർഷിക്കുന്നതെങ്കിൽ, പ്രശസ്തമയായ ഗോകർണം ബീച്ച്. അറബിക്കടലിന്റെ വശ്യമനോഹാരിത തങ്ങിനിൽക്കുന്ന കാനറാ തീരത്തിന്റെ വടക്കയാണ് ഗോകർണം.
പുരാണപ്രസിദ്ധമാണ് ഗോകർണം. ഈ ക്ഷേത്രത്തെ സംബന്ധിച്ച ഐതിഹ്യം ഇപ്രകാരമാണ്. ശിവനിൽ നിന്ന് ലഭിച്ച ആത്മലിംഗവുമായി ലങ്കയിലേക്ക് പോകുന്ന രാവണൻ, സന്ധ്യാവന്ദനത്തിനായി ഗോകർണത്ത് നിക്കുന്നു. ആത്മലിംഗം ലങ്കയിൽ എത്തുന്നത് വരെ നിലത്തു വെക്കാൻ പാടുള്ളതല്ല. എന്നാൽ ആത്മലിംഗത്തിലൂടെ രാവണന് ശക്തി ലഭിക്കാതിരിക്കാൻ ഗണപതി ഒരു ബാലന്റെ രൂപത്തിൽ രാവണനെ സമീപിക്കുന്നു. സന്ധ്യാവന്ദനം മുടക്കുന്ന ആളല്ല രാവണൻ എന്ന ഗണപതിക്കറിയാം. സന്ധ്യാവന്ദനം കഴിയുന്നത് വരെ ലിംഗം താഴെ വക്കരുതെന്ന വ്യവസ്ഥയിൽ രാവണൻ ആത്മലിംഗം ആ ബാലനെ ഏൽപ്പിക്കുന്നു. എന്നാൽ ഗണപതി അത് ഗോകർണം തീരത്ത് പ്രതിഷ്ഠിക്കുന്നു. പിന്നീട് രാവണൻ ഏതാ ശ്രമിച്ചിട്ടും ആത്മലിംഗം ഇളക്കിട്ടിയെടുക്കാൻ കഴിഞ്ഞില്ല.
കർണാടകം റോഡ് ട്രാൻസ്പോർട് കോർപറേഷൻ ഗോകർണത്തേക്ക് തുടർച്ചായി സർവീസുകൾ നടത്തുന്നുണ്ട്. മംഗലാപുരത്തു നിന്ന് 225 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട്. പുരാതന സംസ്കാരത്തിന്റെ ചിഹ്നങ്ങൾ ഒളിമങ്ങാതെ ഇന്നും സൂക്ഷിക്കുന്ന ഒരു പട്ടണമാണ് ഗോകർണം. ഗോകർണത്തിലെ സമുദ്രത്തിലേക്കാണ് ഗംഗാവലി, അഘനാശിനി എന്നി നദികൾ പതിക്കുന്നത്.