2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം



മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം 

പൊൻകുന്നത്തുനിന്നും 3 കിലോമീറ്റർ മാറി കെ.വി.എം.എസ്‌.-വിഴിക്കത്തോട്‌ പാതയോട്‌ ചേർന്നു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ മണക്കാട്‌ ശ്രീ ഭദ്രാക്ഷേത്രംഭദ്രകാളിയാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ.


മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രം.
==========================
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം എരുമേലി ശബരിമല തീർത്ഥാടന പാതയിലാണ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം. ഐതീഹ്യ പെരുമ കൊണ്ട് മികവു പുലർത്തുന്ന ഈ ക്ഷേത്രത്തിനെ വ്യത്യസ്തമാക്കുന്നത് പക്ഷേ കാലോചിതമായ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്. തികച്ചും മാതൃകാപരമെന്ന് ആരും അംഗീകരിക്കുന്നതാണ് അവ ഓരോന്നും.
ക്ഷേത്രോത്സവങ്ങളിൽ ആന ഇടയുന്നത് ഇന്ന് നിത്യസംഭവമാണ്. ദീർഘദർശികളായ ഭാരവാഹികൾ ആനയെഴുന്നള്ളത് ഉപേക്ഷിച്ച് പകരം വാസ്തുശില്പഭംഗിയിൽ ഒരു രഥം നിർമ്മിച്ച് ദേവിയെ എഴുന്നള്ളിക്കുന്ന രഥോത്സവത്തിന് തുടക്കം കുറിച്ചത് ഒരു പക്ഷേ കേരളത്തിൽ ആദ്യമായിട്ടാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിമരുന്ന് ഉപയോഗവും ഒഴിവാക്കി മാതൃകയായി.
ദീർഘകാലം ക്ഷേത്ര ഭാരവാഹിയായിരുന്ന അധ്യാപക ശ്രേഷ്ഠൻ അന്തരിച്ച തീമ്പനാൽ ഗോപാലപിള്ള സാറിന്റെ പേരിൽ T. N. G മെമ്മോറിയൽ ആധ്യാത്മിക റഫറൻസ് ലൈബ്രറി ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പുതുമയുള്ള കാര്യമാണ്.
ശ്രീഭദ്രാമൃതം ജീവകാരുണ്യ പദ്ധതി ധാരാളം ആളുകൾ കൈത്താങ്ങായി മാറിക്കൊണ്ടിരിക്കുന്നു എന്നതും മണക്കാട്ട് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
ശ്രീഭദ്രാ വാദ്യകലാ സമിതിയുടെ പ്രവർത്തനങ്ങളും മികവുറ്റതാണ്.
വർഷങ്ങളായി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കുള്ള അന്നദാനം മണ്ഡലകാലത്തു മാത്രമല്ല എല്ലാ മാസവും നൽകാനും ക്ഷേത്രത്തിന് കഴിയുന്നു.
ഒരു ക്ഷേത്രം വിശ്വാസപെരുമ കൊണ്ടും, ഭക്തർക്ക് ലഭ്യമാകുന്ന അനുഭവസാക്ഷ്യം കൊണ്ടും മികച്ചതാവുക സ്വാഭാവികം. ഒപ്പം വിവിധ മേഖലകളിൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് കാലേകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുന്ന ക്രാന്തദർശികളായ ഭാരവാഹികൾ ആണ് നാടിന് മുതൽക്കൂട്ട്. അക്ഷരാത്ഥത്തിൽ അനുഗ്രഹവും ആശ്രയവുമായി മാറുകയാണ് ഈ ക്ഷേത്രം.
ഞാൻ ഓടിക്കളിച്ച - ഗീതയും, രാമായണവും, ഭാഗവതവും എല്ലാം കേട്ടും, പിന്നീടു വായിച്ചും, പഠിച്ചും വളർന്ന മണക്കാട്ട് ക്ഷേത്രത്തെക്കുറിച്ച് 'ഹന്ത ഭാഗ്യം ജനാനാം ' എന്നല്ലാതെ മറ്റെന്താണ് പറയുക?

കൈലാസനാഥർ ക്ഷേത്രം



കൈലാസനാഥർ ക്ഷേത്രം 


തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കൈലാസ നാഥർ ക്ഷേത്രം. പല്ലവ രാജവംശത്തിലെ രാജസിംഹൻ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. സാന്റ്സ്റ്റോണിൽ പണിത ഈ പുരാണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇപ്പോൾ നടത്തിവരുന്നു.
നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ബൃഹതീശ്വരം ക്ഷേത്രം പണിയാനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ആർക്കിയോളജിക്ക് സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിച്ചു വരുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെടുകെ വരകളുള്ളത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ വൈകീട്ട് ആറരയ്ക്ക് തന്നെ ക്ഷേത്രം അടയ്ക്കുന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഒരു ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.
ഇവിടെ കൂടാതെ കേരളത്തിൽ നടരാജ പ്രതിഷ്ട തിരുവനന്തപുരം ജില്ലയിൽ നിന്നും വടക്ക് തോന്നയ്ക്കൽ കുമാരനാശാൻ സമരത്തിന് അടുത്ത് ദേശീയ പാതയിൽ ചെമ്പകമംഗലത്തു ബസ് സ്റ്റോപ്പിൽ പടിഞ്ഞാറു 2കിലോമീറ്റർസഞ്ചരിച്ചു കൈലത്തുകോണം എന്ന ഗ്രാമത്തിൽ കൈലത്തുകോണം മാടൻ നട ക്ഷേത്രം എന്ന പേരിൽ സ്ഥിതി ചെയുന്നു ക്ഷേത്ര ഫോൺ നമ്പർ 04712618686 പുറത്തേയ്ക്കുള്ള കണ്ണികൾ കടപ്പാട 

വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം

വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഭദ്രകാളി ക്ഷേത്രമാണ് വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രംഗുരുവായൂരിന് അടുത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാൻ ഉത്സവം മകര ചൊവ്വ ആണ്. മലയാള മാസമായ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഈ ഉത്സവം തുടങ്ങുക. ഇവിടത്തെ നവരാത്രി സംഗീതോത്സവം പ്രശസ്തമാണ്.

വേട്ടയ്ക്കൊരുമകൻ





വേട്ടയ്ക്കൊരുമകൻ

വേട്ടയ്കൊരുമകൻ

വേട്ടക്കൊരുമകൻ

കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുടെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്

ശബ്ദോത്പത്തി

വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.

ഐതിഹ്യം

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങൾ

ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. പുരാവൃത്തത്തിന് വേട്ടക്കൊരുമകൻ നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . നീലേശ്വരംകോട്ടയ്ക്കൽനിലമ്പൂർ, തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര മറ്റൊരു കിരാതക്ഷെത്രമാണ്

മാട്ടിൽ ശ്രീശാസ്താക്ഷേത്രം തൃശൂർ ജില്ല





മാട്ടിൽ ശ്രീശാസ്താക്ഷേത്രം

തൃശൂർ ജില്ലയിലെ വരന്തരപ്പള്ളി പഞ്ചായത്തിൽ, ആമ്പല്ലൂർ-വരന്തരപ്പള്ളി റൂട്ടിൽ കരയാമ്പാടത്താണ് മാട്ടിൽ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവ്. ശ്രീകോവിലിൻ മേൽക്കൂരയില്ല. കിഴക്കോട്ടാൺ ദർശനം. ഉപദേവത ഗണപതി. ആറാട്ടുപുഴ പൂരം പങ്കാളിയാണ്. പൂരത്തിനടുത്ത ദിവസം ക്ഷേത്രത്തിൽ പൂരം. സാന്ദീപനിമഹർഷി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ചങ്കരംകോത കർത്താക്കന്മാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ്.

ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം.



ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം.. 

വെല്ലൂരിലെ അറിയപ്പെടുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുവര്‍ണക്ഷേത്രം. വെല്ലൂരിലെ മലൈക്കൊടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മനോഹരമായി അലങ്കരിക്കപ്പെട്ട സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് അകത്തുകടക്കണമെങ്കില്‍ കനത്ത വസ്ത്രധാരണ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. പാന്‍റ്സും മിഡിയും മറ്റുമിട്ട് ക്ഷേത്രത്തിനകത്ത് കയറാന്‍ സാധിക്കില്ല. ക്ഷേത്രത്തിന് അകത്ത് മൊബൈല്‍ഫോണ്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ക്യാമറ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ക്ഷേത്രത്തിന് അകത്തുകയറ്റാന്‍ പാടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം എട്ടുമണിവരെ ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.


ലക്ഷ്മിദേവീ
************-
ഹൈന്ദവപുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നമഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായാണ്. രാമാവതാരത്തിൽ സീത ആയും കൃഷ്ണാവതാരത്തിൽ രുഗ്മിണി, രാധിക എന്നിങ്ങനെയും ലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു.
ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയായും മഹാലക്ഷ്മിയെ കണക്കാക്കുന്നു. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത്മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹിഷാസുരമർദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. 
പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മിക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്തശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ടമഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തിൽ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികയിലും ദേവിക്ക് ആരാധനയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.





തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം



തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന്റെ ഭിത്തികളിലും ഭക്തർ "ഹരിശ്രീ"എഴുതി വിദ്യാരംഭം കുറിക്കാറുണ്ട്. ഉപദേവനായി ഗണപതിയാണ് പ്രതിഷ്ഠ. വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ശാസ്താവ് പൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്.

കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം;;വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം


വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം

കേരളത്തിൽ
 കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന വനദുർഗ്ഗക്ഷേത്രമാണ് വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യു
ന്നു

കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന വനദുർഗ്ഗക്ഷേത്രമാണ് വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

കണിമംഗലം ശാസ്താ ക്ഷേത്രം



കണിമംഗലം ശാസ്താ ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്ത് കണിമംഗലത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കണിമംഗലം ശ്രീ ധർമ്മശാസ്താക്ഷേത്രം. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഈ ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ശാസ്താവാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയാണെന്നൊരു സങ്കല്പമുണ്ട്.

കടയ്ക്കൽ ദേവീക്ഷേത്രം




കടയ്ക്കൽ ദേവീക്ഷേത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. "പരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്" കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത

പേരിനുപിന്നിൽ

അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിൻ കടയ്ക്കൽ എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

ചരിത്രം

കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന നഗരം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവംഎന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.

ഐതിഹ്യം

പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലിൽ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീർനൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കൽ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കൽ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ കടയ്ക്കൽ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.

പ്രതിഷ്ഠ

വിഗ്രഹ പ്രതിഷ്ഠയില്ല.

ക്ഷേത്രക്കുളം

പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.

കടയ്ക്കൽ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.

കടയ്ക്കൽ ഉത്സവം

കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

എടുപ്പ് കുതിരകൾ

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.
കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

ഉത്സവം

കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചൽ ആറുകരക്കാരും കടയ്ക്കൽ പ്രദേശത്തുകാരും ചേർന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്. [3]. മുടിയെഴുന്നെള്ളത്ത് നടത്തുവാനുള്ള സമ്മതം വാങ്ങാനായി അഞ്ചൽ കരക്കാർ കടക്കൽ കരക്കാരെ സമീപീക്കുന്നു. അഞ്ചൽ ആറ് കരക്കാർ ഒത്തുകൂടി തീരുമാനങ്ങൾ കൈകൊണ്ടാണ് മുടിയെഴുന്നള്ളത്ത് നടത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നത്. കുറുക്കോട്, പുത്തൻ വീട്, പനവീട്ടിൽ, ചാമക്കാല, കുരുവിള, ചെറുവള്ളി, കാരായിക്കോണം എന്നിവ ഏറം കരയിലും പുലിയത്തു, കിഴക്കതിൽ കോമളത്ത് തെക്കേതിൽ എന്നിവ അഗസ്ത്യക്കോട് കരയിലും നെടുങ്ങോട്ട്, പുത്താറ്റ് കൈപള്ളിൽ നെല്ലിത്താരം ഇന ഇടമുളക്കയ്ക്കൽ കരയിലും,അറപ്പുര ഏരൂർകരയിലും, കണ്ണങ്കരനെല്ലിപള്ളി, പാലറ എന്നിവ അലയമൺ കരയിലും പെട്ടിരുന്നു. മുടിയെഴുന്നെള്ളത്തിനു മുന്നോടിയായി കുറ്റിയടി നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ചടങ്ങ് വേണ്ടാ എന്നു വച്ചു. ഈ ചടങ്ങ് കാണാനായി ധാരാളമാൾക്കാർ വരാറുണ്ട്. ഉത്സവാകോഷത്തിന്റെ പ്രധാന ഇനം കെട്ടു കുതിരയായിരുന്നു. മുടിയെഴുന്നള്ളത്തിന്റെ ഏറ്റവും മുന്നിലായി ഭഗവതിയുടെ കിരീടമേത്നിയ രണ്ട് പേരുണ്ടാവും. അഞ്ചൽ തിരുമുടിയെഴുന്നള്ളത്തിനു കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനുശേഷം ചടങ്ങുകളോടുകൂടി മുടിപ്പുര തുറക്കുന്നു. വ്രതം നിന്ന് മുടിയേറ്റുകാർ ദേവിയുടെ മൂന്ന് മുടികൾ എടുത്ത് പ്രധാന വേദിയിൽ ആ സമയം ആഘോഷ പരിപാടികൾ അരങ്ങേറുന്നു. രാജകൊട്ടാരത്തിൽ നിന്നും വിട്ട്കിട്ടിയിരുന്നതും ഇപ്പോൾ സർക്കാർ നൽകുന്നതും ആയ അശ്വരൂപസേന മുന്നിൽ നിരക്കുന്നു. ഏറ്റവും മുന്നിൽ കൊടിയുമായി വേലൻ നടക്കുന്നു. തൊട്ടുപിന്നിൽ വഴി വൃത്തിയാക്കാൻ ചൂലുമായി അണികൾ നിരക്കും. വൃത്തിയാക്കിയ വീഥിയിൽ കടൽജലം തളിക്കുന്നു. തുടർന്ന് പൂക്കൾ വിതറുന്നു. തുടർന്ന് അതിലൂടെ തിരുമുടിയേറ്റുകാർ നീങ്ങുന്നു. അവർക്കു പുറകിലായി ആഘോഷത്തിനകമ്പടി സേവിക്കാൻ വിവിധ ഫ്ളോട്ടുകൾ നിരക്കും.

പ്രധാന ചടങ്ങുകൾ

ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട്.

തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ് കണ്ണൂർ ജില്ല



തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്


കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ അന്നൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കാവാണ് തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്പൂരോത്സവത്തിന്റെഭാഗമായുള്ള പ്രത്യേക ചടങ്ങുകളാലും ആചാരങ്ങളാലും പ്രസിദ്ധമാണ് ഈ ആരാധനാലയം. മീനമാസത്തിലെ പൂരം നാളിലാണ് പൂരോത്സവം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി പൂരക്കളിയും പരിസമാപ്തിയായി മറത്തുകളിയും നടന്നുവരുന്നു.

പേരിനു പിന്നിൽ

പ്രാചീന കേരളത്തിലെ സുപ്രധാന കഴകങ്ങളിൽ ഒന്നായിരുന്നു പയ്യന്നൂർ. പയ്യന്നൂരിൽ പെരുമ്പുഴയുടെ വടക്കു ഭാഗത്തെ സമൃദ്ധമായി അന്നം വിളയുന്ന ദേശമായാണു അന്നൂർ അറിയപ്പെട്ടത്. അന്നൂരിൽ തലയന്നത്തെ അരിയിലൂടെ ദേവി വന്ന സ്ഥലം എന്നാണ് തലയന്നേരിയെ കുറിച്ചുള്ള പുരാവൃത്തം. തുളു ഭാഷയിൽ ശ്രേഷ്ഠമായ കാവ് എന്നർത്ഥം വരുന്ന തലയ നേരി പിന്നീട് തലയന്നേരി എന്നായതും ആകാം.

ഐതിഹ്യം

നൂറ്റാണ്ടുകൾക്ക് മുൻപ് കോലത്തിരി രാജാവിന്റെ സാമന്തനായി അന്നൂരിന്റെ നാട്ടുകൂട്ടം അഗീകരിച്ച മന്നനായിരുന്നു വേലമംഗലത്ത് (വേലോത്ത്)നമ്പി. നമ്പിക്കൊപ്പം കോലത്തിരിക്കുവേണ്ട നികുതി പിരിക്കാറുള്ളത് അന്നൂരിലെ കല്ലിടിൽ, ചൂവാട്ട, ആനിടിൽ, കുപ്ലേരി, വെള്ളോറ, ഉത്തമന്തിൽ എന്നീ ആറു പൊതുവാൾ തറവാടുകളിൽ നിന്നുള്ളവരായിരുന്നു. കുട്ടമംഗലത്തെ കുപ്പത്തി തറവാട്ടിലെ ഒരു കന്യകയെ അന്നൂരിലെ മുണ്ടയാട്ട് എന്ന തീയ്യ തറവാട്ടിലെ ഒരു പുരുഷൻ വിവാഹം കഴിച്ചു. എല്ലാ വർഷവും കുട്ടമത്തു കാവിലെ പൂമാല ഭഗവതിയുടെ പാട്ടുത്സവത്തിനു തന്റെ ഉണക്കലരി നേർച്ചയുമായി ആ സ്ത്രീ പോകുമായിരുന്നു. തനിക്കൊരു മകൻ പിറന്ന വർഷവും കാൽ നട യാത്ര ചെയ്ത് അരിയുമായി കുട്ടമത്ത് കാവിലെത്തിയ ആ ഭക്തയുടെ നേർച്ച നേരം വൈകി എന്ന കാരണത്താൽ നിരസിക്കപ്പെട്ടു. നിരാശയായി അന്നവിടെ താമസിച്ച അവൾ ഇനിയങ്ങോട്ടില്ലെന്ന പ്രതിജ്ഞയുമായി പിറേറന്നു മടങ്ങി. കണ്ണീരോടെ അന്നൂരിൽ തിരിച്ചെത്തിയ അവൾ ഭർത്താവിനോടൊപ്പം നമ്പിയെ മുഖം കാണിച്ച് സങ്കടം ഉണർത്തിച്ചു. ആ സ്ത്രീയുടെ തലേന്നത്തെ അരിയ്ക്കൊപ്പം പൂമാല ഭഗവതിയും എഴുന്നള്ളിയിരിക്കുന്നുവെന്നു ലക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കിയ നമ്പി തന്റെ മേൽനോട്ടത്തിൽ ഒരു കാവു പണിത് ഭഗവതിയെ ആ കാവിൽ പ്രതിഷ്ഠ ചെയ്തു. അന്നു കാവിന്റെ നിർമമാണത്തിൽ സഹകരിച്ച ആറു പൊതുവാൾ സമുദായത്തിലെ തറവാട്ടുകാർക്കാണു കോയ്മക്കാർ എന്ന നിലയിൽ ഇന്നു തലയന്നേരിക്കാവിൽ സ്ഥാനമുള്ളത്.

കാവിന്റെ ആരൂഢങ്ങൾ

  • ഭണ്ഡാരപ്പുര - നാലുകെട്ടു രൂപത്തിൽ നടുമുറ്റമുള്ള ഇവിടെയാണ്‌ തലയന്നേരിയുടെ ആദിമാരൂഢം. ഭണ്ഡാരപ്പുരയിൽ അടിച്ചുതളിക്കാരി കൊളുത്തുന്ന ദീപമാണ്‌ ശ്രീകോവിലിൽ അന്തിത്തിരി തെളിയിക്കാൻ ഉപയോഗിക്കുന്നത്. കൊത്തു പണി കഴിപ്പിച്ച മനോഹരങ്ങളായ ചിത്രത്തൂണുകൾ നിറഞ്ഞ ഭണ്ഡാരപ്പുരയിലെ കണ്ണാടിത്തറയിലാണ്‌ ദേവി വന്നിരുന്നതായി വിശ്വസിക്കുന്നത്.
  • ശ്രീകോവിൽ - പൂമാലയുടെയും, കൂറുംബാ ഭഗവതിയുടെയും പ്രതിഷ്ഠാ പദം.
  • മാടം - ശ്രീകോവിലിനു മുന്നിൽ തെക്കുവശത്തായി പൂമാരുതൻ ദേവന്റെ ഇരിപ്പിടം.
  • അരിയറ - ചുറ്റമ്പലത്തിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തായി പുതിയ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡീ, കന്നിക്കൊരുമകൻ എന്നീ ദേവ സങ്കല്പങ്ങളുടെ പ്രതിഷ്ഠാ സ്ഥാനം.
  • മണിക്കിണർ - കിണറിനുള്ളിലും കിണർ നിർമ്മിച്ചിരിക്കുന്ന കാവിന്റെ ജല സ്രോതസ്സ്.
  • എരിഞ്ഞിത്തറ - ഭൂതത്താറുടെ ആരൂഢമായി സങ്കൽപ്പിക്കുന്നത്.
  • ഇഡു - കാവിനു മുന്നിലെ അമ്പെയ്ത്തു സ്ഥലം. തിരുവോണം നാളിൽ വാല്യക്കാർ ഇവിടെയാണ്‌ അമ്പെയ്ത്തു നടത്തുന്നത്.
  • നാഗം - കാവിനു മുൻപിൽ തെക്കു കിഴക്കു ഭാഗത്തായി നാഗപ്രതിഷ്ഠ ചെയ്തിരിക്കുന്ന സ്ഥാനം.
  • കിഴക്കേ പടിപ്പുര - ശ്രീകോവിലിനു മുന്നിലുള്ള ഈ സ്ഥാനത്തിന്റെ അവകാശം നമ്പിക്കു മാത്രമാണ്‌.
  • വടക്കേ പടിപ്പുര - ശ്രീകോവിലിനു വടക്കുള്ള ഈ പടിപ്പുര യോഗിമാർക്ക് അവകാശപ്പെട്ടതാണ്‌.
  • പടിഞ്ഞാറേ പടിപ്പുര - തെക്കേ ഊർക്കകക്കാർക്ക് മാത്രമാണിവിടെ അവകാശം.
  • പടിക്കൊട്ടിൽ - ഇവിടം കോയ്മക്കാർക്ക് ഇരിക്കുവാനുള്ളതാണ്‌.

പ്രധാന ആഘോഷങ്ങൾ

മറ്റെല്ലാ പൂമാല കാവുകളും പോലെ തലയന്നേരിയിലും പൂരോത്സവമാണ്‌ ഏറ്റവും പ്രധാനം. മീന മാസത്തിലെ കാർത്തിക നാൾ മുതൽ പൂരം വരെ നീളുന്ന ഒൻപത് ദിവസങ്ങളിലാണ്‌ ഉത്സവം നടക്കുന്നത്. ഋതുമതികളാവുന്നതിനു മുൻപ് പെൺകുട്ടികൾ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശ്രീകോവിലിൽ പൂവിടുന്ന ആചാരവും പൂരത്തോടനുബന്ധിച്ചു നടത്തപ്പെടുന്നു. കാർത്തികയ്ക്ക് പതിനാറു നാൾ മുൻപ് വ്രതം ആരംഭിക്കുന്ന ഈ കുഞ്ഞുങ്ങൾ കാവിൽ തന്നെ താമസിച്ചു കൊള്ളണമെന്നാണ്‌ നിഷ്കർഷ. കാർത്തികയ്ക്ക് മുൻപിൽ വരുന്ന ഏതെങ്കിലും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലൊന്നിൽ കാവിലെ പുറപ്പന്തലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി പന്തൽപ്പൊന്നു വെച്ച് ഫലം പറയുന്ന ചടങ്ങ് പൂരോൽസവത്തിനു മുന്നോടിയായി നടത്തപ്പെടുന്നു. ഇത് മകീര്യം നാൾ വരെ ആവർത്തിക്കപ്പെടുന്നു. ഉത്സവ കാലത്ത് ഒരോ ദിവസവും പുറപ്പന്തലിൽ വെച്ചു നടക്കുന്ന പൂരക്കളിയിൽ പങ്കെടുക്കുന്ന കളിക്കാർക്ക് കഞ്ഞി ഉണ്ടാക്കുവാൻ വേണ്ടി പന്തൽക്കഞ്ഞിക്കരി നൽകുക എന്നത് മറ്റൊരു പ്രാർത്ഥനയാണ്‌.
പൂരോത്സവത്തോടനുബന്ധിച്ച് പുറം പന്തലിലെ പൂരക്കളി പരിശീലനം കഴിഞ്ഞ് അകപ്പന്തലിലേക്ക് കയറുന്നതിനെ കഴകം കയറ്റം എന്നു പറയുന്നു. മകീര്യം നാളിലാണു തലയന്നേരിയിൽ കഴകം കയറ്റം. മകം നാളിൽ മറത്തു കളി നടത്തപ്പെടുന്നു. മറത്തു കളിയിൽ ഊർക്കകത്തെ വാല്യക്കാർ വടക്കരും തെക്കരും ആയി വിഭജിച്ച് ഒരോ പണിക്കരുടെ നേതൃത്വത്തിലാണു പങ്കെടുക്കുന്നത്. ശ്ലോകം ചൊല്ലി, പദഛേദം ചെയ്ത്, അന്വയിച്ച്, അന്വയാർതം പറഞ്ഞ്, ഭാവാർതവും ചൊല്ലി സദസ്യർക്ക് ബോദ്ധ്യപ്പെടുത്തണം. വിഷയങ്ങ്ൾ പൂർവ്വപക്ഷമായും ഉത്തരപക്ഷമായും അവതരിപ്പിക്കപ്പെടുന്ന മറത്തുകളിയിൽ തർക്കങ്ങളിലിടപെട്ട് അന്തിമ വിധി നടത്താൻ അദ്ധ്യക്ഷവേദിയേയും നിയോഗിക്കാറുണ്ട്.
പൂരം നാൾ കാവിലെ തിടമ്പ് ജലമജ്ജനം ചെയ്യിക്കുന്ന പൂരം കുളിയോടെ പൂരോത്സവം പൂർത്തിയാകുന്നു.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ്‌ ഏഴു ദിവസങ്ങളിലായി നടത്തപ്പെടുന്ന പാട്ടുത്സവം തുടങ്ങുന്നത്. ഭഗവതിപ്പാട്ടുകൾ എന്നറിയപ്പെടുന്ന ദേവിപ്പാട്ടുകളും കളമെഴുത്തുമാണു പാട്ടുത്സവത്തിലെ പ്രധാന ചടങ്ങുകൾ. മൂന്നാം പാട്ട് മുതൽ പെരുമാളെ സങ്കൽപ്പിച്ച് പടിക്കൽ വെറ്റില വെക്കുന്ന ചടങ്ങ് ഉണ്ട്. നാലാം പാട്ട് ദിവസം ഭഗവതിയുടെ വെളിച്ചപ്പാട് ആടയാഭരണങ്ങൾ അണിഞ്ഞ് പെരുമാളെ ദർശിക്കുവാൻ പോകുക പതിവാണ്‌ . നാലാം പാട്ട് മുതൽ അടിച്ചുതളിക്കൊട്ട്, വിതാനക്കൊട്ട്, പെരുങ്കൊട്ട്, അടിയന്തരക്കൊട്ട് എന്നിങ്ങനെയുള്ള വിശേഷക്കൊട്ടുകൾ ആണ്‌ ഉണ്ടാകുക. അഞ്ച് ആറ് ദിവസങ്ങളിൽ നാഗത്തിൽ പാട്ടാണ് നടക്കുന്നത്. ഊർക്കകത്തെ വാല്യക്കാർ രോഗ ശാന്തിക്കും അഭീഷ്ട്സിദ്ധിക്കുമായി നടത്തുന്ന തേങ്ങ ഏറ് ചടങ്ങോടു കൂടി ഏഴാം പാട്ട് തുടങ്ങുന്നു. എല്ലാ വാല്യക്കാർക്കും ക്ഷീരധാരാഭിഷേകം നടത്താൻ സാധിക്കുന്ന അവസരം ആണ് തേങ്ങ ഏറ്. ഏഴാം പാട്ട് ദിവസം രാത്രിയിൽ തിരുവായുധം എഴുന്നള്ളിക്കൽ നടക്കുന്നു. എഴുന്നള്ളത്തിനു ശേഷം കളത്തിലരി ചടങ്ങോടെ പാട്ടുത്സവം സമാപിക്കുന്നു.