വേട്ടയ്ക്കൊരുമകൻ
വേട്ടയ്കൊരുമകൻ | |
---|---|
| |
കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുടെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്
ശബ്ദോത്പത്തി
വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.
ഐതിഹ്യം
അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.
ക്ഷേത്രങ്ങൾ
ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. പുരാവൃത്തത്തിന് വേട്ടക്കൊരുമകൻ നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . നീലേശ്വരം, കോട്ടയ്ക്കൽ, നിലമ്പൂർ, തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര മറ്റൊരു കിരാതക്ഷെത്രമാണ്