ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം..
വെല്ലൂരിലെ അറിയപ്പെടുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുവര്‍ണക്ഷേത്രം. വെല്ലൂരിലെ മലൈക്കൊടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മനോഹരമായി അലങ്കരിക്കപ്പെട്ട സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് അകത്തുകടക്കണമെങ്കില്‍ കനത്ത വസ്ത്രധാരണ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. പാന്‍റ്സും മിഡിയും മറ്റുമിട്ട് ക്ഷേത്രത്തിനകത്ത് കയറാന്‍ സാധിക്കില്ല. ക്ഷേത്രത്തിന് അകത്ത് മൊബൈല്‍ഫോണ്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ക്യാമറ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ക്ഷേത്രത്തിന് അകത്തുകയറ്റാന്‍ പാടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം എട്ടുമണിവരെ ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.
ലക്ഷ്മിദേവീ
************-
ഹൈന്ദവപുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നമഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായാണ്. രാമാവതാരത്തിൽ സീത ആയും കൃഷ്ണാവതാരത്തിൽ രുഗ്മിണി, രാധിക എന്നിങ്ങനെയും ലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയായും മഹാലക്ഷ്മിയെ കണക്കാക്കുന്നു. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത്മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹിഷാസുരമർദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.
പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മിക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്തശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ടമഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തിൽ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികയിലും ദേവിക്ക് ആരാധനയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.